സുല്‍ത്താന്‍ ബത്തേരി: കഴിഞ്ഞ രണ്ടു വര്‍ഷമായി മുത്തങ്ങയിലെ ആന പന്തിയില്‍ കഴിഞ്ഞിരുന്ന ഭരതന്‍ എന്ന് പേരുള്ള കല്ലൂര്‍ കൊമ്പന് മോചനം.ഇന്നലെ രാവിലെ 10 മാണിയോട് കൂടിയാണ് കൂട്ടില്‍ നിന്നും പുറത്തിറക്കിയത്. ഒന്‍പതു മണിക്ക് തന്നെ ആനയെ പുറത്തിറക്കാനുള്ള പ്രാരംഭ നടപടികള്‍ ആരംഭിച്ചിരുന്നു.
പാപ്പാന്‍ മാരായ ചന്ദ്രന്‍, ബാബു, സന്ദീപ് തുടങ്ങിയവരുടെ നേത്രത്വത്തില്‍ ഗജപൂജ നടത്തി കൊമ്പന്റെ നെറ്റിയില്‍ കളഭം ചാര്‍ത്തി.പത്തു മണിയോടെ കൊമ്പനെ കൂട്ടില്‍ നിന്നും പുറത്തിറക്കി.രണ്ടു വര്‍ഷമായി കൂട്ടില്‍ കഴിയുന്ന കല്ലൂര്‍ കൊമ്പനെ പുറത്തിറക്കാന്‍ വന്യ ജീവി വിഭാഗം ചീഫ് ഫോറെസ്‌റ് കണ്‍സര്‍വേറ്റര്‍ ആന്‍ഡ് ഫീല്‍ഡ് ഡയറക്ടര്‍ എന്‍ അഞ്ജന്‍കുമാറിന്റെ ഉത്തരവിനെ തുടര്‍ന്നാണ് കല്ലൂര്‍ കൊമ്പന്‍ മോചിതനായത്.ഇനി കല്ലൂര്‍ കൊമ്പന്‍ അര്‍ദ്ധ വന്യവസ്ഥയില്‍ മുത്തങ്ങ പന്തിയോട് ചേര്‍ന്ന് വാനപ്രദേശത്തു വനം വകുപ്പിന്റെ നിയന്ത്രണത്തില്‍ കഴിയും.
ജനവാസ കേന്ദ്രങ്ങളില്‍ പ്രശ്‌നങ്ങള്‍ സൃഷ്ഠിക്കുകയും, കര്‍ഷകനെ ആക്രമിക്കുകയും ചെയ്തതിന്റെ പശ്ചാത്തലത്തില്‍ 2016 നവംബര്‍ 22 നാണു കല്ലൂര്‍ 67 ലെ വനമേഖലയില്‍ നിന്ന് മയക്കു വെടി വെച്ച് പിടികൂടി കല്ലൂര്‍ കൊമ്പനെ കൂട്ടിലടച്ചത്. അന്ന് കൊമ്പനെ പിടികൂടി കൂട്ടിലടച്ചു പറമ്പിക്കുളം കടുവ സങ്കേതതില്‍ തുറന്നു വിടാനായിരുന്നു ഉത്തരവ്. എന്നാല്‍ മുതല മട, പറമ്പിക്കുളം, ആനമല എന്നിവിടങ്ങളില്‍ പൊതുജനങ്ങളും, ജനപ്രധിനിതികളും, വലിയ എതിര്‍പ്പുണ്ടാക്കി, 2017 ഫെബ്രവരി 12 നു കൊമ്പനെ തുറന്നു വിടാനുള്ള ശ്രമം പിന്നീട് ഉപേക്ഷിക്കുകയായിരുന്നു. സ്വാഭാവിക ആവാസ വ്യവസ്ഥയിലേക്കു തിരികെ വിടുന്നതിനുള്ള സാദ്ധ്യതകള്‍ പരിശോധിക്കാന്‍ വിദഗ്ദ്ധ സമിതിയെ നിയോഗിച്ചെങ്കിലും വീണ്ടും കാട്ടില്‍ തുറന്നു വിടുന്നത് ഉചിതമല്ലെന്നും, അര്‍ദ്ധ വന്യമായ ആവാസവ്യവസ്ഥയില്‍ തുറന്നു വിടുകയോ,കുങ്കിയാനയാക്കി മാറ്റിയെടുക്കുകയോ ചെയ്യണമെന്നാണ് അന്ന് സമിതി നിര്‍ദ്ദേശ്ശിച്ചത്.
