Connect with us

News

കെ റെയില്‍ മനംമാറ്റം മറ്റൊരു സി.പി.എം- ബിജെപി ഡീൽ; കെ സുധാകരന്‍

കേരളത്തില്‍ ബിജെപിക്ക് ഒരു എംപിയെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കി നല്‍കിയപ്പോള്‍ അതിനു നല്കുന്ന മറ്റൊരു പ്രത്യുപകാരമാണ് കെ റെയില്‍.

Published

on

ഇത്രയും നാള്‍ കെ.റെയിലിന് അനുമതി നിഷേധിച്ച കേന്ദ്ര സര്‍ക്കാരിന്റെയും റെയില്‍വെയുടെയും പെട്ടെന്നുള്ള മനം മാറ്റത്തിന് പിന്നില്‍ സിപിഎം-ബിജെപി അന്തര്‍ധാരയുണ്ടെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി.

കേരളത്തില്‍ ബിജെപിക്ക് ഒരു എംപിയെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കി നല്‍കിയപ്പോള്‍ അതിനു നല്കുന്ന മറ്റൊരു പ്രത്യുപകാരമാണ് കെ റെയില്‍. ജനങ്ങളുടെ ബുദ്ധിമുട്ട് പരിഗണിക്കാതെ സിപിഎമ്മിന് പൊതുസമ്പത്ത് കൊള്ളനടത്താന്‍ അവസരം ഒരുക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍.

പാരിസ്ഥിതിക,സാങ്കേതിക പ്രശ്‌നം പരിഹരിച്ചാല്‍ കെ.റെയില്‍ പദ്ധതി നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സന്നദ്ധമാണെന്ന റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവന്റെ പ്രസ്താവന കേരളത്തെ ഞെട്ടിച്ചു.

നിലവിലുള്ള പാതയുടെ നവീകരണവും സിഗ്നലിംഗ് ആധുനികവത്കരണവും വളവ് നികത്തല്‍ ഉള്‍പ്പെടെയുള്ള നടപടികളിലൂടെ അതിവേഗ ട്രെയിന്‍ ഗാതാഗതം സാധ്യമാണ്.

അതിനായി ശ്രമിക്കാതെ ജനങ്ങളെ കൂട്ടത്തോടെ കുടിയൊഴിപ്പിച്ച് ഗുരുതര പാരിസ്ഥിതിക പ്രശ്‌നം സൃഷ്ടിക്കുന്ന കെ.റെയില്‍ തന്നെ വേണമെന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ വാശിപിടിക്കുന്നതിന് പിന്നില്‍ ഈ പദ്ധതിയില്‍ നിന്ന് ലഭിക്കുന്ന കോടികളുടെ കമ്മീഷനും അഴിമതിക്കുള്ള സാധ്യതകളുമാണ്. നാടിനും ജനങ്ങള്‍ക്കും ദോഷകരമായ കെ.റെയില്‍ പദ്ധതി അടിച്ചേല്‍പ്പിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ശ്രമിച്ചാല്‍ ജനകീയ പ്രക്ഷോഭത്തിലൂടെ ചെറുത്ത് തോല്‍പ്പിക്കുമെന്ന് കെ.സുധാകരന്‍ മുന്നറിയിപ്പ് നല്കി.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കോഴിക്കോട് മെഡി. കോളേജപകടം: അഞ്ച് പേരടങ്ങുന്ന മെഡിക്കല്‍ ടീം അന്വേഷിക്കുമെന്ന് ഡിഎംഇ

ര്‍ണമായ റിപ്പോര്‍ട്ട് ഈ ആഴ്ച തന്നെ സര്‍ക്കാരിന് നല്‍കുമെന്നും സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയവരെ തിരിച്ചെത്തിക്കുമെന്നും ഡിഎംഇ കെ.വി വിശ്വനാഥന്‍ പറഞ്ഞു.

Published

on

കോഴിക്കോട് മെഡിക്കല്‍ കോളജ് കാഷ്വാലിറ്റിയില്‍ പുക ഉയര്‍ന്നുണ്ടായ അപകടം അഞ്ച് പേരടങ്ങുന്ന മെഡിക്കല്‍ ടീം അന്വേഷിക്കുമെന്ന് ഡിഎംഇ. പൂര്‍ണമായ റിപ്പോര്‍ട്ട് ഈ ആഴ്ച തന്നെ സര്‍ക്കാരിന് നല്‍കുമെന്നും സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയവരെ തിരിച്ചെത്തിക്കുമെന്നും ഡിഎംഇ കെ.വി വിശ്വനാഥന്‍ പറഞ്ഞു.

