Connect with us

Sports

ഇപ്പോഴും എപ്പോഴും യാഷിന്‍

Published

on

കമാല്‍ വരദൂര്‍

മോസ്‌ക്കോ: റഷ്യയില്‍ നിന്നും ലഭിക്കുന്ന ആദ്യ ഫുട്‌ബോള്‍ ഉത്തരം ഒരു പേരാണ് -ലെവ് യാഷിന്‍….. എവിടെ ആരോടും ചോദിച്ചാലും ഫുട്‌ബോള്‍ ചര്‍ച്ചകള്‍ ആരംഭിക്കുന്നത് വിശ്രുതനായ ഈ ഗോള്‍ക്കീപ്പറില്‍ നിന്നാണ്. സോവിയറ്റ് സോക്കറിന്റെ സുവര്‍ണ കാലമെന്ന് പറയുന്നത് 1940 കള്‍ക്ക് ശേഷമാണ്. കൃത്യമായി പറഞ്ഞാല്‍ രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം. ലെനിനും സ്റ്റാലിനും പിന്നെ കമ്മ്യൂണിസവുമായുള്ള കാലത്തെ സോവിയറ്റ് ഫുട്‌ബോള്‍ ലോകത്തിന് അത്ര പരിചിതമല്ല. മിലിട്ടറി കാര്‍ക്കശ്യത്തില്‍ പക്ഷേ ആ കമ്മ്യൂണിസ കാല ഫുട്‌ബോള്‍ അച്ചടക്കത്തിന്റേതായിരുന്നു. റെഡ് ആര്‍മി ക്ലാസുകളിലെ കാര്‍ക്കശ്യത പോലെ മൈതാനത്ത് കൈവിട്ട കളികള്‍ക്ക് റഷ്യക്കാര്‍ മുതിര്‍ന്നിരുന്നില്ല. 1956 ല്‍ ഓസ്‌ട്രേലിയന്‍ നഗരമായ മെല്‍ബണില്‍ നടന്ന ഒളിംപിക്‌സാണ് സോവിയറ്റ് യൂണിയന് ലഭിക്കുന്ന ആദ്യ ഫുട്‌ബോള്‍ അംഗീകാരം. ശീതസമര വേളയായതിനാല്‍ അമേരിക്കന്‍ ചേരിക്കാര്‍ വിട്ടുനിന്ന ആ ഒളിംപിക്‌സിലെ ഫുട്‌ബോള്‍ മല്‍സരത്തില്‍ ആകെ പതിനൊന്ന് ടീമുകളാണ് മല്‍സരിച്ചിരുന്നത്. നമ്മുടെ ഇന്ത്യയുമുണ്ടായിരുന്നു കളത്തില്‍. കോഴിക്കോടിന്റെ സ്വന്തം ഒളിംപ്യന്‍ റഹ്മാന്‍ കളിച്ച ഒളിംപിക്‌സ്. നെവില്‍ ഡീസൂസ ഹാട്രിക് സ്‌ക്കോര്‍ ചെയ്ത ഒളിംപിക്‌സ്. സോവിയറ്റ് യൂണിയനായിരുന്നു സ്വര്‍ണം. അക്കാലത്ത് രാജ്യം ചര്‍ച്ച ചെയ്തിരുന്ന പ്രധാന കായികതാരം വെസ്‌വലോഡ് ബോബ്‌റോവായിരുന്നു. ഫുട്‌ബോളിലും പിന്നെ ഐസ് ഹോക്കിയിലും മികവ് പ്രകടിപ്പിച്ച താരം. ഇവരുടെയെല്ലാം കാലത്തിന് ശേഷമായിരുന്നു യാഷിന്‍ ഇതിഹാസമാവുന്നത്.
