Connect with us

india

ഡോ.കഫീല്‍ഖാനെ സ്ഥിരം കുറ്റവാളിപ്പട്ടികയില്‍ ഉള്‍പ്പെടുത്തി യുപി പൊലീസ്

ഗൊരഖ്പൂരിലെ ക്രിമിനല്‍ പശ്ചാത്തലമുള്ള 81 പേര്‍ക്കൊപ്പമാണ് കഫീല്‍ഖാനെയും ഉള്‍പ്പെടുത്തിയിട്ടുള്ളത്

Published

on

ഗൊരഖ്പൂര്‍: ഡോ. കഫീല്‍ഖാനെ പൊലീസിന്റെ സ്ഥിരം ക്രിമിനല്‍ കുറ്റവാളികളുടെ പട്ടികയില്‍പ്പെടുത്തി യുപി പൊലീസ്. ഗൊരഖ്പൂരിലെ ക്രിമിനല്‍ പശ്ചാത്തലമുള്ള 81 പേര്‍ക്കൊപ്പമാണ് കഫീല്‍ഖാനെയും ഉള്‍പ്പെടുത്തിയിട്ടുള്ളത്.

‘യു.പി സര്‍ക്കാര്‍ എന്നെ ക്രിമിനല്‍ പട്ടികയില്‍ ഉള്‍പ്പെടുത്തി. അവര്‍ എന്നെ ജീവിതകാലം മുഴുവന്‍ നിരീക്ഷിക്കുമെന്നാണ് പറയുന്നത്. 24 മണിക്കൂറും എന്നെ നിരീക്ഷിക്കാനായി രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരെയും നിയമിച്ചിട്ടുണ്ട്. ഇനി വരുന്ന വ്യാജകേസുകളില്‍ നിന്നെങ്കിലും എന്നെ രക്ഷിക്കാന്‍ എനിക്ക് കഴിഞ്ഞാല്‍ മതിയായിരുന്നു,’ വീഡിയോ സന്ദേശത്തില്‍ കഫീല്‍ ഖാന്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ജൂണ്‍ 18ന് കഫീല്‍ഖാനെ പൊലീസ് ക്രിമിനല്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയതാണെന്നും ആ വിവരം വെള്ളിയാഴ്ചയാണ് മാധ്യമങ്ങള്‍ക്ക് നല്‍കിയതെന്നും കഫീല്‍ഖാന്റെ സഹോദരന്‍ പറഞ്ഞു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡിസംബര്‍ 12 ന് അലിഗഡ് സര്‍വകലാശാലയില്‍ നടന്ന പ്രതിഷേധ പരിപാടിയില്‍ സംസാരിച്ച കഫീല്‍ ഖാനെ വിദ്വേഷ പ്രസംഗം നടത്തിയെന്നാരോപിച്ചായിരുന്നു യു.പി പൊലീസ് അറസ്റ്റുചെയ്തത്. ദേശീയ സുരക്ഷാ നിയമം ചുമത്തിയാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.

എന്നാല്‍ സെപ്തംബര്‍ ഒന്നിന് ഡോക്ടര്‍ കഫീല്‍ ഖാന് അലഹബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഇതിനൊപ്പം അദ്ദേഹത്തിനെതിരെ ചുമത്തിയ ദേശീയ സുരക്ഷാ നിയമം റദ്ദാക്കുകയും ചെയ്തിരുന്നു. നിയമവിരുദ്ധമായാണ് ദേശീയ സുരക്ഷാനിയമം ചുമത്തിയതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ നടപടി.

ഇതിന് പിന്നാലെ ഡോക്ടര്‍ കഫീല്‍ ഖാന് ജാമ്യം അനുവദിച്ച അലഹബാദ് ഹൈക്കോടതി നടപടിക്കെതിരെ യോഗി സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഗൊരഖ്പുരിലെ ബി.ആര്‍.ഡി മെഡിക്കല്‍ കോളജില്‍ ഓക്‌സിജന്‍ കിട്ടാതെ 60 കുട്ടികള്‍ മരിച്ച കേസില്‍ സര്‍ക്കാരിനെ വിമര്‍ശിച്ചതോടെയാണ് ഡോ. കഫീല്‍ ഖാന്‍ വാര്‍ത്തകളിലിടം നേടിയത്. ഇതോടെ കഫീല്‍ഖാന്‍ സര്‍ക്കാരിന്റെ നോട്ടപ്പുള്ളിയായി.
തുടര്‍ന്ന് ചികിത്സാപ്പിഴവുകള്‍ക്ക് ഉത്തരവാദിയെന്ന് മുദ്രകുത്തി കഫീല്‍ഖാനെതിരെ കേസെടുത്തു ജയിലിലടച്ചെങ്കിലും അന്വേഷണത്തില്‍ അദ്ദേഹം കുറ്റക്കാരനല്ലെന്ന് കണ്ടെത്തി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ബെംഗളുരുവിന് പിന്നാലെ ഗുജറാത്തിലും എച്ച്എംപിവി വൈറസ് സ്ഥിരീകരിച്ചു

