Connect with us

Culture

വനിതാ മതിൽ; മുഖ്യമന്ത്രിക്കെതിരെ നിയമസഭയില്‍ അവകാശ ലംഘനത്തിന് നോട്ടീസ്

Published

on

തിരുവനന്തപുരം: വനിതാ മതിൽ വിഷയത്തില്‍ മുഖ്യമന്ത്രിക്കെതിരെ നിയമസഭയില്‍ അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കി പ്രതിപക്ഷം. കെ സി ജോസഫ് എംഎൽഎയാണ് നോട്ടീസ് നൽകുന്നത്.

അതേസമയം, വനിതാ മതിലിന് സർക്കാർ പണം ചെലവഴിക്കില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. വനിത, ശിശുക്ഷേമ വകുപ്പിന്റെ പണം ചെലവഴിക്കാതിരുന്ന മന്ത്രി കെ കെ ശൈലജക്കെതിരെ നടപടി സ്വീകരിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. ജനങ്ങളുടെ നികുതി പണം ഉപയോഗിച്ച് സി പി എം മതിൽ നിർമ്മിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും വനിത മതിലിനായി പണം ചെലവഴിക്കുന്നത് അഴിമതി തന്നെയെന്നും ചെന്നിത്തല പറഞ്ഞു.

അതേസമയം സര്‍ക്കാര്‍ ഫണ്ടില്‍ നിന്നും 50 കോടി രൂപ ചിലവാക്കി വനിതാ മതില്‍ നടത്താന്‍ പോകുന്നുവെന്ന പ്രചരണത്തിനെതിരെ വിശദീകരണവുമായി മുഖ്യമന്ത്രിയും ധനമന്ത്രിയും രംഗത്തെത്തി.

വനിതാമതിലിന് ഖജനാവില്‍ നിന്ന് പണം ചെലവാക്കില്ലെന്നും നീക്കി വെച്ച 50 കോടി സര്‍ക്കാര്‍ പദ്ധതികള്‍ക്കെന്നും അതില്‍ നിന്നും ഒരു രൂപ പോലും എടുക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

വനിതാമതിലിന് സര്‍ക്കാര്‍ പണം ചെലവിടില്ലെന്ന് മന്ത്രി തോമസ് ഐസക്കും പറഞ്ഞു. സര്‍ക്കാര്‍ സത്യവാങ്മൂലം തെറ്റിദ്ധരിക്കപ്പെട്ടെന്നും ബജറ്റ് തുക ചെലവിടില്ലെന്നുമാണ് ഐസക്ക് ട്വിറ്ററില്‍ വ്യക്തമാക്കിത് . വനിത സംഘടനകള്‍ സ്വന്തം നിലയില്‍ പണം സമാഹരിക്കുമെന്നും അതിന് അവര്‍ പ്രാപ്തര്‍ ആണെന്നും തോമസ് ഐസക് പ്രതികരിച്ചു.

എന്നാല്‍ സര്‍ക്കാര്‍ ഇന്നലെ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വനിതാ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ക്കുമായി 50 കോടി രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ടെന്നാണ് പറഞ്ഞത്. ഈ സത്യവാങ്മൂലത്തിന് എതിരായാണ് പ്രതിപക്ഷം രംഗത്തെത്തിയത്. സര്‍ക്കാര്‍ സംഘടിപ്പിക്കുന്നത്  വനിതാ മതിലല്ല വർഗീയ മതിലാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കഴി‍ഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. 50 കോടി ചെലവഴിക്കുന്നത് അഴിമതിയാണ്. ഇത് ജനങ്ങളോടുള്ള വെല്ലുവിളിയെന്നും ചെന്നിത്തല പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

സംഘ് പരിവാര്‍ വിദ്വേഷ പ്രചാരണങ്ങളെ തുടര്‍ന്ന് എംപുരാനില്‍ നിന്ന് ഒഴിവാക്കിയ സീനുകള്‍ ഏതൊക്കെ?

ഗുജറാത്ത് മുസ്ലിം വംശഹത്യയുമായി ബന്ധപ്പെട്ട ഉള്ളടക്കം ഉള്‍പ്പെടുത്തിയതാണ് സിനിമക്കെതിരെ ബിജെപി രംഗത്തെത്താന്‍ കാരണം

Published

on

ചിത്രത്തില്‍ ഗുജറാത്ത് മുസ്ലിം വംശഹത്യയുമായി ബന്ധപ്പെട്ട ഉള്ളടക്കം ഉള്‍പ്പെടുത്തിയതാണ് സിനിമക്കെതിരെ ബിജെപി രംഗത്തെത്താന്‍ കാരണം. ഇതെ തുടര്‍ന്ന് സിനിമയില്‍ കടുംവെട്ട് നടത്തി. ചിത്രത്തിലെ 24 ഓളം സീനുകള്‍ ആണ് മാറ്റിയത്.

