Connect with us

india

കറുത്ത കൊടിയും മുദ്രാവാക്യങ്ങളുമായി ശിവസേന; കങ്കണ മുംബൈയിലെത്തി

ഹിമാചല്‍ പ്രദേശിലെ വീട്ടില്‍നിന്നാണു കങ്കണ മുംബൈയില്‍ എത്തിയത്

Published

on

മുംബൈ: ശിവസേനയുടെ പ്രതിഷേധനത്തിനിടെ കനത്ത സുരക്ഷയില്‍ ബോളിവുഡ് നടി കങ്കണ റനൗട്ട് മുംബൈയിലെ വീട്ടിലെത്തി. ഹിമാചല്‍ പ്രദേശിലെ വീട്ടില്‍നിന്നാണു കങ്കണ മുംബൈയില്‍ എത്തിയത്. മുംബൈ വിമാനത്താളവത്തിലും നടിയുടെ ബംഗ്ലാവിനു സമീപവും കൂടുതല്‍ പൊലീസിനെ വിന്യസിച്ചിരുന്നു. സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ടാണു കങ്കണയും മഹാരാഷ്ട്ര സര്‍ക്കാരും തമ്മില്‍ പോര് ഉടലെടുത്തത്. ഇതു ശിവസേന ഏറ്റെടുത്തതോടെ നടിയെ മുംബൈയില്‍ തടയുമെന്നു നിലപാടെടുത്തു.

എന്നാല്‍ സേനയെ വെല്ലുവിളിച്ച നടിക്കു കേന്ദ്രസര്‍ക്കാര്‍ സുരക്ഷ ഏര്‍പ്പെടുത്തി. മുംബൈയെ പാക്ക് അധിനിവേശ കശ്മീരിനോട് ഉപമിച്ചും മുംബൈ പൊലീസിനെ അവഹേളിച്ചുമുള്ള കങ്കണയുടെ ട്വീറ്റുകള്‍ പോരിനു മൂര്‍ച്ച കൂട്ടി. കറുത്ത കൊടിയുമായി മുദ്രാവാക്യം വിളിച്ചാണു ശിവസേനക്കാര്‍ വിമാനത്താവളത്തില്‍ പ്രതിഷേധം തീര്‍ത്തത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ, ആര്‍പിഐ (എ), കര്‍ണി സേന പ്രവര്‍ത്തകര്‍ കങ്കണയ്ക്കു പിന്തുണയുമായി വിമാനത്താവളത്തില്‍ തടിച്ചുകൂടി. ഇതോടെ പ്രദേശത്തു സംഘര്‍ഷാവസ്ഥയായി.

ഇതിനിടെ, നടിയുടെ ബംഗ്ലാവിലെ അനധികൃത നിര്‍മാണം മുംബൈ കോര്‍പറേഷന്‍ ഇടിച്ചുനിരത്താന്‍ തുടങ്ങിയിരുന്നു. അതേസമയം കെട്ടിടം പൊളിക്കുന്ന നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്തു.

india

ബിഹാറില്‍ പുതിയ സര്‍ക്കാര്‍ വരും; വോട്ട് രേഖപ്പെടുത്തി ലാലു പ്രസാദ് യാദവ്, തേജസി കുടുംബവും

ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ്, ആര്‍ജെഡി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി തേജസ്വി യാദവ്, സഹോദരന്‍ തേജ് പ്രതാപ് യാദവ്, കുടുബാംഗങ്ങള്‍ എന്നിവര്‍ വോട്ട് രേഖപ്പെടുത്തി.

Published

on

പാട്‌ന: ബിഹാറില്‍ ആദ്യഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ്, ആര്‍ജെഡി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി തേജസ്വി യാദവ്, സഹോദരന്‍ തേജ് പ്രതാപ് യാദവ്, കുടുബാംഗങ്ങള്‍ എന്നിവര്‍ വോട്ട് രേഖപ്പെടുത്തി.

വോട്ട് ചെയ്തതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ച തോജസി യാദവ്, ‘ ബിഹാറില്‍ പുതിയ സര്‍ക്കാര്‍ വരും ‘ എന്ന് ആത്മവിശ്വാസത്തോടെ പറഞ്ഞു. ‘ മാറ്റം അനിവാര്യമാണ് ജനങ്ങള്‍ അതിനായി വോട്ട് ചെയ്യുന്നു.’ എന്നാണ് ലാലു പ്രസാദ് യാദവിന്റെ പ്രതികരണം. മുന്‍ മുഖ്യമന്ത്രി രാബ്‌റി ദേവിയും വോട്ട് ചെയ്തതിനുശേഷം മാധ്യമങ്ങളോട് സംസാരിച്ചു. ‘ എന്റെ മക്കള്‍ക്ക് ഞാന്‍ ആശംസകള്‍ നേരുന്നു.

ബിഹാറിലെ ജനങ്ങള്‍ വോട്ട് ചെയ്യാനുള്ള അവകാശം മറക്കരുത്. എല്ലാവരും ജനാധിപത്യത്തിനായി വോട്ട് ചെയ്യണം ‘ എന്ന് അവര്‍ അഭ്യര്‍ത്ഥിച്ചു. ബിഹാറില്‍ നടക്കുന്ന ആദ്യഘട്ട വോട്ടെടുപ്പില്‍ വിവിധ മണ്ഡലങ്ങളില്‍ വോട്ടര്‍മാര്‍ സജീവമായി പങ്കെടുത്തുകൊണ്ടിരിക്കുകയാണ്.

Continue Reading

india

ബിഹാറില്‍ ഒന്നാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു; 11 മണി വരെ 27.5% പോളിംഗ്

11 മണി വരെ 27.5% പോളിംഗ് രേഖപ്പെടുത്തി.121 മണ്ഡലങ്ങളില്‍ പോളിംഗ് വേഗത്തിലാണ്.

