Connect with us

Culture

നിര്‍ണായക ഘട്ടങ്ങളിലെല്ലാം സംഘപരിവാറിനൊപ്പം; അരവിന്ദ് കെജരിവാള്‍ ആര്‍.എസ്.എസ് ചാരനോ?

Published

on

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജരിവാള്‍ നിര്‍ണായക ഘട്ടങ്ങളില്‍ സംഘപരിവാറിനൊപ്പം നില്‍ക്കുന്നത് ചര്‍ച്ചയാവുന്നു. യു.പി.എ സര്‍ക്കാറിനെതിരെ അണ്ണാ ഹസാരെ നടത്തിയ അഴിമതി വിരുദ്ധ സമരത്തിന്റെ മറപിടിച്ച് ഉയര്‍ന്നു വന്ന കെജരിവാള്‍ സംഘപരിവാര്‍ നോമിനിയാണെന്ന ആരോപണം അന്ന് മുതല്‍ ശക്തമായിരുന്നു. യു.പി.എ സര്‍ക്കാറിനെ താഴെയിറക്കാന്‍ ആര്‍.എസ്.എസ് നാഗ്പൂരില്‍ നിന്ന് ആസൂത്രണം ചെയ്തതായിരുന്നു അണ്ണാ ഹസാരെയുള്ള അഴിമതി വിരുദ്ധ സമരങ്ങളെന്ന് പിന്നീട് വ്യക്തമായിരുന്നു.

അന്നത്തെ സി.എ.ജി ആയിരുന്ന വിനോദ് റായി തയ്യാറാക്കിയ ഊഹക്കണക്കിന്റെ പുറത്ത് കെട്ടിപ്പടുത്തതായിരുന്നു 2ജി സ്‌പെക്ട്രം കേസ്. ബി.ജെ.പി നേതാവായ സുബ്രഹ്മണ്യം സ്വാമിയുടെ നേതൃത്വത്തിലായിരുന്നു ഇത് ആഘോഷിക്കപ്പെട്ടത്. എന്നാല്‍ പിന്നീട് ഈ കേസ് യാതൊരു അടിസ്ഥാനവുമില്ലെന്ന് കണ്ട് കോടതി തള്ളുകയായിരുന്നു.

അഴിമതി വിരുദ്ധതയുടെ പ്രവാചകനായി വന്ന അണ്ണ ഹസാരെ അടക്കമുള്ളവര്‍ മോദി പ്രധാനമന്ത്രിയായതോടെ നിശബ്ദരായി. സമരത്തില്‍ ഹസാരെയുടെ കൂടെയുണ്ടായിരുന്ന കിരണ്‍ ബേദി ബി.ജെ.പിയില്‍ ചേര്‍ന്ന് പുതുച്ചേരി ലഫ്റ്റനന്റ് ഗവര്‍ണറായി. ഹസാരെ സംഘത്തില്‍ നിന്ന് പിരിഞ്ഞ കെജരിവാള്‍ സ്വന്തം പാര്‍ട്ടിയുണ്ടാക്കി കോണ്‍ഗ്രസ് വിരുദ്ധ രാഷ്ട്രീയത്തിലൂടെ ഡല്‍ഹിയുടെ മുഖ്യമന്ത്രിയായി.

എന്നാല്‍ നിര്‍ണായക ഘട്ടങ്ങളിലെല്ലാം സംഘപരിവാറിനും ആര്‍.എസ്.എസിനും അനുകൂല നിലപാടുകളാണ് കെജരിവാള്‍ സ്വീകരിച്ചിട്ടുള്ളത്. അഴിമതി വിരുദ്ധ പ്രതിച്ഛായയുമായി വന്ന കെജരിവാള്‍ മോദി സര്‍ക്കാറിനെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങളിലെല്ലാം നിശബ്ദനായിരുന്നു. റഫാല്‍ അഴിമതി, നോട്ട് നിരോധനം തുടങ്ങിയ ഘട്ടങ്ങളിലൊന്നും കാര്യമായ പ്രതികരണം അദ്ദേഹത്തിന്റെ ഭാഗങ്ങളില്‍ നിന്നുണ്ടായിരുന്നില്ല. മാത്രമല്ല അപ്പോഴും അവസരം കിട്ടുമ്പോഴെല്ലാം കോണ്‍ഗ്രസിനെ കുറ്റപ്പെടുത്താനായിരുന്നു അദ്ദേഹത്തിന് താല്‍പര്യം.

ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് പ്രതിപക്ഷ ഐക്യനിര കെട്ടിപ്പടുത്തപ്പോഴൊന്നും കെജരിവാള്‍ കാര്യമായ താല്‍പര്യമെടുത്തിരുന്നില്ല. ഒടുവില്‍ ഡല്‍ഹിയില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാന്‍ ചര്‍ച്ച നടത്തിയപ്പോള്‍ കോണ്‍ഗ്രസിനെ അപ്രസക്തമാക്കുന്ന കടുത്ത ആവശ്യങ്ങളായിരുന്നു അദ്ദേഹം മുന്നോട്ട് വെച്ചത്. അത് കോണ്‍ഗ്രസ് അംഗീകരിച്ചപ്പോള്‍ വെട്ടിലായ കെജരിവാള്‍ ഹരിയാനയിലും ഇതുപോലെ സഖ്യം വേണമെന്ന് വാശിപിടിക്കുകയായിരുന്നു. ഇതോടെയാണ് സഖ്യ ചര്‍ച്ചകള്‍ പരാജയപ്പെട്ടത്.

കെജരിവാളിന്റെ ആര്‍.എസ്.എസ് പക്ഷപാതിത്വത്തിന്റെ ഏറ്റവും ഒടുവിലെ ഉദാഹരണമാണ് കശ്മീര്‍ വിഷയത്തില്‍ കഴിഞ്ഞ ദിവസം അദ്ദേഹം സ്വീകരിച്ച നിലപാട്. ഡല്‍ഹിക്ക് സ്വയംഭരണം വേണമെന്ന് നിരന്തരം വാദിക്കുന്ന കെജരിവാള്‍ കശ്മീരിനെ കേന്ദ്ര ഭരണ പ്രദേശമായി പ്രഖ്യാപിച്ചതിനെ സ്വാഗതം ചെയ്തത് അമ്പരപ്പിക്കുന്നതായിരുന്നു. കശ്മീരിന്റെ പ്രത്യേക പദവി ഏടുത്തു കളയുന്നു എന്നതിനപ്പുറം ഒരു സംസ്ഥാനത്തെ ജനങ്ങളെ മുഴുവന്‍ സൈനിക വലയത്തിനുള്ളിലാക്കി, രാഷ്ട്രീയ നേതാക്കളെ അറസ്റ്റ് ചെയ്ത്, വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ വിച്ഛേധിച്ച് പാര്‍ലമെന്റിനെയും പ്രതിപക്ഷത്തെയും അപ്രസക്തമാക്കിയുള്ള ഏകപക്ഷീയമായി പ്രഖ്യാപിച്ച തീരുമാനത്തെ സ്വാഗതം ചെയ്ത കെജരിവാള്‍ ആര്‍.എസ്.എസിന്റെ കളിപ്പാവയാണെന്ന് തെളിയിക്കുകയായിരുന്നു.

അധികാര കേന്ദ്രങ്ങളില്‍ തങ്ങളുടെ ആളുകളെ തിരുകിക്കയറ്റിയും ഡമ്മികളെ പ്രതിഷ്ഠിച്ചും തങ്ങള്‍ക്ക് അനുകൂലമായി തരംഗം സൃഷ്ടിക്കുന്നത് ആര്‍.എസ്.എസിന്റെ സ്ഥിരം രീതിയാണ്. യു.പി.എ ഭരണകാലത്തെ സമരങ്ങള്‍ മുതല്‍ കെജരിവാള്‍ സ്വീകരിക്കുന്ന നയങ്ങള്‍ നിരീക്ഷിക്കുന്നവര്‍ക്ക് അദ്ദേഹത്തിന്റെ ആര്‍.എസ്.എസ് അനുകൂല നിലപാട് വ്യക്തമാവും. ജനാധിപത്യത്തെ കൊലചെയ്ത് പ്രഖ്യാപിച്ച കശ്മീര്‍ ബില്ലിനെ പിന്തുണക്കുന്നതോടെ അദ്ദേഹത്തിന്റെ ആര്‍.എസ്.എസ് അനുകൂല മുഖം കൂടുതല്‍ വ്യക്തമാവുകയാണ്.

