Connect with us

india

സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജീവ് ഖന്ന നാളെ ചുമതലയേല്‍ക്കും

ചീഫ് ജസ്റ്റിസായിരുന്ന ഡി വൈ ചന്ദ്രചൂഡ് വിരമിച്ചതിനെത്തുടര്‍ന്നാണ് ജസ്റ്റിസ് ഖന്നയുടെ നിയമനം.

Published

on

ഇന്ത്യയുടെ പുതിയ ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജീവ് ഖന്ന നാളെ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കും. സുപ്രീംകോടതിയുടെ 51-ാമത് ചീഫ് ജസ്റ്റിസാണ് ഇദ്ദേഹം. ചീഫ് ജസ്റ്റിസായിരുന്ന ഡി വൈ ചന്ദ്രചൂഡ് വിരമിച്ചതിനെത്തുടര്‍ന്നാണ് ജസ്റ്റിസ് ഖന്നയുടെ നിയമനം.

ചീഫ് ജസ്റ്റിസ് പദവിയില്‍ ആറു മാസമാണ് ജസ്റ്റിസ് സഞ്ജീവ് ഖന്നയ്ക്ക് കാലാവധിയുണ്ടായിരിക്കുക. 2025 മെയ് 13 വരെ ജസ്റ്റിസ് സഞ്ജീവ് ഖന്ന സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പദവിയില്‍ തുടരും.

സെന്റ് സ്റ്റീഫന്‍സ് കോളജില്‍ നിന്ന് ബിരുദം നേടിയ സഞ്ജീവ് ഖന്ന ഡല്‍ഹി യൂണിവേഴ്സിറ്റി കാംപസ് ലോ സെന്ററില്‍ നിന്ന്് നിയമബിരുദം കരസ്ഥമാക്കി. 1983 ല്‍ ഡല്‍ഹി ബാര്‍ കൗണ്‍സിലിന് കീഴില്‍ അഭിഭാഷകനായി ആരംഭിച്ചു. 2005 ജൂണില്‍ ഡല്‍ഹി ഹൈക്കോടതിയില്‍ അഡീഷണല്‍ ജഡ്ജിയായി നിയമിതനായി. 2006 ല്‍ ഹൈക്കോടതിയില്‍ സ്ഥിരം ജഡ്ജിയായി. 2019 ജനുവരിയിലാണ് സഞ്ജീവ് ഖന്നയെ സുപ്രീംകോടതി ജഡ്ജിയായി ഉയര്‍ത്തുന്നത്.

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

തന്റെ മുന്നില്‍ വന്നാല്‍ നിന്നെ രക്ഷിക്കാന്‍ ആര്‍ക്കും കഴിയില്ല; രണ്‍വീറിന് മുന്നറിയിപ്പുമായി മുന്‍ ഡബ്ല്യുഡബ്ല്യുഇ റസ്ലിംഗ് താരം

അയാള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും റസ്ലിംഗ് താരം സൗരവ് ഗുര്‍ജാര്‍ പറഞ്ഞു

Published

on

ന്യൂഡല്‍ഹി: ഇന്ത്യാസ് ഗോട്ട് ലാറ്റന്റ് എന്ന യൂട്യൂബ് ഷോയ്ക്കിടെ അശ്ലീലപരാമര്‍ശം നടത്തിയ യൂട്യൂബര്‍ രണ്‍വീര്‍ അല്ലാഹ്ബാദിയക്ക് മുന്നറിയിപ്പുമായി മുന്‍ ഡബ്ല്യുഡബ്ല്യുഇ റസ്ലിംഗ് താരം സൗരവ് ഗുര്‍ജാര്‍. തന്റെ മുന്നില്‍ കിട്ടിയാല്‍ രണ്‍വീറിനെ എന്നില്‍ നിന്ന് രക്ഷിക്കാന്‍ കഴിയില്ലെന്ന് ഗുര്‍ജാര്‍ പറഞ്ഞു. രണ്‍വീറിന്റെ പരാമര്‍ശത്തിന് മാപ്പ് നല്‍കരുതെന്നും അയാള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും ഗുര്‍ജാര്‍ ആവശ്യപ്പെട്ടു. സമൂഹമാധ്യമത്തിലുടെയാണ് ഗുര്‍ജാറിന്റെ പ്രതികരണം.

ഷോക്കിടെ രണ്‍വീര്‍ പറഞ്ഞകാര്യങ്ങള്‍ ഒരിക്കലും ക്ഷമിക്കാന്‍ കഴിയില്ല. അതില്‍ നടപടി എടുത്തില്ലെങ്കില്‍ ആളുകള്‍ സമാനമായ കാര്യങ്ങള്‍ പറയുന്നത് തുടരും. രണ്‍വീര്‍ എല്ലാ പരിധികളും ലംഘിച്ചു. ഇത്തരം കാര്യങ്ങള്‍ പറഞ്ഞുകൊണ്ട് നമ്മുടെ സമൂഹത്തെയും മതത്തെയും നശിപ്പിക്കുന്ന അദ്ദേഹത്തെപ്പോലുള്ള ആളുകള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണം. എന്നാല്‍ മാത്രമേ അടുത്ത തലമുറയെ രക്ഷിക്കാന്‍ കഴിയൂ. സംസാര സ്വാതന്ത്ര്യം എന്നാല്‍ നിങ്ങള്‍ക്ക് എന്തും പറയാം എന്നല്ല. തനിക്ക് അസഭ്യം പറയാന്‍ താത്പര്യമില്ല. പക്ഷേ മുംബൈയില്‍ എവിടെയെങ്കിലും വെച്ച് കാണാനിടയയാല്‍ അവന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ആര്‍ക്കും അവനെ എന്നില്‍ നിന്ന് രക്ഷിക്കാന്‍ കഴിയില്ല-ഗുര്‍ജാര്‍ പറഞ്ഞു.