ഗോള്‍വലയത്തില്‍ പറക്കുന്ന താരം. കറുത്ത ചിലന്തിയെന്നായിരുന്നു അദ്ദേഹത്തിന്റെ വിളിപ്പേര്. അപാര വേഗതയും മെയ്‌വഴക്കവും പ്രകടിപ്പിച്ച ഗോള്‍ക്കീപ്പര്‍. സാധാരണ ഗതിയില്‍ ഗോള്‍ക്കീപ്പറെ നിര്‍വചിച്ചിരുന്നത് നിശ്ചിതമായ സ്ഥലത്ത് പന്തിനെ രക്ഷിക്കാന്‍ നിയോഗിക്കപ്പെട്ട വ്യക്തി എന്നതാണെങ്കില്‍ യാഷിന്‍ അതില്‍ നിന്നും വിത്യസ്തനായിരുന്നു. 1963 ല്‍ ഫിഫ ആ മഹാനായ ഗോള്‍ക്കീപ്പറെ ബലന്‍ഡിയോര്‍ പുരസ്‌ക്കാരം നല്‍കി ആദരിച്ചു. ഇന്നും മറ്റൊരു ഗോള്‍ക്കീപ്പര്‍ക്ക് ഈ പുരസ്‌ക്കാരം ലഭിച്ചിട്ടില്ല. 2008 മുതല്‍ ലയണല്‍ മെസിയും കൃസ്റ്റിയാനോ റൊണാള്‍ഡോയും മാറി മാറി പങ്ക് വെക്കുന്ന ആ കിരീടം മറ്റൊരു റഷ്യക്കാര്‍ക്കും കിട്ടിയിട്ടുമില്ല.
ഒരു സാധാരണ ഫാക്ടറി തൊളിലാളിയായിരുന്നു യാഷിന്‍. താരാരാധനയില്ലാത്ത സോവിയറ്റുകാര്‍ എങ്ങനെ യാഷിനെ താരമാക്കി എന്നതില്‍ അല്‍ഭുതമില്ല. അവര്‍ക്കിടയില്‍ നിന്നുള്ള ഒരാളായിരുന്നു അദ്ദേഹം. മെല്‍ബണ്‍ ഒളിംപിക്‌സ് കഴിഞ്ഞ കാലം. യാഷിന്‍ പ്രശസ്തിയിലേക്ക് വരുന്നു. അപ്പോഴും അദ്ദേഹം യാത്ര ചെയ്യാറ് ട്രെയിനിലായിരുന്നു. വ്‌ലാഡിവോസ്‌റ്റോക്കില്‍ നിന്നും മോസ്‌ക്കോയിലേക്കുള്ള യാത്രയില്‍ യാഷിനെ കണ്ടപ്പോള്‍ ഒരു സാധാരണ കര്‍ഷകന്‍ അദ്ദേഹത്തിന്റെ കാല്‍ക്കല്‍ വീണ് വന്ദിച്ചു. എന്നിട്ട് തന്റെ കൈവശമുളള അല്‍പ്പം വിത്തുകള്‍ അദ്ദേഹത്തിന് സമ്മാനിച്ച് പറഞ്ഞു-ഇതാണ് എന്റെ സമ്മാനം. ആ സമ്മാനത്തിന്റെ വിലയെക്കുറിച്ച് പിന്നീട് യാഷിന്‍ പറഞ്ഞിട്ടുണ്ട്. ഈ കഥകളൊക്കെ പുതിയ റഷ്യക്കാര്‍ക്കുമറിയാം. അവര്‍ ഇവിടെയെത്തുമ്പോള്‍ നമ്മോട് പറയുന്നത് ഈ വിശേഷങ്ങളാണ്. 1960 ല്‍ യൂറോപ്യന്‍ കിരീടം ചൂടിയ റഷ്യന്‍ സംഘത്തിന്റെ നായകന്‍ യാഷിനായിരുന്നു. ആ ഫൈനല്‍-പ്രതിയോഗികള്‍ പഴയ ശത്രുക്കളായ യുഗോസ്ലാവ്യക്കാര്‍. മല്‍സരം അധികസമയത്തേക്ക് ദീര്‍ഘിച്ചപ്പോള്‍ സോവിയറ്റ് വലയില്‍ കോട്ട പോലെ യാഷിന്‍. അ അധികസമയത്ത് വിക്ടര്‍ പോനിഡിലിന്‍കിന്റെ ഗോള്‍-സോവിയറ്റ് ചാമ്പ്യന്മാര്‍…. 1966 ലെ ലോകകപ്പില്‍ നാലാമത് വന്നതാണ് ലോകകപ്പിലെ സോവിയറ്റ് വീരഗാഥകളില്‍ പ്രധാനം. ഇപ്പോഴിതാ അവരുടെ നാട്ടില്‍ ലോകകപ്പ്. ഇന്നവര്‍ സഊദി അറേബ്യയുമായി കളിക്കുമ്പോള്‍ എല്ലാ റഷ്യക്കാരുടെയും മനം നിറയെ യാഷിന്‍ തന്നെ…

Cricket

ഐസിസി ടെസ്റ്റ് ബൗളര്‍മാരുടെ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി ബുംറ

ടെസ്റ്റില്‍ ഒരു ഇന്ത്യന്‍ ബൗളറുടെ ഏറ്റവും ഉയര്‍ന്ന റേറ്റിങ് പോയന്റെന്ന ആര്‍. അശ്വിന്റെ റെക്കോഡിനൊപ്പമെത്താനും ബുംറയ്ക്കായി.

Published

on

ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ പരമ്പരയിലെ മികച്ച പ്രകടനത്തിലൂടെ റെക്കോഡ് റേറ്റിങ് പോയന്റുമായി ഐസിസി ടെസ്റ്റ് ബൗളര്‍മാരുടെ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി ജസ്പ്രീത് ബുംറ.

ടെസ്റ്റില്‍ ഒരു ഇന്ത്യന്‍ ബൗളറുടെ ഏറ്റവും ഉയര്‍ന്ന റേറ്റിങ് പോയന്റെന്ന ആര്‍. അശ്വിന്റെ റെക്കോഡിനൊപ്പമെത്താനും ബുംറയ്ക്കായി. 904 റേറ്റിങ് പോയന്റാണ് ഇപ്പോള്‍ ബുംറയ്ക്കുള്ളത്. താരത്തിന്റെ കരിയര്‍ ബെസ്റ്റ് റേറ്റിങ് കൂടിയാണിത്.

ബ്രിസ്‌ബെയ്‌നിലെ ഗാബ ടെസ്റ്റില്‍ 9 വിക്കറ്റ് വീഴ്ത്തിയ പ്രകടനത്തോടെ 14 റേറ്റിങ് പോയന്റാണ് താരത്തിന് ലഭിച്ചത്. ഇതോടെയാണ് 904 റേറ്റിങ് പോയന്റിലേക്ക് ബുംറ എത്തിയത്. 2016 ഡിസംബറിലാണ് അശ്വിന്‍ 904 റേറ്റിങ് പോയന്റ് നേടിയത്.

മൂന്ന് ടെസ്റ്റുകളില്‍ നിന്ന് 10.90 ശരാശരിയില്‍ 21 വിക്കറ്റുകളാണ് ബുംറ നേടിയത്. ബോര്‍ഡര്‍ഗവാസ്‌കര്‍ ട്രോഫി ചരിത്രത്തില്‍ മറ്റൊരു ബൗളറും ആദ്യ മൂന്ന് ടെസ്റ്റുകള്‍ക്ക് ശേഷം ഇതുവരെ 15 വിക്കറ്റില്‍ കൂടുതല്‍ നേടിയിട്ടില്ല. നിലവില്‍ രണ്ടാം സ്ഥാനത്തുള്ള ദക്ഷിണാഫ്രിക്കയുടെ കാഗിസോ റബാദയ്ക്ക് 856 പോയന്റ് മാത്രമാണുള്ളത്.

ഇതോടൊപ്പം ഏഷ്യന്‍ പേസ് ബൗളര്‍മാരില്‍ 900 റേറ്റിങ് പോയന്റ് നേടുന്ന മൂന്നാമത്തെ മാത്രം താരമാണ് ബുംറ. പാക് താരങ്ങളായ ഇമ്രാന്‍ ഖാനും വഖാര്‍ യൂനിസുമാണ് ഇതിനു മുമ്പ് ഈ നേട്ടം സ്വന്തമാക്കിയവര്‍.

