Connect with us

india

വിവാദത്തില്‍ വീണ്ടും കുടുങ്ങി കങ്കണ; മഹാത്മാ​ ​ഗാന്ധിക്കെതിരായ പരാമർശത്തിൽ പ്രതിഷേധം

‘രാഷ്ട്രത്തിന് പിതാക്കളില്ല, പുത്രന്മാർ മാത്രമേയുള്ളൂ. ഭാരതമാതാവിൻ്റെ ഈ പുത്രന്മാർ എത്ര ഭാഗ്യവാന്മാർ’- എന്നായിരുന്നു കങ്കണയുടെ പോസ്റ്റ്

Published

on

നടിയും ബിജെപി എംപിയുമായി കങ്കണ റണൗട്ട് വീണ്ടും വിവാദത്തിൽ. രാഷ്ട്രപിതാവ് മഹാത്മാ​ഗാന്ധിക്കെതിരായ പരാമർശത്തിനു പിന്നാലെ നടിക്കെതിരെ ​വിമർശനം. ​ഗാന്ധിജയന്തി ദിനത്തിൽ കങ്കണ നടത്തിയ പരാമർശമാണ് വിവാദമായത്. മുൻ പ്രധാനമന്ത്രി ലാൽ ബഹദൂർ ശാസ്ത്രിക്ക് അദ്ദേഹത്തിൻ്റെ 120-ാം ജന്മവാർഷികത്തിൽ ആദരം അർപ്പിച്ചുള്ള ഇൻസ്റ്റ​ഗ്രാം പോസ്റ്റിലായിരുന്നു ​ഗാന്ധിയെ ഇകഴ്ത്തിയുള്ള പരാമർശം.

‘രാഷ്ട്രത്തിന് പിതാക്കളില്ല, പുത്രന്മാർ മാത്രമേയുള്ളൂ. ഭാരതമാതാവിൻ്റെ ഈ പുത്രന്മാർ എത്ര ഭാഗ്യവാന്മാർ’- എന്നായിരുന്നു കങ്കണയുടെ പോസ്റ്റ്. തുടർന്നുള്ള പോസ്റ്റിൽ, രാജ്യത്ത് ശുചിത്വത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഗാന്ധിയുടെ പാരമ്പര്യം മുന്നോട്ടുകൊണ്ടുപോവുകയാണെന്ന് പറഞ്ഞ കങ്കണ അതിൽ അദ്ദേഹത്തെ പ്രശംസിക്കുകയും ചെയ്തു.

ഗാന്ധിക്കെതിരായ പരാമർശത്തിൽ കങ്കണയ്ക്കെതിരെ വിമർശനവുമായി കോൺ​ഗ്രസ് നേതാവ് സുപ്രിയ ഷ്രിനേറ്റ് രം​ഗത്തെത്തി. ‘മഹാത്മാഗാന്ധിയുടെ ജന്മവാർഷിക ദിനത്തിലാണ് ബിജെപി എം.പി കങ്കണ ഈ മോശം പരിഹാസം നടത്തിയത്. ഗോഡ്‌സെ ആരാധകർ ബാപ്പുവിനും ശാസ്ത്രിക്കുമിടയിൽ വേർതിരിവ് കാണിക്കുന്നു. തൻ്റെ പാർട്ടിയുടെ പുതിയ ഗോഡ്‌സെ ഭക്തയോട് നരേന്ദ്രമോദി പൂർണഹൃദയത്തോടെ ക്ഷമിക്കുമോ? രാഷ്ട്രപിതാവുണ്ട്, മക്കളുമുണ്ട്, ഉണ്ട്. രക്തസാക്ഷികളുമുണ്ട്. എല്ലാവരും ബഹുമാനം അർഹിക്കുന്നു’- അവർ ട്വിറ്ററിൽ കുറിച്ചു.

ബിജെപി മുതിർന്ന നേതാവ് മനോരഞ്ജൻ കലിയയും കങ്കണയ്ക്കെതിരെ രം​ഗത്തെത്തി. ​’ഗാന്ധിയുടെ 155ാം ജന്മവാർഷിക ദിനത്തിൽ അദ്ദേഹവുമായി ബന്ധപ്പെട്ട് കങ്കണ റണൗട്ട് നടത്തിയ പ്രസ്താവനയെ ഞാൻ അപലപിക്കുന്നു. കങ്കണയുടെ ചുരുങ്ങിയ കാലത്തെ രാഷ്ട്രീയ ജീവിതത്തിനിടെ അവർ വിവാദ പരാമർശങ്ങൾ നടത്തുന്നത് ഒരു പതിവാക്കിയിരിക്കുകയാണ്’- എന്നും അദ്ദേഹം കുറ്റപ്പെടുത്തി. ‘രാഷ്ട്രീയം അവരുടെ വേദിയല്ല. രാഷ്ട്രീയം ഒരു ​ഗൗരവമായ കാര്യമാണ്. പറയുന്നതിന് മുമ്പ് ചിന്തിക്കണം. അവരുടെ വിവാദ പരാമർശങ്ങൾ പാർട്ടിയെ കുഴപ്പത്തിലാക്കുന്നു’- അദ്ദേഹം വ്യക്തമാക്കി.

