Connect with us

Culture

ക്രൂസിന്റെ ധൈര്യം അപാരം

Published

on

റഷ്യയില്‍ നിന്നും ചന്ദ്രിക ചീഫ് ന്യൂസ് എഡിറ്ററും പ്രമുഖ ഫുട്‌ബോള്‍ നിരൂപകനുമായ കമാല്‍ വരദൂരിന്റെ മൈ ടീം പ്രത്യേക കോളം…

ഒരു താരം സൂപ്പര്‍ താരമാവുന്നത് എങ്ങനെയാണ്…? അനിതരസാധാരണമായ മികവില്‍ ടീമിനെ പ്രചോദിപ്പിക്കുമ്പോള്‍. ടോണി ക്രൂസിനെ നോക്കു, എന്തൊരു കിക്കായിരുന്നു അത്. മല്‍സരം അവസാനിക്കാന്‍ കേവലം ഒരു മിനുട്ട് മാത്രം ബാക്കി. ഏറ്റവും വിഷമകരമായ പൊസിഷനില്‍ നിന്നും ഫ്രീകിക്ക്. ലോക ചാമ്പ്യന്മാരുടെ സംഘം വലിയ പ്രതിസന്ധി മുഖത്ത് നില്‍ക്കുന്നു. ഗ്യാലറി നിശബ്ദം. അത്തരമൊരു സാഹചര്യത്തില്‍ കിക്കെടുക്കാന്‍ ധൈര്യം കാട്ടുക എന്നത് തന്നെ വലിയ ഉത്തരവാദിത്ത്വമാണ്. കാരണം കിക്ക് പാഴായാല്‍ നിങ്ങള്‍ ക്രൂശിക്കപ്പെടും. ഒരു പെനാല്‍ട്ടിയുടെ പേരില്‍ മെസിയിലെ പ്രതിഭയെ എല്ലാവരും വേട്ടയാടുന്നത് കണ്ടില്ലേ… ടോണി ക്രൂസ് ധൈര്യസമേതം മുന്നോട്ട് വന്നു. അദ്ദേഹം ടീമിന്റെ നായകനല്ല. ആരും കിക്കെടുക്കാന്‍ അദ്ദേഹത്തോട് നിര്‍ദ്ദേശിച്ചിട്ടുമില്ല. പക്ഷേ ആ സമയത്ത് ആരെങ്കിലും മുന്നോട്ട് വരണം. അവനാണ് ടീം മാന്‍. സഹതാരം റയസിനെ അരികില്‍ വിളിച്ച് ക്രൂസ് ചെവിയില്‍ മന്ത്രിച്ചു. മുന്നില്‍ നില്‍ക്കുന്നത് സ്വീഡിഷ് സംഘത്തിലെ പതിനൊന്ന് പേര്‍. അവര്‍ക്കിടയിലുടെ ആ ദുഷ്‌ക്കരമായ പൊസിഷനില്‍ നിന്ന് എങ്ങനെ പന്ത് വലയിലാക്കും. റഫറിയുടെ വിസില്‍ വന്നു-അധികസമയമായി അനുവദിക്കപ്പെട്ട ആറ് മിനുട്ടിലെ അഞ്ചാം മിനുട്ട്….. ക്രൂസ് പന്ത് പതുക്കെ മുന്നോട്ട് തട്ടുന്നു. റയസ് കൃത്യമായി പന്തിനെ സ്‌റ്റോപ്പ് ചെയ്യുന്നു-പിന്നെ വെടിയുണ്ട…….!


