Connect with us

kerala

‘താനൂരിലെ ബോട്ടപകടം സർക്കാർ സ്പോൺസേർഡ് കൂട്ടക്കൊല’; കെ.സുധാകരൻ

Published

on

താനൂരിലെ ബോട്ടപകടം സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് കൂട്ടക്കൊലയ്ക്ക് തുല്യമായ അപകടമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. അപകടത്തിന്റെ ഉത്തരവാദി ടൂറിസം വകുപ്പും മന്ത്രി പിഎ മുഹമ്മദ് റിയാസുമാണ്. വകുപ്പുകളുടെ ഗുരുതര അശ്രദ്ധയും അലംഭാവവുമാണ് അപകടത്തിലേക്ക് നയിച്ചത്. നിഷ്പക്ഷ അന്വേഷണവും ശക്തമായ നടപടിയും ഇക്കാര്യത്തില്‍ സ്വീകരിക്കണം. മരിച്ചവരുടെ ബന്ധുക്കള്‍ക്കും പരിക്കേറ്റവര്‍ക്കും ഉടന്‍ നഷ്ടപരിഹാരം നല്‍കണമെന്നും അദ്ദേഹം പ്രസ്താവനയില്‍ അറിയിച്ചു.

കെ സുധാകരന്റെ പ്രസ്താവന

താനൂരില്‍ നിന്നുള്ള ബോട്ടപകടത്തിന്റെ വാര്‍ത്ത കേട്ടപ്പോള്‍ ഹൃദയം നുറുങ്ങി പോകുന്ന വേദനയാണ് തോന്നിയത്. പിഞ്ചുകുഞ്ഞുങ്ങള്‍ അടക്കം 22 ജീവനുകളാണ് നഷ്ടപ്പെട്ടത്. നമ്മെ വിട്ടുപിരിഞ്ഞവര്‍ക്ക് ആദരാഞ്ജലികള്‍. അവരുടെ ഉറ്റവര്‍ക്കും ഉടയവര്‍ക്കും ഈ വിയോഗങ്ങള്‍ താങ്ങാനുള്ള മക്കരുത്ത് ഉണ്ടാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.

യാദൃശ്ചികമായി സംഭവിച്ച അപകടം എന്ന നിലയില്‍ അല്ല താനൂര്‍ സംഭവത്തെ കാണേണ്ടത്. ബന്ധപ്പെട്ട വകുപ്പുകളുടെ ഗുരുതരമായ അശ്രദ്ധയും അലംഭാവവും ഈ ദാരുണ സംഭവത്തിലേക്ക് വഴി തെളിച്ചിട്ടുണ്ട്. സംസ്ഥാനത്തുടനീളം ബീച്ചുകളില്‍ സാഹസികമായ ബോട്ട് യാത്രകള്‍ നടക്കുന്നുണ്ട്. യാതൊരുവിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയാണ് ഭരണകൂട ഒത്താശയോടുകൂടി ഇത്തരം വിനോദങ്ങള്‍ നടത്തപ്പെടുന്നത്. അത്തരത്തില്‍ അനധികൃതമായി നടത്തിയ ഒരു ബോട്ട് അപകടം എന്ന് കരുതി തള്ളിക്കളയാന്‍ ആവില്ല. ഭരണകൂടം ‘സ്‌പോണ്‍സര്‍ ചെയ്ത കൂട്ടക്കൊല’യ്ക്ക് തുല്യമാണ് ഇന്നലെ നടന്ന ബോട്ടപകടത്തിലെ ദാരുണ മരണങ്ങള്‍. ടൂറിസം വകുപ്പും മന്ത്രിയും ആണ് ഇതിന്റെ പ്രധാന ഉത്തരവാദികള്‍. എന്തു മാനദണ്ഡപ്രകാരമാണ് ഫിറ്റ്‌നസ് ഇല്ലാത്ത ഇത്തരം ബോട്ടുകള്‍ ജനങ്ങളുടെ ജീവന്‍ പന്താടികൊണ്ട് യാത്രകള്‍ നടത്തുന്നതെന്ന് ടൂറിസം വകുപ്പ് വ്യക്തമാക്കണം.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വേനല്‍ കടുത്ത സാഹചര്യത്തില്‍ അഭിഭാഷകര്‍ക്ക് വസ്ത്രധാരണത്തില്‍ ഇളവ് നല്‍കി ഹൈക്കോടതി

ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഹൈക്കോടതി അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയുടേതാണ് തീരുമാനം

Published

on

സംസ്ഥാനത്ത് വേനല്‍ കടുത്ത സാഹചര്യത്തില്‍ അഭിഭാഷകര്‍ക്ക് വസ്ത്രധാരണത്തില്‍ ഇളവ് നല്‍കി ഹൈക്കോടതി. ചൂട് ക്രമാതീതമായി ഉയര്‍ന്ന സാഹചര്യത്തില്‍ കോടതി മുറിയില്‍ കറുത്ത ഗൗണും കോട്ടും ധരിച്ച് ഹാജരാകണമെന്ന് നിര്‍ബന്ധിക്കില്ല. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഹൈക്കോടതി അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയുടേതാണ് തീരുമാനം.

മെയ് 31 വരെയാണ് ഇളവ് ബാധകം. ജില്ലാ തലം മുതല്‍ താഴേക്കുള്ള കോടതികളില്‍ ഹാജരാകുന്ന അഭിഭാഷകര്‍ക്ക് കറുത്ത ഗൗണും കോട്ടും ധരിക്കുന്നതില്‍ ഇളവുണ്ട്. ഇവര്‍ക്ക് നേരത്തെയുള്ള വസ്ത്രധാരണത്തിന്റെ ഭാഗമായ വെള്ള ഷര്‍ട്ടും കോളര്‍ ബാന്‍ഡും ഉപയോഗിച്ചാല്‍ മതിയാകും. ഹൈക്കോടതികളില്‍ ഹാജരാകുന്ന അഭിഭാഷകര്‍ക്ക് ഗൗണ്‍ ധരിക്കുന്നതില്‍ മാത്രമാണ് ഇളവ്.

നേരത്തെ വസ്ത്രധാരണത്തില്‍ ഇളവ് ആവശ്യപ്പെട്ട് ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ ചീഫ് ജസ്റ്റിസിന് കത്ത് നല്‍കിയിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഹൈക്കോടതി ഭരണ സമിതിയുടെ തീരുമാനം.

Continue Reading

kerala

കൊല്ലത്ത് വിദ്യാര്‍ഥിയെ യുവാവ് കൊലപ്പെടുത്തിയത് പ്രണയപ്പക മൂലം; പ്രതി ആത്മഹത്യ ചെയ്തു

യുവതിയെയും കൊല്ലാനുദ്ദേശിച്ചാണ് പ്രതി എത്തിയതെന്നാണ് പൊലീസ് പറയുന്നു.

Published

on

കൊല്ലത്ത് വിദ്യാര്‍ഥിയെ യുവാവ് കൊലപ്പെടുത്തിയത് പ്രണയപ്പക മൂലമെന്ന് കണ്ടെത്തല്‍. കൊല്ലപ്പെട്ട ഉളിയക്കോവില്‍ സ്വദേശി ഫെബിന്‍ ജോര്‍ജ് ഗോമസിന്റെ സഹോദരിയുമായി പ്രതി തേജസ് രാജ് അടുപ്പത്തിലായിരുന്നു.പിന്നീട് യുവതി ബന്ധത്തില്‍ നിന്ന് പിന്മാറിയത് പ്രതിയെ പ്രകോപിപ്പിച്ചു. തേജസ് രാജിന്റെ ശല്യം തുടര്‍ന്നതോടെ വീട്ടുകാര്‍ വിലക്കുകയും ചെയ്തു.