രണ്ടു വര്‍ഷമായി കൂട്ടില്‍ കഴിയുന്ന കല്ലൂര്‍ കൊമ്പന്‍ പുറത്തിറങ്ങിയാല്‍ ഉണ്ടാകുന്ന പ്രത്യക സാഹചര്യം കണക്കിലെടുത്തു മുന്‍കരുതലിനായി ആനക്ക് മൈക്രോ ചിപ്പ് ഘടിപ്പിക്കുകയും പാപ്പാന്‍ മാര്‍ക്ക് ഇന്‍ഷുര്‍ പരിരക്ഷ ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്.ഇനി മൂന്ന് ആഴ്ച്ചകാലം ആനയെ ഇവിടെ നിരീക്ഷിച്ചതിനു ശേഷം പന്തിയില്‍ മറ്റു ആനകള്‍ക്കൊപ്പം ചേര്‍ക്കുമെന്ന് സി സി എഫ് അഞ്ജന്‍കുമാര്‍ പറഞ്ഞു. ആനയെ പുറത്തിറക്കുന്നതിനു സി സി എഫ് നു പുറമെ വന്യജീവി സങ്കേതം മേധാവി എന്‍ ടി സാജന്‍,ഫ്‌ളയിങ് സ്‌കോഡ് ഡി എഫ് ഒ പി ധനനേഷ് കുമാര്‍,ആര്‍ ആര്‍ ടി റേഞ്ച് ഓഫീസര്‍, പി സുനില്‍, വൈല്‍ഡ് ലൈഫ് അസിസ്റ്റന്റ് ഫോറെസ്‌റ് വെറ്റിനറി ഓഫീസര്‍ അരുണ്‍ സക്കറിയ തുടങ്ങിയവര്‍ നേത്രത്വം നല്‍കി. അതിനിടെ കൊമ്പനെ പുറത്തിറക്കിയപ്പോള്‍ ആനയിലുണ്ടായ മാറ്റം ചുറ്റുമുണ്ടായിരുന്നവരില്‍ ഭീതി പടര്‍ത്തി. കൂട്ടില്‍ നിന്നും ഇറങ്ങി മുന്നോട്ട് നീങ്ങിയ ആന പെട്ടെന്ന് ചിഹ്നം വിളിച്ചു ഓടാന്‍ ശ്രമിച്ചതാണ് എല്ലാവരിലും ഭീതി പടര്‍ത്തിയത്. ശാന്തസ്വഭാവത്തോടു കൂടി കൂടിനു പുറത്തിറങ്ങിയ കൊമ്പന്‍ അല്‍പ ദൂരം നടന്നതോടുകൂടിയാണ് സ്വഭാവത്തില്‍ മാറ്റം പ്രകടിപ്പിച്ചത്. ചിഹ്നം വിളിച്ചു കൊമ്പന്‍ അപ്രതീക്ഷിതമായി മുന്നോട്ട് കുതിച്ചതോടെ ചുറ്റും നിന്നവര്‍ പ്രാണ രാക്ഷാര്‍ത്ഥം ഓടി മാറി രക്ഷപെടുകയായിരുന്നു. ഇതിനിടെ കൊമ്പന്റെ കാലില്‍ കെട്ടിയിരുന്ന വടവും ചങ്ങലയും പൊട്ടി. മുന്നോട്ടു കുതിക്കുന്നതിനിടെ കൊമ്പന്‍ അടി തെറ്റി നിലത്തു വീഴുകയും ചെയ്തു,ഇത് കൊണ്ട് തന്നെ മറ്റു അപായങ്ങളൊന്നും ഉണ്ടായില്ല. പിന്നീട് ആനയെ മയക്കു വെടി വെച്ച് സമീപത്തെ മരത്തില്‍ തളച്ചു. ഇത്തരം ഭാവമാറ്റങ്ങള്‍ കൂടുകളില്‍ നിന്നും ഇറക്കുമ്പോള്‍ ഉണ്ടാകാറുണ്ടെന്നാണ് വനം വകുപ്പ് ഉന്നത ഉദ്യോഗസ്ഥര്‍ പറയുന്നത്.
കേന്ദ്ര മന്ത്രി സുരേഷ് ഗോപിയും ബി.ജെ.പി നേതാവ് അഡ്വ. ബി. ഗോപാലകൃഷ്ണനും വഖഫ് വിഷയത്തിൽ നടത്തിയ വർഗീയ പ്രസംഗങ്ങൾക്കെതിരെ പോലീസ് കേസെടുക്കാത്തതിനെ വിമർശിച്ച് സി.പി.ഐ മുഖപത്രമായ ജനയുഗം. കിരാതം എന്നാണ് വഖഫ് ബോർഡിനെ കേന്ദ്ര മന്ത്രി വിശേഷിപ്പിച്ചത്.
ശബരിമലയിലെ വാവര് സ്വാമിയെ ചങ്ങായി എന്ന് ബി. ഗോപാലകൃഷ്ണനും. വർഗീയ വിദ്വേഷം പ്രചരിപ്പിക്കുന്ന ഇവക്കെതിരെ നിയമം നടപ്പാക്കേണ്ട പോലീസ് അനങ്ങിയില്ല. രാജ്യദ്രോഹക്കുറ്റം ചുമത്താവുന്ന വിഷം ചീറ്റലാണിതെന്ന് പത്രത്തിലെ കോളത്തിൽ പറയുന്നു. പൂരം കലക്കിയതിന് കേസെടുത്ത പോലീസ് ഇവർക്കെതിരെ പെറ്റി കേസ് പോലുമെടുത്തില്ല. മുഖ്യമന്ത്രി പറഞ്ഞത് പൂരം കലക്കിയില്ല എന്നാണ് എന്ന് പത്രം പറയുന്നു.