സത്യം പറയാം-വിവിധ ലോകകപ്പുകളിലായി എത്രയോ ഗോളുകള്‍ നേരില്‍ കണ്ടിരിക്കുന്നു. ഇത് വരെ എനിക്ക് പ്രിയങ്കരം കഴിഞ്ഞ ലോകകപ്പ് പ്രിക്വാര്‍ട്ടറില്‍ മരക്കാന സ്‌റ്റേഡിയത്തില്‍ ഉറുഗ്വേ ഗോല്‍ക്കീപ്പര്‍ മുസലേരയെ നിശ്ചലനാക്കിയ കൊളംബിയന്‍ താരം ജെയിംസ് റോഡ്രിഗസിന്റെ ഗോളായിരുന്നു. പക്ഷേ ക്രൂസിന്റെ ഗോള്‍ അതിനെയും കടത്തിവെട്ടി.
ഇവിടെയാണ് സൂപ്പര്‍ താരങ്ങള്‍ പിറവിയെടുക്കുന്നത്. ഈ ഗോളിന്റെ പേരില്‍ ക്രൂസ് ജര്‍മന്‍ ചരിത്രത്തില്‍ ഉന്നതനായി നില്‍ക്കും. നമ്മള്‍ ഇനിയെഴുതാന്‍ പോവുന്ന ലോകകപ്പ് ഗാഥകളില്ലെല്ലാം ഈ ഗോള്‍ വരും. ആ ഒരു ഗോളില്‍ ഒരു പക്ഷേ ടീമിന്റെ ഭാവിയാണ് മാറാന്‍ പോവുന്നത്. ടീമിന് ഉത്തേജനമാവുന്നത് ഇത്തരം നിമിഷങ്ങളാണ്. ആരെയും ഏത് സെക്കന്‍ഡിലും തോല്‍പ്പിക്കാമെന്നതിന്റെ സാരമായിരുന്നില്ലേ ആ ഗോള്‍… അത് വരെ സ്വീഡന്‍ പ്രതീക്ഷകളിലായിരുന്നു. സമനില അവര്‍ക്ക് ധാരാളമായിരുന്നു. അവസാന മല്‍സരത്തില്‍ സമനില നേടിയാല്‍ അടുത്ത ഘട്ടത്തിലെത്താം. ഇനിയിപ്പോള്‍ കാര്യങ്ങള്‍ പ്രയാസമാണ്. മെക്‌സിക്കോയെ തോല്‍പ്പിക്കണം-അത് നിലോവിലെ സാഹചര്യത്തില്‍ പ്രയാസവുമാണ്. ജര്‍മനിക്കാവട്ടെ കൊറിയയാണ് പ്രതിയോഗികള്‍. അവര്‍ക്ക് ജയിക്കാന്‍ പ്രയാസമുണ്ടാവില്ല. ക്രൂസിന്റെ കാര്യത്തില്‍ അദ്ദേഹത്തിനത് പ്രായശ്ചിത്തവുമാണ്. മെക്‌സിക്കോക്കെതിരായ മല്‍സരത്തില്‍ പിറന്ന ഗോളിലെ പ്രതി റയല്‍ മാഡ്രിഡിന്റെ ഈ മധ്യനിരക്കാരനായിരുന്നല്ലോ…..
ജര്‍മനിയെ പോലുള്ളവര്‍ ലോകകപ്പില്‍ ഇല്ലെങ്കില്‍ ആഗോള മാമാങ്കത്തിന്റെ നിലവാരം തകരുമെന്നത് വാസ്തവം. അര്‍ജന്റീനയും ബ്രസീലും ജര്‍മനിയും സ്‌പെയിനും ഫ്രാന്‍സും ഇറ്റലിയും ഹോളണ്ടുമെല്ലാമാണ് കാല്‍പ്പന്ത് ലോകത്തിലെ ആഢ്യന്മാര്‍. അവരുടെ പിറകെയാണ് ഫുട്‌ബോള്‍ ലോകം സഞ്ചരിക്കുന്നത്. അര്‍ജന്റീന നിരാശപ്പെടുത്തുമ്പോള്‍ അത് ലോകകപ്പ് വേദികളെയും ഖിന്നമാക്കുന്നുണ്ട്.


