Connect with us

kerala

മൈക്കിനെപ്പോലും ഭയപ്പെടുന്ന ഭീരുവാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് കെ.സുധാകരന്‍

ഒരു മൈക്കിനെപ്പോലും ഭയപ്പെടുന്ന ഭീരുവായ മുഖ്യമന്ത്രി കേരളത്തിന് അപമാനമാണെന്നും സുധാകരന്‍ പറഞ്ഞു.

Published

on

ഉമ്മന്‍ചാണ്ടി അനുസ്മരണ പരിപാടിക്കിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസംഗിക്കാനെത്തിയപ്പോള്‍ മൈക്ക് സെറ്റിന് സാങ്കേതിക തകരാറുണ്ടായതിനെ ആസൂത്രിതമെന്നു ആരോപിച്ച് സ്വമേധയാ കേസെടുത്ത മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടി ഒരു ഭരണാധികാരി പാതാളത്തോളം തരംതാഴ്ന്നതുകൊണ്ടാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ എം.പി. ഒരു പാവപ്പെട്ട മൈക്ക് ഓപ്പറേറ്ററും മൈക്കും കേബിളും പോലീസ് സ്റ്റേഷന്‍ കയറിയിറങ്ങുന്നത് അങ്ങേയറ്റം പരിഹാസ്യമാണ്. ഒരു മൈക്കിനെപ്പോലും ഭയപ്പെടുന്ന ഭീരുവായ മുഖ്യമന്ത്രി കേരളത്തിന് അപമാനമാണെന്നും സുധാകരന്‍ പറഞ്ഞു.

അനുസ്മരണം നടന്ന വേദിക്ക് മുന്നിലുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകര്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെ ഉണ്ടായ തിക്കിലാണ് പ്രശ്‌നം ഉണ്ടായതെന്നും പത്തു സെക്കന്‍ഡിനുള്ളില്‍ അതു പരിഹരിച്ചെന്നും മൈക്ക് ഓപ്പറേറ്റര്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നിട്ടും രാഷ്ട്രീയാന്ധതയോടെയാണ് മുഖ്യമന്ത്രി വിഷയം കൈകാര്യം ചെയ്യുന്നത്. പിണറായി വിജയനെ സുഖിപ്പിക്കാന്‍ കിട്ടുന്ന ഒരവസരവും കേരള പോലീസ് കളഞ്ഞുകുളിക്കില്ല. യഥാരാജാ തദാ പ്രജാ എന്ന മട്ടിലാണ് പോലീസ് പ്രവര്‍ത്തിക്കുന്നത്.

മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത സിപിഎമ്മിന്റെ ഉള്‍പ്പെടെയുള്ള പരിപാടികളില്‍ ഇത്തരം സാങ്കേതിക പ്രശ്നം നേരത്തേയും ഉണ്ടായിട്ടുണ്ട്. അന്നൊന്നും കേസെടുക്കാതിരിക്കുകയും ഉമ്മന്‍ചാണ്ടി അനുസ്മരണ പരിപാടിക്കിടെ ഉണ്ടായ സംഭവത്തിന്റെ പേരില്‍ കേസെടുക്കുകയും ചെയ്തത് ഗൂഢലക്ഷ്യത്തോടെയാണ്. കോണ്‍ഗ്രസിന്റെ പരിപാടിക്കിടെ മുഖ്യമന്ത്രിയെ അപമാനിച്ചെന്ന് ചിത്രീകരിച്ച് മുഖ്യമന്ത്രിയുടെ പ്രതിച്ഛായ വര്‍ധിപ്പിക്കാനുള്ള സിപിഎമ്മിന്റെ നാടകമാണ് ഇതിനു പിന്നില്‍.