രോഗികള്‍ക്കുണ്ടായ ബുദ്ധിമുട്ടുകളും മരണവുമുള്‍പ്പെടെ പരിശോധിക്കാനാണ് അഞ്ചംഗ ടീമിനെ നിയോഗിച്ചിരിക്കുന്നത്.

കോട്ടയം മെഡിക്കല്‍ കോളജ് സൂപ്രണ്ട്, തൃശൂര്‍ മെഡി. കോളജ് സൂപ്രണ്ട്, തൃശൂര്‍ മെഡി. കോളജ് സര്‍ജറി വിഭാഗം പ്രൊഫസര്‍, എറണാകുളം പള്‍മണോളജി എച്ച്ഒഡി, കൊല്ലം മെഡി. കോളജ് ഫോറന്‍സിക് ഹെഡ് എന്നിവരടങ്ങുന്ന ടീമായിരിക്കും അന്വേഷിക്കുക. ഇന്ന് പത്ത് മണിക്ക് ആരംഭിച്ച യോഗം മൂന്നര മണിക്കൂര്‍ നീണ്ടു. വകുപ്പ് മേധാവികള്‍, മെഡിക്കല്‍ കോളജ് സൂപ്രണ്ട്, ഡിഎംഇ, പ്രിന്‍സിപ്പല്‍, പൊലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

അതേസമയം, പുകയുണ്ടായ കാഷ്വാലിറ്റി ഉള്‍പ്പെടുന്ന ബ്ലോക്ക് പ്രവര്‍ത്തനസജ്ജമാക്കേണ്ടതുണ്ട്. അപകടമുണ്ടായ ബ്ലോക്കിലെ രോഗികളെ മാറ്റുന്നതിനാണ് ആദ്യ മുന്‍ഗണന. താഴത്തെ നിലയും ഒന്നാം നിലയും ഒഴികെയുള്ള മറ്റ് നിലകള്‍ ഇന്നു തന്നെ പ്രവര്‍ത്തനസജ്ജമാക്കും. കാഷ്വാലിറ്റി, എംആര്‍ഐ വിഭാഗങ്ങള്‍ പ്രവര്‍ത്തനസജ്ജമാക്കുന്നത് വൈകും.

Continue Reading

kerala

കെ വി റാബിയ; നിശ്ചയദാര്‍ഢ്യത്തിന്റെയും കരുത്തിന്റെയും പ്രതീകം, അനേകര്‍ക്ക് അക്ഷര വെളിച്ചം പകര്‍ന്നുനല്‍കി: പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍

വീല്‍ചെയറിലിരുന്ന് അവര്‍ എഴുതാനും വായിക്കാനുമറിയാത്ത ഒരു സമൂഹത്തെ അറിവിന്റെ പൂന്തോപ്പിലേക്ക് നടത്തിച്ചെന്നും തങ്ങള്‍ പറഞ്ഞു.

Published

on

പദ്മശ്രീ കെ.വി റാബിയ അവരുടെ നിയോഗം പൂര്‍ത്തിയാക്കി നാഥനിലേക്ക് മടങ്ങിയിരിക്കുന്നുവെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. നിശ്ചയദാര്‍ഢ്യത്തിന്റെയും കരുത്തിന്റെയും പ്രതീകമായിരുന്നു അവര്‍ അനേകര്‍ക്ക് അക്ഷര വെളിച്ചം പകര്‍ന്നുനല്‍കിയാണ് വിടവാങ്ങിയിരിക്കുന്നതെന്നും തങ്ങല്‍ പറഞ്ഞു.

ചെറിയ പ്രായത്തില്‍ തന്നെ ബാധിച്ച പോളിയോയും പിന്നീട് അര്‍ബുദവും അവരെ തളര്‍ത്തിയിരുത്തിയിരുന്നില്ല. പ്രതീക്ഷയറ്റുപോകാതെ നാട്ടില്‍ അക്ഷര വിപ്ലവം സാധ്യമാക്കി. വീല്‍ചെയറിലിരുന്ന് അവര്‍ എഴുതാനും വായിക്കാനുമറിയാത്ത ഒരു സമൂഹത്തെ അറിവിന്റെ പൂന്തോപ്പിലേക്ക് നടത്തിച്ചെന്നും തങ്ങള്‍ പറഞ്ഞു.