ബെല്‍ജിയത്തിന്റെ മുന്‍നിരക്കാരുടെ ഗോള്‍ ബഹളം എല്ലാവര്‍ക്കും മുന്നറിയിപ്പാണ്. രണ്ട് കളികളില്‍ നിന്നായി എട്ട് ഗോളുകളാണ് അവര്‍ സ്‌ക്കോര്‍ ചെയ്തിരിക്കുന്നത്-റഷ്യയെ പോലെ. മൂന്ന് ഗോളുകള്‍ പാനമക്ക് നല്‍കിയപ്പോള്‍ ഇന്നലെ ടൂണീഷ്യക്കാര്‍ക്ക് അഞ്ച് ഗോളുകള്‍ സമ്മാനിച്ചു. റുമേലു ലുക്കാക്കു എന്ന മുന്‍നിരക്കാരന്‍ പരുക്കിലും നാല് ഗോളുകള്‍ നേടിക്കഴിഞ്ഞു. നായകന്‍ ഈഡന്‍ ഹസാര്‍ഡും പിറകെയുണ്ട്. ഡി ബ്രുയന്‍ എന്ന മധ്യനിരക്കാരന്റെ മികവിലാണ് ഇതെല്ലാം. ബെല്‍ജിയത്തിന് ഇനി ശ്രദ്ദിക്കാനുള്ളത് ഡിഫന്‍സിലാണ്. അവിടെ പ്രശ്‌നങ്ങളുണ്ട്. ഗോള്‍ക്കീപ്പര്‍ ദിബാട്ട് കര്‍ത്തോയിസിന് ഉയരത്തിന്റെ ആനുകൂല്യമുണ്ടെങ്കിലും ഗ്രൗണ്ട് ബോളുകളുടെ കാര്യത്തില്‍ വിശ്വസ്തനല്ല. ടോബി ആല്‍ഡര്‍വീല്‍ഡ്, ദെദ്രിക് ബോയ തുടങ്ങിയവര്‍ നയിക്കുന്ന പ്രതിരോധം പ്രത്യാക്രമണങ്ങളില്‍ ആടിയുലയുന്നുണ്ട്. ഇവര്‍ വരുത്തുന്ന പിഴവുകള്‍ക്ക് പരിഹാരമിടാന്‍ മുന്‍നിരക്കാര്‍ക്ക് കഴിയുന്നു എന്നതാണ് ആശ്വാസം. ഇത് വരെ ബെല്‍ജയം കളിച്ചത് ദുര്‍ബലരുമായിട്ടാണ്. ഇംഗ്ലണ്ടുമായി അവസാന മല്‍സരം വരുന്നുണ്ട്. ഇതിലറിയാം അവരുടെ യഥാര്‍ത്ഥ ശക്തി.
മെക്‌സിക്കോ പ്രതീക്ഷിച്ചത് പോലെ കൊറിയക്കാരെ വീഴ്ത്തി. അവരുടെ സീനിയര്‍ താരം ജാവിയര്‍ ഹെര്‍ണ്ടാസിന്റെ തിരിച്ചുവരാണ് രണ്ടാം മല്‍സരത്തിലെ സവിശേഷത. ഇന്ന് ആദ്യ റൗണ്ടിലെ രണ്ടാം ഘട്ടത്തിന്റെ അവസാനമാണ്. നാളെ മുതലാണ് ജീവന്മരണ പോരാട്ടങ്ങള്‍ ആരംഭിക്കുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

മലയാളത്തിലെ ആദ്യ  സോംബി ചിത്രം ‘മഞ്ചേശ്വരം മാഫിയ’ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്ത്

Published

on

മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. “മഞ്ചേശ്വരം മാഫിയ” എന്ന പേരിലുള്ള ചിത്രം പുതുമകൾ എന്നും ഇരുകൈയും നീട്ടി സ്വീകരിക്കുന്ന മലയാള സിനിമ പ്രേക്ഷകർക്ക് ഏറെ പ്രതീക്ഷകൾ സമ്മാനിക്കുന്ന ഒന്ന് തന്നെയാണ്. ‘നരിവേട്ട’ എന്ന ടോവിനോ തോമസ് – അനുരാജ് മനോഹർ സിനിമക്ക് ശേഷം ഇന്ത്യൻ സിനിമ കമ്പനി നിർമിക്കുന്ന ചിത്രം ആൽബി പോൾ ആണ് സംവിധാനം ചെയ്യുന്നത്. ടിപ്പു ഷാൻ, ഷിയാസ് ഹസ്സൻ എന്നിവരാണ് നിർമ്മാതാക്കൾ.

