Connect with us

india

‘ഐക്യത്തിന് ആഹ്വാനം നടത്തിയാല്‍ സര്‍ക്കാരിനത് രാജ്യദ്രോഹം’; കഫീല്‍ ഖാന്‍ കേസില്‍ കോടതി പറഞ്ഞ വാക്കുകള്‍ കേന്ദ്രത്തിനെതിരെ ഉപയോഗിച്ച് ഭൂഷണ്‍

കഫീല്‍ ഖാന് ജാമ്യം അനുവദിച്ചുകൊണ്ട് ഉത്തരവിട്ട കോടതി കഫീല്‍ ഖാന്റെ പ്രസംഗം വിദ്വേഷമോ കലാപമോ പ്രചരപ്പിച്ചിട്ടില്ല മറിച്ച് അദ്ദേഹം നടത്തിയത് ദേശീയോദ്ഗ്രഥനത്തിനുള്ള ആഹ്വാനമായിരുന്നെന്നാണ് പറഞ്ഞത്

Published

on

 

ന്യൂഡല്‍ഹി: ഡോ. കഫീല്‍ ഖാന് ജാമ്യം അനുവദിച്ചുകൊണ്ട് കോടതി പറഞ്ഞ വാക്കുകള്‍ കേന്ദ്രസര്‍ക്കാരിനെതിരെ പ്രയോഗിച്ച് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. പൗരത്വ ഭേദഗതി നിയമത്തിനെതിരെ അലിഗഡ് സര്‍വ്വകലാശാലയില്‍ പ്രസംഗിച്ച ഡോ. കഫീല്‍ ഖാനെ ദേശീയ സുരക്ഷാ നിയമം ചുമത്തിയാണ് യു.പി പൊലീസ് അറസ്റ്റ് ചെയ്തത്. കഫീല്‍ ഖാന്‍ വിദ്വേഷ പ്രസംഗം നടത്തിയെന്നും പൊലീസ് ആരോപിച്ചിരുന്നു. എന്നാല്‍ കഫീല്‍ ഖാന് ജാമ്യം അനുവദിച്ചുകൊണ്ട് ഉത്തരവിട്ട കോടതി കഫീല്‍ ഖാന്റെ പ്രസംഗം വിദ്വേഷമോ കലാപമോ പ്രചരപ്പിച്ചിട്ടില്ല മറിച്ച് അദ്ദേഹം നടത്തിയത് ദേശീയോദ്ഗ്രഥനത്തിനുള്ള ആഹ്വാനമായിരുന്നെന്നാണ് പറഞ്ഞത്.

ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് പ്രശാന്ത് ഭൂഷണ്‍ കേന്ദ്രത്തിനെതിരെ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.’ദേശീയോദ്ഗ്രഥനത്തിനും ഐക്യത്തിനും ആഹ്വാനം നടത്തുമ്പോള്‍ സര്‍ക്കാര്‍ അതിനെ രാജ്യദ്രോഹമായാണ് കാണുന്നത്!’ എന്നായിരുന്നു ടൈംസ് ഓഫ് ഇന്ത്യയുടെ കാര്‍ട്ടൂണ്‍ പങ്കുവെച്ചുകൊണ്ട് അദ്ദേഹം ട്വീറ്റ് ചെയ്തത്.

‘ദേശീയോദ്ഗ്രഥനത്തിനും ഐക്യത്തിനും ആഹ്വാനം നടത്തുമ്പോള്‍ സര്‍ക്കാര്‍ അതിനെ രാജ്യദ്രോഹമായാണ് കാണുന്നത്!’ എന്നായിരുന്നു ടൈംസ് ഓഫ് ഇന്ത്യയുടെ കാര്‍ട്ടൂണ്‍ പങ്കുവെച്ചുകൊണ്ട് അദ്ദേഹം ട്വീറ്റ് ചെയ്തത്.