ഫെബിന്റെ സഹോദരിയായ യുവതിയെയും കൊല്ലാനുദ്ദേശിച്ചാണ് പ്രതി എത്തിയതെന്നാണ് പൊലീസ് പറയുന്നു. കൊലക്ക് മുമ്പ് ഫെബിന്റെയും അച്ഛന്റെയും ശരീരത്തിലേക്ക് പ്രതി പെട്രോള്‍ ഒഴിച്ചുരുന്നു. കൃത്യത്തിന് പിന്നില്‍ പ്രതി തനിച്ചാണെന്നും പൊലീസ് പറഞ്ഞു. ഫെബിനെ കൊലപ്പെടുത്തിയ ശേഷം പ്രതി ആത്മഹത്യ ചെയ്യുകയായിരുന്നു.ചവറ നീണ്ടകര സ്വദേശിയാണ് തേജസ് രാജ് ആണ്.

ഇന്നലെ 6.30 ഓടെയാണ് സംഭവം. പര്‍ദ ധരിച്ച് മുഖംമറച്ച് കത്തിയുമായെത്തിയ തേജസ് ആദ്യം ഫെബിന്റെ പിതാവ് ഗോമസിനെ ആക്രമിക്കുകയായിരുന്നു. ഇത് കണ്ടുകൊണ്ടെത്തിയ ഫെബിന്റെ നെഞ്ചത്തും വാരിയെല്ലിലും കഴുത്തിലും തേജസ് കുത്തി. ഫെബിന്‍ സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു. കൊല്ലം ഫാത്തിമ മാതാ നാഷണല്‍ കോളജിലെ രണ്ടാം വര്‍ഷ ബിസിഎ വിദ്യാര്‍ഥിയാണ് ഫെബിന്‍. കുത്താന്‍ ഉപയോഗിച്ച കത്തി റോഡിന്റെ വശത്തു ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.

Continue Reading

kerala

സ്വകാര്യ ബസുകളുടെ ദൂരപരിധി: സംസ്ഥാന സർക്കാരിനും കെഎസ്ആർടിസിക്കും വീണ്ടും തിരിച്ചടി

140 കിലോമീറ്ററില്‍ അധികം ദൂരത്തേക്ക് പെര്‍മിറ്റ് നല്‍കേണ്ടെന്ന വ്യവ്യസ്ഥ റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് ശരിവെച്ചു.

Published

on

സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ക്ക് 140 കിലോ മീറ്ററിലധികം ദൂരം പെര്‍മിറ്റ് നല്‍കാം. 140 കിലോമീറ്ററില്‍ അധികം ദൂരത്തേക്ക് പെര്‍മിറ്റ് നല്‍കേണ്ടെന്ന വ്യവ്യസ്ഥ റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് ശരിവെച്ചു.

സര്‍ക്കാരിന്റെയും കെഎസ്ആര്‍ടിസിയുടെയും അപ്പീലുകള്‍ ഡിവിഷന്‍ ബെഞ്ച് തള്ളി. സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ അപാകത ഇല്ലെന്ന് ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു. നിയമാനുസൃതമായ നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് സര്‍ക്കാര്‍ വിജ്ഞാപനമെന്നും കോടതി അറിയിച്ചു.

സ്വകാര്യ ബസുകള്‍ക്ക് 140 കിലോമീറ്ററിലധികം ദൂരം സർവീസ് പരിധി അനുവദിക്കാത്ത വിധം ഓർഡിനറി, ലിമിറ്റഡ് സ്റ്റോപ്പാക്കി 2020 ജൂലൈയിൽ ​ഗതാ​ഗത വകുപ്പ് ഉത്തരവ് പുറത്തിറക്കിയിരുന്നു. ഈ ഉത്തരവിനെ ചോദ്യം ചെയ്താണ് സ്വകാര്യ ബസ് ഉടമകൾ ഹൈക്കോടതിയെ സമീപിച്ചത്.

താൽക്കാലിക പെർമിറ്റ് നിലനിർത്താൻ സിം​ഗിൾ ബെഞ്ച് ഉത്തരവിറക്കുകയും പിന്നീട് അന്തിമമായി ഹർജി തീർപ്പാക്കുകയും ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് സർക്കാരും കെഎസ്ആ‍ർടിസിയും ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്.

Continue Reading

Trending