Connect with us

kerala

കാഫിര്‍ സ്‌ക്രീന്‍ഷോട്ട്: ഉരുണ്ട് കളിച്ച് പൊലീസ്; അന്ത്യശാസനവുമായി കോടതി

Published

on

വടകരയിൽ തെരഞ്ഞെടുപ്പ് ജയത്തിന് വേണ്ടി വർഗ്ഗീയത ഊതിക്കത്തിക്കുന്ന തരത്തിൽ സി.പി.എമ്മുകാർ നിർമ്മിച്ച കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ പോലീസിന് അന്ത്യശാസനവുമായി കോടതി. ഉടൻ റിപ്പോർട്ട് സമർപ്പിക്കണമെന്ന് വടകര ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി നിർദേശിച്ചു. എംഎസ്എഫ് നേതാവ് മുഹമ്മദ് കാസിം സമർപ്പിച്ച ഹരജിയിലാണ് കോടതിയുടെ നടപടി.

നേരത്തേ കേസ് ഡയറി ഹാജരാക്കാൻ കോടതി ആവശ്യപെട്ടിട്ടും പൊലീസ് റിപ്പോർട്ട് സമർപ്പിച്ചിരുന്നില്ല. ഇതിനെ തുടർന്നാണ് കോടതി പൊലീസിന് അന്ത്യശാസനം നൽകിയത്. ”അന്വേഷണം നല്ല രീതിയിൽ പുരോഗമിക്കുന്നുണ്ട് യുവർ ഓണർ..” എന്ന ഒറ്റവരി മറുപടിയാണ് പ്രൊസിക്യൂഷൻ നൽകിയത്. കുറെ കാലമായി പോലീസ് പറഞ്ഞുകൊണ്ടിരിക്കുന്നത് ഇതേ വാചകങ്ങളാണ്. നിയമവ്യവസ്ഥയെ നോക്കുകുത്തിയാക്കി പോലീസ്-സിപിഎം തിരക്കഥയിൽ എട്ട് മാസമായി ”പുരോഗമിക്കുന്ന” അന്വേഷണത്തിന്റെ റിപ്പോർട്ട് കോടതിയും പൊതുജനവും അറിയട്ടെ എന്ന് മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുല്ല പ്രതികരിച്ചു.

kerala

ലേബര്‍ കാര്‍ഡിനായി കൈക്കൂലി: ഉദ്യോഗസ്ഥന്റെ വീട്ടില്‍നിന്ന് രണ്ടര ലക്ഷം പിടികൂടി

അസിസ്റ്റന്റ് ലേബര്‍ കമ്മീഷണര്‍ അജിത് കുമാറിന്റെ വീട്ടിലാണ് വിജിലന്‍സ് പരിശോധനയില്‍ രണ്ടര ലക്ഷം രൂപ പിടിച്ചെടുത്തത്.

Published

on

കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് പിടിയിലായ ലേബര്‍ ഓഫീസറുടെ വീട്ടില്‍നിന്ന് രണ്ടര ലക്ഷം രൂപ പിടികൂടി. അസിസ്റ്റന്റ് ലേബര്‍ കമ്മീഷണര്‍ അജിത് കുമാറിന്റെ വീട്ടിലാണ് വിജിലന്‍സ് പരിശോധനയില്‍ രണ്ടര ലക്ഷം രൂപ പിടിച്ചെടുത്തത്. കൊച്ചി സെന്‍ട്രല്‍ ഡെപ്യൂട്ടി ചീഫ് ലേബര്‍ കമ്മീഷന്‍ ഓഫീസിലെ ജീവനക്കാരനാണ് അജിത് കുമാര്‍.

കൈക്കൂലിയായി വാങ്ങിയ പണമാണു പിടിച്ചെടുത്തതെന്ന് വിജിലന്‍സ് അറിയിച്ചു. സ്വര്‍ണവും കസ്റ്റഡിയിലെടുത്തു. ഇന്ന് ഉച്ചയ്ക്കാണ് ലേബര്‍ കാര്‍ഡിനായി 20,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ അജിത് കുമാറിനെ പിടികൂടുന്നത്. ബിപിസിഎല്‍ കമ്പനിയില്‍ ലേബര്‍ തൊഴിലാളികളെ കയറ്റാന്‍ വേണ്ടി കൈക്കൂലി വാങ്ങുമ്പോഴായിരുന്നു സംഭവം.

ഒരു തൊഴിലാളിക്ക് 1,000 രൂപ വീതമാണ് അജിത് കുമാര്‍ കൈക്കൂലി വാങ്ങിയിരുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ഇത്തരത്തില്‍ 20 തൊഴിലാളികളുടെ കാര്‍ഡിനായി 20,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലാവുകയായിരുന്നു. വിജിലന്‍സ് എസ്പി ശശിധരന്‍ എസ്. ഐപിഎസ് അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.