റഷ്യൻ പ്രസിഡന്റ് വ്ലാഡമിർ പുടിനുമായി സംസാരിച്ച് നിയുക്ത യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുക്രെയ്നിൽ നടക്കുന്ന യുദ്ധം ഇരുവരും തമ്മിൽ ചർച്ച ചെയ്തുവെന്ന് വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു. യുദ്ധം ഇനിയും വ്യാപിപ്പിക്കരുതെന്ന് ട്രംപ് പുടിനോട് നിർദേശിച്ചുവെന്നാണ് റിപ്പോർട്ട്. യു.എസിന് യുറോപ്പിൽ ശക്തമായ സൈനിക സാന്നിധ്യമുണ്ടെന്നും ട്രംപ് പുടിനെ ഓർമിപ്പിച്ചു.
യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള തുടർ ചർച്ചകൾ നടത്തുമെന്ന് പുടിനെ ട്രംപ് അറിയിച്ചു. നേരത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുമെന്ന് ഡോണൾഡ് ട്രംപ് വാഗ്ദാനം നൽകിയിരുന്നു.
തന്റെ രണ്ടാം ഭരണകാലയവളവ് യുക്രെയ്നിലെ കടുത്ത യുദ്ധത്തോടെ ആരംഭിക്കാൻ ട്രംപ് ആഗ്രഹിക്കുന്നില്ലെന്ന് മുൻ യു.എസ് ഉദ്യോഗസ്ഥൻ വാഷിങ്ടൺ പോസ്റ്റിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് ഇപ്പോൾ പുടിനുമായുള്ള ചർച്ച. യുക്രെയ്ൻ പ്രസിഡന്റ് വ്ലോദമിർ സെലൻസ്കിയുമായും ട്രംപ് സംസാരിച്ചിരുന്നു. ബുധനാഴ്ചയാണ് ട്രംപ് സെലൻസ്കിയുമായി ഫോണിൽ സംസാരിച്ചത്.
അതേസമയം, അരിസോണയുടെ ഫലം കൂടി പുറത്ത് വന്നതോടെ യു.എസ് തെരഞ്ഞെടുപ്പിന്റെ അന്തിമ ചിത്രം വ്യക്തമാക്കി. ട്രംപ് മൊത്തം 312 ഇലക്ടറൽ വോട്ടുകൾ സ്വന്തമാക്കി. 226 വോട്ടുകൾ നേടാൻ മാത്രമാണ് കമലക്ക് കഴിഞ്ഞത്. സെനറ്റിലും ജനപ്രതിനിധി സഭയിലും ഭൂരിപക്ഷം തെളിയിക്കാൻ ട്രംപിന് മൊത്തം 270 വോട്ടുകൾ മാത്രമാണ് വേണ്ടിയിരുന്നത്.
ഷാഫി പറമ്പിലിന്റെ നാടകമാണ് പാതിര റെയ്ഡ് എന്ന നിലപാട് മാറ്റി എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.സരിന്‍. ജില്ലാ സെക്രട്ടറി പറഞ്ഞതാണ് പാര്‍ട്ടി നിലപാട്. ഷാഫി കലക്കിയ നാടകമാണ് എന്ന സാധ്യതയാണ് താന്‍ പറഞ്ഞത്. പാതിര പരിശോധന സംബന്ധിച്ച് താന്‍ കൂടുതല്‍ ഇടപെട്ടിട്ടില്ലെന്നും സരിന്‍ പറഞ്ഞു.
”രണ്ട് തരത്തിലുള്ള സാധ്യതകളും പരിശോധിക്കപ്പെടേണ്ടതാണ് എന്നാണ് പറഞ്ഞത്. അവിടെ കള്ളപ്പണം എത്തിയിട്ടുണ്ടെന്ന കൃത്യമായ വിവരംവച്ചുകൊണ്ട് പാര്‍ട്ടി സെക്രട്ടറി പറഞ്ഞുകഴിഞ്ഞു. ഞാനിത് അന്വേഷിക്കാന്‍ അതിന്റെ പിന്നാലെ നടന്നിട്ടില്ല.
പ്രചരണത്തിന്റെ തിരക്കിലായിരുന്നു. കോണ്‍ഗ്രസിന്റെ അന്തര്‍നാടകങ്ങളറിയുന്ന ഒരാളെന്ന നിലയില്‍ ബോധപൂര്‍വം ഒരു വാര്‍ത്ത സൃഷ്ടിക്കാന്‍ ശ്രമിച്ചതാണോ എന്നും പരിശോധിക്കണം. ഇനി അല്ലായെന്ന തെളിവ് വരുമ്പോള്‍ അതും പരിശോധിക്കണം. ഇതെങ്ങെനയാണ് പുറത്തുവന്നത്. കോണ്‍ഗ്രസുകാര് ചോര്‍ത്താതെ ഇതു പുറത്തുവരില്ല. ചോര്‍ത്തിയതാണോ? അതോ ഇങ്ങനെയൊരു പുകമറ സൃഷ്ടിക്കണോ? എന്നും പരിശോധിക്കണമെന്നും സരിന്‍ പറഞ്ഞു.