Connect with us

kerala

കാഫിര്‍ സ്‌ക്രീന്‍ഷോട്ട്‌, ഹേമ കമ്മിറ്റി വിഷയം; പിണറായി സര്‍ക്കാരിന്റെ നടപടികളില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് പ്രതിഷേധ സംഗമം

സെപ്റ്റംബര്‍ 2 തിങ്കളാഴ്ചയാണ് പ്രതിഷേധ സംഗമം സംഘടിപ്പിക്കുക.

Published

on

വടകരയിലെ കാഫിര്‍ സ്‌ക്രീന്‍ഷോട്ടിന്റെ സൃഷ്ടാക്കളും പ്രചാരകരുമായ കുറ്റവാളികളെയും ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ വേട്ടക്കാരെയും സംരക്ഷിക്കുന്ന പിണറായി സര്‍ക്കാരിന്റെ നടപടികളില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നില്‍ പ്രതിഷേധ സംഗമം സംഘടിപ്പിക്കുമെന്ന് കണ്‍വീനര്‍ എംഎം ഹസന്‍ പറഞ്ഞു. സെപ്റ്റംബര്‍ 2 തിങ്കളാഴ്ചയാണ് പ്രതിഷേധ സംഗമം സംഘടിപ്പിക്കുക. വേട്ടക്കാരെ ന്യായീകരിച്ച സാംസ്‌കാരിക മന്ത്രി രാജിവെയ്ക്കണമെന്ന് എം.എം ഹസ്സന്‍ പറഞ്ഞു.

സര്‍ക്കാര്‍ സ്ത്രീവിരുദ്ധ നിലപാട് തിരുത്തുകയും കുറ്റവാളികളെ സംരക്ഷിക്കുന്ന സമീപനം അവസാനിപ്പിക്കുകയും വേണം. അന്വേഷണ സംഘം എത്രയും വേഗം നടപടികള്‍ പൂര്‍ത്തിയാക്കി പ്രതികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്നും എംഎം ഹസന്‍ ആവശ്യപ്പെട്ടു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ ലൈംഗിക അതിക്രമങ്ങളെ കുറിച്ചുള്ള മൊഴികളില്‍ അന്വേഷിച്ച് നടപടി സ്വീകരിക്കാന്‍ ഒരു വനിതാ ഐപിഎസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തില്‍ ഒരു സംഘത്തെ നിയമിക്കണമെന്നാണ് യു.ഡി.എഫ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. പരാതി രേഖാമൂലം തന്നാല്‍ അന്വേഷിക്കാമെന്ന നിഷേധാത്മക നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. കോടതിയുടെ ഇടപെടല്‍ കൊണ്ടുമാത്രമാണ് വൈകിയെങ്കിലും അന്വേഷണത്തിന് പ്രത്യേക സംഘത്തെ സര്‍ക്കാര്‍ നിയോഗിച്ചത്.

ചലച്ചിത്ര അക്കാദമി ചെയര്‍മാനെതിരെ ആരോപണം ഉയര്‍ന്നപ്പോഴും വേട്ടക്കാരനെ സംരക്ഷിക്കുന്ന സ്ത്രീവിരുദ്ധ നിലപാടാണ് സാംസ്‌കാരിക മന്ത്രി സ്വീകരിച്ചത്. അതിനെതിരായ ജനരോഷത്തിലാണ് സംവിധായകന്‍ കൂടിയായ രഞ്ജിത്തിന് രാജിവെയ്ക്കേണ്ടി വന്നത്. പിണറായി സര്‍ക്കാരിന്റെ മന്ത്രിസഭയിലും ജനപ്രതിനിധികള്‍ക്കിടയിലും സര്‍ക്കാര്‍ സംവിധാനങ്ങളിലും വേട്ടക്കാരുണ്ടെന്നും അവരെ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് നാലര വര്‍ഷം പൂഴ്ത്തിവെച്ചതെന്ന് യു.ഡി.എഫിന്റെ ആരോപണം. ജനങ്ങളുടെ ഈ സംശയം സ്ഥിരീകരിക്കുന്ന സമീപനമാണ് മുഖ്യമന്ത്രിയും സാംസ്‌കാരിക വകുപ്പ് മന്ത്രിയും റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ച ശേഷവും സ്വീകരിച്ചത്.

പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ രാവിലെ 10ന് പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യും. യു.ഡി.എഫ് നേതാക്കളായ പി.കെ കുഞ്ഞാലികുട്ടി, പിജെ.ജോസഫ്, സി പി ജോണ്‍, അനൂപ് ജേക്കബ്, മാണി സി കാപ്പന്‍, ഷിബു ബേബി ജോണ്‍, ജി ദേവരാജന്‍, രാജന്‍ ബാബു തുടങ്ങിയവര്‍ സംസാരിക്കും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മെസ്സിയുടെും സംഘത്തിന്റെയും കേരള സന്ദര്‍ശനം; വെട്ടിലായി മന്ത്രിയും സ്‌പോണ്‍സറും