ഇതിനുമുമ്പ് കര്‍ണ്ണാടകയില്‍ രണ്ട് എച്ച്എംപിവി കേസുകള്‍ ഐസിഎംആര്‍ സ്ഥിരീകരിച്ചിരുന്നു

Published

on

അഹമ്മദാബാദ്: ബെംഗളുരുവിന് പിന്നാലെ ഗുജറാത്തിലും എച്ച്എംപിവി രോഗബാധ സ്ഥിരീകരിച്ചു. അഹമ്മദാബാദില്‍ രണ്ട് മാസം പ്രായമുള്ള കുഞ്ഞിനാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടി ഇപ്പോള്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

ഇതിനുമുമ്പ് കര്‍ണ്ണാടകയില്‍ രണ്ട് എച്ച്എംപിവി കേസുകള്‍ ഐസിഎംആര്‍ സ്ഥിരീകരിച്ചിരുന്നു. മൂന്ന് മാസം പ്രായമായ പെണ്‍ കുഞ്ഞിനും, എട്ട് മാസം പ്രായമുള്ള ആണ്‍ കുഞ്ഞിനുമാണ് രോഗം സ്ഥിരീകരിച്ചത്. രണ്ട് കുട്ടികളെയും ഇവരുടെ രക്ഷിതാക്കളെയും ഐസോലേഷനില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. രണ്ട് കുട്ടികള്‍ക്കും വിദേശയാത്ര പശ്ചാത്തലമില്ലാത്തതും രോഗത്തിന്റെ ഉറവിടം കണ്ടെത്താന്‍ കഴിയാത്തതും ആശങ്കയുണ്ടാക്കുന്നുമുണ്ട്.

എന്നാല്‍ കര്‍ണ്ണാടകയില്‍ സ്ഥിരീകരിച്ച എച്ച്എംപിവിയ്ക്ക് ചൈനാ ബന്ധം ഇല്ലെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ വിശദീകരണം. വൈറസ് വ്യാപന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ചു കൊണ്ട് ചൈന രംഗത്തെത്തിയിരുന്നു. ശൈത്യകാലത്തെ സാധാരണ അണുബാധ മാത്രമേയുളളൂവെന്നും മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ശ്വാസകോശ അണുബാധ കുറവാണെന്നായിരുന്നു ചൈനയുടെ വിശദീകരണം.

 

Continue Reading

india

പ്രോംപ്റ്റര്‍ ചതിച്ചു; പ്രസംഗം തുടരാനായി ടെലിപ്രോംപ്റ്ററിനെ കാത്തു നിന്ന് പ്രധാനമന്ത്രി

ഡല്‍ഹിയിലെ ബി.ജെ.പിയെ പോലെ, മോദിയുടെ ടെലിപ്രോംപ്റ്ററും പരാജയപ്പെട്ടു-എന്ന അടിക്കുറിപ്പോടെയാണ് എ.എ.പി വിഡിയോ പങ്കുവെച്ചത്

Published

on

ന്യൂഡല്‍ഹി: പ്രോംപ്റ്ററിന്റെ സഹായത്തോടെയാണ് മോദിയുടെ പ്രസംഗങ്ങളെല്ലാമെന്ന് ആം ആദ്മി അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ പലപ്പോഴായി ആരോപിച്ചിരുന്ന കാര്യമായിരുന്നു. തന്റെ പ്രസംഗങ്ങളില്‍ പ്രോംപ്റ്റര്‍ വേണമെന്ന് പ്രധാനമന്ത്രി എപ്പോഴും നിര്‍ദേശിക്കാറുമുണ്ട്.

കഴിഞ്ഞദിവസം ഡല്‍ഹിയിലെ രോഹിണിയില്‍ മോദി പ്രസംഗിക്കുന്നതിനിടെ, പ്രോംപ്റ്റര്‍ തകരാറിലായിയെന്ന് എ.എ.പി ആരോപണമുയര്‍ത്തിയിരുന്നു.
മോദി ഘോരഘോരം പ്രസംഗിക്കുന്നതിനിടെ, പെട്ടെന്ന് പ്രോംപ്റ്റര്‍ നിലക്കുകയായിരുന്നു. അതോടെ പ്രധാനമന്ത്രിയുടെ പ്രസംഗവും സ്തംഭിച്ചു. കുറച്ചുനേരത്തേക്ക് ഒന്നും മിണ്ടാതെ, പ്രസംഗം തുടരാനായി ടെലിപ്രോംപ്റ്ററിനെ കാത്തു നില്‍ക്കുന്ന പ്രധാനമന്ത്രിയുടെ വിഡിയോ ആണ് എ.എ.പി പങ്കുവെച്ചിരിക്കുന്നത്.

