gulf
കെ. മുഹമ്മദുണ്ണി ഹാജി ജനക്ഷേമത്തിനായി സമർപ്പിത ജീവിതം നയിച്ച നേതാവ്: ഖത്വീഫ് കെ.എം.സി.സി
അരനൂറ്റാണ്ട് കാലം മത സാമൂഹിക സാംസ്കാരിക രാഷ്ട്രീയ പൊതുമണ്ഡലത്തിൽ നിറഞ്ഞുനിന്ന അദ്ദേഹം കൊണ്ടോട്ടിയുടെ സമഗ്രമായ വികസന മുന്നേറ്റത്തിന് മാതൃകാപരമായി നേതൃത്വം നൽകിയ ജനപ്രതിനിധിയാണ്.

ഏറനാട്ടിലെ സാധാരണക്കാരന്റെ ഹൃദയം തൊട്ടറിഞ്ഞ നേതാവായിരുന്നു അന്തരിച്ച മുൻ എം.എൽ.എ കെ. മുഹമ്മദുണ്ണി ഹാജിയെന്ന് ഖത്വീഫ് കെ.എം.സി.സി അനുശോചന യോഗം അഭിപ്രായപ്പെട്ടു. അരനൂറ്റാണ്ട് കാലം മത സാമൂഹിക സാംസ്കാരിക രാഷ്ട്രീയ പൊതുമണ്ഡലത്തിൽ നിറഞ്ഞുനിന്ന അദ്ദേഹം കൊണ്ടോട്ടിയുടെ സമഗ്രമായ വികസന മുന്നേറ്റത്തിന് മാതൃകാപരമായി നേതൃത്വം നൽകിയ ജനപ്രതിനിധിയാണ്.
ഔദ്യോഗിക ജീവിതത്തിൽ പോലും ഔപചാരികതകൾ ഇല്ലാതെ ജനങ്ങൾക്കൊപ്പം ജീവിച്ച ജനകീയ പരിവേഷമാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കിയത്.
കക്ഷിരാഷ്ട്രീയ ജാതിമതഭേദമന്യേ സമൂഹത്തിന്റെ നാനാതുറകളിലുള്ള വിവിധ ജനങ്ങൾക്കും വിവേചനമില്ലാതെ നീതി ലഭ്യമാക്കിയ ജനപ്രിയ നായകന്റെ വിയോഗം തീരാനഷ്ടമാണെന്നും അനുശോചന പ്രമേയം ചൂണ്ടിക്കാണിച്ചു.
പ്രസിഡൻറ് മുഷ്താഖ് പേങ്ങാട് അധ്യക്ഷത വഹിച്ചു. ഹബീബ് കോയ തങ്ങൾ പ്രാർഥനക്ക് നേതൃത്വം നൽകിയ ചടങ്ങിൽ ടി.ടി. കരീം വേങ്ങര, സലാമി ഓമച്ചപ്പുഴ, അബ്ദുൽ വഹാബ് മുസ്ലിയാർ, അസീസ് കാരാട്, നിയാസ് തോട്ടിക്കൽ, ഫൈസൽ മക്രെരി, നൗഷാദ് കുമ്മിണിപ്പറമ്പ് തുടങ്ങിയവർ സംസാരിച്ചു.
gulf
ആഗോള റോഡ് സുരക്ഷാ വാരത്തില്‍ അബുദാബി ഗതാഗത വിഭാഗം പങ്കാളികളായി
കോര്‍ണിഷില്‍, കാല്‍നടയാത്രക്കാര്‍, സൈക്ലിസ്റ്റുകള്‍, ഇ-സ്കൂട്ടര്‍ ഉപയോക്താക്കള്‍ എന്നിവരുമായി സുരക്ഷാ സംഘങ്ങള്‍ ഇടപെട്ട് ഉത്തരവാദിത്തമുള്ള റോഡ് ഉപയോഗമെന്ന ബോധവല്‍ക്കരണം നടത്തി.

gulf
ഫുജൈറ-കണ്ണൂര്‍ സര്‍വീസ് ആരംഭിച്ച് ഇന്‍ഡിഗോ; മെയ് 15 മുതല്‍
യാത്രക്കാര്‍ക്ക് അടുത്ത എമിറേറ്റുകളില്‍ നിന്ന് സൗജന്യ ബസ് സര്‍വീസും ഒരുക്കിയിട്ടുണ്ട്.

