Connect with us

kerala

കാഫിർ സ്ക്രീൻഷോട്ട്: മുസ്ലിം യൂത്ത് ലീഗ് ലോങ് മാർച്ച് സെപ്റ്റംബർ 8, 9 തിയ്യതികളില്‍

ഇത്തരം വിദ്വേഷപ്രചരണങ്ങൾ തുടരാതിരിക്കാൻ ജനങ്ങൾ ഒരുമിച്ച് നിന്ന് ആശയപരമായ പ്രതിരോധം തീർക്കേണ്ടതുണ്ട് എന്ന സന്ദേശം മുറുകെപ്പിടിച്ചു കൊണ്ടാണ് മുസ്ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ലോങ്ങ് മാർച്ച് സംഘടിപ്പിക്കപ്പെടുന്നത്.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കാഫിർ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ച് ജനങ്ങൾക്കിടയിൽ വിഭജനം സൃഷ്ടിക്കാനുള്ള സിപിഎമ്മിന്റെ അജണ്ടകളെ നിയമപരമായി പോരാടി മുസ്ലിം ലീഗ് പരാജപ്പെടുത്തിരിക്കുകയാണ്.

എംഎസ്എഫ് നേതാവ് കാസിമിന്റെ പേരിൽ നെടുമ്പ്രമണ്ണ യൂണിറ്റ് കമ്മിറ്റിയുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ എന്ന വ്യാജേനെ പ്രചരിപ്പിച്ച സന്ദേശം സിപിഎം കേന്ദ്രത്തിൽ നിന്നാണ് നിർമ്മിക്കപ്പെട്ടതെന്ന അന്തിമമായ കണ്ടെത്തലിലേക്ക് എത്തുമ്പോൾ, കേസെടുക്കാത്തതിൽ കോടതി വരെ വിമർശനം ഉന്നയിച്ച ഘട്ടത്തിലും നിയമപരമായി പ്രതികളെ കണ്ടെത്താൻ ജാഗ്രത കാണിക്കേണ്ട പോലീസ് തുടരുന്ന അലസതയിൽ പ്രതിഷേധിച്ചുകൊണ്ടും നാട്ടിൽ വിഭജനം സൃഷ്ടിക്കാനുള്ള മാർക്സിസ്റ്റ് കുതന്ത്രങ്ങളെ ജനങ്ങൾ തിരിച്ചറിയണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും തിരുവള്ളൂരിൽ നിന്ന് ആരംഭിച്ച് വടകര പുതിയ സ്റ്റാൻഡ് വരെ നടക്കുന്ന ലോങ്ങ് മാർച്ച് ആയിരക്കണക്കിന് യുവാക്കൾ അണിനിരക്കുമെന്ന് മുസ്ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ല നേതൃയോഗം പ്രസ്താവിച്ചു.

സപ്തംബർ 8 ന് വൈകുന്നേരം തിരുവള്ളൂർ പഞ്ചായത്തിൽ നിന്ന് പതാക കൈമാറും, സെപ്റ്റംബർ 9 ന് ബാങ്ക് റോഡിൽ നിന്ന് ആരംഭിച്ച് വടകര പുതിയ ബസ്റ്റാൻഡ് പരിസരത്ത് സമാപന സമ്മേളനത്തോടെയാണ് ലോങ് മാർച്ച് അവസാനിക്കുന്നത് .
വടകര കേന്ദ്രീകരിച്ച് മുൻകാലങ്ങളിലും സമാനരീതിയിലുള്ള വിദ്വേഷ പ്രചരണങ്ങൾ നടന്നിട്ടുണ്ട് ഇത്തരം വിദ്വേഷ പ്രചാരണങ്ങൾ തുടരുമ്പോൾ സമൂഹത്തിൻ്റെ ഒരുമയും ഐക്യവുമാണ് ഇല്ലാതാവുക.

