Connect with us

india

പാർട്ടി മാറുമെന്ന് പറഞ്ഞത് മാധ്യമങ്ങളാണ് താനല്ലെന്ന് കമൽനാഥ്

കമൽ നാഥ് ബി.ജെ.പിയിലേക്ക് പോകില്ലെന്ന് കോൺഗ്രസ് നേരത്തെ വ്യക്തമാക്കിയിരുന്നു.

Published

on

പാർട്ടി മാറുമെന്ന് പറഞ്ഞത് മാധ്യമങ്ങളാണെന്നും താനല്ലെന്നും മുതിർന്ന കോൺഗ്രസ് നേതാവ് കമൽനാഥ്. താനൊരിക്കലും അങ്ങനെയൊരു പ്രസ്താവന നടത്തിയിട്ടില്ലെന്നും കമൽനാഥ് മാധ്യമങ്ങളോട് പറഞ്ഞു.

മാധ്യമങ്ങൾ ഇത്തരം ഊഹാപോഹങ്ങൾ ഉണ്ടാക്കുകയാണ്, മറ്റാരും അങ്ങനെ പറയുന്നില്ല. ഞാൻ പറയുന്നത് നിങ്ങൾ എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ? ഈ വാർത്ത നിങ്ങൾ നിഷേധിക്കണം.” – അദ്ദേഹം പറഞ്ഞു.

ബി.ജെ.പിക്ക് കമൽനാഥിനെ ആവശ്യമില്ലെന്ന് മധ്യപ്രദേശ് മന്ത്രി കൈലാഷ് വിജയവർഗിയ അടുത്തിടെ പറഞ്ഞിരുന്നു. കമൽ നാഥ് ബി.ജെ.പിയിലേക്ക് പോകില്ലെന്ന് കോൺഗ്രസ് നേരത്തെ വ്യക്തമാക്കിയിരുന്നു.

കമൽനാഥ് എവിടെയും പോകുന്നില്ലെന്നും കോൺഗ്രസിൽ തുടരുമെന്നും മധ്യപ്രദേശ് പി.സി.സി അധ്യക്ഷൻ ജിതു പട്വാരിയും മുതിർന്ന നേതാവ് ദിഗ്വിജയ്സിങ്ങും പറഞ്ഞു.

മാധ്യമങ്ങളെ ദുരുപയോഗിച്ച് ബി.ജെ.പി ഒരു മനുഷ്യന്‍റെ ആത്മാർഥത ചോദ്യം ചെയ്യുകയാണെന്ന് ജിതു പട്വാരി കുറ്റപ്പെടുത്തി. മാധ്യമങ്ങളിൽ വരുന്നതെല്ലാം ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് തന്നോട് സംസാരിച്ചപ്പോൾ കമൽനാഥ് പറഞ്ഞത്.

താനൊരു കോൺഗ്രസുകാരനാണെന്നും കോൺഗ്രസിൽ തുടരുമെന്നും കമൽനാഥ് ആവർത്തിച്ചതായും നേരത്തെ അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

വഖഫ് ബില്‍ പാസായതിന്റെ ആദ്യ പ്രത്യാഘാതം; യുപിയില്‍ പള്ളി തൂത്തുവാരി ബിജെപി എംഎല്‍എയും സംഘവും

എംഎല്‍എ തൂത്തുവാരുമ്പോള്‍ കൂടെയുണ്ടായിരുന്നവര്‍ മോദി-യോഗി സിന്ദാബാദ് മുദ്രാവാക്യങ്ങള്‍ വിളിക്കുന്നുണ്ടായിരുന്നു

Published

on

വഖഫ് ഭേതഗതി നിയമം വന്നതിന് പിന്നാലെ പഞ്ചഗംഗ ഘട്ടിലെ ആലംഗീര്‍ (ധരഹര) മസ്ജിദ് ബിജെപി എംഎല്‍എയും സംഘവും വൃത്തിയാക്കി. തിങ്കളാഴ്ചയാണ് സിറ്റി സൗത്തില്‍ നിന്നുള്ള എംഎല്‍എ നീലകാന്ത് തിവാരിയും അനുയായികളും ചേര്‍ന്നാണ് പള്ളി വൃത്തിയാക്കിയത്. എംഎല്‍എ തൂത്തുവാരുമ്പോള്‍ കൂടെയുണ്ടായിരുന്നവര്‍ മോദി-യോഗി സിന്ദാബാദ് മുദ്രാവാക്യങ്ങള്‍ വിളിക്കുന്നുണ്ടായിരുന്നു.