ഡല്‍ഹിയിലെ ബി.ജെ.പിയെ പോലെ, മോദിയുടെ ടെലിപ്രോംപ്റ്ററും പരാജയപ്പെട്ടു-എന്ന അടിക്കുറിപ്പോടെയാണ് എ.എ.പി വിഡിയോ പങ്കുവെച്ചത്. രോഹിണിയിലെ പ്രസംഗത്തിനിടെ എ.എ.പിക്കെതിരെ കടുത്ത വിമര്‍ശനമാണ് മോദി ഉന്നയിച്ചതിനു പിന്നാലെയാണ് സംഭവം.

Continue Reading

india

എച്ച്.എം.പി.വി; ഇന്ത്യയിലെ ആദ്യത്തെ കേസുകള്‍ എന്ന് വിശേഷിപ്പിച്ചത് തെറ്റാണ്; കര്‍ണാടക ആരോഗ്യമന്ത്രി

ഇതിനു മുമ്പും ഒരു നിശ്ചിത ശതമാനം ആളുകള്‍ക്ക് ഈ വൈറസ് ബാധിച്ചിട്ടുണ്ട്

Published

on

ബംഗളൂരു: എച്ച്.എം.പി.വി കേസുകള്‍ കര്‍ണാടകയില്‍ സ്ഥിരീകരിച്ചതിനു പിന്നാലെ ഇത് ഒരു പുതിയ വൈറസല്ലെന്നും ഇവ രണ്ടും ഇന്ത്യയിലെ ആദ്യത്തെ കേസുകള്‍ എന്ന് വിളിക്കുന്നത് ശെരിയല്ലെന്നും കര്‍ണാടക ആരോഗ്യമന്ത്രി. ‘കര്‍ണാടക പാനിക് ബട്ടണ്‍ അമര്‍ത്തണമെന്ന് കരുതുന്നില്ല. കാരണം എച്ച്.എം.പി.വി പുതിയ വൈറസല്ല, ഇത് നിലവിലുള്ള വൈറസാണ്’-ആരോഗ്യമന്ത്രി ദിനേഷ് ഗുണ്ടു റാവു പറഞ്ഞു.

ഇന്ത്യയിലെ ആദ്യത്തെ എച്ച്.എം.പി.വി കേസുകളാണ് ഇപ്പോള്‍ സ്ഥിരീകരിച്ചിട്ടുള്ളതെന്ന രീതിയിലാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ഇത് ശരിയല്ല. ഒരു നിശ്ചിത ശതമാനം ആളുകള്‍ക്ക് ഈ വൈറസ് ബാധിച്ചിട്ടുണ്ട്. രോഗം ബാധിച്ച കുട്ടിക്ക് ഇന്ത്യക്കു പുറത്തുള്ള യാത്രാ ചരിത്രമില്ല. അവര്‍ ഈ നാട്ടുകാരാണ് -ഗുണ്ടു റാവു പറഞ്ഞു. ഇന്ത്യാ സര്‍ക്കാര്‍ ഇതുവരെ ഞങ്ങള്‍ക്ക് മുഴുവന്‍ വിശദാംശങ്ങളും നല്‍കിയിട്ടില്ല. ഒരുപക്ഷെ അവരും കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ ശ്രമിക്കുന്നുണ്ടാകാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

ബംഗളൂരുവിലെ എട്ടു മാസം പ്രായമുള്ള കുട്ടിക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്. ബ്രോങ്കോ ന്യൂമോണിയ ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുഞ്ഞിന്റെ ആരോഗ്യ നില മെച്ചപ്പെട്ട് വരികയാണ്. വൈറസ് ബാധ തിരിച്ചറിഞ്ഞ മറ്റൊരു കുഞ്ഞിനും അന്താരാഷ്ട്ര യാത്രയുടെ ചരിത്രമില്ലെന്ന് ഐ.സി.എം.ആര്‍ പറഞ്ഞു. രാജ്യത്തുടനീളമുള്ള ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ നിരീക്ഷിക്കുന്നതിനുള്ള ഐ.സി.എം.ആര്‍ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായ പതിവ് നിരീക്ഷണത്തിലൂടെയാണ് രണ്ട് കേസുകളും തിരിച്ചറിഞ്ഞതെന്നും അവര്‍ പ്രസ്താവനയില്‍ പറഞ്ഞു. ലഭ്യമായ എല്ലാ നിരീക്ഷണ ചാനലുകളിലൂടെയും കേന്ദ്ര ആരോഗ്യ മന്ത്രാലയം സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണെന്നും അറിയിച്ചു.

Continue Reading

Trending