ഇത്തരം വിദ്വേഷപ്രചരണങ്ങൾ തുടരാതിരിക്കാൻ ജനങ്ങൾ ഒരുമിച്ച് നിന്ന് ആശയപരമായ പ്രതിരോധം തീർക്കേണ്ടതുണ്ട് എന്ന സന്ദേശം മുറുകെപ്പിടിച്ചു കൊണ്ടാണ് മുസ്ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ലോങ്ങ് മാർച്ച് സംഘടിപ്പിക്കപ്പെടുന്നത്.

കാഫിർ സ്ക്രീൻഷോട്ട് നിർമ്മിച്ചവരെയും പ്രചരിപ്പിച്ചവരെയും അറസ്റ്റ് ചെയ്യുക, ഒരുമയുള്ള നാടിനായി ഒരുമിച്ച് നിൽക്കുക, മാർക്സിസ്റ്റ് ഗൂഢാലോചനക്കെതിരെ ജനകീയ യുവശക്തി എന്ന തലവാചകം ഉയർത്തിപ്പിടിച്ചുകൊണ്ടാണ് ലോങ് മാർച്ച് നടക്കുന്നത്.

യോഗത്തിൽ പ്രസിഡണ്ട് മിസ് ഹബ് കീഴരിയൂർ അദ്ധ്യക്ത വഹിച്ചു. ജനറൽ സെക്രട്ടറി ടി.മൊയ്തീൻ കോയ സ്വാഗതം പറഞ്ഞു.സീനിയർ വൈസ് പ്രസിഡണ്ട് സി. ജാഫർ സാദിഖ്, ഭാരവാഹികളായ ഷഫീക്ക് അരക്കിണർ, ഒ.എം, നൗഷാദ്, സിറാജ് ചിറ്റേടത്ത്, വി. അബ്ദുൽ ജലീൽ, സമദ് നടേരി, കമ്മറ്റി അംഗങ്ങളായ എം. നസീഫ്, കെ.കുഞ്ഞിമരക്കാർ, മൻസൂർ മാങ്കാവ്,സിറാജ് കിണാശ്ശേരി, റിഷാദ് പുതിയങ്ങാടി, ഷൗക്കത്ത് വിരുപ്പിൽ, സലാം ചേളന്നൂർ, നിസാർ പറമ്പിൽ, കെ.കെ. റിയാസ്, പി.സി.സിറാജ്, കെ എം. എംസ, ഹാരിസ് ഇ, മൻസൂർ ഇടവലത്ത്, സി.കെഷക്കീർ, പി.വി. അൻവർ ഷാഫി, അനീസ് തോട്ടുങ്ങൽ, പി. അൻസാർ, നിസാർ തോപ്പയിൽ, കോയമോൻ പുതിയപാലം, കെ.ജാഫർ സാദിഖ്, പി.കെ. ഹകീം, നിസാം കാരശ്ശേരി, അഫ്നാസ് ചോറോട്, സ്വാഹിബ് മുഖദാർ, റഹ്മതുള്ള കടലുണ്ടി, സലാം അരക്കിണർ, ഹാഫിസ് മാതാഞ്ചേരി, നൗഷാദ് പന്നൂർ, മൻസൂർകെ.കെ തുടങ്ങിയവർ പ്രസംഗിച്ചു.

kerala

തിരുവനന്തപുരത്ത് ഭിന്നശേഷി വിദ്യാര്‍ത്ഥിയെ മര്‍ദിച്ച് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍

കൊടി കെട്ടാന്‍ പറഞ്ഞപ്പോള്‍ പറ്റില്ല കാല്‍ വയ്യ എന്ന് പറഞ്ഞെന്നും തുടര്‍ന്ന് ഇതേചൊല്ലി യൂണിറ്റ് പ്രസിഡന്റായ അമല്‍ചന്ദ് തന്നെ മര്‍ദ്ദിച്ചുവെന്നും മുഹമ്മദ് അനസ് മാധ്യമങ്ങളോട് പറഞ്ഞു

