Connect with us

kerala

വ്യാജ കാഫിർ സിപിഎം സൃഷ്ടിയെന്നു വ്യക്തമായതിനൽ പ്രചരണം നയിച്ച കെ. കെ ഷൈലജ എം.എൽ.എ സ്ഥാനം രാജിവെക്കണം: എം.കെ മുനീർ

Published

on

കോഴിക്കോട്: ലോകാസഭ തെരഞ്ഞെടുപ്പിന് തലേന്ന് വർഗീയ വിഭജനം ലാക്കാക്കി സൃഷ്‌ടിച്ച വ്യാജ കാഫിർ പോസ്റ്റിനു പിന്നിൽ സിപിഎം ആണെന്ന് വ്യക്തമായ സ്ഥിതിക്ക് പ്രചാരണത്തിനു ചുക്കാൻ പിടിച്ച എൽഡിഎഫ് സ്ഥാനാർഥി കെ. കെ ശൈലജ എം. എൽ. എ സ്ഥാനം രാജിവെക്കണമെന്ന് മുസ്ലിം ലീഗ് നിയമസഭ പാർട്ടി ഉപ നേതാവ് ഡോ.എം.കെ മുനീർ എംഎൽഎ. എതിരാളിയെ ഇത്ര ഹീനമായി വേട്ടയാടിയ ശൈലജക്കു ജനപ്രതിനിധിയായി ഇരിക്കാൻ യോഗ്യത കഷ്ടപെട്ടു.

സിപിഎം ഗൂഢാലോചന പുറത്തു വരുമ്പോൾ കൂടുതൽ ഉന്നത സിപിഎം നേതാക്കൾ കുടുങ്ങും എന്ന് ഉറപ്പാണ്. എൽ. ഡി. എഫ് ഹീനകൃത്യത്തെ കുറിച്ച്
ഹൈക്കോടതിയിൽ സത്യസന്ധമായി റിപ്പോർട്ട്‌ നൽകിയ പോലീസ് ഓഫീസറെ സ്ഥലം മാറ്റിയാൽ എല്ലാം അവസാനിപ്പിക്കാമെന്നത് വർഗീയ പ്രചാര വേല ചെയ്തവരുടെ വ്യാമോഹം മാത്രമാണ്. വ്യാജ കാഫിർ പോസ്റ്റ്‌ ഉണ്ടാക്കി അതു പ്രചരിപ്പിച്ചവരെ സാക്ഷികൾ മാത്രമാക്കുന്ന പിണറായി പോലീസിന് രാജ്യത്തെ കോടതികൾ തന്നെ വൈകാതെ നിയമം പഠിപ്പിക്കും.

വ്യാജ കാഫിർ സന്ദേശത്തിന് പിന്നിൽ ഇടത് വാട്സ്ആപ്പ് ഗ്രൂപ്പുകളാണെന്ന പോലീസ് റിപ്പോർട്ട് നിരന്തര നിയമപോരാട്ടത്തിന്റെ വിജയമാണ്. വടകര ലോകസഭ മണ്ഡലം തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാൻ സിപിഎം ഉന്നത നേതാക്കൾ ഗൂഢാലോചന നടത്തിയാണ് എല്ലാം തയ്യാറാക്കിയത്.

ഫെയ്സ്ബുക്കിൽ ഇത് പ്രചരിപ്പിച്ച അമ്പാടിമുക്ക് സഖാക്കൾ എന്ന പേജിന്റെ അഡ്മിന് പ്രസ്തുത പോസ്റ്റ്‌ ലഭിക്കുന്നത് റെഡ് ബറ്റാലിയൻ എന്ന വാട്സ്ആപ് ഗ്രൂപ്പിൽ നിന്നാണ്. ആ ഗ്രൂപ്പിലേക്ക് ഇതെത്തിയത് റെഡ് എൻകൗണ്ടർ എന്ന മറ്റൊരു സിപിഎം അനുകൂല വാട്സ്ആപ് ഗ്രൂപ്പിൽ നിന്നാണെന്നും ആ ഗ്രൂപ്പിൽ ഇത് പങ്ക് വെച്ച റിബേഷ് എന്ന വ്യക്തിക്ക് വ്യാജ സ്ക്രീൻഷോട്ടിന്റെ ഉറവിടം വ്യകതമാക്കാൻ കഴിയാത്തതിനാൽ പ്രസ്തുത വ്യക്തിയുടെ ഫോൺ വിദഗ്ദ പരിശോധനക്ക് നൽകിയിരിക്കുന്നുവെന്നുമാണ് പോലീസ് ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ട്‌.

