Connect with us

Culture

ഇംഗ്ലീഷ് പ്ലാന്‍ ഹൈബോള്‍ ഗെയിം

Published

on

റഷ്യയില്‍ നിന്നും ചന്ദ്രിക ചീഫ് ന്യൂസ് എഡിറ്ററും പ്രമുഖ ഫുട്‌ബോള്‍ നിരൂപകനുമായ കമാല്‍ വരദൂരിന്റെ മൈ ടീം പ്രത്യേക കോളം…

വരുമോ ഒരു ഫ്രാന്‍സ്-ഇംഗ്ലണ്ട് ഫൈനല്‍. സാധ്യത കൂടുതലാണ്. ആധികാരിത പ്രകടിപ്പിച്ച ഏക ഗോള്‍ വിജയവുമായി ഫ്രാന്‍സ് ഞായറാഴ്ച്ച ലുഷിനിക്കി സ്‌റ്റേഡിയത്തില്‍ നടക്കുന്ന കലാശപ്പോരാട്ടത്തിന് ടിക്കറ്റ് നേടിയിരിക്കുന്നു. ഇംഗ്ലണ്ട് ഇന്ന് രാത്രി ഇറങ്ങുന്നു. ക്രൊയേഷ്യയെ പോലെ മികച്ച പ്രതിയോഗികള്‍ക്ക്് മുന്നില്‍ ഇംഗ്ലീഷ് അടവുകള്‍ വ്യക്തമാണ്-പതിവ് ഹോള്‍ഡിംഗ് ഗെയിം. ഇംഗ്ലീഷ് ക്യാമ്പിന് പ്രതീക്ഷ നല്‍കുന്ന ഘടകം എല്ലാ താരങ്ങളുടെയും ആത്മവിശ്വാസമാണ്. നഷ്ട്‌പ്പെടാന്‍ ഒന്നുമില്ലാത്തവര്‍. ജെറാത്ത്് സൗത്ത് ഗെയിറ്റും സംഘവും ലണ്ടനില്‍ നിന്ന് മോസ്‌ക്കോയിലേക്ക് വിമാനം കയറുമ്പോള്‍ ഇംഗ്ലീഷ് മാധ്യമങ്ങള്‍ പോലും വലിയ സാധ്യത കല്‍പ്പിച്ചിരുന്നില്ല. ആ ടീം കുറെ കാലത്തിന് ശേഷം ക്വാര്‍ട്ടര്‍ കളിച്ചു.. ഇന്ന് സെമി കളിക്കുന്നു. ഞായറാഴ്ച്ച ഫൈനല്‍ കളിച്ചാലോ…. ചിന്തകള്‍ ഇപ്പോള്‍ ആ തരത്തിലാണ്. ഹാരി കെയിനും ടീമും നല്ല മൂഡിലാണ് എന്നതാണ് കോച്ചിന് സന്തോഷം പകരുന്നത്. ടീമില്‍ സീനിയര്‍-ജൂനിയര്‍ തലവേദനകളില്ല. ക്രോട്ടുകാരുടെ ക്യാമ്പില്‍ ആ ആത്മവിശ്വാസം പക്ഷേ പ്രകടമല്ല. അവര്‍ സമ്മര്‍ദ്ദത്തിലാണ്. സെമി കളിക്കുന്നു എന്നത് തന്നെ സമ്മര്‍ദ്ദത്തിന് കാരണം. ലുക്കാ മോദ്രിച്ചിനെ പോലെ ഒരാള്‍ ഇന്നലെ സംസാരിച്ചത് ടെന്‍ഷനടിച്ചാണ്. ടീം ഗെയിമില്‍ വിശ്വസിക്കുന്നവരാണ് രണ്ട് പേരും. വ്യക്തിഗത ആശ്രയമില്ല. ഇന്ന് ഇംഗ്ലണ്ട് ലക്ഷ്യമിടുന്നത് ഹൈബോള്‍ ഗെയിമാണ്.

