Connect with us

kerala

കനിവ് 2024: ദുബായ് കെഎംസിസിയുടെ കൊടുങ്ങല്ലൂര്‍ നിയോജക മണ്ഡലത്തിലേക്കുള്ള ധനസഹായം വിതരണം നടത്തി

Published

on

ദുബായ് കെ എം സി സി തൃശൂർ ജില്ലാ കമ്മിറ്റിയുടെ കനിവ് 2024 പദ്ധതിയുടെ ഭാഗമായുള്ള കിടപ്പ് രോഗികൾക്കുള്ള ധനസഹായ വിതരണം കെ എം സി സി കൊടുങ്ങല്ലൂർ മണ്ഡലം ജനറൽ സെക്രട്ടറി സലാം മാമ്പ്ര നിർവ്വഹിച്ചു.

മാള ലീഗ് ഹൗസിൽ നടന്ന ചടങ്ങിന് മണ്ഡലം പ്രസിഡൻ്റ് നൗഷാദ് വാളൂർ അദ്ധ്യക്ഷത വഹിച്ചു ജനറൽ സെക്രട്ടറി പി ഐ നിസാർ സ്വാഗതം പറഞ്ഞു വി കെ സെയ്ത് മുഹമ്മദ്, എം കെ ഇബ്രാഹിം ഹാജി, എ എ അഷറഫ് പുത്തൻ ചിറ,അഷറഫ് മാള, എൻ എസ് ഷൗക്കത്ത്, നസീബ മാരേക്കാട്, റഫീക്ക് കളത്തിൽ, എം എസ് അബ്ദുൾ ഗഫാർ, റാഫി അയ്യാരിൽ, നസീർ നമ്പൂരി മഠം,അലിയാർ കടലായി, അബ്ദുറഹ്മാൻ മാള, അഷ്റഫ് മാമ്പ്ര തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു ചടങ്ങിൽ ദുബായ് കെ എം സി സി സെക്രട്ടറി സലാം മാബ്രക്ക് യോഗം ആദരവ് നൽകി.

kerala

പി വി അന്‍വറിനെ പാര്‍ട്ടിയില്‍ എടുക്കില്ല: ഡിഎംകെ

Published

on

പി.വി അന്‍വറിനെ പാര്‍ട്ടിയില്‍ എടുക്കാനാകില്ലെന്ന് ഡിഎംകെ. സിപിഎമ്മുമായി മുന്നണി ബന്ധമുള്ളതിനാല്‍ അന്‍വറിനെ പാര്‍ട്ടിയില്‍ എടുക്കാന്‍ പറ്റില്ലെന്ന് ഡിഎംകെ വക്താവ് ടി.കെ.എസ് ഇളങ്കോവന്‍ പറഞ്ഞു. സിപിഎം നടപടിയെടുത്തയാളാണ് അന്‍വറെന്നും മുന്നണിബന്ധത്തിനു കോട്ടം തട്ടുന്ന രീതിയില്‍ നടപടികള്‍ എടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സഖ്യകക്ഷികളില്‍ നിന്നുള്ള വിമതരെ ഉള്‍ക്കൊള്ളുന്ന പതിവ് ഡി.എം.കെക്ക് ഇല്ലെന്നും അതിനാല്‍ അന്‍വര്‍ പാര്‍ട്ടിയുടെ ഭാഗമാകാന്‍ സാധ്യത കുറവാണെന്നും ടി.കെ.എസ്. ഇളങ്കോവന്‍ കൂട്ടിച്ചേര്‍ത്തു. ഡിഎംകെ നേതാക്കളുമായി കഴിഞ്ഞ ദിവസം അന്‍വര്‍ കൂടിക്കാഴ്ച നടത്തിയിരുന്നെന്ന വിവരങ്ങള്‍ പുറത്തുവന്നിരുന്നു.

കേരളത്തില്‍ ഡിഎംകെക്ക് സ്വന്തമായി സംഘടനാ ശക്തിയുണ്ടെന്നും പി വി അന്‍വറിന്റെ വിഷയത്തില്‍ ഉടന്‍ തീരുമാനം വേണ്ടെന്ന നിലപാടിലാണ് ഡിഎംകെയെന്നും ഇളങ്കോവന്‍ പറഞ്ഞു.

മഞ്ചേരിയില്‍ നടക്കുന്ന പി.വി അന്‍വറിന്റെ പൊതുയോഗത്തില്‍ പുതിയ പാര്‍ട്ടി പ്രഖ്യാപനമുണ്ടാകുമെന്നാണു വിവരം. ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് മഞ്ചേരിയിലെ ബൈപ്പാസ് റോഡിന് സമീപം ജസീല ജങ്ഷനിലാണ് അന്‍വര്‍ സംഘടിപ്പിക്കുന്ന പൊതുസമ്മേളനം. ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള എന്നാണ് പാര്‍ട്ടിയുടെ പേരെന്ന് വിവരങ്ങളും പുറത്തുവന്നിരുന്നു. എന്നാല്‍, സാമൂഹിക സംഘടനയാണിതെന്നും രാഷ്ട്രീയ പാര്‍ട്ടിയല്ലെന്നും അന്‍വര്‍ വ്യക്തമാക്കിയിട്ടുണ്ട്.