കെപിസിസി ക്ഷണിച്ചുവരുത്തിയ മുഖ്യമന്ത്രിയെ എല്ലാ ആതിഥ്യമര്യാദകളോടെയുമാണ് സ്വീകരിച്ചത്. വളരെ വൈകാരികമായ അന്തരീക്ഷത്തില്‍ ഉമ്മന്‍ ചാണ്ടിക്കുവേണ്ടി ഉയര്‍ന്ന മുദ്രാവാക്യങ്ങളെ നേതൃത്വം ഇടപെട്ട് പെട്ടെന്നു ശാന്തമാക്കിയിരുന്നു. എല്ലാത്തിലും രാഷ്ട്രീയം കാണുന്ന സിപിഎമ്മിന്റെ രാഷ്ട്രീയാന്ധത ഇനിയെങ്കിലും അവസാനിപ്പിക്കണം. അസഹിഷ്ണുതയുടെ കൊടുമുടിയേറിയ പിണറായി വിജയന്‍ ഉമ്മന്‍ചാണ്ടിയെന്ന ജനപ്രിയ മുഖ്യമന്ത്രിയില്‍ നിന്നും ഒരുപാട് പാഠങ്ങള്‍ പഠിക്കേണ്ടതുണ്ടെന്ന് സുധാകരന്‍ അഭിപ്രായപ്പെട്ടു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവം: മലപ്പുറം ചാംപ്യന്മാര്‍

1,412 പോയിന്റുമായി രണ്ടാം സ്ഥാനത്ത് കണ്ണൂരും 1,353 പോയിന്റുമായി മൂന്നാം സ്ഥാനത്ത് കോഴിക്കാടുമാണുള്ളത്.

Published

on

സംസ്ഥാന സ്‌കൂൾ ശാസ്‌ത്രോത്സവത്തിൽ മലപ്പുറം ജേതാക്കള്‍. 1,450 പോയിന്റുമായാണ് മലപ്പുറം ജില്ല ഓവറോൾ ചാംപ്യന്മാരായത്. 1,412 പോയിന്റുമായി രണ്ടാം സ്ഥാനത്ത് കണ്ണൂരും 1,353 പോയിന്റുമായി മൂന്നാം സ്ഥാനത്ത് കോഴിക്കാടുമാണുള്ളത്.

Continue Reading

kerala

സാദിഖലി തങ്ങളെ വിമർശിക്കുന്നതിൽ മുഖ്യമന്ത്രിയുടെയും സംഘ്പരിവാറിൻറെയും ശബ്ദം ഒന്ന്: വി.ഡി സതീശൻ

തങ്ങൾക്കെതിരായ മുഖ്യമന്ത്രിയുടെ അധിക്ഷേപകരമായ പരാമർശം അദ്ദേഹം ഡൽഹിയിൽ ദി ഹിന്ദുവിന് നൽകിയ അഭിമുഖത്തിന്റെ തുടർച്ചയാണ്.

Published

on

പാണക്കാട്‌ സാദിഖലി തങ്ങളെ വിമർശിക്കുന്നതിൽ മുഖ്യമന്ത്രിയുടെയും സംഘ്പരിവാറിൻറെയും ശബ്ദം ഒന്നാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഉജ്ജ്വലമായ മതേതര മാതൃക ഉയർത്തിപ്പിടിക്കുന്ന ആളാണ് പാണക്കാട് തങ്ങൾ. തങ്ങൾക്കെതിരായ മുഖ്യമന്ത്രിയുടെ അധിക്ഷേപകരമായ പരാമർശം അദ്ദേഹം ഡൽഹിയിൽ ദി ഹിന്ദുവിന് നൽകിയ അഭിമുഖത്തിന്റെ തുടർച്ചയാണ്.

മുനമ്പം വിഷയം ഉണ്ടായപ്പോൾ ഒരു ഭിന്നിപ്പ് ഉണ്ടാകാൻ പാടില്ലെന്ന് പറഞ്ഞ് മുസ്ലിം സംഘടനകളെ ചേർത്തുനിർത്തി സാധാരക്കാർക്കു വേണ്ടി നിലകൊള്ളുന്ന ആളാണ് തങ്ങൾ. കാർക്കശ്യം നിറഞ്ഞ മതേതര നിലപാടെടുത്ത ഒരു വ്യക്തിയെയാണ് മുഖ്യമന്ത്രി അധിക്ഷേപിച്ചത്. സത്യത്തിൽ അത് സംഘപരിവാറിനെ സന്തോഷിപ്പിക്കാനാണ്. ബി.ജെ.പിയുടെ സംസ്ഥാന പ്രസിഡന്റ് ചോദിക്കുന്നു തങ്ങളെ എന്താ വിമർശിക്കാൻ പാടില്ലേയെന്ന്. സംഘപരിവാറിന്റെ ശബ്ദവും മുഖ്യമന്ത്രിയുടെ ശബ്ദവും ഒന്നാണെന്നാണ് ഇതിൽ നിന്നും മനസ്സിലാകുന്നത്.

