X

കനയ്യകുമാര്‍ കോണ്‍ഗ്രസ് ദേശീയ നിരയിലേക്ക്; പുതിയ പദവി നല്‍കി ഹൈക്കമാന്‍ഡ്

കോണ്‍ഗ്രസ് നേതാവും മുന്‍ ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവുമായ കനയ്യകുമാറിന് ചുമതല നല്‍കി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. എന്‍ എസ് യു ചുമതലയുളള എ.ഐ.സി.സി ഭാരവാഹിയായി കനയ്യകുമാറിനെ നിയമിച്ചതായി കെസി വേണുഗോപാല്‍ അറിയിച്ചു. സി.പി.ഐ വിട്ട് കോണ്‍ഗ്രസിലെത്തിയതാണ് കനയ്യ. കനയ്യയുടെ പാര്‍ട്ടി മാറ്റം ദേശീയ തലത്തിലുള്‍പ്പെടെ വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

സി.പി.ഐയില്‍ ചേര്‍ന്ന് അഞ്ച് വര്‍ഷത്തിന് ശേഷം പാര്‍ട്ടി വിട്ടെങ്കിലും സി.പി.ഐയോട് വിരോധമില്ലെന്നായിരുന്നു കനയ്യ കുമാറിന്റെ പ്രതികരണം. 2021ലായിരുന്നു കനയ്യ സി.പി.ഐ വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ആരെയും ആക്ഷേപിക്കാനില്ല. ”തന്റെ ജനനവും വളര്‍ച്ചയും സി.പി.ഐയില്‍ തന്നയായിരുന്നു. ഇപ്പോള്‍ ഇക്കാണുന്ന യോഗ്യതകളെല്ലാം സി.പി.െഎ തന്നതാണ്”. ഭരണഘടന സംരക്ഷിക്കാനാണ് താന്‍ സി.പി.ഐ വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നതെന്നും കനയ്യ കുമാര്‍ പറഞ്ഞിരുന്നു.

ഐക്യപ്രതിപക്ഷമാണ് രാജ്യത്തിന് ആവശ്യം. വാര്‍ത്താ സമ്മേളനത്തില്‍ എവിടെയും സി.പി.ഐയെ കടന്നാക്രമിക്കാതിരിക്കാന്‍ ശ്രദ്ധിച്ച കനയ്യ രാജ്യത്തെ രക്ഷിക്കാന്‍ കോണ്‍ഗ്രസിനേ കഴിയൂ എന്നതിനാലാണ് പാര്‍ട്ടി മാറിയതെന്നാണ് ന്യായീകരിച്ചത്. യുവാക്കളെ കൂടുതല്‍ ആകര്‍ഷിക്കലായിരുന്നു കനയ്യയിലൂടെ കോണ്‍ഗ്രസ് മുന്നോട്ട് വെച്ച നിലപാട്.

webdesk13: