Connect with us

Sports

വില്യംസന്‍, നിങ്ങളല്ലാതെ ആരാണ് ഹീറോ

Published

on

കമാല്‍ വരദൂര്‍

ഈ ലോകകപ്പ് ആരുടെ പേരിലായിരിക്കും അറിയപ്പെടാന്‍ പോകുന്നത്. ബെന്‍ സ്‌റ്റോക്‌സിന്റെ പേരിലാണോ? ക്യാപ്റ്റന്‍ ഇയാന്‍ മോര്‍ഗന്റെ പേരിലാണോ?. 1966 ല്‍ ലോകകപ്പ് ഫുട്‌ബോളില്‍ നേടിയ കിരീടമായിരുന്നു ചരിത്രത്തില്‍ ഇതുവരെ അവര്‍ നേടിയ വലിയ കിരീടം. ഇന്നലെയാണ് ആ ചരിത്രത്തിലേക്ക് ക്രിക്കറ്റ് ലോകകപ്പ് എത്തിയത്. ഇവിടെ ജയിച്ചത് ഇംഗ്ലണ്ട് മാത്രമല്ല അവരുടെ മാന്യതയും കൂടിയാണ്. നമ്മളെല്ലാം വായിച്ച് അറിഞ്ഞത് ക്രിക്കറ്റ് മാന്യന്‍മാരുടെ കളിയാണ്. ഈ ലോകകപ്പ് അവസാനിക്കുമ്പോള്‍ ഇംഗ്ലണ്ട് നല്‍ക്കുന്ന ചിത്രം വലുതാണ്. ഒരു റിപ്പോര്‍ട്ടര്‍ എന്ന നിലയില്‍ ഏറ്റവും മനോഹരമായി തോന്നിയ ദിവസം ഇന്നലെയായിരുന്നു. ആദ്യ മത്സരം സമനിലയാകുന്നു.പിന്നീട് സൂപ്പര്‍ ഓവര്‍ ആ ചന്തമുള്ള നിമിശം നേരിട്ട് കാണ്ട് റിപ്പോര്‍ട്ട് ചെയ്യാന്‍ സാധിച്ചതില്‍ എനിക്ക് അഭിമാനമുണ്ട്. ഇവിടെ എല്ലാവരും ആ ഫൈനലിനെ വിളിക്കുന്നത് ദി ബസ്റ്റ് ഓഫ് ഫൈനല്‍ എന്നാണ്. ആ വിസ്മയ നിമിശത്തിലും ഏറ്റവും മനോഹരമായി മനസ്സില്‍ തങ്ങി നില്‍ക്കുന്നത് ക്രിക്കറ്റിലെ ജന്റില്‍മാനിസമാണ്. അതില്‍ ഒന്നാം സ്ഥാനം നല്‍ക്കേണ്ടത് കിവീസ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസനാണ്. ചാമ്പ്യന്‍ഷിപ്പില്‍ ഉടനീളം അദ്ദേഹം കാണിച്ച മാന്യത ലോക ക്രിക്കറ്റന് അഭിമാനമാണ്. ദക്ഷിണാഫ്രിക്കക്കെതിരെ മാത്രമാണ് അദ്ദേഹം ക്ഷുഭിതനായത്. പക്ഷെ അതെല്ലാം നമുക്ക് മറക്കാവുന്നതാണ്. ഫൈനലില്‍ മത്സരം കിവീസിന്റെ കൈകളിലേക്ക് എത്തിനില്‍ക്കെ അവസാന ഓവറില്‍ ഇംഗ്ലീഷ് താരം സ്റ്റോക്‌സ് ആദ്യം ഒരു സിക്‌സര്‍ നേടുന്നുണ്ട്. പിന്നീട് ഒരു ഡബിളിന് ശ്രമിക്കവെ സ്റ്റോക്‌സിന്റെ ദേഹത്ത് തട്ടി നിര്‍ണായക സമയത്ത് ഫോറായിയെങ്കിലും അമ്പയറോട് തര്‍ക്കിക്കാനോ വാക്ക് തര്‍ക്കത്തിലേര്‍െപ്പടാനോ വില്യംസ് തുനിഞ്ഞില്ല. വേറെ ഏതൊരു ക്യാപ്റ്റനില്‍ നിന്നും നമുക്ക് കാണാന്‍ സാധിക്കാത്തതാണ് ഫൈനലില്‍ കണ്ടത്. സൂപ്പര്‍ ഓവറില്‍ പൊരുതി തോറ്റ ശേഷം അദ്ദേഹം ഇംഗ്ലീഷ് താരങ്ങളെ അഭിനന്ദിക്കാനും മറന്നില്ല. മത്സര ശേഷം വാര്‍ത്താ സമ്മേളനങ്ങളില്‍ പല മാധ്യമ പ്രവര്‍ത്തകരും ആ ബൗണ്ടറിയെ പറ്റി ചോദിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മറുപടി അത് കളിയുടെ ഭാഗമാണ് എന്നായിരുന്നു. അതില്‍ പരാതിയില്ല. കോപ്പ അമേരിക്ക ഫുട്‌ബോളില്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സി പോലും റഫറിയോട് തര്‍ക്കിക്കുന്നുണ്ട് വാക്ക് തര്‍ക്കത്തിലേര്‍പ്പടുന്നത് നാം കണ്ടതാണ് ആ സാഹചര്യത്തിലാണ് വില്യംസിനെ നാ ം ഓര്‍ത്ത് പോകുന്നത്. തുടര്‍ച്ചയായി രണ്ട് തവണ ഫൈനലില്‍ പ്രവേശിച്ച് ഫൈനലില്‍ മത്സരം കൈപിടിയിലെത്തി നില്‍ക്കുന്ന സന്ദര്‍ഭത്തില്‍ പോലും അദ്ദേഹം ക്ഷുഭിതനായില്ലെങ്കില്‍ അദ്ദേഹം ഒരു പ്രതിഭയാണ്. എല്ലാവരും മാതൃകയാക്കേണ്ട താരമാണ്. ലോകകപ്പില്‍ പത്ത് ടീമുകള്‍ പങ്കെടുക്കുന്നു. മഴ വില്ലനാവുന്നു ചരിത്രം തിരുത്തി ഇംഗ്ലണ്ട് കിരീടം നേടുന്നു എന്നാല്‍ പോലും ഈ ലോകകപ്പിലെ ഹൈലൈറ്റ് തീര്‍ച്ചയായും കെയ്ന്‍ വില്യംസനാണ്. ഫൈനലില്‍ ഇന്ത്യയില്ലെന്നതില്‍ നമുക്കെല്ലാം സങ്കടമുണ്ടായിരുന്നെങ്കിലും ഇന്നലെ ഈ ലോകകപ്പ് തന്ന ഓര്‍മ്മ എന്നും മനസ്സില്‍ നിലനില്‍ക്കും.