എല്ലാം അവിടംകൊണ്ട് അവസാനിപ്പിക്കാൻ സിപിഎമ്മും പോലീസും എത്ര ഒത്തു കളിച്ചാലും രക്ഷപെടാൻ അനുവദിക്കില്ല. അല്പമെങ്കിലും മാന്യത അവശേഷിക്കുന്നെങ്കിൽ സിപിഎം പൊതു സമൂഹത്തോട് മാപ്പ് പറയാനും പ്രതികളെ നിയമത്തിനു വിട്ടുകൊടുക്കാനും തയ്യാറാവണമെന്നും എംകെ മുനീർ ആവശ്യപ്പെട്ടു.

kerala

തൃശൂരില്‍ സ്വകാര്യ ബസ് ഡ്രൈവറെ കാറിലെത്തിയ സംഘം മര്‍ദിച്ചതായി പരാതി

കാറില്‍ എത്തിയ സംഘത്തിന് സൈഡ് നല്‍കിയില്ലെന്ന് ആരോപിച്ചിരുന്നു അക്രമണം.

Published

on

തൃശൂരില്‍ സ്വകാര്യ ബസ് ഡ്രൈവറെ കാറിലെത്തിയ സംഘം ബസ് തടഞ്ഞുനിര്‍ത്തി മര്‍ദിച്ചതായി പരാതി. കുന്നംകുളം വടക്കാഞ്ചേരി സംസ്ഥാനപാതയില്‍ കാഞ്ഞിരക്കോട് സെന്ററില്‍ വെച്ചാണ് ബസ് തടഞ്ഞ് നിര്‍ത്തിയത്. ഇന്ന് വൈകിട്ട് ഏഴ് മണിയോടെയായിരുന്നു സംഭവം.

കാറില്‍ എത്തിയ സംഘത്തിന് സൈഡ് നല്‍കിയില്ലെന്ന് ആരോപിച്ചിരുന്നു അക്രമണം. ഡ്രൈവറെ മര്‍ദിച്ച ശേഷം കാര്‍ യാത്രക്കാര്‍ രക്ഷപ്പെട്ടു. ഇവരെ തിരിച്ചറിയാനായിട്ടില്ല.

Continue Reading

kerala

കണ്ണൂരില്‍ കാറിടിച്ച് മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം

കാല്‍നട യാത്രക്കാരുടെ ദേഹത്തേക്ക് കാര്‍ ഇടിച്ചു കയറുകയായിരുന്നു

Published

on

കണ്ണൂരില്‍ കാറിടിച്ച് മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം. പയ്യാവൂര്‍ ചമതച്ചാലില്‍ ഉറവക്കുഴിയില്‍ അനുവിന്റെ മകള്‍ നോറയാണ് മരിച്ചത്. കാല്‍നട യാത്രക്കാരുടെ ദേഹത്തേക്ക് കാര്‍ ഇടിച്ചു കയറുകയായിരുന്നു.

Continue Reading

kerala

മലപ്പുറം പുഞ്ചക്കൊല്ലിയില്‍ വീണ്ടും കാട്ടാന ആക്രമണം; ഒരാള്‍ക്ക് പരിക്ക്

നെടുമുടിയെ ആന ചുഴറ്റി എറിഞ്ഞുവെന്നാണ് വിവരം

Published

on

മലപ്പുറം പുഞ്ചക്കൊല്ലിയില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ക്ക് പരുക്ക്. പുഞ്ചക്കൊല്ലിയിലുള്ള ആദിവാസി നഗറിലെ നെടുമുടി ,60 (ചടയന്‍) എന്നയാളെയാണ് കാട്ടാന ആക്രമിച്ചത്. വനത്തിനകത്തുള്ള പ്രദേശത്തുവെച്ച് ഇന്ന് വൈകീട്ടോടെയാണ് ആക്രമണം ഉണ്ടായത്.

വനത്തിനകത്തെ ചോലയില്‍ നിന്ന് വെള്ളം എത്തിക്കുന്ന പൈപ്പ് നന്നാക്കാന്‍ പോയതായിരുന്നു നെടുമുടി എന്ന ചടയനും സംഘവും. ഇവര്‍ കാട്ടാനയുടെ മുന്നില്‍പ്പെടുകയായിരുന്നു. നെടുമുടിയെ ആന ചുഴറ്റി എറിഞ്ഞുവെന്നാണ് വിവരം. തുടര്‍ന്ന് നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. കൈയ്ക്കും കാലിനും നട്ടെല്ലിനുമാണ് പരുക്കേറ്റിരിക്കുന്നത്. നെടുമുടിയുടെ നില അതീവ ഗുരുതരമല്ലെന്നാണ് അറിയുന്നത്.

Continue Reading

Trending