കഫീല്‍ ഖാന്റെ പ്രസംഗം ദേശീയോദ്ഗ്രഥനത്തിനും ഐക്യത്തിനുമുള്ള ആഹ്വാനമാണ് എന്ന കോടതി വിധി തലക്കെട്ടായുള്ള പത്രം ഉയര്‍ത്തിപ്പിടിച്ചു നില്‍ക്കുന്ന പൊലീസുകാരനോട് മറ്റൊരു പൊലീസുകാരന്‍ ചോദിക്കുകയാണ് ദേശീയ സുരക്ഷാ നിയമം ആര്‍ക്കെതിരെയാണ് ചുമത്തുക എന്ന്. ദേശ വിരോധം ഇളക്കിവിടുന്ന ആള്‍ക്കെതിരെയാണ് എന്ന് പത്രം ഉയര്‍ത്തിപ്പിടിച്ച പൊലീസുകാരന്‍ ഉത്തരം നല്‍കുന്നു. അപ്പോള്‍ ഇത് ദേശ വിരോധമല്ലേ എന്ന് അടുത്ത പൊലീസുകാരന്‍ പത്രവാര്‍ത്ത ചൂണ്ടി ചോദിക്കുന്നു.
ഈ കാര്‍ട്ടൂണ്‍ പങ്കുവെച്ചുകൊണ്ടാണ് പ്രശാന്ത് ഭൂഷന്റെ ട്വീറ്റ്.

 

india

എ.ആർ. റഹ്‌മാൻ ആശുപത്രി വിട്ടു; ആരോഗ്യനില വഷളായത് നിർജലീകരണം മൂലമെന്ന് റിപ്പോർട്ട്

സ്നേഹാന്വേഷണങ്ങൾക്ക് ആരാധകർക്ക് നന്ദിയറിയിച്ച് മകൻ എ.ആർ. അമീന്റെ പോസ്റ്റുമെത്തി. 

Published

on

സംഗീത സംവിധായകൻ എ.ആർ റഹ്മാൻ ആശുപത്രി വിട്ടു. നെഞ്ച് വേദനയെ തുടർന്നാണ് ഇന്നു രാവിലെ ഏഴു മണിയോടെയാണ് എ.ആർ. റഹ്‌‌മാനെ ചെന്നൈ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിർജലീകരണമാണ് ആരോഗ്യനില വഷളാവാൻ കാരണമെന്നാണ് റിപ്പോർട്ട്. സ്നേഹാന്വേഷണങ്ങൾക്ക് ആരാധകർക്ക് നന്ദിയറിയിച്ച് മകൻ എ.ആർ. അമീന്റെ പോസ്റ്റുമെത്തി.

ലണ്ടനിൽ നിന്ന് തിരിച്ചെത്തിയതിന് പിന്നാലെയാണ് ഗായകന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. റമദാൻ വ്രതമെടുത്തതിന് പിന്നാലെ നിർജലീകരണം സംഭവിച്ചതാണ് റഹ്‌മാൻ്റെ ആരോഗ്യനില വഷളാവാൻ കാരണമെന്ന് ഗായകൻ്റെ വക്താവിനെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്തു. “ഇന്നലെ ലണ്ടനിൽ നിന്ന് തിരിച്ചെത്തിയ അദ്ദേഹത്തിന് അസുഖം അനുഭവപ്പെട്ടു.

അതിനാൽ ഇന്നലെ രാത്രി തന്നെ പരിശോധനയ്ക്കായി ആശുപത്രിയിൽ പോയി. എന്നാൽ റംസാൻ വ്രതം അനുഷ്ഠിച്ച ഗായകന് നിർജ്ജലീകരണമുണ്ടായെന്നും ഇതാണ് ആരോഗ്യനില വഷളാവാൻ കാരണമെന്നും ഡോക്ടർമാർ അറിയിച്ചു,” എ.ആർ. റഹ്‌മാൻ്റെ വക്താവ് എൻഡിടിവിയോട് പറഞ്ഞു.

തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ എ.ആർ. റഹ്‌മാൻ്റെ ആരോഗ്യനിലയെക്കുറിച്ച് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ കുറിച്ചിരുന്നു.  “എ.ആർ. റഹ്‌മാനെ അനാരോഗ്യം കാരണം ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്ന വാർത്ത കേട്ടയുടനെ ഞാൻ ഡോക്ടർമാരെ ബന്ധപ്പെടുകയും അദ്ദേഹത്തിന്റെ ആരോഗ്യത്തെക്കുറിച്ച് അന്വേഷിക്കുകയും ചെയ്തു. അദ്ദേഹം സുഖമായിരിക്കുന്നുവെന്നും ഉടൻ വീട്ടിലേക്ക് മടങ്ങുമെന്നും ഡോക്ടർമാർ അറിയിച്ചു,” സ്റ്റാലിൻ എക്സിൽ കുറിച്ചു.

