Connect with us

kerala

ലോകായുക്തയുടെത് വിടുപണി: കെ.സുധാകരന്‍

Published

on

ദുരിതാശ്വാസനിധി കേസിലെ പരാതിക്കാരന്‍ മുന്‍ സിന്‍ഡിക്കേറ്റംഗം ആര്‍എസ് ശശികുമാറിനെ പേപ്പട്ടി എന്നും മറ്റും വിളിച്ച് ആക്ഷേപിച്ച ലോകായുക്ത ആര്‍ക്കുവേണ്ടിയാണ് വിടുപണി ചെയ്യുന്നതെന്ന് വ്യക്തമാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. കേസ് നാളെ (ബുധന്‍) പരിഗണിക്കാനിരിക്കെ പരാതിക്കാരനെതിരേ ഇന്നു നടത്തിയ പരാമര്‍ശങ്ങള്‍ വിധി ഏതു ദിശയിലേക്കാണ് നീങ്ങുന്നതെന്ന് വ്യക്തമാക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ സല്‍ക്കാരത്തിന്റെ രുചി നാവിന്‍ തുമ്പിലിരിക്കുമ്പോള്‍ ലോകായുക്തയില്‍നിന്നും ഉപലോകായുക്തയില്‍നിന്നും കൂടുതലൊന്നും പ്രതീക്ഷിക്കേണ്ടെന്നു സുധാകരന്‍ ചൂണ്ടിക്കാട്ടി.

ലോകായുക്തയെ വ്യക്തിപരമായി ആക്രമിക്കുന്ന ഒന്നും പരാതിക്കാരന്‍ ഉന്നയിച്ചിട്ടില്ല. അതൊക്കെ ചെയ്തത് ക്യാപ്റ്റന്റെ വലംകയ്യായ മുന്‍മന്ത്രിയാണ്. അതിനെതിരേ കമാന്നൊരക്ഷരം പോലും ലോകായുക്ത ഉരിയാടിയിട്ടില്ല. പരാതിക്കാരന്‍ ലോകായുക്തയുടെ വിധിയെ വിമര്‍ശിക്കുകയും അതിനെതിരേ ഹര്‍ജി നല്കുകയും അതില്‍ കഴമ്പുള്ളതുകൊണ്ട് ലോകായുക്ത സ്വീകരിക്കുകയുമാണ് ചെയ്തത്. ദുരിതാശ്വാസനിധി അഴിമതിക്കേസ് ലോകായുക്തയുടെ പരിധിയില്‍ വരുമെന്ന് 2019ല്‍ ജസ്റ്റിസ് പയസ് സി കുര്യാക്കോസ്, ജസ്റ്റിസ് കെപി ബാലചന്ദ്രന്‍, ജസ്റ്റിസ് എകെ ബഷീര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന ഫുള്‍ബെഞ്ച് കണ്ടെത്തുകയും മൂന്നുവര്‍ഷം വാദപ്രതിവാദങ്ങള്‍ നടത്തുകയും ചെയ്തശേഷം അതെല്ലാം കാറ്റില്‍പ്പറത്തി വീണ്ടും ആദ്യംമുതല്‍ തുടങ്ങുമ്പോള്‍ ഈ ലോകായുക്തയില്‍ എന്തോ ചീഞ്ഞുനാറുന്നുവെന്ന് ജനങ്ങള്‍ക്കു തോന്നിയാല്‍ എങ്ങനെ കുറ്റംപറയാനാകുമെന്ന് സുധാകരന്‍ ചോദിച്ചു.

