Connect with us

kerala

നവീകരിച്ച ട്രാവന്‍കൂര്‍ പാലസ് ഉദ്ഘാടനം ധൂര്‍ത്തും അഴിമതിയുമെന്ന് കെ സുധാകരന്‍

കേരള ഹൗസില്‍ രാഷ്ട്രീയപരിഗണനമാത്രം വച്ച് അനധികൃത നിയമനങ്ങളും പ്രമോഷനും നടപ്പാക്കി വരുന്നു.

Published

on

സംസ്ഥാനം അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുകയും ആളുകള്‍ മുണ്ടുമുറുക്കിയുടുത്ത് ജീവിക്കുകയും ചെയ്യുമ്പോള്‍, ഡല്‍ഹിയില്‍ നവീകരിച്ച ട്രാവന്‍കൂര്‍ പാലസിന്റെ ഉദ്ഘാടന ചടങ്ങുകള്‍ക്ക് മാത്രമായി സര്‍ക്കാര്‍ 40 ലക്ഷം രൂപ അനുവദിച്ചത് ധൂര്‍ത്തും അഴിമതിയുമാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എം പി. മുഖ്യമന്ത്രിയെക്കുറിച്ചുള്ള വാഴ്ത്തുപാട്ടുകള്‍ ഡല്‍ഹിയിലും മുഴക്കാനാണ് ഇത്തരം പരിപാടികളിലൂടെ സര്‍ക്കാര്‍ ശ്രമിക്കുന്നത്.

അതേസമയം, കേരള ഹൗസില്‍ രാഷ്ട്രീയപരിഗണനമാത്രം വച്ച് അനധികൃത നിയമനങ്ങളും പ്രമോഷനും നടപ്പാക്കി വരുന്നു. ക്ലാസ്സ് 3 ക്ലാസ്സ് 4 ജീവനക്കാരായി നിയമിച്ചതില്‍ ഭൂരിഭാഗവും സിപിഎം നടത്തിയ രാഷ്ട്രീയ നിയമങ്ങളാണ്. ഇവരില്‍ പലര്‍ക്കും ഗസറ്റ് പദവയിലേക്ക് സ്ഥാനക്കയറ്റം നല്കാന്‍ അണിയറ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. പ്രോട്ടോകോള്‍ ഓഫീസര്‍, അസിസ്റ്റന്റ് പ്രോട്ടോകോള്‍, ലൈസന്‍ ഓഫീസര്‍, ഹൗസ് കീപ്പിംഗ് മാനേജര്‍, കാറ്ററിങ് മാനേജര്‍ എന്നീ പദവിയിലേക്കാണ് ഇവര്‍ക്ക് സ്ഥാനക്കയറ്റം നല്‍കാന്‍ പോകുന്നത്. ഇതു നിയമവിരുദ്ധമാണ്.

ശമ്പളവും പെന്‍ഷനും ലഭിക്കാതെ കെഎസ്ആര്‍ടിസി ജീവനക്കാര്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ ശയനം പ്രദക്ഷിണം നടത്തുകയും ക്ഷേമപദ്ധതികളെല്ലാം മുടങ്ങുകയോ മുടന്തുകയോ ചെയ്യുമ്പോഴാണ് ഇത്തരം അഴിമതികള്‍ അരങ്ങേറിയത്. സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ വേണ്ട 13 സാമൂഹിക സുരക്ഷാ പദ്ധതികള്‍ പണം കിട്ടാത്തതു കാരണം നിലച്ചിരിക്കുകയാണ്. അരി ഉള്‍പ്പെടെയുള്ള നിത്യോപയോഗ സാധനങ്ങള്‍ക്ക് വില വന്‍തോതില്‍ വര്‍ദ്ധിച്ച് ജനങ്ങള്‍ ദുസഹമായ ജീവിതസാഹചര്യത്തിലൂടെ കടന്നുപോകുന്നു. വിപണി ഇടപെടല്‍ നടത്തേണ്ട സപ്ലൈകോയുടെ പ്രവര്‍ത്തനം ഏതാണ്ട് നിലച്ചു കഴിഞ്ഞു. നെല്ല് സംഭരിച്ച വകയിലും കോടികള്‍ നല്‍കാനുണ്ട്.