Film

‘പ്രേക്ഷകർ തലവേദനയെടുത്ത് ഇറങ്ങിപ്പോയാൽ ചിത്രത്തിന് റിപീറ്റ്‌ വാല്യൂ കിട്ടില്ല’; റസൂൽ പൂക്കുട്ടി

നമ്മുടെ ജനപ്രിയ സിനിമകളിലൊന്നിന്റെ സൗണ്ടിനെക്കുറിച്ചുള്ള റിവ്യൂ കാണുമ്പോൾ നിരാശയുണ്ട് എന്ന് റസൂൽ പൂക്കുട്ടി പറയുന്നു

Published

on

തമിഴ് സൂപ്പർ താരം സൂര്യ ഇരട്ട വേഷത്തിലെത്തിയ ചിത്രം കങ്കുവ തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. സിരുത്തൈ ശിവ സംവിധാനം ചെയ്ത സിനിമയ്ക്ക് സമ്മിശ്ര പ്രതികരണം മാത്രമാണ് ലഭിക്കുന്നത്. സിനിമയിലെ ശബ്ദ മിശ്രണത്തിനും പശ്ചാത്തല സംഗീതത്തിനും പല കോണുകളിൽ നിന്ന് വിമർശനം നേരിടുന്നുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടി നടത്തിയ പ്രതികരണം ഏറെ ശ്രദ്ധ നേടുകയാണ്.

നമ്മുടെ ജനപ്രിയ സിനിമകളിലൊന്നിന്റെ സൗണ്ടിനെക്കുറിച്ചുള്ള റിവ്യൂ കാണുമ്പോൾ നിരാശയുണ്ട് എന്ന് റസൂൽ പൂക്കുട്ടി പറയുന്നു. നമ്മുടെ കലാമികവ് ഈ ‘ലൗഡ്‌നെസ്സ് വാറിൽ’ കുരുങ്ങികിടക്കുകയാണ്. ഇതിൽ ആരെയാണ് പഴിക്കേണ്ടത്? ശബ്ദം ഒരുക്കിയ ആളെയോ? അതോ ഓരോരുത്തരുടെ അരക്ഷിതാബോധം പരിഹരിക്കുന്നതിന് അവസാന നിമിഷം കൊണ്ടുവരുന്ന തിരുത്തലുകളെയോ? ഈ പ്രശ്നങ്ങളെ ഉച്ചത്തിൽ തന്നെ അഭിസംബോധന ചെയ്യേണ്ടതുണ്ട്. പ്രേക്ഷകർ തലവേദനയെടുത്ത് ഇറങ്ങിപ്പോയാൽ ഒരു സിനിമയ്ക്കും റിപീറ്റ് വാല്യു ഉണ്ടാകില്ല എന്ന് റസൂൽ പൂക്കുട്ടി പറഞ്ഞു.

കങ്കുവയെക്കുറിച്ച് ഒരു ദേശീയ മാധ്യമത്തിൽ വന്ന റിവ്യൂ പങ്കുവെച്ചുകൊണ്ടാണ് റസൂൽ പൂക്കുട്ടി തന്റെ അഭിപ്രായം കുറിച്ചത്. ചിത്രം അമിതമായ ശബ്‍ദത്തിന്റെ പേരിൽ വിമർശിക്കപ്പെടുന്നതായാണ് റിവ്യൂവിൽ പറയുന്നത്. അമിത ശബ്ദത്തിലുള്ള ഡയലോഗുകളും സംഗീതവും പ്രേക്ഷകരിൽ മടുപ്പ് ഉളവാക്കുന്നതായും റിവ്യൂവിൽ പറയുന്നു.

Continue Reading

Film

ദുല്‍ഖറിനും 100 കോടി; ലക്കി ബാസ്‌ക്കര്‍ കുതിക്കുന്നു

തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളില്‍ റിലീസ് ചെയ്ത ചിത്രം എല്ലാ ഭാഷകളിലും സൂപ്പര്‍ ഹിറ്റായിക്കഴിഞ്ഞു.