സുപ്രീംകോടതി ജഡ്ജിമാര്‍ക്കു നല്കിയിട്ടുള്ള മാനദണ്ഡപ്രകാരം (സെക്ഷന്‍ 10) ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ അല്ലാതെയുള്ള ആതിഥ്യവും വിരുന്നും ഒഴിവാക്കണമെന്നിരിക്കേ മുഖ്യമന്ത്രിയുടെ വിരുന്നില്‍ ലോകായുക്ത പങ്കെടുത്തതിനെയാണ് പരാതിക്കാരന്‍ വിമര്‍ശിച്ചത്. മുഖ്യമന്ത്രിക്കെതിരേയുള്ള ദുരിതാശ്വാസ അഴിമതിക്കേസ് ലോകായുക്ത പരിഗണിച്ചുകൊണ്ടിരിക്കുമ്പോള്‍ സുപ്രീംകോടതി മാനദണ്ഡങ്ങള്‍ ചീന്തിയെറിഞ്ഞ് വിരുന്നില്‍ പങ്കെടുത്തതിന് എന്തു ന്യായീകരണമാണ് പറയാനുള്ളത്? ഇതു തെറ്റായ സന്ദേശമല്ലേ ജനങ്ങള്‍ക്കു നല്കിയതെന്നു സുധാകരന്‍ ചോദിച്ചു.

എന്തെങ്കിലുമൊരു ന്യായമോ, കുരുട്ടുബുദ്ധിയോ കാണിച്ച് മുഖ്യമന്ത്രിയെ രക്ഷിക്കുന്ന നാടകത്തിനാണ് കേരളം സാക്ഷ്യം വഹിക്കാന്‍ പോകുന്നതെന്ന് ഈ നാടിന് ആശങ്കയുണ്ട്. ജനങ്ങളോടും സത്യത്തോടും നീതിയോടുമാണ് കൂറെന്നു തെളിയിക്കാനുള്ള അവസരമാണ് ലോകായുക്തയുടെ മുന്നിലുള്ളതെന്ന് സുധാകരന്‍ പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പത്തനംതിട്ട കോന്നിയില്‍ വീടിനു തീ പിടിച്ച് ഒരാള്‍ വെന്തുമരിച്ചു

തീ അണക്കാനുള്ള ശ്രമം ഫയര്‍ഫോഴ്‌സ് തുടരുകയാണ്

Published

on

പത്തനംതിട്ട കോന്നിയില്‍ വീടിനു തീ പിടിച്ച് ഒരാള്‍ വെന്തുമരിച്ചു. കോന്നി ഇളകൊള്ളൂര്‍ ലക്ഷം വീട്ടില്‍ വനജയുടെ മകന്‍ മനോജ് ആണ് മരിച്ചത്. അപകടസമയം, വനജയും മകനും ഭര്‍ത്താവും വീട്ടില്‍ ഉണ്ടായിരുന്നു. വീട് പൂര്‍ണമായി കത്തി നശിച്ചു. അപകടകാരണം വ്യക്തമായിട്ടില്ല. നാട്ടുകാര്‍ ഉള്‍പ്പെടെയുള്ളവര്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലാണ് വനജയെയും ഭര്‍ത്താവിനെയും പുറത്തെത്തിക്കുന്നത്. പിന്നീട് ഫയര്‍ഫോഴ്സ് നടത്തിയ പരിശോധനയിലാണ് മകനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തീ അണക്കാനുള്ള ശ്രമം ഫയര്‍ഫോഴ്‌സ് തുടരുകയാണ്.

Continue Reading

kerala

ലഹരിക്കേസ്; ഷൈനിനെതിരെ 10 വര്‍ഷത്തിലേറെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങള്‍ ചുമത്തി പൊലീസ്

ജാമ്യത്തില്‍ വിട്ട നടനോട് തിങ്കളാഴ്ച വീണ്ടും ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്

Published

on

കൊച്ചി: ലഹരിക്കേസില്‍ ഷൈനിനെതിരെ 10 വര്‍ഷത്തിലേറെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങള്‍ ചുമത്തി പൊലീസ്. ലഹരി മരുന്ന് ഉപയോഗിച്ചതിന് എന്‍.ഡി.പി.എസ് സെക്ഷന്‍ 27 (ബി) (ആറ് മാസം തടവോ 10,000 രൂപ പിഴയോ), ക്രിമിനല്‍ ഗൂഢാലോചന നടത്തിയതിന് എന്‍.ഡി.പി.എസ് സെക്ഷന്‍ 29 (10 വര്‍ഷം തടവോ പിഴയോ), തെളിവ് നശിപ്പിക്കലിന് ബി.എന്‍.എസ് സെക്ഷന്‍ 238 (മൂന്ന് വര്‍ഷം തടവ്) എന്നിവ പ്രകാരമാണ് നടനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.