കേരളത്തിന്റെ പൊതുകടം ചരിത്രത്തിലെ ഏറ്റവും അപകടകരമായ നിലയിലാണ്. സംസ്ഥാനത്തിന്റെ പൊതുകടം 3.90 ലക്ഷം കോടിയാണെന്നാണ് ആര്‍ബിഐറിപ്പോര്‍ട്ട്. സംസ്ഥാനത്തിന്റെ ആഭ്യന്തര കടം 2021-22ല്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 10.67 ശതമാനം വര്‍ധിച്ചതായി സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക സര്‍വേ സാക്ഷ്യപ്പെടുത്തുന്നു. പിറന്നുവീഴുന്ന ഓരോ കുഞ്ഞും ഒരുലക്ഷത്തി അയ്യായിരം രൂപയുടെ കടക്കാരനാണെന്നും സുധാകരന്‍ പറഞ്ഞു.

സര്‍ക്കാരിന്റെ പിടിപ്പുകേടുകൊണ്ട് ജനങ്ങളും സംസ്ഥാനവും വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിയിട്ടും ധൂര്‍ത്തിനും അഴിമതിക്കും ആഡംബരത്തിനും ഒരു കുറവുമില്ല. മുഖ്യമന്ത്രിയുടെ വസതിയില്‍ കാലിത്തൊഴുത്ത് പണിയാനും നീന്തല്‍ക്കുളം നവീകരിക്കാനും ലിഫ്റ്റ് പണിയാനും ആഡംബര കാറുകള്‍ വാങ്ങാനും മന്ത്രിമാര്‍ക്ക് കുടുംബസമേതം വിദേശയാത്ര നടത്താനും മറ്റുമായി പണം ചെലവഴിക്കുന്നതില്‍ ഒരു നിയന്ത്രണവുമില്ല. ധൂര്‍ത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ലക്ഷങ്ങള്‍ ചെലവഴിച്ച് നടത്തുന്ന നവീകരിച്ച ഡല്‍ഹി ട്രാന്‍വന്‍കൂര്‍ പാലസിന്റെ ഉദ്ഘാടനമെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി.

 

kerala

തിരൂരില്‍ കാറിടിച്ച് ഏഴു വയസ്സുകാരന് ഗുരുതര പരിക്ക്

നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ വിദ്യാര്‍ത്ഥിയെ ഇടിച്ചതിനുശേഷം മതിലിനും കാറിനും ഇടയില്‍ കുടുങ്ങി വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്കേല്‍ക്കുകയായിരുന്നു.

Published

on

തിരൂര്‍ തലക്കടത്തൂരില്‍ നിയന്ത്രണം വിട്ട കാര്‍ ഇടിച്ച് ഏഴു വയസ്സുകാരന് ഗുരുതര പരിക്ക്. നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ വിദ്യാര്‍ത്ഥിയെ ഇടിച്ചതിനുശേഷം മതിലിനും കാറിനും ഇടയില്‍ കുടുങ്ങി വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്കേല്‍ക്കുകയായിരുന്നു.

ഇന്ന് രാവിലെ 9:45 ഓടെയാണ് അപകടം. തലക്കടത്തൂര്‍ സ്വദേശി നെല്ലേരി സമീറിന്റെ മകന്‍ മുഹമ്മദ് റിക്‌സാന്‍ (7) ആണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ കോട്ടക്കല്‍ അല്‍മാസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

Continue Reading

crime

ആത്മഹത്യക്ക് ശ്രമിച്ചതെന്ന് പറഞ്ഞ് ബന്ധുക്കള്‍ ആശുപത്രിയിലെത്തിച്ചു; പോസ്റ്റ്മോര്‍ട്ടത്തില്‍ തെളിഞ്ഞത് കൊലപാതകം

പോസ്റ്റ്മോര്‍ട്ടത്തില്‍ തലക്കേറ്റ ക്ഷതമാണ് മരണ കാരണമെന്ന് കണ്ടെത്തി.