ഹോളിവുഡിലും, കൊറിയ ൻ സിനിമകളിലൂമെല്ലാം മികച്ച എന്റർടെയ്നറുകൾ സമ്മാനിച്ച ഈ ഴോണർ മലയാള സിനിമയിലും എത്തുമ്പോൾ അത് ചരിത്രമാണ്. സ്ക്രീം, ലാഫ്, റീപീറ്റ് എന്നാണ് ത ചിത്രത്തിന്റെ  ടാഗ് ലൈൻ. അഭിലാഷ് എസ് നായരും അജിത് നായരുമാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. അണിയറ പ്രവർത്തകരെയും കാസ്റ്റിനെയും കുറിച്ചുള്ള വിവരങ്ങൾ വരും നാളുകളിൽ പുറത്ത് വിടും. വാർത്താപ്രചരണം -വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ

Continue Reading

Film

“രേഖാചിത്രം” ട്രെയ്‌ലർ റീലീസ് മെഗാസ്റ്റാർ മമ്മൂട്ടി!! ചിത്രം ജനുവരി 9 ന് തീയേറ്ററുകളിൽ!!

Published

on

പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ ഹാൻഡിലിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തി. ആസിഫ് അലിയെ നായകനാകുന്ന  ‘രേഖാചിത്രം’ 2025 ജനുവരി 9 ന് തീയേറ്ററുകളിലെത്തും. കാവ്യ ഫിലിം കമ്പനി, ആൻ മെഗാ മീഡിയ എന്നീ ബാനറുകളിലായി വേണു കുന്നപ്പിള്ളിയാണ്  ചിത്രം നിർമ്മിക്കുന്നത്. 2018,മാളികപ്പുറം പോലെയുള്ള ഹിറ്റ് ചിത്രങ്ങൾ നിർമ്മിച്ച ഈ ബാനറുകൾ പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്ന ഈ പുതിയ ചിത്രത്തിന്റെ ട്രൈലെർ ഏറെ പ്രതീക്ഷകൾ സമ്മാനിക്കുന്നു. ജോഫിൻ ടി ചാക്കോ, രാമു സുനിൽ എന്നിവരുടെ കഥക്ക് ജോൺ മന്ത്രിക്കൽ തിരക്കഥ രചിച്ച ചിത്രം വമ്പൻ ബജറ്റിലാണ് ഒരുങ്ങുന്നത്. അനശ്വര രാജനാണ് നായിക.

ഒരു പോലീസ് ഓഫീസറുടെ വേഷത്തിലാണ് ആസിഫ് ചിത്രത്തിലെത്തുന്നത്.കൗതുകവും ജിജ്ഞാസയും സമ്മാനിക്കുന്ന നിമിഷങ്ങളാൽ സമ്പന്നമായ ട്രൈലെർ, രേഖാചിത്രം ഒരു അന്വേഷണത്തിനെ ചുറ്റിപറ്റിയുള്ള കഥാതന്തുവാണെന്നു സൂചന നൽകുന്നു. മനോജ് കെ ജയൻ, ഭാമ അരുൺ, സിദ്ദിഖ്, ജഗദീഷ്, സായികുമാർ, ഇന്ദ്രൻസ്, ശ്രീകാന്ത് മുരളി, നിഷാന്ത് സാഗർ, പ്രേംപ്രകാശ്, ഹരിശ്രീ അശോകൻ, സുധി കോപ്പ, മേഘ തോമസ്, ‘ആട്ടം’ സിനിമയിലൂടെ കൈയ്യടി നേടിയ സെറിൻ ശിഹാബ് തുടങ്ങിയവരും ചിത്രത്തിലുണ്ട്.