പാർലമെന്റ് തെരഞ്ഞെടുപ്പിൽ ന്യൂനപക്ഷ വർഗീയത ഉയർത്തിപ്പിടിച്ച സിപിഎം ഓന്തിന്റെ നിറം മാറിയതുപോലെ ഭൂരിപക്ഷ വർഗീയത ഉണ്ടാക്കാൻ ശ്രമിക്കുകയാണ്. പാലക്കാട് ഒരു കാരണവശാലും അത് വിലപ്പോകില്ല. മുഖ്യമന്ത്രിയെയും സർക്കാരിനെയും വെല്ലുവിളിക്കുകയാണ്, മൂന്ന് വർഷക്കാലത്തെ ഭരണത്തിന്റെ വിലയിരുത്തലാണ് പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ കാണാൻ പോകുന്നതെന്ന് പറയാൻ ധൈര്യം ഉണ്ടോ? മൂന്ന് വർഷത്തെ പ്രതിപക്ഷത്തിന്റെ പ്രവർത്തനങ്ങളുടെ വിലയിരുത്തൽ കൂടിയാകും തിരഞ്ഞെടുപ്പെന്ന് പറയാൻ ഞങ്ങൾ തയാറാണ്. സർക്കാർ തയ്യാറാണോ?

എന്താണ് കേരളത്തിന്റെ സ്ഥിതി? രൂക്ഷമായ വിലക്കയറ്റം, വിലക്കയറ്റത്തെ നിയന്ത്രിക്കാൻ മാർക്കറ്റിൽ ഇടപെടേണ്ട സപ്ലൈകോ അടച്ചുപൂട്ടലിൻെറ വക്കിലാണ്. ഖജനാവ് കാലിയാണ്. അഞ്ചു ലക്ഷത്തിൽ കൂടുതലുള്ള ചെക്ക് മാറില്ല. സാമൂഹ്യ സുരക്ഷാ പെൻഷൻ കുടിശ്ശികയാണ്. കെട്ടിട നിർമാണ തൊഴിലാളി ക്ഷേമനിധി പോലുള്ളത് മുഴുവൻ തകർച്ചയിലാണ്.

കെ.എസ്.ആർ.ടി.സി, സപ്ലൈകോ, ഇലക്ട്രിസിറ്റി ബോർഡ്, പൊതുമേഖലാ സ്ഥാപനങ്ങൾ, വാട്ടർ അതോറിട്ടി തുടങ്ങിയ എല്ലാ സ്ഥാപനങ്ങളും അപകടത്തിലാണ്. ആരോഗ്യ മേഖലയിൽ കാരുണ്യ പദ്ധതി 1600 കോടി സർക്കാർ നൽകാനുണ്ട്. സ്വകാര്യ ആശുപത്രിയിലും സർക്കാർ ആശുപത്രിയിലും കാസ്പ് കാർഡ് എടുക്കുന്നില്ല. ഒരാനുകൂല്യവും സർക്കാർ സാധാരണക്കാർക്ക് നൽകുന്നില്ല. റോഡ് മുഴുവൻ കുഴിയാണ്. കോൺട്രാക്ടർമാർ വർക്ക് എടുക്കുന്നില്ല. രൂക്ഷമായ ധനപ്രതിസന്ധിയാണ്.

മദ്യത്തിലും സ്വർണത്തിലും പതിനായിരക്കണക്കിന് കോടി രൂപയുടെ നികുതി വെട്ടിപ്പ് നടക്കുകയാണ്. ആരോഗ്യരംഗം തകർന്ന് തരിപ്പണമായിരിക്കുന്നു. വൈസ് ചാൻസിലർമാരില്ല. ഉന്നതവിദ്യാഭ്യാസ രംഗം തകർന്ന് തരിപ്പണമായിരിക്കുന്നു. ഇതുപോലൊരു പരിതാപകരമായ അവസ്ഥയിൽ കേരളം എത്തിയിട്ടില്ല. ഇതെല്ലാം മറച്ചുവെയ്ക്കാൻ സംഘപരിവാറിന്റെ വർഗീയ രാഷ്ട്രീയത്തിന് കുടപിടിച്ചുകൊടുക്കുകയാണെന്നും വി.ഡി. സതീശൻ പറഞ്ഞു.

