കലൂര്‍ സ്റ്റേഡിയം നൃത്തപരിപാടിക്ക് വിട്ടു കൊടുക്കരുതെന്ന നിലപാടെടുത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. മൂന്ന് ഉദ്യോഗസ്ഥര്‍ക്കാണ് ജിസിഡിഎ സെക്രട്ടറി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. മൃദംഗവിഷന്റെ അപേക്ഷയുമായി ബന്ധപ്പെട്ട രേഖകള്‍ ചോര്‍ന്നതിനാലാണ് നോട്ടീസ്.
നൃത്തപരിപാടിയുടെ അലോട്ട്‌മെന്റ് ഫയലില്‍ നിന്നും രേഖകളുടെ കളര്‍ ഫോട്ടോകള്‍ ദൃശ്യമാധ്യമങ്ങളില്‍ വരാനുണ്ടായ സാഹചര്യം വിശദീകരിക്കണമെന്ന് നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്.
പരിശോധന നടത്താതെ കലൂര്‍ സ്റ്റേഡിയത്തിന്റെ നിര്‍മാണത്തിന് അനുമതി നല്‍കിയ സംഭവത്തില്‍ അസിസ്റ്റന്റ് എഞ്ചിനീയറെ സസ്പെന്‍ഡ് ചെയ്യാനും ജിസിഡിഎ തീരുമാനിച്ചിരുന്നു. പക്ഷേ ഇതുവരെ നടപ്പാക്കിയിട്ടില്ല.