ഛായാഗ്രഹണം: അപ്പു പ്രഭാകർ, ചിത്രസംയോജനം: ഷമീർ മുഹമ്മദ്, കലാസംവിധാനം: ഷാജി നടുവിൽ, സംഗീത സംവിധാനം: മുജീബ് മജീദ്, ഓഡിയോഗ്രഫി: ജയദേവൻ ചാക്കടത്ത്, ലൈൻ പ്രൊഡ്യൂസർ: ഗോപകുമാർ ജി കെ, പ്രൊഡക്ഷൻ കൺട്രോളർ: ഷിബു ജി സുശീലൻ, വസ്ത്രാലങ്കാരം: സമീറ സനീഷ്, മേക്കപ്പ്: റോണക്‌സ് സേവ്യർ, വിഫ്എക്സ്: മൈൻഡ്സ്റ്റീൻ സ്റ്റുഡിയോസ്, വിഫ്എക്സ് സൂപ്പർവൈസർസ്: ആൻഡ്രൂ ഡി ക്രൂസ്, വിശാഖ് ബാബു, കളറിസ്റ്റ്: ലിജു പ്രഭാകർ, കളറിംഗ് സ്റ്റുഡിയോ: രംഗ് റെയ്സ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബേബി പണിക്കർ, പ്രേംനാഥ്‌, പ്രൊഡക്ഷൻ കോർഡിനേറ്റർ: അഖിൽ ശൈലജ ശശിധരൻ, കാവ്യ ഫിലിം കമ്പനി മാനേജേഴ്സ്: ദിലീപ്, ചെറിയാച്ചൻ അക്കനത്, അസോസിയേറ്റ് ഡയറക്ടർ: ആസിഫ് കുറ്റിപ്പുറം, സംഘട്ടനം: ഫാന്റം പ്രദീപ്‌, സ്റ്റിൽസ്: ബിജിത് ധർമ്മടം, ഡിസൈൻ: യെല്ലോടൂത്ത്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Film

മാസ്, ചേസ്, ആക്ഷൻ; ത്രില്ലടിപ്പിച്ച് ‘ഐഡന്റിറ്റി’ ട്രെയ്‌ലർ

ജനുവരി രണ്ടിന് വേൾഡ് വൈഡ് റിലീസിന് ഒരുങ്ങുന്നു.

Published

on

‘ഫോറെൻസിക്’ന് ശേഷം ടോവിനോ തോമസ് – അഖിൽ പോൾ – അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന “ഐഡന്റിറ്റി”യുടെ ട്രെയ്‌ലർ പുറത്തിറങ്ങി. രാഗം മൂവിസിന്റെ ബാനറിൽ രാജു മല്യത്തും കോൺഫിഡന്റ് ഗ്രൂപ്പിന്റെ ബാനറിൽ Dr. റോയി സി ജെയും ചേർന്ന് നിർമ്മിക്കുന്ന ചിത്രം ജനുവരി രണ്ടിന് ലോകമെമ്പാടും പ്രദർശനത്തിനെത്തും. ടോവിനോ തോമസ് – തൃഷ കൃഷ്ണൻ എന്നിവർ മുഖ്യ വേഷത്തിലെത്തുന്ന ചിത്രത്തിന്റെ ഗംഭീര മേക്കിങ് ക്വാളിറ്റി എടുത്തു പറയേണ്ട മികവ് തന്നെയാണ് .

‘2018’, ‘എആർഎം’, എന്നീ മെഗാഹിറ്റുകൾക്ക് ശേഷം ടൊവിനോ, ബ്ലോക്ക്ബസ്റ്റർ തമിഴ് ചിത്രം ‘ലിയോ’ക്ക് ശേഷം തൃഷ ക‍ൃഷ്ണ, ‘ഹനുമാൻ’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം വിനയ് റായ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന “ഐഡന്റിറ്റി” ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ഗണത്തിൽപ്പെട്ടവയാണ്. ‘ഫോറെൻസിക്’ന് ശേഷം ടോവിനോ – അഖിൽ പോൾ – അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രമെന്ന പ്രത്യേകത കൂടി ഐഡന്റിറ്റിയ്ക്ക് ഉണ്ട്.

വിഷ്വൽ ഇമ്പാക്ട് ഉളവാക്കുന്ന ട്രെയ്‌ലർ പ്രേക്ഷകരെ ആകാംക്ഷയിലാഴ്ത്തുന്ന സംഭാഷണങ്ങളാലും ദൃശ്യങ്ങളാലും സമ്പന്നമാണ്. ട്രെയിലറിലെ ആക്ഷൻ രംഗങ്ങളും ഫ്രെമുകളും ശ്രദ്ധേയമാണ്. മലയാള സിനിമയിൽ മികവുറ്റ സാങ്കേതിക മികവോടെ എത്തുന്ന മറ്റൊരു സിനിമ എന്ന് സൂചിപ്പിക്കുന്ന വിധത്തിലാണ് അണിയറപ്രവർത്തകർ ട്രെയ്‌ലർ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത് ജേക്സ് ബിജോയ് ആണ്.