സീന്‍ 1

ഗുജറാത്ത് വംശഹത്യക്കിടെ നടന്ന മുസ്ലിം സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍

ഹിന്ദുത്വവാദികള്‍ ഗര്‍ഭിണി ഉള്‍പ്പെടെ മുസ്ലിം സ്ത്രീകള്‍ക്കെതിരെ അതിക്രമം നടത്തുന്ന 29 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള രംഗം ഒഴിവാക്കി.

സിനിമയിലെ ഏറ്റവും നീളം കൂടിയ സിംഗിള്‍ കട്ട് ഇതാണ്.

സീന്‍ 2

ട്രാക്ടറുകളും മറ്റു വാഹനങ്ങളും ഉപയോഗിച്ച് കലാപകാരികള്‍ ഹിന്ദു അമ്പലങ്ങള്‍ക്ക് മുന്നിലൂടെ പോവുന്ന രംഗം ഒഴിവാക്കി

സീന്‍ 3

രാഷ്ട്രീയ എതിരാളികളെ ദേശീയ അന്വേഷണ ഏജന്‍സി (NIA ) ലക്ഷ്യം വെക്കുന്ന സീനുകള്‍ മ്യൂട്ട് ചെയ്തു.

സീന്‍ 4
മസൂദിന്റെയും സായിദിന്റെയും സംഭാഷണം ഒഴിവാക്കി.

ഹിന്ദുത്വ ഭീകരര്‍ അക്രമിക്കാന്‍ വരുമ്പോള്‍ മസൂദ് മകനോട് പ്രാര്‍ത്ഥന പറഞ്ഞു കൊടുക്കുന്ന രംഗം ഒഴിവാക്കി

”ഞങ്ങള്‍ക്ക് അല്ലാഹു മതി. അവന്‍ ഏറ്റവും ഉത്തമനായ കാര്യപരിപാലകനാണ്” എന്നതാണ് പ്രാര്‍ത്ഥന.

നന്ദി കാര്‍ഡുകള്‍ ഒഴിവാക്കി .

കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്കും ജ്യോതിസ് മോഹനും I R S ന്റെയും പേര് നീക്കി.

ഹിന്ദുത്വ നേതാവായ വില്ലന്റെ ബാബ ബജ്‌റംഗി എന്ന പേര് ( ഗുജറാത്ത് വംശഹത്യയില്‍ കുറ്റക്കാരനായി പിടിക്കപ്പെട്ട ബാബു ബജ്‌റംഗിയുടെ പേരിനോട് സാമ്യത ഉണ്ട് ) ബല്‍ദേവ് എന്നാക്കി മാറ്റി.

Continue Reading

india

ഹിന്ദുക്കളില്‍ നിന്ന് അച്ചടക്കം പഠിക്കൂ; കുംഭമേള അതിന് ഉദാഹരണം, റോഡ് നമസ്‌കരിക്കാനുള്ളതല്ല: യോഗി ആദിത്യനാഥ്‌

66 കോടി വിശ്വാസികളാണ് കുംഭമേളക്ക് എത്തിയത്. അക്രമങ്ങളോ മറ്റ് പ്രശ്നങ്ങളോ കുംഭമേളയിൽ ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.

Published

on

പൊതുസ്ഥലങ്ങളിൽ നമസ്കാരം നിരോധിച്ച ഉത്തരവിനെ ന്യായീകരിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പ്രയാഗ്രാജിൽ നടന്ന മഹാകുംഭമേള മതപരമായ അച്ചടക്കത്തിനുള്ള ഉദാഹരണമാണെന്നും യോഗി പറഞ്ഞു. വാർത്ത ഏജൻസിയായ പി.ടി.ഐക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പരാമർശം.

66 കോടി വിശ്വാസികളാണ് കുംഭമേളക്ക് എത്തിയത്. അക്രമങ്ങളോ മറ്റ് പ്രശ്നങ്ങളോ കുംഭമേളയിൽ ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു. അച്ചടക്കം ഹിന്ദുക്കളിൽ നിന്ന് പഠിക്കണം. റോഡ് നടക്കാനുള്ളതാണെന്നും യോഗി വ്യക്തമാക്കി. കുംഭമേളയിൽ മോഷണമോ തീവെപ്പോ തട്ടികൊണ്ടുപോകലോ പോലുള്ള പ്രശ്നങ്ങളൊന്നും ഉണ്ടായില്ല. ഇതാണ് മതപരമായ അച്ചടക്കം.