News

2036 ഒളിമ്പിക്സ് ആതിഥേയത്വം വഹിക്കാന്‍ താല്പര്യം പ്രകടിപ്പിച്ച് ഇന്ത്യ

ഒളിമ്പിക്സിന് വേദിയാകുന്നതിലൂടെ യുവാക്കള്‍ക്ക് ഉണ്ടാകുന്ന അവസരങ്ങളും സാമൂഹിക സാമ്പത്തിക പുരോഗതിയും കണക്കിലെടുത്താണ് ആതിഥേയത്വം വഹിക്കാനുള്ള താല്പര്യം ഇന്ത്യ അറിയിച്ചത്.

Published

on

2036 ഒളിമ്പിക്സ് ആതിഥേയത്വം വഹിക്കാന്‍ താല്പര്യം പ്രകടിപ്പിച്ച് ഇന്ത്യ. അന്താരാഷ്ട്ര ഒളിമ്പിക് കമ്മറ്റിയുടെ ആതിഥേയ കമ്മീഷന് ഈ താല്പര്യം ചൂണ്ടിക്കാട്ടി ഇന്ത്യന്‍ ഒളിമ്പിക്സ് അസോസിയേഷന്‍ കത്തയച്ചു. കഴിഞ്ഞ മാസമാണ് കത്തയച്ചത്. ഒളിമ്പിക്സ്, പാരാലിമ്പിക്സ് മത്സരങ്ങള്‍ക്ക് വേദിയാകാന്‍ താത്പര്യമുണ്ടെന്നാണ് ഇന്ത്യ അറിയിച്ചത്. ഓഗസ്റ്റില്‍ ഇതുമായി ബന്ധപ്പെട്ട് ഐഒഎ അന്താരാഷ്ട്ര ഒളിമ്പിക്സ് കമ്മറ്റിയുമായി ചര്‍ച്ച നടത്തിയിരുന്നു.

ഒളിമ്പിക്സിന് വേദിയാകുന്നതിലൂടെ യുവാക്കള്‍ക്ക് ഉണ്ടാകുന്ന അവസരങ്ങളും സാമൂഹിക സാമ്പത്തിക പുരോഗതിയും കണക്കിലെടുത്താണ് ആതിഥേയത്വം വഹിക്കാനുള്ള താല്പര്യം ഇന്ത്യ അറിയിച്ചത്. എന്നാല്‍, 2036ലെ ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാനായി ഇന്ത്യയ്ക്ക് പുറമേ മെക്സിക്കോ, ഇന്തോനേഷ്യ, പോളണ്ട്, ഈജിപ്ത്, ദക്ഷിണ കൊറിയ തുടങ്ങി 10 രാജ്യങ്ങള്‍ ഇതിനോടകം താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

 

 

Continue Reading

Football

സൂപ്പര്‍ താരം നെയ്മറിന് വീണ്ടും പരിക്ക്‌

കാൽമുട്ടിനേറ്റ പരിക്കിനെ തുടർന്ന് ശസ്ത്രക്രിയയും ഒരു വർഷത്തോളം നീണ്ട വിശ്രമവും കഴിഞ്ഞ് കളത്തിലേക്ക് മടങ്ങിയെത്തിയ നെയ്മറിനെ വിടാതെ പിന്തുടരുകയാണ് പരിക്ക്.

Published

on

മിട്രോവിച്ചിന്റെ ഹാട്രിക്കിലൂടെ അൽഹിലാൽ എഫ്.എസ്.സി ചാമ്പ്യൻസ് ലീഗിൽ ഗംഭീര ജയം നേടിയെങ്കിലും സൂപ്പർതാരം നെയ്മർ ജൂനിയറിന് വീണ്ടും പരിക്കേറ്റത് ആരാധകരെ കണ്ണീരിലാഴ്ത്തി.

കാൽമുട്ടിനേറ്റ പരിക്കിനെ തുടർന്ന് ശസ്ത്രക്രിയയും ഒരു വർഷത്തോളം നീണ്ട വിശ്രമവും കഴിഞ്ഞ് കളത്തിലേക്ക് മടങ്ങിയെത്തിയ നെയ്മറിനെ വിടാതെ പിന്തുടരുകയാണ് പരിക്ക്. ഇറാനിയൻ ക്ലബായ എസ്റ്റെഗൽ എഫ്.സിയുമായുള്ള മത്സരത്തിനിടെയാണ് സൂപ്പർ താരത്തിന് വീണ്ടും പരിക്കേറ്റത്. മത്സരത്തിൽ പകരക്കാരനായാണ് നെയ്മർ കളത്തിലിറങ്ങിയതെങ്കിലും കളിതീരും മുൻപ് കളംവിടേണ്ടി വന്നു.