ഐഡന്റിറ്റിയുടെ ആൾ ഇന്ത്യ വിതരണാവകാശം റെക്കോർഡ് തുകക്ക് ശ്രീ ഗോകുലം മൂവിസാണ് സ്വന്തമാക്കിയത്. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ചിത്രം ശ്രീ ഗോകുലം മൂവിസിനു വേണ്ടി ഡ്രീം ബിഗ് ഫിലിംസ് 2025 ജനുവരിയിൽ തീയേറ്ററുകളിലെത്തിക്കും. ജി സി സി വിതരണാവകാശം ഫാഴ്സ് ഫിലിംസാണ് കരസ്ഥമാക്കിയത്. ചിത്രത്തിന്റെ തിരക്കഥ സംവിധായകരായ അഖിൽ പോളും അനസ് ഖാനും തന്നെയാണ് തയ്യാറാക്കിയത്.

തൃഷയും ടൊവിനോയും ആദ്യമായ് ഒന്നിക്കുന്ന ചിത്രമാണിത്. മന്ദിര ബേദി, അർച്ചന കവി, അജു വർഗീസ്, ഷമ്മി തിലകൻ, അർജുൻ രാധാകൃഷ്ണൻ, വിശാഖ് നായർ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. അഖിൽ ജോർജാണ് ഛായാഗ്രാഹകൻ. സംഗീതവും പശ്ചാത്തല സംഗീതവും ജേക്സ് ബിജോയിയുടെതാണ്.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്: നിതിൻ കുമാർ, പ്രദീപ്‌ മൂലേത്തറ, ചിത്രസംയോജനം: ചമൻ ചാക്കോ, സൗണ്ട് മിക്സിങ്: എം ആർ രാജാകൃഷ്ണൻ, സൗണ്ട് ഡിസൈൻ: സിങ്ക് സിനിമ, പ്രൊഡക്ഷൻ ഡിസൈൻ: അനീഷ് നാടോടി, ആർട്ട്‌ ഡയറക്ടർ: സാബി മിശ്ര, വസ്ത്രാലങ്കാരം: ഗായത്രി കിഷോർ, മാലിനി, മേക്കപ്പ്: റോണക്സ് സേവ്യർ, കോ പ്രൊഡ്യൂസേഴ്സ്: ജി ബിന്ദു റാണി മല്യത്ത്, കാർത്തിക് മല്യത്ത്, കൃഷ്ണ മല്യത്ത്, ആക്ഷൻ കൊറിയോഗ്രാഫി: യാനിക്ക് ബെൻ, ഫീനിക്സ് പ്രഭു, പ്രൊഡക്ഷൻ കണ്ട്രോളർ: ജോബ് ജോർജ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബോബി സത്യശീലൻ, സുനിൽ കാര്യാട്ടുകര, ഫസ്റ്റ് അസോസിയേറ്റ് ഡയറക്ടർ: അഭിൽ ആനന്ദ്, ലൈൻ പ്രൊഡ്യൂസർ: പ്രധ്വി രാജൻ, വിഎഫ്എക്സ്: മൈൻഡ്സ്റ്റീൻ സ്റ്റുഡിയോസ്, ലിറിക്സ്: അനസ് ഖാൻ, ഡിഐ: ഹ്യൂസ് ആൻഡ് ടോൺസ്, കളറിസ്റ്റ്: ഷണ്മുഖ പാണ്ഡ്യൻ എം, സ്റ്റിൽസ്: ജാൻ ജോസഫ് ജോർജ്, ഷാഫി ഷക്കീർ, ഡിസൈൻ: യെല്ലോ ടൂത്ത്, ഡിജിറ്റൽ പ്രൊമോഷൻസ്: അഭിൽ വിഷ്ണു, അക്ഷയ് പ്രകാശ്, പി ആർ ഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Trending