വലിയ കർഷക പ്രക്ഷോഭത്തെ തുടർന്ന് 2021ൽ കേന്ദ്രം റദ്ദാക്കിയ മൂന്ന് കാർഷിക നിയമങ്ങൾ തിരികെ കൊണ്ടുവരണമെന്ന് വാദിച്ചതിന് ആഗസ്റ്റിലും കങ്കണ വിവാദത്തിലായിരുന്നു. പരാമർശത്തിൽ നടിക്കും ബിജെപിക്കുമെതിരെ പ്രതിഷേധം ശക്തമാവുകയും ചെയ്തിരുന്നു. ഇതോടെ കങ്കണയെ തള്ളി പാർട്ടി തന്നെ രം​ഗത്തെത്തുകയും ചെയ്തു.

പാർട്ടിയുടെ പേരിൽനിന്ന് ഇത്തരം പരാമർശങ്ങൾ നടത്താൻ കങ്കണയ്ക്ക് അധികാരമില്ലെന്ന് ബിജെപി വ്യക്തമാക്കി. കങ്കണ പറഞ്ഞത് അവരുടെ വ്യക്തിപരമായ അഭിപ്രായങ്ങൾ മാത്രമാണെന്നും കർഷക നിയമത്തിൽ സർക്കാരിന്റെ കാഴ്ചപ്പാട് ഇതല്ലെന്നും ബിജെപി വക്താവ് സൗരവ് ഭാട്ടിയ പറഞ്ഞു. ഭാവിയിൽ ഇത്തരം പ്രസ്താവനകൾ നടത്തുന്നതിൽ നിന്ന് വിട്ടുനിൽക്കാൻ കങ്കണയ്ക്കു നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. ബിജെപി വക്താവിന്റെ പ്രതികരണത്തിന് പിന്നാലെ താൻ പറഞ്ഞത് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്ന് അവകാശപ്പെട്ട് കങ്കണ രം​ഗത്തെത്തിയിരുന്നു.

ഇതിനു മുമ്പും കർഷക പ്രക്ഷോഭത്തിനെതിരായ പരാമർശങ്ങളിലൂടെ വിവാദത്തിലായ ആളാണ് കങ്കണ. 2020-21ലെ കർഷക പ്രക്ഷോഭത്തിനിടെ നിരവധി പേരെ കൊന്ന് മൃതദേഹങ്ങൾ കെട്ടിത്തൂക്കിയെന്നും ബലാത്സംഗങ്ങൾ നടത്തിയെന്നുമുള്ള കങ്കണയുടെ പരാമർശമായിരുന്നു വിവാദമായ മറ്റൊന്ന്. ഉന്നത നേതൃത്വം ശക്തമല്ലായിരുന്നെങ്കിൽ ബംഗ്ലാദേശിൽ എന്ത് സംഭവിച്ചോ അത് ഇവിടെയും സംഭവിക്കുമായിരുന്നു.

കർഷക സമരത്തിൽ മൃതദേഹങ്ങൾ കെട്ടിത്തൂക്കുകയും ബലാത്സംഗം ചെയ്യുകയും ചെയ്തിരുന്നു. കർഷകർക്ക് അനുകൂലമായ നിയമങ്ങൾ പിൻവലിച്ചതോടെ രാജ്യം മുഴുവൻ അമ്പരന്നു. ഇപ്പോഴും ആ കർഷകർ ഇവിടെ തന്നെ തുടരുകയാണ്. നിയമങ്ങൾ റദ്ദാക്കപ്പെടുമെന്ന് അവർ ഒരിക്കലും കരുതിയിരുന്നില്ല. ബംഗ്ലാദേശിലേത് പോലെ നീണ്ട ആസൂത്രണവും ഇവിടെ ഉണ്ടായിരുന്നു. ചൈനയും അമേരിക്കയുമടക്കമുള്ള വിദേശ ശക്തികളുടെ ഗൂഢാലോചനയായിരുന്നു ഇതിന് പിന്നിലെന്നും കങ്കണ പറഞ്ഞിരുന്നു.