മത്സരത്തില 58ാം മിനിറ്റിൽ കളത്തിലെത്തിയ നെയ്മർ 87ാം മിനിറ്റിൽ തിരിച്ചുകയറി. ഹാം സ്ട്രിങ് ഇഞ്ചുറിയാണെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. ഒരു മാസമെങ്കിലും താരത്തിന് വിശ്രമം വേണ്ടിവരുമെന്നാണ് റിപ്പോർട്ട്. 12 മാസത്തിന് ശേഷം അൽഹിലാലിൽ തിരിച്ചെത്തിയുള്ള രണ്ടാമത്തെ മത്സരത്തിലാണ് നെയ്മർ പരിക്കുമായി മടങ്ങുന്നത്.

അതേസമയം, മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളിനാണ് എസ്റ്റെഗൽ എഫ്.സിയെ അൽ ഹിലാൽ തോൽപ്പിച്ചത്. 15,33,74 മിനിറ്റുകളിലാണ് അലക്‌സാണ്ടർ മിത്രോവിച്ച് ഗോൾ കണ്ടെത്തിയത്. ജയത്തോടെ എ.എഫ്.സി ചാമ്പ്യൻസ് ലീഗിൽ ഗ്രൂപ്പ് ബിയിൽ 12 പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടരുകയാണ്.

Continue Reading

Football

ഫുട്ബാൾ മത്സരത്തിനിടെ മിന്നലേറ്റ് താരത്തിന് ദാരുണാന്ത്യം

പൊള്ളലേറ്റ് മറ്റു താരങ്ങളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Published

on

പെറുവിലെ ഫുട്‌ബോള്‍ മത്സരത്തിനിടെ ഇടിമിന്നലേറ്റ് ഒരു കളിക്കാരന് ദാരാണാന്ത്യം. അപകടത്തിന്റെ ഞെട്ടിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്.

പെറുവിലെ യുവന്റഡ് ബെല്ലവിസ്റ്റയും ഫാമിലിയ ചോക്കയും ഹുവാങ്കയോയിലെ രണ്ട് ക്ലബ്ബുകള്‍ തമ്മിലുള്ള മത്സരത്തിനിടെയാണ് ദാരുണമായ സംഭവം നടന്നത്. നിരവധി കളിക്കാര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. ഇന്നലെ വൈകിട്ട് 4 മണിയോടെയാണ് സംഭവം.

മഴ പെയ്തതിനെത്തുടര്‍ന്ന് കളിക്കാരോട് മൈതാനത്ത് നിന്ന് ഇറങ്ങാന്‍ റഫറി നിര്‍ദേശിച്ചു. കളിക്കാര്‍ മൈതാനത്തിന് പുറത്തേക്ക് പോകുന്നതിനിടെയുണ്ടായ ശക്തമായ മിന്നലേറ്റാണ് 39കാരനായ കളിക്കാരന്‍ ജോസ് ഹ്യൂഗോ ഡി ലാ ക്രൂസ് മെസ സംഭവസ്ഥലത്ത് തന്നെ മരിച്ചത്. പൊള്ളലേറ്റ് മറ്റു താരങ്ങളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വലിയതോതില്‍ പൊള്ളലേറ്റ ഗോള്‍കീപ്പര്‍ ജുവാന്‍ ചോക്ക ലാക്റ്റ ഗുരുതരാവസ്ഥയിലാണ്.

എറിക്ക് എസ്റ്റിവന്‍ സെന്റെ കുയിലര്‍, ജോഷെപ് ഗുസ്താവോ പരിയോണ ചോക്ക, ക്രിസ്റ്റ്യന്‍ സീസര്‍ പിറ്റിയൂ കഹുവാന എന്നിവരാണ് ചികിത്സയിലുള്ളത്. പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് പ്രകാരം ഗോള്‍കീപ്പര്‍ ജുവാന്‍ ചോക്ക ലാക്റ്റയുടെ നില അതീവഗുരുതരമായി തുടരുകയാണ്.

Continue Reading

Trending