Connect with us

kerala

കെ.​എം.​സി.​സി സി​റ്റി ഏ​രി​യ ക​മ്മി​റ്റി ഇ​ഫ്താ​ർ സം​ഗ​മം

കെ.​എം.​സി.​സി ജു​ബൈ​ൽ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്റ്​ സ​ലാം ആ​ല​പ്പു​ഴ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

Published

on

കെ.​എം.​സി.​സി സി​റ്റി ഏ​രി​യ ക​മ്മി​റ്റി ഇ​ഫ്താ​ർ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. ജു​ബൈ​ലി​ലെ വി​വി​ധ മ​ത, സാ​മൂ​ഹി​ക, സാം​സ്‌​കാ​രി​ക നേ​താ​ക്ക​ളും കെ.​എം.​സി.​സി പ്ര​വ​ർ​ത്ത​ക​രും പ​ങ്കെ​ടു​ത്തു. എ.​പി.​ഫ​റാ​സി​​ന്റെ ഖു​ർ​ആ​ൻ പാ​രാ​യ​ണ​ത്തോ​ടെ പ​രി​പാ​ടി ആ​രം​ഭി​ച്ചു.

റാ​ഫി ഹു​ദ​വി റ​മ​ദാ​ൻ സ​ന്ദേ​ശം കൈ​മാ​റി. കെ.​എം.​സി.​സി ജു​ബൈ​ൽ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്റ്​ സ​ലാം ആ​ല​പ്പു​ഴ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ആ​ക്ടി​ങ് പ്ര​സി​ഡ​ന്റ്​ ഹ​ബീ​ബ് റ​ഹ്​​മാ​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബ​ഷീ​ർ വെ​ട്ടു​പാ​റ, ചെ​യ​ർ​മാ​ൻ ഹ​മീ​ദ് പ​യ്യോ​ളി, ഈ​സ്റ്റേ​ൺ പ്രൊ​വി​ൻ​സ് സെ​ക്ര​ട്ട​റി ശി​ഹാ​ബ് കൊ​ടു​വ​ള്ളി, ഒ.​ഐ.​സി.​സി പ്ര​സി​ഡ​ന്റ്​ ന​ജീ​ബ് ന​സീ​ർ, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ സ​ലീം ആ​ല​പ്പു​ഴ, ജു​ബൈ​ൽ ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​ഹി സെ​ന്റ​ർ വി​സ്‌​ഡം പ്ര​തി​നി​ധി അ​ബ്​​ദു​ൽ മ​ന്നാ​ൻ വാ​വാ​ട്, ജു​ബൈ​ൽ ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​ഹി സെ​ന്റ​ർ കെ.​എ​ൻ.​എം. പ്ര​തി​നി​ധി ക​ബീ​ർ സ​ല​ഫി പ​റ​ളി, ഇ​ന്റ​ർ​നാ​ഷ​ന​ൽ ഇ​ന്ത്യ​ൻ സ്കൂ​ൾ ജു​ബൈ​ൽ അ​ധ്യാ​പ​ക​ൻ സ​നി​ൽ കു​മാ​ർ, മ​ല​യാ​ളി സ​മാ​ജം ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബൈ​ജു അ​ഞ്ച​ൽ, ടോ​സ്റ്റ്​ മാ​സ്റ്റ​ർ പ്ര​തി​നി​ധി സ​ഫ​യ​ർ മു​ഹ​മ്മ​ദ്, നി​സാ​ർ ഇ​ബ്രാ​ഹിം, ശി​ഹാ​ബ് മ​ങ്ങാ​ട​ൻ, ഡോ. ​ഫ​വാ​സ്, കെ.​പി. അ​ബു എ​ന്നി​വ​ർ സം​സാ​രി​ച്ചു. റി​യാ​സ് വേ​ങ്ങ​ര, സി​റാ​ജ് ചെ​മ്മാ​ട്, ഇ​ല്യാ​സ് പെ​രി​ന്ത​ൽ​മ​ണ്ണ, ഫി​ബി​ൻ പ​ന്ത​പ്പാ​ട​ൻ, സ​മ​ദ് ക​ണ്ണൂ​ർ, ജ​മാ​ൽ, ജാ​ഫ​ർ താ​നൂ​ർ, ബാ​വാ ഹു​സൈ​ൻ, സ​മീ​റ​ലി, യാ​സ​ർ അ​രീ​ക്കോ​ട് എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി. സി​റ്റി ഏ​രി​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷ​ഫീ​ഖ് താ​നൂ​ർ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ മു​ജീ​ബ് കോ​ഡൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

kerala

ഇന്ദിരാഗാന്ധിയെ ഫേസ്ബുക്കിലൂടെ അപമാനിച്ചു; ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

Published

on

ഫേസ്ബുക്കിലൂടെ മുൻ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ വികലമായി ചിത്രീകരിച്ച ആർഎസ്എസ് പ്രവർത്തകൻ റിമാൻഡിൽ. ഷൊർണൂർ മുണ്ടായ സ്വദേശി ഉണ്ണികൃഷ്ണനെയാണ് ഷൊർണൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഉണ്ണികൃഷ്ണൻ SRR ഉണ്ണി എന്ന ഫേസ്ബുക്ക് അക്കൗണ്ടിലൂടെ മുൻ ഇന്ത്യൻ പ്രധാനമന്ത്രിയെ വികലമായി ചിത്രീകരിച്ച സന്ദേശം പങ്കുവെച്ചതിനാണ് പൊലീസ് ഇയാൾക്കെതിരെ നടപടി സ്വീകരിച്ചത്.