2020-21ല്‍ കേന്ദ്രം കൊണ്ടുവന്ന കാര്‍ഷിക ബില്ലിനെതിരെ പ്രതിഷേധം നടന്നപ്പോഴും കങ്കണ വിവാദ പരാമര്‍ശം നടത്തിയിരുന്നു. നൂറ് രൂപ കൊടുത്താല്‍ ഏത് സമരത്തിന്റെയും ഭാഗമാവുന്നവരാണ് അതിലെ സ്ത്രീകളെന്ന നടിയുടെ പരാമര്‍ശം വലിയ വിവാദമായിരുന്നു. പിന്നീട് ഈ പരാമര്‍ശത്തിന്റെ പേരില്‍ കങ്കണയെ വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥ മുഖത്തടിച്ചിരുന്നു. വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന ആവശ്യവുമായാണ് 2020 നവംബർ മുതൽ 2021 ഡിസംബർ വരെ കർഷകർ സമരം ചെയ്തത്. ഇതിനു പിന്നാലെ നിയമങ്ങൾ കേന്ദ്രസർക്കാർ പിൻവലിച്ചിരുന്നു.

india

കോണ്‍ഗ്രസ് നേതൃയോഗം ഇന്ന്

വൈകീട്ട് നാലിന് എ.ഐ.സി.സിയുടെ പുതിയ ആസ്ഥാനത്താണ് യോഗം ചേരുക

Published

on

ഡല്‍ഹിയില്‍ ഇന്ന് കോണ്‍ഗ്രസ് നേതൃയോഗം ചേരും. വൈകീട്ട് നാലിന് എ.ഐ.സി.സിയുടെ പുതിയ ആസ്ഥാനത്താണ് യോഗം ചേരുക. കെ.പി.സി.സി പുനഃസംഘടന, ഡി.സി.സി യിലെ അഴിച്ചു പണി, തദ്ദേശ, നിയമസഭ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്യാനാണ് ഹൈക്കമാന്‍ഡ് കേരളത്തിലെ നേതാക്കളുടെ യോഗം വിളിച്ചിരിക്കുന്നത്.

മുതിര്‍ന്ന എം.പിമാര്‍, കെ.പി.സി.സി മുന്‍ അധ്യക്ഷന്‍മാര്‍, ഭാരവാഹികള്‍, പൊളിറ്റിക്കല്‍ അഫയേഴ്‌സ് കമ്മിറ്റി അംഗങ്ങള്‍ എന്നിവരാണ് യോഗത്തില്‍ പങ്കെടുക്കുക. കെ.പി.സി.സി പ്രസിഡന്റിനെ മാറ്റുന്നത് സംബന്ധിച്ചുള്ള ചര്‍ച്ചകളും നടക്കും. കെ സുധാകരന്‍, രമേശ് ചെന്നിത്തല, ശശി തരൂര്‍, എം.കെ രാഘവന്‍, എം. എം ഹസന്‍ അടക്കമുള്ള നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കാനായി ഡല്‍ഹിയില്‍ എത്തിയിട്ടുണ്ട്.

കെ.പി.സി.സി അധ്യക്ഷ സ്ഥാനം ഒഴിയാന്‍ കെ. സുധാകരന്‍ കഴിഞ്ഞ ദിവസം ഉപാധിവെച്ചിരുന്നു. രമേശ് ചെന്നിത്തലക്ക് നല്‍കിയത് പോലെ പ്രവര്‍ത്തക സമിതിയില്‍ ക്ഷണിതാവ് ആകണമെന്നും നിയമസഭാ സീറ്റും രണ്ട് ഡി.സി.സി പ്രസിഡന്റ് പദവികളും വേണമെന്നുമാണ് കെ. സുധാകരന്‍ മുന്നോട്ടുവച്ച ഉപാധി.

അതേസമയം, മാറ്റുന്നതും മാറ്റാതിരിക്കുന്നതും ഹൈക്കമാന്റ് ആണ് തീരുമാനിക്കുന്നതെന്ന് റിപ്പോര്‍ട്ടിന് പിന്നാലെ കെ. സുധാകരന്‍ പ്രതികരിച്ചത്. തന്നോട് മാറണമെന്ന് ആരും പറഞ്ഞിട്ടില്ല. പാര്‍ട്ടിയില്‍ ലഭിച്ച സ്ഥാനങ്ങളില്‍ പൂര്‍ണ തൃപ്തനാണ്. എഐസിസിക്ക് മാറ്റണമെങ്കില്‍ മാറ്റാമെന്നും സുധാകരന്‍ പറഞ്ഞിരുന്നു.