‘എംഎല്‍എയുടെ പ്രവൃത്തി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. പാര്‍ലമെന്റില്‍ വഖഫ് ബില്‍ പാസായതിന്റെ ആദ്യ പ്രത്യാഘാതമായ എംഎല്‍എയുടെ ഈ പ്രവൃത്തി ശ്രദ്ധിക്കണമെന്ന് ഞങ്ങള്‍ സുപ്രീംകോടതിയോട് അപേക്ഷിക്കുകയാണ്. പുതിയ വഖഫ് നിയമത്തിന്റെ കാര്യം സുപ്രീംകോടതിയില്‍ വാദം കേള്‍ക്കുന്നുണ്ടെങ്കിലും, ബന്ധപ്പെട്ട അധികാരികളുടെ അനുമതി വാങ്ങാതെ വഖഫ് സ്വത്തില്‍ പ്രവേശിച്ചുകൊണ്ട് ഭരണകക്ഷി നേതാക്കള്‍ അതിക്രമിച്ചു കയറാന്‍ തുടങ്ങിയിരിക്കുന്നു’ -ഗ്യാന്‍വാപി മസ്ജിദ് മാനേജ്മെന്റ് കമ്മിറ്റി ജോയിന്റ് സെക്രട്ടറി എസ്.എം യാസീന്‍ പറഞ്ഞു. ഇവര്‍ കാലില്‍ ചെരിപ്പുമായാണ് പള്ളിയില്‍ പ്രവേശിച്ചതെന്നും ഇത് മതകേന്ദ്രത്തിന് നേരെയുള്ള അപമാനമാണെന്നും യാസീന്‍ കുറ്റപ്പെടുത്തി.

ബിജെപി എംഎല്‍എയും 20ഓളം അനുയായികളും പള്ളി വളപ്പിലേക്ക് പ്രവേശിച്ചത് തങ്ങളുടെ അനുവാദം കൂടാതെയാണെന്ന് പരിപാലകന്‍ റാഷിദ് അലി പറഞ്ഞു. തെരുവ് വൃത്തിയാക്കാന്‍ ഉപയോഗിക്കുന്ന അതേ ചൂല്‍ ഉപയോഗിച്ചാണ് പള്ളി വളപ്പ് തൂത്തുവാരാന്‍ തുടങ്ങിയത്. ഇത് അന്യായവും അപമാനകരവുമാണ്. പള്ളിയുടെ സുരക്ഷയ്ക്കായി വിന്യസിച്ചിരുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ എംഎല്‍എയെയും അനുയായികളെയും തടഞ്ഞില്ലെന്നും യാസീന്‍ പറഞ്ഞു. തദ്ദേശവാസികളുമായി നല്ല ബന്ധം പുലര്‍ത്തുന്നതിനാലും ഒരു തരത്തിലുള്ള കുഴപ്പവും സൃഷ്ടിക്കാന്‍ ആഗ്രഹിക്കാത്തതിനാലും ഞങ്ങള്‍ ഉടനടി എതിര്‍പ്പ് ഉന്നയിച്ചില്ല.

ഏപ്രില്‍ 11ന് പ്രധാനമന്ത്രിയുടെ സന്ദര്‍ശനവും പാര്‍ട്ടി സ്ഥാപക ദിനാഘോഷവും കണക്കിലെടുത്ത് ആരംഭിച്ച പ്രത്യേക ശുചിത്വ പരിപാടിയുടെ ഭാഗമായാണ് പഞ്ചഗംഗ ഘട്ടും സമീപ പ്രദേശങ്ങളും വൃത്തിയാക്കിയതെന്ന് നീലകാന്ത് തിവാരി പറഞ്ഞു. തര്‍ക്കം നിലനില്‍ക്കുന്ന മസ്ജിദാണിത്. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ സംരക്ഷണത്തിലാണ് ഇതുള്ളത്.

Continue Reading

india

വഖഫ് നിയമ ഭേദഗതികള്‍; സുപ്രീംകോടതിയില്‍ തടസ്സ ഹരജി ഫയല്‍ ചെയ്ത് കേന്ദ്രം

ഭേദഗതികള്‍ക്കെതിരായ ഹരജികളില്‍ കേന്ദ്രത്തിന്റെ വാദം കേള്‍ക്കാതെ തീരുമാനം എടുക്കരുതെന്നാണ് ആവശ്യം

Published

on

വഖഫ് നിയമ ഭേദഗതികള്‍ക്കെതിരായ ഹരജികളില്‍ സുപ്രീംകോടതിയില്‍ തടസ്സ ഹരജി ഫയല്‍ ചെയ്ത് കേന്ദ്ര സര്‍ക്കാര്‍. ഭേദഗതികള്‍ക്കെതിരായ ഹരജികളില്‍ കേന്ദ്രത്തിന്റെ വാദം കേള്‍ക്കാതെ തീരുമാനം എടുക്കരുതെന്നാണ് ആവശ്യം.

അതേസമയം, ഹരജികള്‍ ഉടന്‍ പരിഗണിക്കില്ലെന്ന് സുപ്രീംകോടതി അറിയിച്ചിരുന്നു. ഏപ്രില്‍ 16ന് ഹരജികള്‍ പരിഗണിക്കാനാണ് സുപ്രീംകോടതിയുടെ തീരുമാനമെന്നാണ് സൂചന.