Published

on

പട്ന: ബിഹാറില്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. 11 മണി വരെ 27.5% പോളിംഗ് രേഖപ്പെടുത്തി.121 മണ്ഡലങ്ങളില്‍ പോളിംഗ് വേഗത്തിലാണ്.

പട്നയിലെ ഒരു ബൂത്തില്‍ വോട്ടര്‍ സ്ലിപ്പ് ഇല്ലാതെ എത്തിയവരെ തെരഞ്ഞെടുപ്പ് വരണാധികാരി വോട്ട് ചെയ്യാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് യുവതികള്‍ ബൂത്തിന് പുറത്ത് പ്രതിഷേധിച്ചു.

ഒന്നാംഘട്ടത്തില്‍ 18 ജില്ലകളിലെ 121 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. 1314 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്, ഇതില്‍ 122 പേര്‍ സ്ത്രീകളാണ്. 3.75 കോടി വോട്ടര്‍മാരാണ് ഇന്ന് വോട്ട് ചെയ്യുന്നത്.

243 സീറ്റുകളില്‍ ബാക്കിയുള്ള 122 മണ്ഡലങ്ങളിലെ രണ്ടാംഘട്ട വോട്ടെടുപ്പ് നവംബര്‍ 10-നാണ് നടക്കുന്നത്. വോട്ടെണ്ണലും ഫലപ്രഖ്യാപനവും നവംബര്‍ 14-ന്.

2020ലെ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ സഖ്യം 125 സീറ്റും ആര്‍.ജെ.ഡി നയിച്ച മഹാസഖ്യം 110 സീറ്റും നേടി ഭൂരിപക്ഷം നേടി ഭരണത്തിലേറിയിരുന്നു.

 

Continue Reading

india

‘ജനാധിപത്യത്തെ സംരക്ഷിക്കാനും നല്ല ഭാവിക്കും വേണ്ടി വോട്ട് ചെയ്യൂ’; ബിഹാർ ഒന്നാംഘട്ട തെരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധി

Published

on

ന്യൂഡൽഹി: ഒന്നാംഘട്ട വോട്ടെടുപ്പ് നടക്കുന്ന ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ വോട്ട് അഭ്യർഥനയുമായി എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി എം.പി. ജനാധിപത്യത്തെ സംരക്ഷിക്കാൻ വോട്ട് ചെയ്യൂവെന്ന് പ്രിയങ്ക എക്സിൽ കുറിച്ചു.

‘പ്രിയപ്പെട്ട സഹോദരന്മാരെ, സഹോദരിമാരെ, ബിഹാറിലെ യുവജനങ്ങളെ, നിങ്ങളുടെ ഭാവിയെ നിങ്ങൾ രൂപപ്പെടുത്തുന്ന ദിവസമാണ് ഇന്ന്. ജനാധിപത്യത്തിന്‍റെ ഉത്സവത്തിൽ എല്ലാവരും പങ്കാളികളാകൂ. തൊഴിലിനും വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും നല്ല ഭാവിക്കും വേണ്ടി വോട്ട് ചെയ്യുക. ജനാധിപത്യത്തിനും ഭരണഘടനക്കും വോട്ടവകാശത്തിനും വേണ്ടി സമ്മതിദാനവകാശം രേഖപ്പെടുത്തൂ’- പ്രിയങ്ക ഗാന്ധി എക്സിൽ കുറിച്ചു.

ബി​ഹാ​ർ നിയമസഭ തെരഞ്ഞെടുപ്പിന്‍റെ ഒന്നാംഘട്ട വോട്ടെടുപ്പാണ് ഇ​ന്ന് നടക്കുന്നത്. 18 ജില്ലകളിലെ 121 മണ്ഡലങ്ങളിലെ സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. ബിഹാർ നിയമസഭയിൽ ആകെ 243 സീറ്റുകളാണുള്ളത്.

മ​ഹാ​സ​ഖ്യ​ത്തി​ന്റെ മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ർ​ഥി തേ​ജ​സ്വി യാ​ദ​വി​ന് ഈ ​തെ​ര​ഞ്ഞെ​ടു​പ്പ് അ​തി​നി​ർ​ണാ​യ​ക​മാ​ണ്. വ​നി​ത​ക​ൾ​ക്ക് 30000 രൂ​പ​യു​ടെ വാ​ർ​ഷി​ക സ​ഹാ​യ​വും കു​ടും​ബ​ത്തി​ൽ ഒ​രാ​ൾ​ക്ക് ജോ​ലി​യു​മ​ട​ക്കം വ​മ്പ​ൻ വാ​ഗ്ദാ​ന​ങ്ങ​ളാ​ണ് ആ​ർ.​ജെ.​ഡി​യു​ടെ യു​വ​നേ​താ​വ് വോ​ട്ട​ർ​മാ​ർ​ക്ക് മു​ന്നി​ൽ​വെ​ക്കു​ന്ന​ത്. വൈ​ശാ​ലി ജി​ല്ല​യി​ലെ ര​ഘോ​പൂ​രി​ൽ നി​ന്ന് 2015 മു​ത​ലാ​ണ് തേ​ജ​സ്വി ജ​യി​ച്ചു ​വ​രു​ന്ന​ത്. ജെ.​ഡി.​യു മു​ൻ എം.​എ​ൽ.​എ കൂ​ടി​യാ​യ സ​തീ​ഷ് കു​മാ​ർ യാ​ദ​വാ​ണ് ഇ​​വി​ടെ ബി.​ജെ.​പി സ്ഥാ​നാ​ർ​ഥി.

Continue Reading

Trending