ഫുജൈറയില്‍നിന്ന് കണ്ണൂരിലേക്ക് നേരിട്ട് പ്രതിദിന സര്‍വീസ് ആരംഭിച്ച് ഇന്‍ഡിഗോ. യുഎഇയില്‍ ഇന്‍ഡിഗോയുടെ അഞ്ചാമത്തെ ഡസ്റ്റിനേഷനാണ് ഫുജൈറ. യാത്രക്കാര്‍ക്ക് അടുത്ത എമിറേറ്റുകളില്‍ നിന്ന് സൗജന്യ ബസ് സര്‍വീസും ഒരുക്കിയിട്ടുണ്ട്.
ഇന്‍ഡിഗോയുടെ കണ്ണൂരിലേക്കുള്ള പ്രതിദിന വിമാന സര്‍വീസ് മെയ് 15 മുതല്‍ ആരംഭിക്കും. തൊട്ടടുത്ത ദിവസം മുംബൈയിലേക്കുള്ള സര്‍വീസിനും തുടക്കമാകും. 8899 രൂപ മുതലാണ് നിരക്ക്. അതേസമയം ദുബൈ, ഷാര്‍ജ, അജ്മാന് എമിറേറ്റുകളില്‍ നിന്ന് ബുക്ക് ചെയ്യുന്ന യാത്രക്കാര്‍ക്ക് ഫുജൈറയിലേക്ക് സൗജന്യ ബസ് സര്‍വീസ് സേവനവും എയര്‍ലൈന്‍സ് വാഗ്ദാനം ചെയ്യുന്നു.
പുതിയ സര്‍വീസ്, പ്രകൃതി മനോഹരമായ ഫുജൈറയിലേക്ക് കൂടുതല്‍ വിദേശ ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ സഹായിക്കുമെന്ന് ഇന്‍ഡിഗോ ഗ്ലോബല്‍ സെയില്‍സ് മേധാവി വിനയ് മല്‍ഹോത്ര പറഞ്ഞു.
gulf
ആലപ്പുഴ സ്വദേശി ജുബൈലിൽ മരണപെട്ടു
. ജുബൈലിലെ പൊതുപ്രവർത്തകനായ മണ്ണഞ്ചേരി ഹംസയുടെ ഭാര്യാപിതാവാണ്.

ജുബൈൽ : ഉംറ നിർവഹിച്ചു തിരികെ എത്തിയ മലയാളി മരണപെട്ടു. ആലപ്പുഴ മണ്ണഞ്ചേരി കുന്നപ്പള്ളി മാപ്പിളതയ്യിൽ അബ്ദുൽ സലാം (65 വയസ്സ്) ആണ് മരണപ്പെട്ടത്. കേരള മുസ്ലിം ജമാഅത്ത് കുന്നപ്പള്ളി യൂണിറ്റ് അംഗമാണ്.
ഉംറ വിസയിൽ ജുബൈലിൽ എത്തിയശേഷം മകളോടെപ്പം ഉംറ നിർവഹിച്ച്, വെള്ളിയാഴ്ച്ച കാലത്ത് തിരികെ എത്തിയ ശേഷം
ശ്വാസതടസ്സത്തെ തുടർന്ന് ആശുപത്രിയിലെത്തിച്ചു. ഉടനെതന്നെ മരണം സംഭവിക്കുകയായിരുന്നു. ജുബൈലിലെ പൊതുപ്രവർത്തകനായ മണ്ണഞ്ചേരി ഹംസയുടെ ഭാര്യാപിതാവാണ്.
നിയമ നടപടികൾ പൂർത്തിയാക്കി മയ്യിത്ത് ജുബൈലിൽ മറവ് ചെയ്യുന്നതിന് ആവശ്യമായ സഹായങ്ങളുമായി പ്രവാസി വെൽഫെയർ ജുബൈൽ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴ, ഐ സി എഫ് ജുബൈൽ പ്രസിഡന്റ് അബ്ദുൽ ജബ്ബാർ പൊന്നാട്, പൊതു പ്രവർത്തകൻ നൗഫൽ പനാക്കൽ മണ്ണഞ്ചേരി എന്നവർ രംഗത്തുണ്ട്
-
kerala3 days ago
ശശി തരൂരിനെ സര്‍വ്വകക്ഷി പ്രതിനിധി സംഘത്തിലേക്ക് തെരഞ്ഞെടുത്തതില്‍ രാഷ്ട്രീയം നോക്കേണ്ടതില്ല: മുസ്ലിംലീഗ്
-
Film3 days ago
‘മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് ബാച്ചിലര്‍’ തിയറ്ററുകളിലേക്ക്
-
Cricket3 days ago
രാജസ്ഥാനെ 10 റൺസിന് വീഴ്ത്തി പഞ്ചാബ് കിങ്സ് പ്ലേ ഓഫ് ഉറപ്പിച്ചു
-
kerala2 days ago
‘വേടന് എന്ന പേര് തന്നെ വ്യാജം, അവന്റെ പിന്നില്‍ ജിഹാദികള്‍’: വീണ്ടും വിദ്വേഷ പ്രസ്താവനയുമായി എന്‍.ആര് മധു
-
kerala3 days ago
കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിൽ വൻ തീപിടിത്തം; സമീപത്തെ കടകൾ ഒഴിപ്പിച്ചു
-
kerala3 days ago
കോഴിക്കോട് തീപിടിത്തം: രണ്ടുമണിക്കൂര്‍ പിന്നിട്ടിട്ടും തീ അണക്കാനായില്ല; കരിപ്പൂര്‍ വിമാനത്താവളത്തിലെ അഗ്നിശമന സേനയും സ്ഥലത്തെത്തി
-
News3 days ago
ലിയോ പതിനാലാമന്‍ മാര്‍പാപ്പ ചുമതലയേറ്റു
-
kerala1 day ago
പിണറായിക്കാലം, കാലിക്കാലം; സർക്കാരിനെ വിചാരണ ചെയ്ത് മുസ്ലിം യൂത്ത് ലീഗ് സമരക്കോലം