സ്‌പോണ്‍സറായ ആന്റോ അഗസ്റ്റിന്‍ ആദ്യം പറഞ്ഞത് സന്ദര്‍ശന തീയതി കിട്ടിയാലേ പണമടക്കാനാവൂ എന്നാണ്

Published

on

മെസ്സിയുടെും സംഘത്തിന്റെയും കേരള സന്ദര്‍ശനത്തില്‍ വ്യക്തത വരുത്താതെ കായിക മന്ത്രിയും സ്‌പോണ്‍സറും. സ്‌പോണ്‍സര്‍ പണമടച്ചാല്‍ ടീം വരുമെന്നാണ് മന്ത്രി വി. അബ്ദുറഹ്മാന്റെ വാദം. സ്‌പോണ്‍സറായ ആന്റോ അഗസ്റ്റിന്‍ ആദ്യം പറഞ്ഞത് സന്ദര്‍ശന തീയതി കിട്ടിയാലേ പണമടക്കാനാവൂ എന്നാണ്. പിന്നീട് പണമടച്ചെന്നും എത്രയെന്ന് പറയാനാവില്ലെന്നും തിരുത്തി പറഞ്ഞു.

മെസ്സി വരില്ല എന്ന് പറയാന്‍ തനിക്ക് കഴിയില്ല. വരുമോ എന്ന് പറയേണ്ടത് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനാണ്. താനുമായാണ് എഗ്രിമെന്റ് വെച്ചത്. ഇതുവരെ കാര്യങ്ങള്‍ കൃത്യമായാണ് പോവുന്നത്. വരുമോ എന്നതില്‍ അന്തിമ തീരുമാനം അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്റേതാണ്- ആന്റോ പറഞ്ഞു.

Continue Reading

kerala

ഗര്‍ഭിണിയായ ഭാര്യക്ക് മുന്‍പില്‍ ആത്മഹത്യ ഭീഷണി മുഴക്കുന്നതിനിടെ കഴുത്തില്‍ കയര്‍ കുടുങ്ങി യുവാവ് മരിച്ചു

കയറി നിന്ന സ്റ്റൂള്‍ ഒടിഞ്ഞുവീണ് കയര്‍ മുറുകുകയായിരുന്നു.

Published

on

ഗര്‍ഭിണിയായ ഭാര്യക്ക് മുന്‍പില്‍ ആത്മഹത്യ ഭീഷണി മുഴക്കുന്നതിനിടെ കഴുത്തില്‍ കയര്‍ കുടുങ്ങി യുവാവ് മരിച്ചു. കണ്ണൂര്‍ തായെതെരു സ്വദേശി സിയാദാണ് മരിച്ചത്. ഭാര്യയുമായി ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് പേടിപ്പിക്കാന്‍ കഴുത്തില്‍ കയറിടുകയായിരുന്നു. പിന്നാലെ കയറി നിന്ന സ്റ്റൂള്‍ ഒടിഞ്ഞുവീണ് കയര്‍ മുറുകുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയവര്‍ സിയാദിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഓട്ടോ െ്രെഡവറായ സിയാദ് രണ്ട് കുട്ടികളുടെ പിതാവാണ്.

Continue Reading

kerala

ഇനി മുതല്‍ കോടതിയിലെ വിവരങ്ങളും പുറത്തുവിടണം; ഉത്തരവിറക്കി വിവരാവകാശ കമ്മീഷന്‍

കോടതി നടപടികളുടെ രേഖകള്‍ ഒഴികെ മറ്റ് വിവരങ്ങള്‍ പുറത്തുവിടണമെന്നാണ് വിവരാവകാശ കമ്മീഷ്ണര്‍ ഡോ. എ അബ്ദുല്‍ ഹക്കീം ഉത്തരവ് ഇറക്കിയിരിക്കുന്നത്

Published

on

ഇനി മുതല്‍ കോടതിയിലെ വിവരങ്ങളും പുറത്തുവിടണമെന്ന് ഉത്തരവ് ഇറക്കി വിവരാവകാശ കമ്മീഷണര്‍. വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയാല്‍ സംസ്ഥാനത്തെ ചില കോടതികളില്‍ മറുപടി നല്‍കുന്നില്ല എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഇടപെടല്‍. കോടതി നടപടികളുടെ രേഖകള്‍ ഒഴികെ മറ്റ് വിവരങ്ങള്‍ പുറത്തുവിടണമെന്നാണ് വിവരാവകാശ കമ്മീഷ്ണര്‍ ഡോ. എ അബ്ദുല്‍ ഹക്കീം ഉത്തരവ് ഇറക്കിയിരിക്കുന്നത്.

ആര്‍ടിഐ നിയമം 12 പ്രകാരം വിവരങ്ങള്‍ നിഷേധിക്കാന്‍ കഴിയില്ലെന്നും വിവരങ്ങള്‍ നിഷേധിക്കുന്നത് ശിക്ഷാര്‍ഹമെന്നും വിവരാവകാശ കമ്മീഷണര്‍ വ്യക്തമാക്കി.

Continue Reading

Trending