Continue Reading

india

സര്‍വ്വകലാശാലകള്‍ക്കും കോളേജുകള്‍ക്കും ജാതി പക്ഷപാതത്തിനും അപമാനത്തിനുമെതിരെയുള്ള കരട് ചട്ടങ്ങള്‍ തയ്യാറാണ്: യുജിസി സുപ്രീം കോടതിയില്‍

സര്‍വ്വകലാശാലകള്‍ക്കും കോളേജുകള്‍ക്കും ജാതി പക്ഷപാതത്തിനും അപമാനത്തിനും എതിരെയുള്ള കരട് ചട്ടങ്ങള്‍ തയ്യാറാണെന്നും ഉടന്‍ നടപ്പാക്കുമെന്നും യുജിസി സുപ്രീം കോടതിയില്‍

Published

on

സര്‍വ്വകലാശാലകള്‍ക്കും കോളേജുകള്‍ക്കും ജാതി പക്ഷപാതത്തിനും അപമാനത്തിനും എതിരെയുള്ള കരട് ചട്ടങ്ങള്‍ തയ്യാറാണെന്നും ഉടന്‍ നടപ്പാക്കുമെന്നും യുജിസി സുപ്രീം കോടതിയില്‍

ജാതി വിവേചനത്തെ തുടര്‍ന്ന് ജീവനൊടുക്കിയ രോഹിത് വെമുലയുടെയും പായല്‍ തദ്‌വിയുടെയും രക്ഷിതാക്കള്‍ സമര്‍പ്പിച്ച ഹരജിയിലാണ് യു.ജി.സി സത്യവാങ്മൂലം നല്‍കിയത്.

2004നും 2024നുമിടക്ക് കോളേജുകളില്‍ 115 ആത്മഹത്യകള്‍ നടന്നിട്ടുണ്ടെന്നും അതില്‍ ഏറെയും ദലിതരാണെന്നും ജനുവരി മൂന്നിന് കേസ് പരിഗണിച്ചപ്പോള്‍ ഹരജിക്കാരുടെ അഭിഭാഷക ഇന്ദിര ജയ്‌സിങ് കോടതിയെ അറിയിച്ചിരുന്നു.

ഇതേത്തുടര്‍ന്ന് സര്‍വകലാശാലകളിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും 2012ലെ ചട്ടങ്ങള്‍ പ്രകാരം ലഭിച്ച ജാതി വിവേചനത്തെ സംബന്ധിച്ചുള്ള മുഴുവന്‍ പരാതികളും സ്വീകരിച്ച നടപടികളും ആറാഴ്ചക്കകം അറിയിക്കാന്‍ കോടതി യു.ജി.സിക്ക് നിര്‍ദേശം നല്‍കിയിരുന്നു.

ഇതേടെ 1503 ജാതി വിവേചന പരാതികളാണ് ലഭിച്ചിട്ടുള്ളതെന്നും അതില്‍ 1426 പരാതികള്‍ പരിഹരിച്ചതായും യു.ജി.സി അറിയിച്ചു

 

Continue Reading

india

പ്രധാനമന്ത്രി മോദിയുടെ ബിരുദ തര്‍ക്കം: വിവരങ്ങള്‍ വെളിപ്പെടുത്തുന്നതിനെതിരെയുള്ള ഡിയു ഹര്‍ജിയില്‍ വിധി ഡല്‍ഹി ഹൈക്കോടതി മാറ്റിവെച്ചു

‘വാദങ്ങള്‍ കേട്ടു. വിധി മാറ്റിവെച്ചു,’ കക്ഷികളുടെ വാദം കേട്ട ശേഷം ജസ്റ്റിസ് സച്ചിന്‍ ദത്ത പറഞ്ഞു.