Published

on

തിരുവനന്തപുരം: എസ്എഫ്‌ഐ പ്രവര്‍ത്തകരില്‍ നിന്ന് ക്രൂര മര്‍ദ്ദനം നേരിട്ടെന്ന പരാതിയുമായി ഭിന്നശേഷി വിദ്യാര്‍ത്ഥി. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ രണ്ടാം വര്‍ഷ ഇസ്ലാമിക ഹിസ്റ്ററി വിദ്യാര്‍ത്ഥി മുഹമ്മദ് അനസിനാണ് കോളേജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകരില്‍ നിന്ന് ക്രൂര മര്‍ദ്ദനം നേരിട്ടത്.

എസ്എഫ്‌ഐയിലെ തന്നെ അംഗമാണ് മര്‍ദ്ദനമേറ്റ മുഹമ്മദ് അനസും. കഴിഞ്ഞ ദിവസം പാര്‍ട്ടി പരിപാടിയുടെ ഭാഗമായി തന്നോട് കൊടിയും തോരണങ്ങളും മറ്റും കെട്ടാന്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടെന്നും എന്നാല്‍ തനിക്ക് കാലിന് സ്വാധീന കുറവുണ്ടെന്ന് പറഞ്ഞപ്പോള്‍ തന്നെ ഇവര്‍ മര്‍ദ്ദിക്കുകയായിരിന്നു എന്നും മുഹമ്മദ് അനസ് പറയുന്നു. കൊടി കെട്ടാന്‍ പറഞ്ഞപ്പോള്‍ പറ്റില്ല കാല്‍ വയ്യ എന്ന് പറഞ്ഞെന്നും തുടര്‍ന്ന് ഇതേചൊല്ലി യൂണിറ്റ് പ്രസിഡന്റായ അമല്‍ചന്ദ് തന്നെ മര്‍ദ്ദിച്ചുവെന്നും മുഹമ്മദ് അനസ് മാധ്യമങ്ങളോട് പറഞ്ഞു.

എസ്എഫ്‌ഐ യൂണിറ്റ് ഭാരവാഹികളായ നാലുപേര്‍ക്കെതിരെ മുഹമ്മദ് അനസ് കന്റോന്‍മെന്റ് പൊലീസിന് പരാതി നല്‍കിയിട്ടുണ്ട്. യൂണിറ്റ് റൂമില്‍ എത്തിച്ച് വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചെന്നാണ് പരാതി. കാലിന് അസൗകര്യം ഉണ്ടെന്ന് പറഞ്ഞപ്പോള്‍ അസഭ്യം പറയുകയും വൈകല്യത്തെ കളിയാക്കുകയും ചെയ്തുവെന്നാണ് പരാതി. വൈകല്യമുള്ള കാലില്‍ ഷൂ വച്ചു ചവിട്ടി, ചോദിച്ചെത്തിയ സുഹൃത്തിനേയും ഇവര്‍ മര്‍ദ്ദിച്ചിരുന്നു. പുറത്ത് പറഞ്ഞാല്‍ വീട്ടില്‍ കയറി അടിക്കുമെന്ന് ഇവര്‍ ഭീഷണിപ്പെടുത്തിയെന്നും വിദ്യാര്‍ത്ഥി.

 

 

 

 

 

Continue Reading

kerala

എ കെ ജി സെന്ററിലാണ് കുറുവാ സംഘത്തിന് സമാനമായ ആളുകള്‍: വി.ഡി സതീശന്‍

Published

on

പാലക്കാട് ഉപതിരഞ്ഞെടുപ്പ് വേളയിലെ നീലപ്പെട്ടി ആരോപണത്തില്‍ പോലീസിന് പരിമിതിയുണ്ടെന്നും കുറുവാസംഘത്തെ ചോദ്യംചെയ്തപോലെ ചോദ്യംചെയ്താല്‍ വിവരം കിട്ടുമെന്നുമുള്ള സി.പി.എം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എന്‍ സുരേഷ് ബാബുവിന്റെ പ്രസ്താവനക്കെതിരെ രൂക്ഷമായ വിമര്‍ശവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍.