താരത്തെ ഇന്ന് പൊലീസ് ജാമ്യത്തില്‍ വിട്ടിരുന്നു. വൈദ്യപരിശോധനക്കു ശേഷം എറണാകുളം നോര്‍ത്ത് സ്റ്റേഷനില്‍ എത്തിച്ച ശേഷം ജാമ്യത്തില്‍ വിട്ട നടനോട് തിങ്കളാഴ്ച വീണ്ടും ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ടാഴ്ച കൂടുമ്പോള്‍ സ്റ്റേഷനില്‍ ഹാജരാകണമെന്നും എപ്പോള്‍ വിളിച്ചാലും വരണമെന്നുമുള്ള വ്യവസ്ഥകളിന്മേലാണ് ജാമ്യം.

കേസില്‍ ഒന്നാംപ്രതിയാണ് ഷൈന്‍ ടോം ചാക്കോ. ഷൈനിന്റെ സുഹൃത്ത് അഹമ്മദ് മുര്‍ഷിദാണ് രണ്ടാംപ്രതി. ഷൈന്‍ ഹോട്ടലില്‍ റൂമെടുത്തത് സുഹൃത്തിനൊപ്പം ലഹരി ഉപയോഗിക്കാനെന്ന് എഫ് ഐ ആറില്‍ പറയുന്നു. ലഹരി ഉപയോഗിക്കുന്ന ആളാണെന്ന് ഷൈന്‍ ചോദ്യംചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്. പക്ഷെ ഹോട്ടലില്‍ നിന്ന് ഇറങ്ങിയോടിയ ദിവസം ലഹരി ഉപയോഗിച്ചിട്ടില്ലെന്നാണ് നടന്‍ പൊലീസിന് നല്‍കിയ മൊഴി.

മുടി ,നഖം എന്നിവ ശാസ്ത്രീയ പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്. ഷൈന്‍ പലതവണ മയക്കുമരുന്ന് ഉപയോഗിച്ചതായി എഫ്ഐആറില്‍ പറയുന്നു. ഷൈന്‍ ടോം ചാക്കോയുടെ നേതൃത്വത്തില്‍ ഹോട്ടലില്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഹോട്ടലില്‍ പരിശോധനക്കായി എത്തിയത്.

പരിശോധന ദിവസം നടന്‍ ഓടി രക്ഷപ്പെട്ടത് തെളിവ് നശിപ്പിക്കാനുള്ള ശ്രമമാണെന്നാണ് പോലീസ് വിലയിരുത്തല്‍. ചോദ്യം ചെയ്യലിലും പോലീസ് ഇക്കാര്യം ആവര്‍ത്തിച്ചു ചോദിച്ചെങ്കിലും കൃത്യമായ മറുപടി നല്‍കാന്‍ ഷൈന്‍ പരാജയപ്പെടുകയായിരുന്നു. അതേസമയം മെത്താഫിറ്റമിനും, കഞ്ചാവ് തുടങ്ങിയ ലഹരി വസ്തുക്കള്‍ ഉപയോഗിക്കാറുണ്ടെന്ന് പോലീസിനോട് ഷൈന്‍ ടോം ചാക്കോ സമ്മതിച്ചിരുന്നു. എന്നാല്‍ പോലീസ് പരിശോധനക്കെത്തിയ ദിവസം ലഹരി ഉപയോഗിച്ചിരുന്നില്ലെന്നാണ് ഷൈന്‍ പറയുന്നത്.