Published

on

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വെളിപ്പെടുത്തണമെന്ന കേന്ദ്ര വിവരാവകാശ കമ്മിഷന്റെ (സിഐസി) ഉത്തരവ് ചോദ്യം ചെയ്ത് ഡല്‍ഹി സര്‍വകലാശാല (ഡിയു) സമര്‍പ്പിച്ച ഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതി വ്യാഴാഴ്ച വിധി പറയാന്‍ മാറ്റി. ‘വാദങ്ങള്‍ കേട്ടു. വിധി മാറ്റിവെച്ചു,’ കക്ഷികളുടെ വാദം കേട്ട ശേഷം ജസ്റ്റിസ് സച്ചിന്‍ ദത്ത പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും പരീക്ഷ പാസായതായി പ്രസ്താവിച്ചപ്പോള്‍ 1978ല്‍ ബിഎ പാസായ വിദ്യാര്‍ഥികളുടെ രേഖകള്‍ പരിശോധിക്കാന്‍ അനുമതി നല്‍കിയ സിഐസിയുടെ ഉത്തരവിനെതിരെ 2017ല്‍ ഡിയു ഹര്‍ജി നല്‍കി. 2017 ജനുവരി 24 ന് വാദം കേള്‍ക്കുന്ന ആദ്യ തീയതിയില്‍ ഉത്തരവ് സ്റ്റേ ചെയ്തു.

ഇന്ത്യന്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സര്‍വ്വകലാശാലയ്ക്ക് വേണ്ടി ഹാജരായി, സിഐസി പാസാക്കിയ ഉത്തരവ് റദ്ദാക്കാന്‍ ബാധ്യസ്ഥമാണെന്ന് വാദിച്ചു. രേഖകള്‍ കോടതിയില്‍ കാണിക്കുന്നതില്‍ എതിര്‍പ്പില്ലെന്നും അദ്ദേഹം പറഞ്ഞു. 1978-ല്‍ ബിരുദാനന്തര ബിരുദം ഉണ്ട്, അദ്ദേഹം പറഞ്ഞു.

ബിരുദം കോടതിയില്‍ കാണിക്കുന്നതില്‍ സര്‍വ്വകലാശാലയ്ക്ക് സംവരണമില്ലെന്നും എന്നാല്‍ അപരിചിതരുടെ പരിശോധനയ്ക്ക് റെക്കോര്‍ഡ് സ്ഥാപിക്കാന്‍ കഴിയില്ലെന്നും എസ്ജി കൂട്ടിച്ചേര്‍ത്തു.

വിവരാവകാശ ഫോറങ്ങളെ സമീപിക്കാന്‍ ജിജ്ഞാസ മാത്രം പോരാ എന്ന് മേത്ത നേരത്തെ വാദിച്ചിരുന്നു.

‘ഒരു അപരിചിതന്‍ സര്‍വകലാശാലയുടെ വിവരാവകാശ ഓഫീസിലേക്ക് കയറിവന്ന് 10 ലക്ഷം വിദ്യാര്‍ത്ഥികളില്‍ നിന്ന് എനിക്ക് എക്‌സ് ബിരുദം തരൂ എന്ന് പറയുന്ന ഒരു കേസ് ഇതാ. ആര്‍ക്കെങ്കിലും കയറിവന്ന് മറ്റുള്ളവരുടെ ബിരുദം ചോദിക്കാന്‍ കഴിയുമോ എന്നതാണ് ചോദ്യം,’ മേത്ത പറഞ്ഞു.

ഒരു വ്യക്തിക്ക് ചില വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ വേണമെന്നുള്ള വെറും ജിജ്ഞാസ വിവരാവകാശ നിയമപ്രകാരം അത്തരം വിവരങ്ങള്‍ വെളിപ്പെടുത്തുന്നതിനുള്ള വാദമല്ലെന്നും എസ്ജി പറഞ്ഞു.

മറുവശത്ത്, വിവരാവകാശ അപേക്ഷകനായ നീരജിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ സഞ്ജയ് ഹെഗ്ഡെ ഹാജരായി, വിഷയത്തില്‍ ആവശ്യപ്പെടുന്ന വിവരങ്ങള്‍ സാധാരണയായി ഏത് സര്‍വകലാശാലയും പ്രസിദ്ധീകരിക്കുമെന്നും നോട്ടീസ് ബോര്‍ഡുകളിലും സര്‍വകലാശാല വെബ്സൈറ്റുകളിലും പത്രങ്ങളിലും പ്രസിദ്ധീകരിക്കാറുണ്ടെന്നും സമര്‍പ്പിച്ചു.

വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ ‘വിശ്വാസ്യത’ എന്ന നിലയിലാണെന്നും അത് ‘അപരിചിതനായ ഒരാള്‍ക്ക്’ വെളിപ്പെടുത്താന്‍ കഴിയില്ലെന്നും എസ്ജി മേത്ത സമര്‍പ്പിച്ച വാദത്തെയും അദ്ദേഹം എതിര്‍ത്തിരുന്നു.

 

Continue Reading

Trending