Continue Reading

india

മോദി അധികാരത്തിലേറിയ ശേഷം ഇന്ത്യയില്‍ കൃസ്ത്യാനികള്‍ക്കെതിരായ അതിക്രമം നാല് മടങ്ങ് വര്‍ധിച്ചെന്ന് റിപ്പോര്‍ട്ട്; കൂടുതല്‍ യോഗിയുടെ യു.പിയില്‍

864 അതിക്രമങ്ങളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Published

on

നരേന്ദ്രമോദി പ്രധാനമന്ത്രിയായി അധികാരമേറ്റ 2014ന് ശേഷം ക്രിസ്ത്യന്‍ വിഭാഗം നേരിടുന്ന അതിക്രമങ്ങള്‍ നാല് മടങ്ങായെന്ന് റിപ്പോര്‍ട്ട്. റിലീജിയസ് ലിബര്‍ട്ടി കമ്മീഷന്‍ ഓഫ് ഇവാഞ്ചലിക്കല്‍ ഫെല്ലോഷിപ്പാണ് കണക്ക് പുറത്തുവിട്ടത്. 864 അതിക്രമങ്ങളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

മതപരിവര്‍ത്തന നിരോധന നിയമത്തിന്റെ മറവില്‍ വന്‍ അതിക്രമമാണ് ക്രിസ്ത്യന്‍ വിഭാഗം നേരിടുന്നതെന്ന് ആള്‍ ഇന്ത്യ ക്രിസ്ത്യന്‍ കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി ജോണ്‍ ദയാല്‍  പറഞ്ഞു.

മൂന്നാംവട്ടം മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷവും ക്രിസ്ത്യന്‍ വിഭാഗം നേരിടുന്ന അതിക്രമങ്ങള്‍ വര്‍ധിച്ചു. മോദി പ്രധാനമന്ത്രിയാകുന്ന 2014ല്‍ അതിക്രമങ്ങള്‍ 147 ആയിരുന്നെങ്കില്‍ പത്ത് വര്‍ഷം പിന്നിട്ടപ്പോള്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 640ല്‍ എത്തി. കഴിഞ്ഞ മൂന്ന് മാസത്തിനിടയിലും അതിക്രമങ്ങള്‍ വര്‍ദ്ധിക്കുകയാണ്. മതപരിവര്‍ത്തന നിരോധന നിയമം നടപ്പിലാക്കിയ സംസ്ഥാനങ്ങളിലാണ് അതിക്രമങ്ങള്‍ ഏറെയും.

ഉത്തര്‍പ്രദേശും ഛത്തീസ്ഗഡും ക്രിസ്ത്യന്‍ വിഭാഗം ഏറ്റവും കൂടുതല്‍ അക്രമിക്കപ്പെടുന്ന സംസ്ഥാനങ്ങളായി മാറി. യുപിയില്‍ 188ഉം ഛത്തീസ്ഗഡില്‍ 150ഉം അക്രമപരമ്പരകളാണ് ഉണ്ടായത്. അക്രമത്തിന് ഇരയായവര്‍ക്ക് നീതി ലഭിച്ചില്ല എന്ന് മാത്രമല്ല പ്രതിയായി ജയിലില്‍ പോകേണ്ടി വന്നതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കുടുംബകൂട്ടായ്മകളും പ്രാര്‍ത്ഥനായോഗങ്ങളും അക്രമിക്കപ്പെടുകയാണ്. പള്ളികള്‍ ആരാധന നടത്താന്‍ കഴിയാത്ത രീതിയില്‍ പുറമേ നിന്ന് പൂട്ടിയ സംഭവങ്ങളുമുണ്ടായി.

ഛത്തീസ്ഗഡിലെ നാരായണ്‍പൂരില്‍, ക്രിസ്ത്യന്‍ കുടുംബങ്ങളോട് ഹിന്ദുമതത്തിലേക്ക് തിരികെ വരണമെന്ന് വില്ലേജ് കൗണ്‍സില്‍ ചേര്‍ന്ന് അവശ്യപെട്ടിരുന്നു. ഈ ആവശ്യം നിരസിച്ചതോടെ മര്‍ദനവും കുടിയിറക്ക് ഭീഷണിയും നേരിടുകയാണ്. അതേസമയം മതപരിവര്‍ത്തന നിരോധന നിയമവുമായി അരുണാചല്‍ പ്രദേശ് സര്‍ക്കാര്‍ മുന്നോട്ട് പോകരുതെന്ന്, യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം അവശ്യപ്പെട്ടിട്ടുണ്ട്.