Published

on

ദുല്‍ഖര്‍ സല്‍മാന്‍ നായകനായ പാന്‍ ഇന്ത്യന്‍ തെലുങ്ക് ചിത്രം ലക്കി ഭാസ്‌കര്‍ ആഗോള ഗ്രോസ് കളക്ഷന്‍ 100 കോടി കടന്ന് കുതിക്കുന്നു. റിലീസ് ചെയ്ത് മൂന്നാം വാരത്തിലും മെഗാ ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റായി പ്രദര്‍ശനം തുടരുകയാണ് ചിത്രം.

തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളില്‍ റിലീസ് ചെയ്ത ചിത്രം എല്ലാ ഭാഷകളിലും സൂപ്പര്‍ ഹിറ്റായിക്കഴിഞ്ഞു. ദുല്‍ഖര്‍ സല്‍മാന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഗ്രോസര്‍ ആയും ലക്കി ഭാസ്‌കര്‍ മാറി. ചിത്രത്തിലെ ദുല്‍ഖര്‍ സല്‍മാന്റെ പ്രകടനത്തിന് വലിയ പ്രശംസയാണ് പ്രേക്ഷകരില്‍ നിന്നും നിരൂപകരില്‍നിന്നും ലഭിക്കുന്നത്.

തെലുങ്കില്‍ ഹാട്രിക് ബ്ലോക്ക്ബസ്റ്റര്‍ എന്ന അപൂര്‍വ നേട്ടവും ഈ ചിത്രത്തിന്റെ വിജയത്തോടെ ദുല്‍ഖര്‍ സല്‍മാന്‍ സ്വന്തമാക്കി. കേരളത്തില്‍ 20 കോടി ഗ്രോസ് എന്ന നേട്ടം ലക്ഷ്യമാക്കി മുന്നേറുന്ന ചിത്രം കുടുംബ പ്രേക്ഷകരുടെ പിന്തുണയോടെയാണ് കുതിപ്പ് തുടരുന്നത്. കേരളത്തിലും ഗള്‍ഫിലും ചിത്രം വിതരണം ചെയ്തത് ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് ആണ്. ആവേശവും ആകാംക്ഷയും സമ്മാനിക്കുന്ന രീതിയില്‍ കഥപറയുന്ന ഈ ചിത്രത്തില്‍ കുടുംബ ബന്ധങ്ങളിലെ വൈകാരികതയ്ക്കും പ്രാധാന്യമുണ്ട്. മീനാക്ഷി ചൗധരിയാണ് ചിത്രത്തിലെ നായിക.

വെങ്കി അറ്റ്‌ലൂരി രചിച്ച് സംവിധാനം ചെയ്ത ഈ പിരീഡ് ഡ്രാമ ത്രില്ലര്‍ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് സൂര്യദേവര നാഗവംശി, സായി സൗജന്യ എന്നിവരുടെ നേതൃത്വത്തിലുള്ള സിതാര എന്റര്‍ടൈന്‍മെന്റ്‌സും ഫോര്‍ച്യൂണ്‍ ഫോര്‍ സിനിമാസും ചേര്‍ന്നാണ്. ചിത്രം അവതരിപ്പിച്ചിരിക്കുന്നത് ശ്രീകര സ്റ്റുഡിയോസ് ആണ്.

Continue Reading

Film

യഷ്- ഗീതു മോഹന്‍ദാസ് ചിത്രം ‘ടോക്‌സിക്’ നിയമക്കുരുക്കില്‍: സെറ്റ് നിര്‍മിക്കാന്‍ മരം മുറിച്ചതിന് കേസ്

കര്‍ണാടക വനംവകുപ്പാണ് ടോക്‌സിക്കിന്റെ നിര്‍മാതാക്കള്‍ക്കെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

Published

on

യാഷ് നായകനായെത്തുന്ന ‘ടോക്‌സിക്’ എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് വനഭൂമിയില്‍നിന്ന് നിയമവിരുദ്ധമായി മരം മുറിച്ചതിന് നിർമാതാക്കൾക്കെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. കര്‍ണാടക വനംവകുപ്പാണ് ടോക്‌സിക്കിന്റെ നിര്‍മാതാക്കള്‍ക്കെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. കനറാ ബാങ്ക് ജനറല്‍ മാനേജര്‍, ഹിന്ദുസ്ഥാന്‍ മെഷീന്‍ ടൂള്‍സ് (എച്ച്എംടി) ജനറല്‍ മാനേജര്‍ എന്നിവര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്. ഗീതു മോഹൻദാസ് ആണ് ചിത്രത്തിന്റെ സംവിധായിക.