Continue Reading

Football

ലാലീഗയില്‍ റയലിന്റെ കുതിപ്പ് തുടരുന്നു; സെവിയ്യയെ നാല് ഗോളുകള്‍ക്ക് തകര്‍ത്തു

സെവിയ്യക്കായി ഇസാക് റൊമേരോ(35), ഡോഡി ലുകെന്‍ബാകിയോ(85) എന്നിവര്‍ സെവിയ്യക്ക് വേണ്ടി ലക്ഷ്യം കണ്ടു.

Published

on

സ്വന്തം തട്ടകമായ സാന്റിയാഗോ ബെര്‍ണാബ്യൂവില്‍ റയല്‍ മാഡ്രിഡിന് തിളക്കമാര്‍ന്ന ജയം. സെവിയ്യയെ 4-2നാണ് തകര്‍ത്തത്. കിലിയന്‍ എംബാപെ(10), ഫെഡറികോ വാല്‍വെര്‍ഡെ(20), റോഡ്രിഗോ(34), ബ്രഹിം ഡിയസ്(53) എന്നിവരാണ് ആതിഥേയര്‍ക്കായി ഗോള്‍ നേടിയത്. സെവിയ്യക്കായി ഇസാക് റൊമേരോ(35), ഡോഡി ലുകെന്‍ബാകിയോ(85) എന്നിവര്‍ സെവിയ്യക്ക് വേണ്ടി ലക്ഷ്യം കണ്ടു.

ജയത്തോടെ ബാഴ്‌സലോണയെ മറികടന്ന് റയല്‍ പോയന്റ് ടേബിളില്‍ രണ്ടാംസ്ഥാനത്തേക്കുയര്‍ന്നു. 18 മത്സരത്തില്‍ 12 ജയവുമായി 40 പോയന്റാണ് റയലിനുള്ളത്. ഒരു മത്സരം അധികം കളിച്ച ബാഴ്‌സ 38 പോയന്റുമായി മൂന്നാമതാണ്. 18 മാച്ചില്‍ 12 ജയവുമായി 41 പോയന്റുള്ള സിമിയോണിയുടെ അത്‌ലറ്റികോ മാഡ്രിഡാണ് തലപ്പത്ത്.

സ്വന്തം തട്ടകത്തില്‍ തുടക്കം മുതല്‍ മികച്ച നീക്കങ്ങളുമായി കളംനിറഞ്ഞ ലോസ് ബ്ലാങ്കോസ് പത്താംമിനിറ്റില്‍ തന്നെ വലകുലുക്കി. റോഡ്രിഗോയുടെ അസിസ്റ്റില്‍ കിലിയന്‍ എംബാപെ വെടിയുണ്ട ഷോട്ട് പായിച്ചു. സെവിയ്യ ഗോള്‍കീപ്പറെ അനായാസം മറികടന്നു പോസ്റ്റിലേക്ക്. സീസണിലെ താരത്തിന്റെ പത്താം ഗോളാണിത്. 20ാം മിനിറ്റില്‍ കമവിംഗയില്‍ നിന്ന് ലഭിച്ച പന്തുമായി മുന്നേറിയ ഫെഡറികോ വാല്‍വെഡയുടെ ബുള്ളറ്റ് ഷോട്ട് തടഞ്ഞുനിര്‍ത്താന്‍ സെവിയ്യ ഗോളിക്കായില്ല. 34ാം മിനിറ്റില്‍ കൗണ്ടര്‍ അറ്റാക്കിലൂടെ റയല്‍ മൂന്നാം ഗോളും കണ്ടെത്തി.

ഇത്തവണ ലൂക്കാസ് വാസ്‌ക്വസിന്റെ അസിസ്റ്റില്‍ റോഡ്രിഗോയാണ് വലകുലുക്കിയത്. എന്നാല്‍ തൊട്ടടുത്ത മിനിറ്റില്‍ ആദ്യ ഗോള്‍ മടക്കി സന്ദര്‍ശകര്‍ പ്രതീക്ഷ കാത്തു. സാഞ്ചസിന്റെ അസിസ്റ്റില്‍ ഇസാക് റൊമേരോയാണ് ആദ്യ ഗോള്‍ മടക്കിയത്. രണ്ടാം പകുതിയില്‍ കിലിയന്‍ എംബാപെയുടെ അസിസ്റ്റില്‍ റയലിനായി ബ്രഹിം ഡയസ് നാലാം ഗോളും നേടി പട്ടിക പൂര്‍ത്തിയാക്കി. എന്നാല്‍ 85ാം മിനിറ്റില്‍ ഫെര്‍ണാണ്ടസിന്റെ അസിസ്റ്റില്‍ ഡോഡി ലുകെബാകിയോയിലൂടെ രണ്ടാം ഗോള്‍ നേടി.

