Connect with us

kerala

കണ്ടല ബാങ്ക് തട്ടിപ്പ് കേസ്; സി.പി.ഐ നേതാവിനെയും മകനെയും ഇന്ന് കോടതിയിൽ ഹാജരാക്കും

വൈദ്യ പരിശോധനകൾക്ക് ശേഷം ഇരുവരെയും ഇന്ന് കൊച്ചി കലൂരിലുള്ള സിബിഐ കോടതിയിൽ ഹാജരാക്കും.

Published

on

കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ബാങ്ക് മുൻ പ്രസിഡന്റും സിപിഐ നേതാവുമായ ഭാസുരാംഗനെയും മകൻ അഖിൽ ജിത്തിനെയും ഇന്ന് കോടതിയിൽ ഹാജരാക്കും. കഴിഞ്ഞ ദിവസം ഇരുവരുടെയും അറസ്റ്റ് ഇ ഡി രേഖപെടുത്തിയിരുന്നു. 10 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലായിരുന്നു അറസ്റ്റ്.വൈദ്യ പരിശോധനകൾക്ക് ശേഷം ഇരുവരെയും ഇന്ന് കൊച്ചി കലൂരിലുള്ള സിബിഐ കോടതിയിൽ ഹാജരാക്കും.

kerala

താമരശ്ശേരിയില്‍ പൊലീസ് പിടികൂടിയ യുവാവ് എം.ഡി.എം.എ വിഴുങ്ങിയതായി സംശയം

താമരശ്ശേരി അരയത്തും ചാലില്‍ സ്വദേശി ഫായിസ് ആണ് പിടിയിലായത്

Published

on

താമരശ്ശേരിയില്‍ പൊലീസ് പിടികൂടിയ യുവാവ് എം.ഡി.എം.എ വിഴുങ്ങിയതായി സംശയം. താമരശ്ശേരി അരയത്തും ചാലില്‍ സ്വദേശി ഫായിസ് ആണ് പിടിയിലായത്. യുവാവിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ചുടലമുക്കിലെ വീട്ടില്‍നിന്നാണ് ഇയാളെ പിടികൂടിയത്.

വീട്ടില്‍ ബഹളം വച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ അറിയിച്ചതോടെയാണ് പൊലീസ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. ഈ സമയം ഇയാള്‍ കൈയിലുണ്ടായിരുന്ന എം.ഡി.എം.എ വിഴുങ്ങിയതായാണ് സംശയിക്കുന്നത്. താമരശ്ശേരി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയ ഫായിസിനെ പ്രാഥമിക പരിശോധനക്കുശേഷമാണ് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്.

Continue Reading

kerala

കോഴിക്കോട് ലഹരിക്കടിമയായ മകനെ പൊലീസിന് പിടിച്ചു നല്‍കി അമ്മ

കുടുംബത്തെ കൊല്ലുമെന്ന് യുവാവ് ഭീഷണിപ്പെടുത്തിയെന്നും ഗതികെട്ടാണ് പൊലീസിനെ വിവരം അറിയിച്ചതെന്നും അമ്മ പറഞ്ഞു

Published

on

കോഴിക്കോട് ലഹരിക്കടിമയായ മകനെക്കുറിച്ച് പൊലീസിനു വിവരം നല്‍കി മാതാവ്. എലത്തൂര്‍ സ്വദേശിയായ രാഹുലിനെ പൊലീസ് അറസ്റ്റ് ചെയ്തു. ലഹരിക്കടിമയായ രാഹുല്‍ നിരന്തരം ശല്ല്യം ചെയ്തിരുന്നു. കുടുംബത്തെ കൊല്ലുമെന്ന് യുവാവ് ഭീഷണിപ്പെടുത്തിയെന്നും ഗതികെട്ടാണ് പൊലീസിനെ വിവരം അറിയിച്ചതെന്നും അമ്മ പറഞ്ഞു.