മുന്‍പ് ഡി അഡിക്ഷന്‍ സെന്ററില്‍ പ്രവേശിപ്പിച്ചിരുന്നെന്നും ദിവസങ്ങള്‍ക്കിപ്പുറം അവിടെ നിന്ന് പോരുകയായിരുന്നുവെന്നും ഷൈന്‍ മൊഴി നല്‍കി. ലഹരി ഉപയോഗം കൂടിയപ്പോള്‍ പിതാവ് കൂത്താട്ടുകുളത്തെ ചികിത്സാ കേന്ദ്രത്തില്‍ കൊണ്ടാക്കിയെന്നാണ് ഷൈന്‍ പൊലീസിനോട് പറഞ്ഞത്.

എന്‍ഡിപിഎസ് സെക്ഷന്‍ 27, 29 പ്രകാരമാണ് ഷൈനെതിരെ കേസെടുത്തിട്ടുള്ളത്. ലഹരിമരുന്ന് ഉപയോഗിച്ചതിന്റെ തെളിവ് ലഭിച്ച പശ്ചാത്തലത്തിലാണ് കേസ് എടുത്തതെന്നാണ് പൊലീസില്‍ നിന്ന് ലഭിക്കുന്ന വിവരം. ലഹരി ഉപയോഗം, ലഹരി ഉപയോഗത്തിന് പ്രേരിപ്പിക്കുക, പങ്കാളി ആകുക അടക്കമുള്ള കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.

Continue Reading

kerala

കോഡൂരില്‍ ഓട്ടോ ഡ്രൈവര്‍ മരിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയ ബസ് ഡ്രൈവര്‍ ജീവനൊടുക്കിയ നിലയില്‍

ബസ് ജീവനക്കാരും ഓട്ടോ ഡ്രൈവറും തമ്മിലുണ്ടായ തര്‍ക്കത്തിനിടെ ഓട്ടോ ഡ്രൈവര്‍ മരിച്ച സംഭവത്തില്‍ പ്രതിയായിരുന്നു പി.ടി.ബി ബസ് ഡ്രൈവറായ ഷിജു

Published

on

മലപ്പുറം കോഡൂരില്‍ ഓട്ടോ ഡ്രൈവര്‍ മരിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയ ബസ് ഡ്രൈവറെ ലോഡ്ജ് മുറിയില്‍ ജീവനൊടുക്കിയ നിലയില്‍ കമണ്ടെത്തി. ആനക്കയം പുള്ളീലങ്ങാടി കളത്തിങ്ങല്‍പ്പടി കോന്തേരി രവിയുടെ മകന്‍ ഷിജു (37) ആണ് മരിച്ചത്.

മഞ്ചേരി കോര്‍ട്ട് റോഡിലെ ലോഡ്ജില്‍ മുറിയെടുത്ത ഷിജുവിനെ ഇന്ന് രാവിലെ വാതിലില്‍ തട്ടി വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. ഉച്ചക്ക് 12നും അകത്തുനിന്ന് ശബ്ദം കേള്‍ക്കാത്തതിനെ തുടര്‍ന്ന് ലോഡ്ജ് ഉടമ പൊലീസിലറിയിച്ചു. പൊലീസ് എത്തി വാതില്‍ ചവിട്ടി തുറന്നപ്പോഴാണ് ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ മാര്‍ച്ച് ഏഴിന് ബസ് ജീവനക്കാരും ഓട്ടോ ഡ്രൈവറും തമ്മിലുണ്ടായ തര്‍ക്കത്തിനിടെ ഓട്ടോ ഡ്രൈവര്‍ മരിച്ച സംഭവത്തില്‍ പ്രതിയായിരുന്നു പി.ടി.ബി ബസ് ഡ്രൈവറായ ഷിജു. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഷിജു 22 ദിവസം റിമാന്‍ഡിലായിരുന്നു.

മിനിയാണ് ഷിജുവിന്റെ ഭാര്യ. മാതാവ്: സുമതി. മക്കള്‍: അഭിമന്യു, ആദിദേവ്, കാശി.

Continue Reading

Trending