Continue Reading

Football

പ്രീമിയര്‍ ലീഗില്‍ ടോട്ടനത്തെ തകര്‍ത്തെറിഞ്ഞ് ലിവര്‍പൂള്‍

ഇതോടെ പോയന്റ് ടേബിളില്‍ ഒന്നാം സ്ഥാനം ഉറപ്പിച്ച് നിര്‍ത്താനും ലിവര്‍പൂളിനായി.

Published

on

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആരാധകര്‍ക്ക് ലിവറിന്റെ ക്രിസ്തുമസ് സമ്മാനം. ഒന്‍പത് ഗോള്‍ ത്രില്ലര്‍ പോരില്‍ ടോട്ടനം ഹോട്‌സ്പറിനെ 6-3നാണ് അര്‍നെ സ്ലോട്ടിന്റെ സംഘം കീഴടക്കിയത്. ഇതോടെ പോയന്റ് ടേബിളില്‍ ഒന്നാം സ്ഥാനം ഉറപ്പിച്ച് നിര്‍ത്താനും ലിവര്‍പൂളിനായി.

ലൂയിസ് ഡയസും(23.85) മുഹമ്മദ് സലാഹും(54,61) ഇരട്ടഗോള്‍ നേടിയപ്പോള്‍ മാക് അലിസ്റ്റര്‍(36), ഡൊമനിക് സ്ലൊബോസ്ലായ്(45+1) ലിവര്‍പൂളിനായി വലകുലുക്കി. ടോട്ടനത്തിനായി ജെയിംസ് മാഡിസന്‍(41), കുലുസെവിസ്‌കി(72), ഡൊമനിക് സോളങ്കി(83) എന്നിവര്‍ ആശ്വാസ ഗോള്‍നേടി.

മറ്റൊരു മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ ബോണ്‍മൗത്ത് എതിരില്ലാത്ത മൂന്ന് ഗോളിന് തോല്‍പിച്ചു. ഡീന്‍ ഹുജിസെന്‍(29), ജസ്റ്റിന്‍ ക്ലുയിവെര്‍ട്ട്(61), അന്റോയിന്‍ സെമനിയോ(63) എന്നിവരാണ് ഗോള്‍ സ്‌കോറര്‍മാര്‍. ജയത്തോടെ ബൗണ്‍മൗത്ത് ടേബിളില്‍ അഞ്ചാം സ്ഥാനത്തേക്കുയര്‍ന്നു. യുണൈറ്റഡ് 13ാം സ്ഥാനത്താണ്.

ടോട്ടനം തട്ടകമായ ഹോട്‌സ്പര്‍ സ്‌റ്റേഡിയത്തില്‍ അതിവേഗ ആക്രമണങ്ങളിലൂടെ തുടക്കം മുതല്‍ ലിവര്‍പൂള്‍ മുന്നേറി. അടിയും തിരിച്ചടിയുമായി മത്സരം ആവേശമായി. എന്നാല്‍ ചെമ്പടയുടെ കൗണ്ടര്‍ അറ്റാക്കിനെ നേരിടുന്നതില്‍ ആതിഥേയര്‍ പലപ്പോഴും പരാജയപ്പെട്ടു.

പ്രതിരോധത്തിലെ പിഴവുകളും തിരിച്ചടിയായി. മറ്റൊരു മാച്ചില്‍ ചെല്‍സിയെ എവര്‍ട്ടന്‍ സമനിലയില്‍ തളച്ചു. ഇരു ടീമുകള്‍ക്കും ഗോള്‍നേടാനായില്ല(00). സമനിലയാണെങ്കിലും പോയന്റ് ടേബിളില്‍ നീലപട രണ്ടാം സ്ഥാനത്ത് തുടരുന്നു.

Continue Reading

Trending