 

Continue Reading

kerala

നഴ്‌സിങ് വിദ്യാര്‍ത്ഥിയുടെ മരണം; സഹപാഠികള്‍ റിമാന്‍ഡില്‍

ജാമ്യം നല്‍കിയാല്‍ പ്രതികള്‍ തെളിവ് നശിപ്പിക്കുമെന്ന വാദം പരിഗണിച്ച് കോടതി പ്രതികളുടെ ജാമ്യം നിഷേധിച്ചു.

Published

on

പത്തനംതിട്ടയില്‍ നഴ്‌സിങ് വിദ്യാര്‍ത്ഥിനി അമ്മു സജീവിന്റെ മരണത്തില്‍ മൂന്ന് സഹപാഠികള്‍ റിമാന്‍ഡില്‍. പത്തനാപുരം സ്വദേശി അലീന ദിലീപ്, ചങ്ങനാശ്ശേരി സ്വദേശി എ.ടി. അക്ഷിത, കോട്ടയം അയര്‍ക്കുന്നം സ്വദേശി അഞ്ജന മധു എന്നിവരെയാണ് പത്തനംതിട്ട ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. ജാമ്യം നല്‍കിയാല്‍ പ്രതികള്‍ തെളിവ് നശിപ്പിക്കുമെന്ന വാദം പരിഗണിച്ച് കോടതി പ്രതികളുടെ ജാമ്യം നിഷേധിച്ചു.

മരിച്ച അമ്മുവിനെ സഹപാഠികള്‍ നിരന്തരമായി പീഡിപ്പിച്ചിരുന്നവെന്ന കുടുംബത്തിന്റെ പരാതിയില്‍ ഇന്നലെ വൈകീട്ട് സഹപാഠികളെ കസ്റ്റഡിയിലെടുത്തിരുന്നു. ഇന്ന് രാവിലെ അറസ്റ്റ് രേഖപ്പെടുത്തി ഉച്ചയോടെ കോടതിയില്‍ ഹാജരാക്കിയിരുന്നു.

കാണാതായ ലോഗ് ബുക്ക് കണ്ടെത്തേണ്ടതുണ്ടെന്നും ജാമ്യം നല്‍കിയാല്‍ പ്രതികള്‍ തെളിവ് നശിപ്പിക്കുമെന്നും പൊലീസ് കോടതിയെ അറിയിച്ചു. പ്രതികളുടെ മൊബൈല്‍ ഫോണില്‍ തെളിവുകളുണ്ടെന്നും ജാമ്യം നല്‍കിയാല്‍ അത് നശിപ്പിക്കുമെന്നും പ്രോസിക്യൂഷന്റെ വാദം പരിഗണിച്ച് കോടതി ജാമ്യം നിഷേധിച്ചു.

അതേസമയം 22 വയസ്സ് എന്ന പ്രതികളുടെ പ്രായം പരിഗണിക്കണമെന്ന് പ്രതിഭാഗം വക്കീല്‍ വാദിച്ചിരുന്നു. എന്നാല്‍ കോടതി പരിഗണിച്ചില്ല. പ്രതികളെ 14 ദിവസം റിമാന്‍ഡ് ചെയ്തു.

പ്രതികളെ കൊട്ടാരക്കര സ്‌പെഷ്യല്‍ സബ് ജയിലേക്ക് മാറ്റി.

 

Continue Reading

kerala

കൊല്ലത്ത് ശബരിമല തീര്‍ഥാടകരുടെ കാര്‍ ലോറിയുമായി കൂട്ടിയിടിച്ചു; ലോറിക്ക് പിന്നിലെത്തിയ സ്‌കൂട്ടറും അപകടത്തില്‍പെട്ടു

ഇന്ന് ഉച്ചയ്ക്കു ശേഷം തെന്മല ഇടമണിലാണു സംഭവം.

Published

on

കൊല്ലം തെന്മലയില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച കാര്‍ ലോറിയുമായി കൂട്ടിയിടിച്ചു. പോണ്ടിച്ചേരി സ്വദേശികള്‍ സഞ്ചരിച്ച കാറാണ് ലോറിയുമായി കൂട്ടിയിടിച്ചത്. ലോറിക്ക് പിന്നിലെത്തിയ സ്‌കൂട്ടറും അപകടത്തില്‍പെട്ടു.

ഇന്ന് ഉച്ചയ്ക്കു ശേഷം തെന്മല ഇടമണിലാണു സംഭവം. അപകടത്തില്‍പ്പെട്ട കാറില്‍ അഞ്ചുപേരാണ് ഉണ്ടായിരുന്നത്. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പുനലൂര്‍ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

 

Continue Reading

Trending