കേരളം കൊള്ളയടിക്കുന്നവരൊക്കെ പാലക്കാട് ജില്ലാകമ്മറ്റി ഓഫീസ് കേന്ദ്രീകരിച്ചിരിക്കുകയാണ്. നാണക്കേട് കൊണ്ട് തലയില്‍ മുണ്ടിട്ട് നടക്കേണ്ട സ്ഥിതിയിലാണ് മന്ത്രി രാജേഷും അളിയനും. അവരുടെ കുറുവാ സംഘത്തില്‍പ്പെട്ട ആളാണ് പാലക്കാട് ജില്ലാ സെക്രട്ടറി. ജില്ലാ സെക്രട്ടറിയാണ് പാലക്കാട് ജില്ലയിലെ കുറുവാ സംഘത്തിന്റെ നേതാവ്. ഇവരെക്കുറിച്ച് അറിയാവുന്നതു കൊണ്ടാണ് പാലക്കാട്ടെ ജനങ്ങള്‍ ഈ കുറുവാ സംഘത്തിന് ശക്തമായ മറുപടി നല്‍കിയത്. സി.പി.എം ജീര്‍ണതയെ നേരിടുകയാണ്. കുറുവാ സംഘത്തിന് സമാനമായ ആളുകളെ ചോദ്യം ചെയ്യണമെങ്കില്‍ എ.കെ.ജി സെന്ററിലും പാലക്കാട് സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിലും പോകണമെന്നും സതീശന്‍ വ്യക്തമാക്കി.

ബി.ജെ.പിയില്‍ ചേര്‍ന്ന മധു മുല്ലശേരിക്ക് ഏരിയാ സെക്രട്ടറി ആയിരിക്കുമ്പോള്‍ തന്നെ ബി.ജെ.പിയുമായി ബന്ധമുണ്ടായിരുന്നെന്നാണ് സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി പറഞ്ഞതെന്നും അങ്ങനെയെങ്കില്‍ നിലവില്‍ എത്ര ജില്ലാ സെക്രട്ടറിമാര്‍ക്കും ഏരിയ സെക്രട്ടറിമാര്‍ക്കും ബി.ജെ.പിയുമായി ബന്ധമുണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ വെളിപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

കേരളത്തിൽ തീവ്ര മഴ ഭീഷണി ഒഴിയുന്നു; വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയില്ല

നാളെ മുതൽ ഒരു ജില്ലകളിലും പ്രത്യേകം മഴ മുന്നറിയിപ്പുകളില്ല

Published

on

സംസ്ഥാനത്ത് അതിതീവ്ര മഴ ഒഴിയുന്നു. വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പുതിയ അറിയിപ്പ് പ്രകാരം നിലവിൽ ഒരു ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടില്ല. നാളെ മുതൽ ഒരു ജില്ലകളിലും പ്രത്യേകം മഴ മുന്നറിയിപ്പുകളില്ല.

വടക്കൻ തമിഴ്‌നാടിനും തെക്കൻ കർണാടകയ്ക്കും മുകളിൽ സ്ഥിതി ചെയ്തിരുന്ന ന്യൂനമർദം വടക്കൻ കേരളത്തിന് മുകളിലൂടെ സഞ്ചരിച്ച് കർണാടക തീരത്തിനും മധ്യ പടിഞ്ഞാറൻ അറബിക്കടലിനും മുകളിൽ ശക്തികൂടിയ ന്യൂനമർദമായി മാറിയിട്ടുണ്ട്.

അടുത്ത മൂന്ന് മണിക്കൂറിൽ എറണാകുളം, തൃശ്ശൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ട്.

Continue Reading

Trending