കഴിഞ്ഞ മെയ് 16നാണ് ഇയാൾ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ഇന്ദിരാഗാന്ധിയുടെ ചിത്രം വികലമാക്കിക്കൊണ്ടുള്ള സന്ദേശം പങ്കുവെച്ചത്. ഇത് സമൂഹമാധ്യമത്തിൽ പലരും ഷെയർ ചെയ്യപ്പെട്ടിരുന്നു. ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിൽ നിന്നും ലഭിച്ച വിവരപ്രകാരം ഷൊർണൂർ പൊലീസ് സ്വമേധയാ കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Continue Reading

kerala

കേരള ഫുട്ബോൾ ടീം മുൻ ക്യാപ്റ്റൻ എ നജ്മുദ്ദീൻ അന്തരിച്ചു

Published

on

കേരള ഫുട്ബോൾ ടീം മുൻ ക്യാപ്റ്റൻ എ.നജ്മുദ്ദീൻ അന്തരിച്ചു. 72 വയസ്സായിരുന്നു. കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ശ്വാസകോശ സംബന്ധമായ രോഗത്തെ തുടർന്നായിരുന്നു അന്ത്യം. 1973 മുതൽ 1981 വരെ കേരളത്തിന് വേണ്ടി സന്തോഷ് ട്രോഫി കളിച്ചിട്ടുണ്ട്.

1973ൽ ആദ്യമായി സന്തോഷ് ട്രോഫി നേടിയ കേരള ടീമിൽ അംഗമായിരുന്നു നജ്മുദ്ദീൻ. അന്ന് ഫൈനലിൽ ക്യാപ്റ്റൻ മണിയുടെ രണ്ട് ഗോളുകൾക്ക് അസിസ്റ്റ് നൽകിയത് നജ്മുദീൻ ആയിരുന്നു. 1975ലെ സന്തോഷ് ട്രോഫിയിൽ മികച്ച താരത്തിനുള്ള പുരസ്കാരവും ലഭിച്ചിരുന്നു.

Continue Reading

kerala

ദലിത് യുവതിയെ കള്ളക്കേസിൽ കുടുക്കിയ സംഭവം; അന്വേഷണം ക്രൈംബ്രാഞ്ചിന്

മനുഷ്യവകാശ കമ്മീഷന്‍ ഉത്തരവ് പ്രകാരമാണ് ജില്ലക്കു പുറത്തുളള ഉദ്യോഗസ്ഥന്‍ അന്വേഷിക്കുന്നത്

Published

on

പേരൂര്‍ക്കട പൊലീസ് സ്റ്റേഷനില്‍ ദളിത് സ്ത്രീയെ കസ്റ്റഡിയില്‍ വെച്ച് മാനസികമായ പീഡിപ്പിച്ച സംഭവം പത്തനംതിട്ട ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ എ വിദ്യാധരന്‍ അന്വേഷിക്കും. മനുഷ്യവകാശ കമ്മീഷന്‍ ഉത്തരവ് പ്രകാരമാണ് ജില്ലക്കു പുറത്തുളള ഉദ്യോഗസ്ഥന്‍ അന്വേഷിക്കുന്നത്.

ബിന്ദു ജോലിക്ക് നിന്ന വീട്ടിൽനിന്ന് സ്വർണ്ണമാല കാണാനില്ലെന്ന് വീട്ടുടമ പരാതി നൽകിയതിനെ തുടർന്നാണ് പേരൂർക്കട പൊലീസ് സ്റ്റേഷനിൽ എത്തിച്ച് എസ്ഐ ഉൾപ്പടെയുള്ളവർ ബിന്ദുവിനോട് ക്രൂരമായി പെരുമാറിയത്. ഒരു ദിവസം സ്റ്റേഷനിൽ പട്ടിണിക്കിട്ടു. കുടിക്കാൻ വെള്ളം പോലും നൽകിയില്ല. നടത്തി. കള്ളന്മാരെ പോലെ നാട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. താൻ മോഷണം നടത്തിയിട്ടില്ലെന്ന് കരഞ്ഞു പറഞ്ഞിട്ടും കേൾക്കാൻ തയ്യാറായില്ലെന്ന് ബിന്ദു പരാതി നൽകി.

നേരത്തെ കന്റോണ്‍മെന്റ് എസിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എഎസ്‌ഐ പ്രസന്നനെയും, സ്‌പെഷ്യല്‍ ബ്രാഞ്ച് എസിയുടെ റിപ്പോര്‍ട്ടിന്മേല്‍ എസ്‌ഐ എസ് ജി പ്രസാദിനെയും സസ്‌പെന്‍ഡ് ചെയ്തിരുന്നു. ബിന്ദുവിനെ ഏറ്റവും കൂടുതല്‍ ഭീഷണിപ്പെടുത്തിയത് എഎസ്‌ഐ പ്രസന്നന്‍ ആണെന്നാണ് കണ്ടോന്മെന്റ് അസിസ്റ്റന്റ് കമ്മീഷ്ണറുടെ റിപ്പോര്‍ട്ടിലുള്ളത്. പ്രസന്നന് ബിന്ദുവിനെ ചോദ്യം ചെയ്യാന്‍ അധികാരം ഇല്ലായിരുന്നു. അന്ന് ജി ഡി ചാര്‍ജ് മാത്രമാണ് പ്രസന്നനു ഉണ്ടായിരുന്നത്.കസ്റ്റഡിയിലുള്ള പ്രതിയുടെ സുരക്ഷ നോക്കേണ്ട ചുമതല മാത്രമാണ് പ്രസന്നന്.

Continue Reading

Trending