പോക്‌സോ കേസ് ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ രാഹുല്‍ 290 ദിവസം ജയിലില്‍ കിടന്ന ശേഷം ജാമ്യത്തിലിറങ്ങി ഹാജരാകാതെ ഒളിവില്‍ നടക്കുകയായിരുന്നു. അങ്ങേയറ്റം വരെ അനുഭവിച്ചിരിക്കുകയാണ് താനെന്നും ലോകത്തൊരാള്‍ക്കും ഇങ്ങനെയൊരു അനുഭവം ഉണ്ടാവിതിരിക്കട്ടെയെന്നും അമ്മ മാധ്യമങ്ങളോട് പറഞ്ഞു. ലഹരിക്ക് അടിമയായ മകന്‍ വീട്ടിലുള്ളവരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. നിരന്തരം ഭീഷണി തുടര്‍ന്നതോടെയാണ് മകനെതിരെ അമ്മ പൊലീസില്‍ പരാതി നല്‍കിയത്. ചോദിച്ച പണം കൊടുക്കാത്തതിനെ തുടര്‍ന്നായിരുന്നു ഇയാള്‍ ഭീഷണി മുഴക്കിയത്.

Continue Reading

kerala

കണ്ണൂരില്‍ മധ്യവയസ്‌കനെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവം; തോക്ക് കണ്ടെത്തി

സന്തോഷുമായി പൊലീസ് നടത്തിയ തെളിവെടുപ്പിനിടയാണ് തോക്ക് കണ്ടെടുത്തത്

Published

on

കണ്ണൂരില്‍ മധ്യവയസ്‌കനെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ തോക്ക് കണ്ടെത്തി. കേസില്‍ അറസ്റ്റിലായ സന്തോഷുമായി പൊലീസ് നടത്തിയ തെളിവെടുപ്പിനിടയാണ് തോക്ക് കണ്ടെടുത്തത്. ഫോറന്‍സിക്കും അന്വേഷണ ഉദ്യോഗസ്ഥരും രാവിലെ മുതല്‍ തന്നെ തോക്ക് കണ്ടെത്താനായുള്ള ശ്രമത്തിലായിരുന്നു

ഇന്നലെയാണ് കേസിനാസ്പദമായ സംഭവം. രാധാകൃഷ്ണന്റെ നിര്‍മാണം നടക്കുന്ന വീട്ടില്‍ നിന്ന് വെടിയൊച്ചയും നിലവിളിയും കേട്ട് തൊട്ടടുത്തുണ്ടായിരുന്നു ആളുകള്‍ ഓടിയെത്തുമ്പോഴാണ് രാധാകൃഷ്ണന്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്നത് കണ്ടത്.

കൊലപാതകം ആസൂത്രിതമാണെന്ന് പ്രതി മൊഴി നല്‍കിയിരുന്നു. കുടുംബപ്രശ്നങ്ങളാണ് കൊലപാതക കാരണമെന്നാണ് പൊലീസ് പറയുന്നത്. രാധാകൃഷ്ണനെ കൊലപ്പെടുത്തുമെന്ന തരത്തിലുള്ള ഒരു ഭീഷണി സന്ദേശം ഇയാള്‍ തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇന്നലെ രാവിലെ രാധാകൃഷ്ണനെ കൊലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ പ്രതി ഇയാളുടെ വീട്ടിലെത്തിയിരുന്നു. എന്നാല്‍ രാവിലെ കൊലപാതകം നടത്താന്‍ കഴിയാത്ത തിരിച്ചുപോയ സന്തോഷ് വീട്ടിലെത്തി തോക്കുമായി വൈകിട്ടോടെ മടങ്ങിയെത്തി. നിര്‍മ്മാണം നടക്കുന്ന വീട്ടില്‍ എത്തി രാധാകൃഷ്ണന് നേരെ വെടിയുതിര്‍ത്തു. നെഞ്ചില്‍ വെടിയേറ്റ രാധാകൃഷ്ണന്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.

കൃത്യം നടത്തിയ ശേഷം സംഭവസ്ഥലത്ത് തുടര്‍ന്ന സന്തോഷിനെ പൊലീസ് എത്തി കസ്റ്റഡിയിലെടുത്തു. കാട്ടുപന്നികളെ വെടിവെക്കുന്നതില്‍ പരിശീലനം നേടിയ ആളാണ് സന്തോഷ്.

Continue Reading

Trending