കോര്‍ണര്‍, ഫ്രീകിക്കുകള്‍ സ്വന്തമാക്കി പ്രതിയോഗികളുടെ ബോക്‌സില്‍ പരിഭ്രാന്തിയുണ്ടാക്കുക എന്ന പ്ലാന്‍. ഈ ലോകകപ്പിലെ ഇംഗ്ലീഷ് തന്ത്രവും ഇത് തന്നൊയിരുന്നു. കോര്‍ണര്‍ കിക്കുകളും എതിര്‍ പെനാല്‍ട്ടി ബോക്‌സിന് സമീപമുള്ള ഫ്രീകിക്കുകളും യഥേഷ്ടം സമ്പാദിക്കുക. പന്ത് ഉയരത്തിലടിച്ച് പ്രയാസങ്ങളുണ്ടാക്കുക. ആ ഗെയിം ഇന്നുമുണ്ടാവും.

ഇന്നലെ ദീദിയര്‍ ദെഷാംപ്‌സിലെ പരിശീലകന്‍ ഒരു മുഖം മുമ്പേ ചിന്തിച്ചു…അതായിരുന്നു ആദ്യ സെമിയിലെ മാറ്റം. ബെല്‍ജിയത്തിന്റെ വേഗതക്ക് മുന്നില്‍ വേഗത കൊണ്ടുള്ള മറുപടി. പരമ്പരാഗത ശൈലിയെല്ലം മാറ്റിയുള്ള ഈ പ്രായോഗിക തന്ത്രത്തിന് മുന്നില്‍ പതറി ചുവന്ന ചെകുത്താന്മാര്‍. എന്റെ മാര്‍ക്ക് ദെഷാംപ്‌സിനാണ്. അദ്ദേഹം കേവലം ഒരു പരിശീലകന്‍ എന്നതിലപ്പുറം നല്ല ഒരു മധ്യനിരക്കാരനായിരുന്നു. ഫ്രാന്‍സിന് വേണ്ടി നൂറോളം മല്‍സരങ്ങള്‍ കളിച്ച ഒരാള്‍. ആ അനുഭവസമ്പത്താണ് പ്രധാനം. കളിക്കളത്തില്‍ സമര്‍ത്ഥമായി പ്രയോഗിക്കേണ്ട പ്രായോഗിക കാര്യങ്ങള്‍ അദ്ദേഹത്തിന് അറിയാമായിരുന്നു. റുമേലു ലുക്കാക്കുവിലെ വെല്ലുവിളി അവസാനിപ്പിക്കാന്‍ ബ്ലെയിസെ മറ്റൗഡിയെ നിയോഗിച്ചു. ഈഡന്‍ ഹസാര്‍ഡിനെയും കെവിന്‍ ഡി ബ്രുയനെയും നക്കാലെ കാണ്ടെയും പോള്‍ പോഗ്ബയും ശക്തമായി നിരീക്ഷിച്ചു. പിന്നെ എല്ലാവരോടും പരസ്പരം സഹായിച്ച് കളിക്കാന്‍ നിര്‍ദ്ദേശിച്ചു.. ഇതായിരുന്നു മാറിയ ഫ്രാന്‍സ്. ഇതിനെ നമുക്ക്് വ്യക്തമായി പ്രായോഗിക വാദം എന്ന് വിളിക്കാം. വിംഗില്‍ കൈലിയന്‍ എംബാപ്പേ മാര്‍ക്ക്് ചെയ്യപ്പെടുമെന്ന് മനസ്സിലാക്കി തന്നെ ദെഷാംപ്‌സ് ഒലിവര്‍ ജിറോര്‍ഡിന് കൂടുതല്‍ പന്തുകള്‍ എത്തികകാന്‍ നിര്‍ദ്ദേശം നല്‍കി. ഗ്രിസ്മാന്‍ പതിവ് പോലെ കയറിയും ഇറങ്ങിയും പന്ത് വാങ്ങി കളിച്ചു. ഓരോ വേളയിലും ഗ്രിസ്മാനില്‍ പന്ത് ലഭിക്കുമ്പോള്‍ ബെല്‍ജിയം പ്രതിരോധത്തിന് പിടിപ്പത് പണിയായിരുന്നു. ഫ്രാന്‍സിനെ പോലെയായിരുന്നില്ല ബെല്‍ജിയന്‍ പ്രതിരോധം. പലപ്പോഴും ചാഞ്ചാട്ടം പ്രകടിപ്പിച്ചു. അതിവേഗതയിലുളള എതിരാളികളുടെ ആക്രമണങ്ങളില്‍ അവര്‍ തളരാറുണ്ട് എന്ന സത്യം ജപ്പാനെതിരായ മല്‍സരത്തില്‍ പ്രകടമായിരുന്നു. ഒരു പക്ഷേ ദെഷാംപ്‌സ് മുന്നില്‍ കണ്ടതും അത് തന്നെയാണ്. മധ്യനിരയില്‍ കളി നിയന്ത്രിച്ച് പെട്ടെന്ന് ആക്രമിച്ച് കയറുക. അത് ഫലം ചെയ്തു. ബെല്‍ജിയത്തിന് തല ഉയര്‍ത്തി തന്നെ മടങ്ങാം. ഒരു സംഘം ചെറുപ്പക്കാരാണ് ഇവിടെ വരെയെത്തിയത്. സെമിക്കപ്പുറം അവര്‍ കസേര അര്‍ഹിച്ചിരുന്നു. പക്ഷേ പ്രായോഗിക വാദത്തിലെ ദെഷാംപ്‌സ് അവരെ മറികടന്നു.

india

പുതുവർഷത്തിൽ മാഹിയിൽ ഇന്ധനവില ഉയരും

പുതുച്ചേരി സർക്കാർ നികുതി വർധിപ്പിച്ചതിനെ തുടർന്നാണ് ഇന്ധന വില ഉയരുന്നത്.

Published

on

പുതുച്ചേരി സംസ്ഥാനത്ത് മാഹിയുൾപ്പെടെയുള്ള മേഖലകളിൽ ജനുവരി ഒന്ന് മുതൽ ഇന്ധന വില നേരിയ തോതിൽ വർധിക്കും. പുതുച്ചേരി സർക്കാർ നികുതി വർധിപ്പിച്ചതിനെ തുടർന്നാണ് ഇന്ധന വില ഉയരുന്നത്.

നിലവിൽ പെട്രോളിന് മാഹിയിൽ 13.32 ശതമാനമുള്ള നികുതി 15.74 ശതമാനമായും, ഡീസലിന് 6.91 എന്നത് 9.52 ആയുമാണ് വർധിപ്പിക്കുന്നത്. ഇതോടെ പെട്രോളിന്‍റെയും ഡീസലിന്‍റെയും വില ലിറ്ററിന് മൂന്നര രൂപയിലേറെ വർധിക്കുമെന്നാണ് കരുതുന്നത്.

നിലവിൽ മാഹിയിലെ വില പെട്രോളിന് ലിറ്ററിന് 91.92 രൂപയും, ഡീസലിന് 81.90 രൂപയുമാണ്. കേരളത്തിലാകട്ടെ പെട്രോളിന് 105.89 രൂപയും ഡീസലിന് 94.91 രൂപയുമാണ്. മാഹിയിലെ ഇന്ധന വിലയുമായി നിലവിൽ 13 രൂപയുടെ വ്യത്യാസമുണ്ട്. വിലക്കുറവുള്ളതിനാൽ മാഹിയിലെ പെട്രോൾ പമ്പുകളിൽ വൻ തിരക്കാണനുഭവപ്പെടാറ്. മാഹിയിൽ വില കൂടുന്നതോടെ കേരളത്തിലെ വിലയുമായുള്ള വ്യത്യാസത്തിൽ നേരിയ കുറവ് വരും.