അവർ ഭക്തിയോടെ കുംഭമേളക്കെത്തി സ്നാനം നടത്തി മടങ്ങി. ആഘോഷങ്ങൾ ധിക്കാരം കാണിക്കുന്നതിന് വേണ്ടി മാറ്റരുത്. സൗകര്യങ്ങൾ വേണമെങ്കിൽ അച്ചടക്കം പാലിക്കണമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. കഴിഞ്ഞയാഴ്ച മീററ്റ് പൊലീസ് ഈദ് നമസ്കാരം പള്ളികൾക്ക് സമീപവും ഇന്റർ കോളജിലെ ഫയിസ്-ഇ-അമാം കോളജ് ഗ്രൗണ്ടിൽ മാത്രമേ നടത്താവുവെന്ന് ഉത്തരവിറക്കിയിരുന്നു.

കനത്ത സുരക്ഷയിലാണ് ഉത്തർപ്രദേശിൽ ഈദ് ആഘോഷം നടന്നത്. കനത്ത സുരക്ഷയിലായിരുന്നു ആഘോഷങ്ങൾ. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കൂടി സഹായത്തോടെയാണ് യു.പി പൊലീസ് നിരീക്ഷണം നടത്തിയത്. മീററ്റിലെ ചെറിയ സംഘർഷം ഒഴിച്ചുനിർത്തിയാൽ മറ്റ് കാര്യമായ പ്രശ്നങ്ങളൊന്നും യു.പിയിലുണ്ടായില്ല.

Continue Reading

india

വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതകവില വില കുറഞ്ഞു

19 കിലോഗ്രാം സിലിണ്ടറിന്റെ വില 1,803 രൂപയിൽ നിന്നും 1762 രൂപയായാണ് കുറച്ചത്.

Published

on

വാണിജ്യ പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. 41 രൂപയാണ് എണ്ണ കമ്പനികൾ കുറച്ചത്. 19 കിലോഗ്രാം സിലിണ്ടറിന്റെ വില 1,803 രൂപയിൽ നിന്നും 1762 രൂപയായാണ് കുറച്ചത്.

അതേസമയം, ഗാർഹിക സിലിണ്ടറുകൾ വിലയിൽ എണ്ണ കമ്പനികൾ മാറ്റം വരുത്തിയിട്ടില്ല. 14.2 കിലോഗ്രാം എൽ.പി.ജി സിലിണ്ടറിന്റെ വില 803 രൂപയായാണ് കുറഞ്ഞത്. മാർച്ച് മാസത്തിൽ വാണിജ്യപാചകവാതക സിലിണ്ടറിന്റെ വില എണ്ണകമ്പനികൾ വർധിപ്പിച്ചിരുന്നു. മാർച്ചിൽ ആറ് രൂപയുടെ വർധനയാണ് കമ്പനികൾ വരുത്തിയത്.

ഫെബ്രുവരിയിൽ ഏഴ് രൂപയുടെ കുറവ് എണ്ണ കമ്പനികൾ വാണിജ്യപാചകവാതക സിലിണ്ടറിന്റെ വിലയിൽ കുറവ് വരുത്തിയിരുന്നു. വാണിജ്യ പാചകവാതക സിലിണ്ടറിന്റെ വില കുറവ് റസ്റ്ററന്റുകളേയാണ് പ്രത്യക്ഷത്തിൽ സ്വാധീനിക്കുക. 2023ൽ മാത്രം 352 രൂപയുടെ വർധന വാണിജ്യ പാചകവാതക സിലിണ്ടർ വിലയിൽ ഉണ്ടായിരുന്നു.

എന്നാൽ, മാസങ്ങളായി ഗാർഹിക പാചകവാതകവില മാറ്റമില്ലാതെ തുടരുകയാണ്. അതേസമയം, സാമ്പത്തിക വർഷത്തിന്റെ ആദ്യദിനത്തിലും ഇന്ത്യയിൽ എണ്ണവിലയിൽ കമ്പനികൾ മാറ്റം വരുത്തിയിട്ടില്ല. കാലങ്ങളായി രാജ്യത്ത് എണ്ണവില മാറ്റമില്ലാതെ തുടരുകയാണ്.

Continue Reading

Trending