യു.എനും രാജ്യവും അവരുടെ പ്രവര്‍ത്തനങ്ങളെ പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ചെന്നും കേരളം സാക്ഷര സംസ്ഥാനമായതില്‍ അവരുടെ പ്രയത്നങ്ങളുമുണ്ടായിരുന്നെന്നും സാദിഖലി തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

കെ വി റാബിയ; മനസ്സിന്റെ ശക്തിക്കൊണ്ട് ലോകം കീഴടക്കാമെന്ന് നമുക്ക് മുന്നില്‍ ജീവിച്ചു തെളിയിച്ച മഹത് വ്യക്തി: പി കെ കുഞ്ഞാലിക്കുട്ടി

മനസ്സിന്റെ ശക്തി ഒന്ന്‌കൊണ്ട് മാത്രം ലോകം കീഴടക്കാമെന്ന് നമുക്ക് മുന്നില്‍ ജീവിച്ചു തെളിയിച്ച മഹത് വ്യക്തിത്വമായിരുന്നു കെ വി റാബിയ എന്ന് പി കെ കുഞ്ഞാലിക്കുട്ടി.

Published

on

മനസ്സിന്റെ ശക്തി ഒന്ന്‌കൊണ്ട് മാത്രം ലോകം കീഴടക്കാമെന്ന് നമുക്ക് മുന്നില്‍ ജീവിച്ചു തെളിയിച്ച മഹത് വ്യക്തിത്വമായിരുന്നു കെ വി റാബിയ എന്ന് പി കെ കുഞ്ഞാലിക്കുട്ടി. നമ്മുടെ കണ്‍വെട്ടത്ത് നിന്ന് കൊണ്ട് ഒരേ പോലെ നമ്മെ ആശ്ചര്യപ്പെടുത്തുകയും, പ്രചോദിപ്പികുകയും ചെയ്ത് കൊണ്ടിരുന്ന അത്ഭുതപ്രതിഭയാണ് റാബിയ എന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. തോറ്റ് പോയേക്കാവുന്ന, അതിന് ന്യായം പറയാവുന്ന നിരവധി ദുര്‍ഘടങ്ങളിലൂടെ കടന്ന് പോയ അവര്‍ എത്ര മനോഹരമായാണ് അവരുടെ ആത്മകഥയുടെ പേര് പോലെ തന്റെ സ്വപ്നങ്ങള്‍ക്ക് ചിറക് തുന്നിപ്പിടിപ്പിച്ച് പറന്നുയര്‍ന്നതെന്നും കുഞ്ഞാലിക്കുട്ടി തന്റെ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

പോളിയോയും അര്‍ബുദവും, വീഴ്ച മൂലമുണ്ടായ പരിക്കും ജീവിതത്തിന്റെ ഓരോ ഘട്ടങ്ങളും തളര്‍ത്തിയ റാബിയ സമൂഹം കല്പിച്ചു തരുന്ന അനുകമ്പയുടെ തോടിനുള്ളില്‍ ഒതുങ്ങിയിരുന്ന് കാലം തീര്‍ക്കാതെ സ്വന്തം ഇച്ഛാശക്തി കൊണ്ട് ജീവിതം ആഴത്തില്‍ അടയാളപ്പെടുത്തിയ ചരിതം മനുഷ്യര്‍ക്കാകെയും മാതൃകയാണ്.

അക്ഷരങ്ങളെ ഏറെ സ്‌നേഹിച്ച റാബിയ തന്റെ നിയോഗവും ആ മേഖലയിലാണെന്ന് തിരിച്ചറിഞ്ഞു പ്രവര്‍ത്തിച്ചു. സാക്ഷരതാ പ്രവര്‍ത്തനങ്ങളുടെ മുന്നണിപ്പോരാളിയായി പ്രവര്‍ത്തിച്ച അവര്‍ ചലനം എന്ന പേരിലൊരു ട്രസ്റ്റുണ്ടാക്കി സ്ത്രീകളുടെ ഉന്നമനത്തിന് വേണ്ടി പ്രവര്‍ത്തിച്ച് സാമൂഹ്യ ക്ഷേമ രംഗത്തും നിറഞ്ഞു നിന്നു.

പതിനാലാം വയസ്സില്‍ പോളിയോ ബാധിച്ച് വീല്‍ചെയറിലായ ഒരു പെണ്‍കുട്ടി പിന്നീട് വിധി ഒരുക്കി വെച്ച ഓരോ പ്രതിസന്ധികളെയും അതിജയിച്ച് വെള്ളിലക്കാടെന്ന ഒരു ഗ്രാമീണ പശ്ചാത്തലത്തില്‍ നിന്ന് രാജ്യം പത്മശ്രീ നല്‍കി ആദരിച്ചവരുടെ പട്ടികയില്‍ വരെ ഇടം നേടിയ പേരുകാരി ആയി മാറിയതിന്റെ പോരാട്ട കഥ തലമുറകള്‍ക്ക് പ്രചോധനമാകുമെന്നുറപ്പാണെന്നും പി കെ കുഞ്ഞാലിക്കുട്ടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

Continue Reading

Trending