Continue Reading

kerala

കൊല്ലം മുണ്ടക്കലിൽ സ്‌കൂട്ടർ ഇടിച്ച് പരിക്കേറ്റ 63കാരി മരിച്ചു; വാഹനമോടിച്ചത് 15കാരൻ

വ്യാഴാഴ്ച വൈകിട്ടാണ് സ്‌കൂട്ടർ ഇടിച്ച് സുശീലക്ക് ഗുരുതര പരിക്കേറ്റത്.

Published

on

കൊല്ലം മുണ്ടക്കലിൽ സ്‌കൂട്ടർ ഇടിച്ച് പരിക്കേറ്റ 63കാരി മരിച്ചു. മുണ്ടക്കൽ സ്വദേശി സുശീലയാണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ടാണ് സ്‌കൂട്ടർ ഇടിച്ച് സുശീലക്ക് ഗുരുതര പരിക്കേറ്റത്. സുശീലയെ ഇടിച്ചിട്ട ശേഷം സ്‌കൂട്ടർ നിർത്താതെ പോവുകയായിരുന്നു.

പൊലീസ് അന്വേഷണത്തിൽ 15കാരനാണ് സ്‌കൂട്ടർ ഓടിച്ചിരുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. മുണ്ടക്കൽ സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് വാഹനം. വാഹനത്തിൻ ഇൻഷൂറൻസില്ലെന്നും പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

Continue Reading

Film

മലയാള സിനിമയുടെ ഹിന്ദി പതിപ്പിനുള്ള ഏറ്റവും ഉയര്‍ന്ന കളക്ഷന്‍ എന്ന റേക്കോര്‍ഡ് ഇനി ‘മാര്‍ക്കോ’യ്ക്ക് സ്വന്തം

ചിത്രത്തിന്റെ തമിഴ്, തെലുങ്ക് പതിപ്പുകളും ഉടന്‍ തന്നെ പുറത്തിറങ്ങും.

Published

on

ബോളിവുഡിലെ മലയാള ചിത്രങ്ങളുടെ ചരിത്രം തിരുത്തിക്കുറിച്ച് ഉണ്ണി മുകുന്ദന്റെ മാര്‍ക്കോ. പൃഥ്വിരാജ് നായകനായ ‘ആടുജീവിതം’ സിനിമയ്ക്കായിരുന്നു ബോളിവുഡില്‍ ഇത്രയും കാലം ഒരു മലയാള സിനിമയുടെ ഹിന്ദി പതിപ്പിനുള്ള ഏറ്റവും ഉയര്‍ന്ന കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഉണ്ടായിരുന്നത് (42 ലക്ഷം). ഈ റെക്കോര്‍ഡിനെ തകര്‍ത്തെറിഞ്ഞു കഴിഞ്ഞു മാര്‍ക്കോ.

ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ ഷെരീഫ് മുഹമ്മദ് നിര്‍മ്മിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്ത ഉണ്ണി മുകുന്ദന്‍ ചിത്രം ‘മാര്‍ക്കോ’ ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായിത്തീര്‍ന്നിരിക്കുകയാണ്. ഉണ്ണി മുകുന്ദന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായി മാര്‍ക്കോ, കുറച്ചു തീയറ്ററുകളില്‍ മാത്രം റിലീസായ മാര്‍ക്കോയുടെ ഹിന്ദി പതിപ്പ് പ്രേക്ഷകരുടെ തള്ളിക്കയറ്റത്തെത്തുടര്‍ന്ന് രണ്ടാം വാരത്തില്‍ കൂടുതല്‍ തീയറ്ററുകളില്‍ പ്രദര്‍ശനം തുടര്‍ന്നിരിക്കുകയാണ്. പലയിടങ്ങളിലും ചിത്രത്തിന് എക്‌സ്ട്രാ ഷോസും ലഭിച്ചു. ഹിന്ദി പ്രേക്ഷകരും ചിത്രം ഏറെ ആസ്വദിക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ചിത്രത്തിന്റെ തമിഴ്, തെലുങ്ക് പതിപ്പുകളും ഉടന്‍ തന്നെ പുറത്തിറങ്ങും. തെലുങ്ക് പതിപ്പ് ജനുവരി ഒന്നിനും തമിഴ് പതിപ്പ് ജനുവരി മൂന്നിനുമാണ് പുറത്തിറങ്ങുക. മാര്‍ക്കോയിലെ കുട്ടികള്‍ ഉള്‍പ്പെട്ട ആക്ഷന്‍ – വയലന്‍സ് രംഗങ്ങള്‍ ദേശീയതലത്തില്‍ത്തന്നെ ചര്‍ച്ചാവിഷയമായിരുന്നു.