Continue Reading

kerala

തൃശൂരിലെ എടിഎം കൊള്ള: നിര്‍ണായക തൊണ്ടി മുതലുകള്‍ കണ്ടെത്തി

എട്ട് എടിഎം ട്രേകള്‍, എടിഎം തകര്‍ക്കാന്‍ ഉപയോഗിച്ച ഗ്യാസ് കട്ടര്‍ എന്നിവയാണ് കണ്ടെടുത്തത്.

Published

on

തൃശൂര്‍ എടിഎം കൊള്ളയില്‍ നിര്‍ണായക തൊണ്ടി മുതലുകള്‍ കണ്ടെത്തി. താണിക്കുടം പുഴയില്‍ നിന്നാണ് തൊണ്ടി മുതലുകള്‍ കണ്ടെത്തിയത്. എട്ട് എടിഎം ട്രേകള്‍, എടിഎം തകര്‍ക്കാന്‍ ഉപയോഗിച്ച ഗ്യാസ് കട്ടര്‍ എന്നിവയാണ് കണ്ടെടുത്തത്. ചാക്കില്‍ കെട്ടിയ നിലയിലാണഅ ഗ്യാസ് കട്ടര്‍ പുഴയില്‍ ഉപേക്ഷിച്ചിട്ടുള്ളത്.

കവര്‍ച്ച് നടത്തിയ മൂന്ന് എടിഎമ്മുകളിലെയും 12 ട്രേകള്‍ പുഴയില്‍ ഉപേക്ഷിച്ചെന്നാണ് പ്രതികള്‍ പാലീസിന് മൊഴി നല്‍കിയിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് പുഴയില്‍ പരിശോധന നടത്തിയത്. തൃശൂര്‍ എസിപിയുടെ നേതൃത്വത്തിലാണ് പൊലീസ് പ്രതികളെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയത്.

തൃശൂരിലെ മാപ്രാണം, കോലഴി, ഷൊര്‍ണൂര്‍ റോഡ് എന്നിവിടങ്ങളിലെ എസ്ബിഐ എടിഎമ്മുകള്‍ കവര്‍ച്ച നടന്നത്. 60 ലക്ഷം രൂപയോളമാണ് സംഘം കൊള്ളയടിച്ചത്. മോഷ്ടിച്ച പണവും കാറും കണ്ടെയ്നറില്‍ കയറ്റി രക്ഷപ്പെടുന്നതിനിടെയാണ് തമിഴ്നാട് പൊലീസ് പ്രതികളെ നാമക്കലില്‍ നിന്ന് പിടികൂടിയത്.
ഹരിയാനയില്‍ നിന്നുള്ള കവര്‍ച്ചാ സംഘമാണ് സൃശൂരിലെ എടിഎമ്മുകള്‍ കൊള്ളയടിച്ചത്.

Continue Reading

award

അശോകന്‍ ചരുവിലിന് വയലാര്‍ അവാര്‍ഡ്

കാട്ടൂര്‍കടവ് എന്ന നോവലിനാണ് പുരസ്‌കാരം ലഭിച്ചത്.

Published

on

48-ാമത് വയലാര്‍ അവാര്‍ഡ് അശോകന്‍ ചരുവിലിന്. കാട്ടൂര്‍കടവ് എന്ന നോവലിനാണ് പുരസ്‌കാരം ലഭിച്ചത്. സമീപകാലത്ത് ഏറ്റവും ചര്‍ച്ചചെയ്യപ്പെട്ട നോവലുകളിലൊന്നാണ് കാട്ടൂര്‍കടവ് നോവല്‍. കേരളത്തിന്റെ രാഷ്ട്രീയമനസ്സ് ഉള്‍ക്കൊള്ളുന്നതാണ് നോവലെന്ന് ജൂറി വിലയിരുത്തി.

ബെന്യാമിന്‍, കെഎസ് രവികുമാര്‍, ഗ്രേസി എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡ് നിശ്ചയിച്ചത്. മുന്നൂറിലേറെ ഗ്രന്ഥങ്ങളാണ് നാമനിര്‍ദേശ പ്രകാരം ലഭിച്ചത്. ഇതില്‍ നിന്നും ഒരേ പോയിന്റ് ലഭിച്ച ആറു കൃതികളാണ് അന്തിമഘട്ടത്തില്‍ പുരസ്‌കാര നിര്‍ണയത്തിനായി ജൂറിക്ക് മുമ്പാകെ വന്നത്.

1957ല്‍ തൃശ്ശൂര്‍ ജില്ലയിലെ കാട്ടൂരിലാണ് അശോകന്‍ ചരുവിലിന്റെ ജനനം. രജിസ്ട്രേഷന്‍ വകുപ്പ് ഉദ്യോഗസ്ഥനായിരുന്ന അശോകന്‍ കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷനില്‍ അംഗമായിരുന്നു.
കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, ചെറുകാട് അവാര്‍ഡ്, ഇടശ്ശേരി പുരസ്‌കാരം, മുട്ടത്തുവര്‍ക്കി പുരസ്‌കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.

 

 

Continue Reading

Trending