Published

on

ഇടുക്കിയിലെ ബിബിന്റെ കൊലപാതകത്തില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചത് മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍. പള്ളിക്കുന്നിനടുത്ത് വുഡ് ലാന്‍ഡ്സ് എസ്റ്റേറ്റിലെ ബിബിന്‍ ബാബുവിന്റെ മരണത്തില്‍ ബന്ധുക്കള്‍ അറസ്റ്റിലായി. ബിബിന്‍ ബാബുവിന്റെ അമ്മ, സഹോദരന്‍, സഹോദരി എന്നിവരാണ് അറസ്റ്റിലായത്. ആത്മഹത്യക്ക് ശ്രമിച്ചതെന്ന് പറഞ്ഞാണ് ബിബിന്റെ മൃതദേഹം ബന്ധുക്കള്‍ ആശുപത്രിയില്‍ എത്തിച്ചത്. പോസ്റ്റ്മോര്‍ട്ടത്തില്‍ ബിബിന് മര്‍ദ്ദനമേറ്റിരുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് കൊലപാതകമാണെന്ന് തെളിഞ്ഞു.

കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. പോസ്റ്റ്മോര്‍ട്ടത്തില്‍ തലക്കേറ്റ ക്ഷതമാണ് മരണ കാരണമെന്ന് കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് കണ്ടെത്തുകയായിരുന്നു. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലില്‍ ബിബിന്റെ അമ്മയുള്‍പ്പടെയുള്ളവര്‍ കുറ്റം സമ്മതിച്ചു.

സംഭവ ദിവസം ബിബിന്റെ സഹോദരിയുടെ മകളുടെ പിറന്നാളാഘോഷങ്ങള്‍ നടക്കുന്നതിനിടെയായിരുന്നു സംഭവം. ഇതിനിടെ മദ്യപിച്ചെത്തിയ ബിബിനും അമ്മയുമായി തര്‍ക്കമുണ്ടായി. സഹോദരിയുടെ ആണ്‍സുഹൃത്തുക്കള്‍ സ്ഥിരമായി വീട്ടില്‍ വരുന്നതിനെ ചൊല്ലിയായിരുന്നു തര്‍ക്കം. ബിബിന്‍ അമ്മയെ ഉപദ്രവിക്കാന്‍ ശ്രമിച്ചതോടെ അടുത്തുണ്ടായിരുന്ന ഫ്ളാസ്‌ക് എടുത്ത് സഹോദരി ബിബിന്റെ തലയ്ക്ക് അടിക്കുകയായിരുന്നു. സഹോദരന്റെ ചവിട്ടേറ്റ് ബിബിന്റെ ജനനേന്ദ്രിയം തകരുകയും ചെയ്തു. അനക്കമില്ലാതായതോടെയാണ് ബന്ധുക്കള്‍ ആശുപത്രിയില്‍ എത്തിച്ചത്.

എന്നാല്‍ കൊലപാതകം ആദ്യം വിസമ്മതിച്ചുവെങ്കിലും തെളിവുകള്‍ നിരത്തിയുള്ള വിശദമായ ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചു. സംഭവത്തില്‍ ബിബിന്റെ സഹോദരന്‍ വിനോദ്, അമ്മ പ്രേമ, സഹോദരി ബിനീത എന്നിവരെ അറസ്റ്റ് ചയ്തു. മറ്റാര്‍ക്കെങ്കിലും കൊലപാതകത്തില്‍ പങ്കുണ്ടോയെന്ന് അന്വേഷിക്കുന്നതായി പൊലീസ് അറിയിച്ചു.

 

 

Continue Reading

kerala

കോട്ടയത്ത് വിദ്യാര്‍ഥിയെ കാണാതായതായി പരാതി

ഇന്നലെ വൈകീട്ട് മുതലാണ് വിദ്യാര്‍ഥിയെ കാണാതായത്.

Published

on

കോട്ടയം: വിദ്യാര്‍ഥിയെ കാണാതായതായി പരാതി. ഏറ്റുമാനൂര്‍ സ്വദേശി സുഹൈല്‍ നൗഷാദിനെ (19) യാണ് കാണാതായത്. സ്വകാര്യ കോളേജിലെ ഒന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ഥിയാണ്. കുടുംബത്തിന്റെ പരാതിയില്‍ ഏറ്റുമാനൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

ഇന്നലെ വൈകീട്ട് മുതലാണ് വിദ്യാര്‍ഥിയെ കാണാതായത്. വിദ്യാര്‍ഥിയെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ 773 656 2986, 952 632 474, 0481 253 5517 എന്ന നമ്പറുകളില്‍ ബന്ധപ്പെടുക.

 

Continue Reading

Trending