വഖഫ് നിയമത്തിനെതിരെ മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡ്, ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് , ആര്‍ജെഡി, മുസ്‌ലിം ലീഗ്, ഡിഎംകെ തുടങ്ങിയവരാണ് സുപ്രീംകോടതിയെ സമീപിച്ചത്. കോണ്‍ഗ്രസ് എംപി മുഹമ്മദ് ജാവേദ്, എഐഎംഐഎം മേധാവിയും ഹൈദരാബാദ് എംപിയുമായ അസദുദ്ദീന്‍ ഉവൈസി, ആം ആദ്മി പാര്‍ട്ടി എംഎല്‍എ അമാനത്തുല്ല ഖാന്‍ എന്നിവരും സുപ്രീംകോടതിയെ സമീപിച്ചിരുന്നു.

പ്രതിപക്ഷ എതിര്‍പ്പ് അവഗണിച്ച് ലോക്‌സഭയിലും രാജ്യസഭയിലും പാസാക്കിയ വഖഫ് ഭേദഗതി ബില്‍ ശനിയാഴ്ച അര്‍ധരാത്രി രാഷ്ട്രപതി ഒപ്പിട്ടതോടെയാണ് നിയമമായത്.

Continue Reading

india

‘ബില്ലുകൾ പിടിച്ചുവെക്കാനാകില്ല; ഗവർണർ പ്രവർത്തിക്കേണ്ടത് സംസ്ഥാന സർക്കാരിൻ്റെ ഉപദേശത്തിന് അനുസരിച്ചാകണം’; സുപ്രീംകോടതി

Published

on

തിരുവനന്തപുരം: നിയമസഭ പാസാക്കിയ ബില്ലുകൾ അനുമതി നൽകാതെ തടഞ്ഞുവയ്ക്കുകയും പിന്നീട്‌ രാഷ്ട്രപതിക്ക്‌ വിടുകയും ചെയ്‌ത തമിഴ്‌നാട്‌ ഗവർണര്‍ ആർ.എൻ രവിക്കെതിരായ സുപ്രിംകോടതി വിധി ഫെഡറൽ സംവിധാനത്തെയും നിയമസഭയുടെ ജനാധിപത്യ അവകാശങ്ങളെയും ഉയർത്തിപ്പിടിക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

ഒരു ബില്ല് വീണ്ടും നിയമസഭ പാസാക്കി ഗവർണർക്ക് നൽകിയാൽ അത് രാഷ്ട്രപതിക്ക് അയക്കാൻ കഴിയില്ല. രാഷ്ട്രപതിയുടെ അംഗീകാരത്തിനായി 10 ബില്ലുകൾ നീക്കിവച്ച തമിഴ്‌നാട് ഗവർണറുടെ നടപടി നിയമവിരുദ്ധമാണെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ബില്ലിൽ തീരുമാനമെടുക്കാൻ ഗവർണർക്ക് മുന്നിൽ മൂന്ന് സാധ്യതകൾ ഉണ്ട്. ഒന്ന് അനുമതി നൽകുക, രണ്ട് അനുമതി നിഷേധിക്കുക, മൂന്ന് ബില്ല് രാഷ്ട്രപതിക്ക് അയയ്ക്കുക. ഗവർണർ അനുമതി നിഷേധിച്ചാൽ ആർട്ടിക്കിൾ 200 ലെ ആദ്യ വ്യവസ്ഥയിൽ പറഞ്ഞിരിക്കുന്ന നടപടി എത്രയും വേഗം അദ്ദേഹം പിന്തുടരണം. ബില്ല് ഗവർണർക്ക് നൽകിയാൽ ആർട്ടിക്കിൾ 200ലെ ഏതെങ്കിലും ഒരു നടപടി സ്വീകരിക്കാൻ അദ്ദേഹം ബാധ്യസ്ഥനാണെന്ന് കോടതി പറഞ്ഞു.

നിയമസഭ പാസാക്കിയ ബില്ലുകൾ 23 മാസം വരെ തടഞ്ഞുവ‌യ്ക്കുകയും അനിശ്ചിതത്വത്തിലാക്കുകയും ചെയ്ത അവസ്ഥ നമ്മുടെ മുന്നിലുണ്ട്. അതിനെതിരെ കേരളം നിയമ പോരാട്ടത്തിലാണ്. കേരളം ഉയർത്തിയ അത്തരം വിഷയങ്ങളുടെ പ്രസക്തിക്കും പ്രാധാന്യത്തിനുമാണ് ഈ വിധി അടിവരയിടുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

സംസ്ഥാനത്തിന്റെ ഉപദേശത്തിന് വിരുദ്ധമായി ബില്ലുകൾ തടഞ്ഞുവെക്കുകയോ രാഷ്ട്രപതിക്ക് അയക്കാനോ തീരുമാനിച്ചാൽ പരമാവധി മൂന്ന് മാസത്തിനുള്ളിൽ ഗവർണർ തീരുമാനമെടുക്കണമെന്ന് കോടതി നിർദേശിച്ചു. ആർട്ടിക്കിൾ 200 പ്രകാരം ഗവർണർക്ക് യാതൊരു വിവേചനാധികാരവുമില്ല. ആർട്ടിക്കിൾ 200 ഇളവ് ലഭിക്കുന്നതല്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

Continue Reading

Trending