കര്‍ണാടക പരിസ്ഥിതി വകുപ്പ് മന്ത്രി ഈശ്വര്‍ ഖണ്ഡ്രെ പീന്യയിലെ സ്ഥലം സന്ദര്‍ശിച്ച് വനനശീകരണത്തിന്റെ വ്യാപ്തി പരിശോധിച്ചിരുന്നു. ഉപഗ്രഹചിത്രങ്ങളും അദ്ദേഹം വിശകലനം ചെയ്തു. എച്ച്എംടി കൈവശപ്പെടുത്തിയ സ്ഥലം സംരക്ഷിത വനമായി പ്രഖ്യാപിച്ചിട്ടും സ്ഥലത്തെ മരം മുറിച്ചതിന് ഉത്തരവാദികളായവര്‍ക്കെതിരേ നടപടിയെടുക്കാന്‍ അദ്ദേഹം നിര്‍ദേശം നല്‍കി.

‘‘ടോക്‌സിക് സിനിമയുടെ ചിത്രീകരണം നടക്കുന്ന സ്ഥലം ഞാന്‍ നേരിട്ട് സന്ദര്‍ശിച്ചു. നിയമങ്ങള്‍ ലംഘിച്ചവര്‍ക്കെതിരേ ആവശ്യമായ നടപടികള്‍ സ്വീകരിക്കും. നിയമപരമായ അനുമതിയില്ലാതെ വനഭൂമിയില്‍ മരംമുറിക്കുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്,’’ അദ്ദേഹം വ്യക്തമാക്കി. ടോക്‌സിക്കിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് നൂറുകണക്കിന് മരങ്ങള്‍ മുറിച്ചതായി മന്ത്രി എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞു.

ഗീതു മോഹന്‍ദാസിന്റെ സംവിധാനത്തില്‍ കെവിഎന്‍ പ്രോഡക്ഷന്‍സും മോണ്‍സറ്റര്‍ മൈന്‍ഡ് ക്രിയേഷനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. യാഷ് ആണ് ചിത്രത്തിലെ നായകൻ. 2023ലാണ് ചിത്രം പ്രഖ്യാപിച്ചത്. 2025 ഏപ്രില്‍ 10ന് ചിത്രം തിയേറ്ററിലെത്തുമെന്ന് കരുതുന്നു. മയക്കുമരുന്നു മാഫിയയുടെ കഥ പറയുന്ന ചിത്രം ആക്ഷന്‍-ഓറിയന്റഡ് സിനിമയാണെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ബോളിവുഡ് നടി കരീന കപൂര്‍ ചിത്രത്തിന്റെ ഭാഗമാകുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍, ചിത്രത്തിലെ നായികയാരെന്നത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഇതുവരെയും ഉണ്ടായിട്ടില്ല.

എന്നാൽ മരങ്ങൾ വെട്ടിയിട്ടില്ലെന്ന വാദവുമായി സിനിമാ നിർമാണക്കമ്പനി കെവിഎൻ പ്രൊഡക്ഷൻസ് രംഗത്തെത്തിയിരുന്നു. വനംവകുപ്പിന് വിശദമായ റിപ്പോർട്ട് നൽകുമെന്നും നിർമാതാവായ സുപ്രീത് വ്യക്തമാക്കി. എച്ച്എംടിയെച്ചൊല്ലി രാഷ്ട്രീയപ്പോര് കടുക്കുന്നതിനിടെയാണ് സർക്കാരിന്‍റെ പുതിയ നടപടി. എച്ച്എംടി അനധികൃതമായി ‘തട്ടിയെടുത്ത’ സർക്കാർ ഭൂമി തിരിച്ച് പിടിക്കുമെന്ന് കോൺഗ്രസ് സർക്കാർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ എച്ച്എംടിയെ നവീകരിക്കാനുള്ള തന്‍റെ ശ്രമങ്ങൾക്ക് തുരങ്കം വയ്ക്കാനാണ് സർക്കാർ ശ്രമമെന്നായിരുന്നു കേന്ദ്രമന്ത്രി എച്ച് ഡി കുമാരസ്വാമിയുടെ ആരോപണം.

Continue Reading

Trending