Continue Reading

india

അമേരിക്കയില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാരുമായി രണ്ടാം വിമാനം ഇന്നെത്തും

അമൃത്സറിലെ ശ്രീ ഗുരുരാംദാസ്ജി അന്തര്‍ദേശീയ വിമാനതാവളത്തിലാവും വിമാനം ഇറങ്ങുക

Published

on

ന്യൂ ഡല്‍ഹി: അമേരിക്കയില്‍ നിന്നുള്ള 119 അനധികൃത കുടിയേറ്റക്കാരുമായി രണ്ടാമത്തെ വിമാനം ഇന്ന് പഞ്ചാബിലിറങ്ങും. അമൃത്സറിലെ ശ്രീ ഗുരുരാംദാസ്ജി അന്തര്‍ദേശീയ വിമാനതാവളത്തിലാവും വിമാനം ഇറങ്ങുക.

കഴിഞ്ഞ മാസം അമേരിക്ക അയച്ച ആദ്യവിമാനത്തില്‍ ഇന്ത്യക്കാരെ ചങ്ങലക്കിട്ട് കൊണ്ടുവന്നത് വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. യുഎസ് സൈനിക വിമാനം സി-17 ആണ് അമൃത്സറിലെ ശ്രീ ഗുരുരാംദാസ്ജി അന്തര്‍ദേശീയ വിമാനതാവളത്തില്‍ ഇറങ്ങിയത്. 25 സ്ത്രീകളും 10 കുട്ടികളുമുള്‍പ്പെടെ 100 അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. അതേസമയം, യുഎസ് സന്ദര്‍ശനം കഴിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയില്‍ തിരിച്ചെത്തി.

Continue Reading

india

ജാമിഅ മില്ലിയ സര്‍വകലാശാല; പ്രതികാര നടപടികള്‍ക്കെതിരെ പ്രതിഷേധം ശക്തമാക്കുമെന്ന് വിദ്യാര്‍ഥികള്‍

ഭരണഘടനാ അവകാശങ്ങള്‍ ലംഘിക്കുന്ന നടപടികളാണ് സര്‍വകലാശാല നിരന്തരം സ്വീകരിക്കുന്നതെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു

Published

on

ന്യൂഡല്‍ഹി: ജാമിഅ മില്ലിയ സര്‍വകലാശാല വിദ്യാര്‍ഥികള്‍ക്കെതിരെ സ്വീകരിച്ച പ്രതികാര നടപടികള്‍ക്കെതിരെ പ്രതിഷേധം ശക്തമാക്കുമെന്ന് വിദ്യാര്‍ഥികള്‍. ക്യാമ്പസ് വിലക്ക് പിന്‍വലിക്കണമെന്ന് വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടു. ഭരണഘടനാ അവകാശങ്ങള്‍ ലംഘിക്കുന്ന നടപടികളാണ് സര്‍വകലാശാല നിരന്തരം സ്വീകരിക്കുന്നതെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു.

ജാമിഅ മില്ലിയ സര്‍വകലാശാലയില്‍ ക്യാമ്പസ് വിലക്ക് ഏര്‍പ്പെടുത്തിയ വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ പോസ്റ്റര്‍ ആക്കി പ്രദര്‍ശിപ്പിച്ചതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. പെണ്‍കുട്ടികളുടെതടക്കം 17 വിദ്യാര്‍ഥികളുടെ ചിത്രങ്ങളും വിവരങ്ങളും പുറത്ത് പരസ്യപ്പെടുത്തിയത് വിദ്യാര്‍ഥികളുടെ സ്വകാര്യതയുടെ ലംഘനമാണെന്നും ജനാധിപത്യ രീതിയില്‍ പ്രതിഷേധിക്കാനുള്ള അവസരങ്ങളെയാണ് ഇല്ലാതാക്കുന്നതെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. സര്‍വകലാശാലയില്‍ പുതിയ വി.സി നിയമനത്തിന് ശേഷമാണ് ഇത്രയധികം നടപടികള്‍ ഉണ്ടായതെന്ന് വിദ്യാര്‍ത്ഥി സംഘടനകള്‍ ആരോപിച്ചു.

സര്‍വ്വകലാശാലയുടെത് പ്രതികാര നടപടിയെന്ന് ആരോപിച്ച് ശബ്‌നം ഹാഷിമി രംഗത്തെത്തി. നടപടി അസ്വസ്ഥത ഉണ്ടാക്കുന്നതെന്നും സര്‍വകലാശാല പിന്മാരണമെന്നും മുന്‍ എംപി ഡാനിഷ് അലിയും എക്സില്‍ കുറിച്ചു. വിദ്യാര്‍ത്ഥികള്‍ പരാതിയുമായി എത്തിയതോടെ വിവരങ്ങള്‍ സര്‍വകലാശാല നീക്കം ചെയ്തു.

Continue Reading

Trending