യുവാക്കള്‍ മാത്രമല്ല, കുടുംബങ്ങളും മാര്‍ക്കോ കാണാന്‍ തീയറ്ററുകളില്‍ എത്തുന്നുണ്ട് എന്നാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരില്‍ നിന്നും ലഭിക്കുന്ന വിവരം. വയലന്‍സും ചോരക്കളിയും കൊണ്ട് നിറഞ്ഞെങ്കിലും, പതിനെട്ടു വയസ്സിനു മുകളിലുള്ള ഏതൊരു കുടുംബപ്രേക്ഷകര്‍ക്കും കാണാവുന്ന, ഏറെ രസിപ്പിക്കുന്ന ചിത്രമായാണ് സംവിധായകനും നിര്‍മ്മാതാവും മാര്‍ക്കോ ഒരുക്കിയിരിക്കുന്നത്. ആക്ഷന് വലിയ പ്രാധാന്യം ഒരുക്കിയിരിക്കുന്ന സിനിമയിലെ സംഘട്ടനങ്ങള്‍ ഒരുക്കിയിരിക്കുന്നത് പ്രമുഖ ആക്ഷന്‍ ഡയറക്ടര്‍ കലൈ കിങ്ങ്‌സനാണ്. ചിത്രത്തിനായി ഏഴോളം ഫൈറ്റ് സീക്വന്‍സുകളാണ് കലൈ കിങ്ങ്‌സണ്‍ ഒരുക്കിയിരിക്കുന്നത്. ‘കെ.ജി.എഫ്’, ‘സലാര്‍’ എന്നീ ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ സംഗീത സംവിധായകന്‍ രവി ബസ്രൂര്‍ ഒരുക്കിയ മാര്‍ക്കോയിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്സ് സോണി മ്യൂസിക്കാണ് സ്വന്തമാക്കിയിരിക്കുന്നത്.

ഉണ്ണി മുകുന്ദനോടൊപ്പം സിദ്ദീഖ്, ജഗദീഷ്, ആന്‍സണ്‍ പോള്‍, കബീര്‍ ദുഹാന്‍സിംഗ് (ടര്‍ബോ ഫെയിം), അഭിമന്യു തിലകന്‍, യുക്തി തരേജ തുടങ്ങിയവരും ഒട്ടേറെ പുതുമുഖ താരങ്ങളും അണിനിരക്കുന്ന ചിത്രത്തിലെ നായിക കഥാപാത്രത്തെയും മറ്റ് സുപ്രധാന വേഷങ്ങളും അവതരിപ്പിക്കുന്നത് ബോളിവുഡ് താരങ്ങളാണ്. മലയാളത്തിലെ ഏറ്റവും വലിയ മാസ്സീവ്-വയലന്‍സ് ചിത്രം എന്ന ലേബലോടെ എത്തിയ ചിത്രം ക്യൂബ്സ് എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ആദ്യ നിര്‍മ്മാണ സംരംഭമാണ്. ഈ ചിത്രത്തിലൂടെ മലയാളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രൊഡ്യൂസര്‍ എന്ന പദവിയാണ് ഷെരീഫ് മുഹമ്മദ് ഇതിനോടകം സ്വന്തമാക്കിരിക്കുന്നത്.

Continue Reading

Trending