സി.പി.എം-ബി.ജെ.പി അവിശുദ്ധ ബാന്ധവത്തിനെതിരെയുള്ള പ്രചാരണമാണ് പാലക്കാട് ഐക്യ ജനാധിപത്യ മുന്നണി നടത്തിയത്. ഉജ്ജ്വല ഭൂരിപക്ഷത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് വിജയിക്കുക തന്നെ ചെയ്യും. പതിനായിരത്തിൽ അധികം ഭൂരിപക്ഷത്തിൽ. ഒരുപക്ഷെ പതിനയ്യായിരത്തിൽ എത്തിയാലും അത്ഭുതപ്പെടാനില്ല. രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് വിജയിക്കുക തന്നെ ചെയ്യുമെന്നും വി.ഡി സതീശൻ പറഞ്ഞു.

Continue Reading

kerala

മുനമ്പം പ്രശ്‌നം പരിഹരിക്കാന്‍ സാദിഖലി തങ്ങള്‍ കൂടെനില്‍ക്കുന്നതില്‍ അഭിമാനം: ലത്തീന്‍ മെത്രാന്‍ സമിതി

മുനമ്പം നിവാസികളുടെ പ്രശ്‌നം പരിഹരിക്കാൻ തങ്ങളും കുഞ്ഞാലിക്കുട്ടി സാഹിബും എത്തിയതിൽ ഒത്തിരി സന്തോഷമുണ്ടെന്ന് മെത്രാൻ സമിതി പ്രതിനിധികൾ പറഞ്ഞു.

Published

on

മുനമ്പം പ്രശ്‌നം പരിഹരിക്കാൻ സയ്യിദ് സാദിഖലി തങ്ങൾ കൂടെനിൽക്കുന്നതിൽ അഭിമാനമുണ്ടെന്ന് ലത്തീൻ മെത്രാൻ സമിതി. സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, പി.കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയ നേതാക്കൾക്കൊപ്പം വാരാപ്പുഴ അതിരൂപത ബിഷപ്പ് ഹൗസിൽ നടന്ന ചർച്ചക്ക് ശേഷമാണ് നേതാക്കൾ മാധ്യമങ്ങളെ കണ്ടത്.

മുനമ്പം നിവാസികളുടെ പ്രശ്‌നം പരിഹരിക്കാൻ തങ്ങളും കുഞ്ഞാലിക്കുട്ടി സാഹിബും എത്തിയതിൽ ഒത്തിരി സന്തോഷമുണ്ടെന്ന് മെത്രാൻ സമിതി പ്രതിനിധികൾ പറഞ്ഞു. നാട്ടിൽ മതമൈത്രി നിലനിർത്തണമെന്നും ഇതൊരു മാനുഷിക പ്രശ്‌നമാണെന്നും അവർ കൂട്ടിച്ചേർത്തു.

വിഷയം പരിഹരിക്കാൻ സർക്കാർ എത്രയും വേഗം ഇടപെടൽ നടത്തണമെന്ന് സാദിഖലി ശിഹാബ് തങ്ങളും പി.കെ കുഞ്ഞാലിക്കുട്ടിയും പറഞ്ഞു. സാങ്കേതിക പ്രശ്‌നങ്ങൾ സർക്കാർ ഇടപെട്ട് പരിഹരിക്കണം. മുസ്ലിം സംഘടനകളും ഫാറൂഖ് കോളേജ് കമ്മിറ്റിയും പ്രശ്‌നം രമ്യമായി പരിഹരിക്കാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്. സർക്കാർ അതിന് മുൻകൈയെടുക്കണമെന്നും നേതാക്കൾ പറഞ്ഞു. മുനമ്പം ഭൂസംരക്ഷണ സമിതി നേതാക്കളും ചർച്ചയിൽ പങ്കെടുത്തു.

Continue Reading

Trending