Continue Reading

india

ബി.ജെ.പി നേതാക്കള്‍ക്കെതിരായ പീഡനക്കേസിലെ അന്വേഷണം എന്തായെന്ന് ചോദിച്ചു; അസമിലെ കോണ്‍ഗ്രസ് വക്താവിനെ അറസ്റ്റ് ചെയ്തു

റീതത്തിന്റെ വസതിയിലെത്തി ലഖിംപൂര്‍ പൊലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Published

on

അസമില്‍ ബി.ജെ.പി നേതാക്കള്‍ക്കെതിരായ പീഡനക്കേസുകളുടെ തല്‍സ്ഥിതിയെ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് വക്താവ് അറസ്റ്റില്‍. റീതം സിങ്ങാണ് അറസ്റ്റിലായത്. ഭാബേഷ് കലിത, എം.എല്‍.എ മനാബ് ദേക, മുന്‍ മന്ത്രി രാജന്‍ ഗൊഹെയ്ന്‍ എന്നിവര്‍ക്കെതിരായ കേസുകളില്‍ ചോദ്യം ഉന്നയിച്ചതിനാണ് റീതത്തെ അറസ്റ്റ് ചെയ്തത്.

വ്യാഴാഴ്ച ബി.ജെ.പി നേതാക്കള്‍ക്കെതിരായ അന്വേഷണങ്ങളില്‍ ചോദ്യം ചെയ്ത് കോണ്‍ഗ്രസ് വക്താവ് എക്‌സില്‍ ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. 2021ല്‍ രജിസ്റ്റര്‍ ചെയ്ത പീഡനക്കേസില്‍ പ്രതികളായവര്‍ക്ക് അര്‍ഹമായ ശിക്ഷ ലഭിച്ചോ ഇല്ലയോ എന്നാണ് റീതം ചോദിച്ചത്. ഒരേ കേസിലാണ് മൂന്ന് ബി.ജെ.പി നേതാക്കളും അന്വേഷണം നേരിടുന്നത്.

തുടര്‍ന്ന് ഇന്നലെ റീതത്തിന്റെ വസതിയിലെത്തി ലഖിംപൂര്‍ പൊലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു. മനാബ് ദേകയുടെ പങ്കാളി നല്‍കിയ പരാതിയെ തുടര്‍ന്നാണ് റീതം സിങ്ങിനെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് സൂപ്രണ്ട് മിഹിര്‍ജിത് ഗയാന്‍ വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയോട് പറഞ്ഞു.

സംഭവത്തില്‍ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാരിനെതിരെയും ആഭ്യന്തരവകുപ്പിനെതിരെയും ലോക്‌സഭാ പ്രതിപക്ഷ ഉപനേതാവായ ഗൗരവ് ഗൊഗോയ് രംഗത്തെത്തി. അസം മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് ദുരുപയോഗം ചെയ്യുകയാണെന്ന് പറഞ്ഞ ഗോഗോയ്, റീതത്തിന്റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്നും എക്‌സില്‍ പ്രതികരിച്ചു.

നിയമത്തിനും കോടതിക്കും വിരുദ്ധമായ നീക്കങ്ങള്‍ നടത്താന്‍ മുഖ്യമന്ത്രി സംസ്ഥാന പൊലീസിനെ നിര്‍ബന്ധിക്കുന്നതായി ഗൊഗോയ് ആരോപിച്ചു. ഹിമാന്തയുടെ രാഷ്ട്രീയ പ്രേരണകളാല്‍ പൊലീസ് ഉദ്യോഗസ്ഥരുടെ ട്രാക്ക് റെക്കോഡ് തരംതാഴ്ന്നുപോയെന്നും സംസ്ഥാനത്തെ ജനങ്ങള്‍ ഇതെല്ലം നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാറണ്ടോ മറ്റ് നോട്ടീസുകളോ സാക്ഷ്യപ്പെടുത്താതെയാണ് പൊലീസ് തന്നെ അറസ്റ്റ് ചെയ്തതെന്ന് റീതം സിങ്ങും പ്രതികരിച്ചു.

Continue Reading

Trending