Connect with us

india

ജസ്റ്റിസ് ഫാത്തിമ ബീവിയുടെ ഖബറടക്കം ഇന്ന്

വീട്ടിലെ പൊതുദർശനത്തിനുശേഷം ഉച്ചയ്ക്ക് 12 മണിയോടെ ഫാത്തിമ ബീവിയുടെ മൃതദേഹം പത്തനംതിട്ട ടൗൺഹാളിലേക്ക് മറ്റും.

Published

on

ഇന്നലെ അന്തരിച്ച സുപ്രിംകോടതി മുൻ ജസ്റ്റിസ് ഫാത്തിമ ബീവിയുടെ സംസ്‌കാര ചടങ്ങുകൾ ഇന്ന് നടക്കും. ഉച്ചയ്ക്ക് രണ്ടുമണിക്ക് പത്തനംതിട്ട ടൗൺ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ആണ് കബറടക്കം നടക്കുക.

വീട്ടിലെ പൊതുദർശനത്തിനുശേഷം ഉച്ചയ്ക്ക് 12 മണിയോടെ ഫാത്തിമ ബീവിയുടെ മൃതദേഹം പത്തനംതിട്ട ടൗൺഹാളിലേക്ക് മറ്റും. രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖർ അതിമോഹനം അർപ്പിക്കും. നിരവധി ആളുകളാണ് ജസ്റ്റിസ് ഫാത്തിമ ബീവിയെ അവസാനമായി ഒരു നോക്ക് കാണാൻ പത്തനംതിട്ടയിലെ വസതിയിലേക്ക് എത്തിയത്. പൂർണ്ണ ഔദ്യോഗിക ബഹുമതികളോട് ആയിരിക്കും ഇന്ന് സംസ്‌കാര ചടങ്ങുകൾ നടക്കുക.

ഇന്ത്യൻ ന്യായാധിപ ചരിത്രത്തിൽ അവിസ്മരണീയമായ സ്ഥാനമാണ് ജസ്റ്റിസ് എം ഫാത്തിമ ബീവിയ്ക്കുള്ളത്. സുപ്രിം കോടതിയിലെ ആദ്യത്തെ വനിതാ ന്യായാധിപയായി മാറിയ അവർ തന്റെ പ്രവർത്തന മേഖലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയായാണ് അറിയപ്പെടുന്നത്. സത്യസന്ധമായും നിർഭയമായും യുക്തിബോേേധത്താടെയും നീതിനിർവഹണം നടത്തിയ ന്യായാധിപയായിരുന്നു അവർ. അഴിമതിയോ സ്വജനപക്ഷപാതമോ കൂടാതെ കർമ്മരംഗങ്ങളിൽ ദീർഘകാലം പ്രവർത്തിച്ച വ്യക്തിത്വമായാണ് ഫാത്തിമ ബീവിയെ കാലം അടയാളപ്പെടുത്തുന്നത്. 1997- 2001 കാലയളവിൽ തമിഴ്നാട് ഗവർണറായും അവർ പ്രവർത്തിച്ചു.

1927 ഏപ്രിൽ 30-ന് പത്തനംതിട്ട കുലശേഖരപ്പേട്ട അണ്ണാവീട്ടിൽ മീരാസാഹിബിന്റേയും ഖദീജാബീവിയുടേയും മകളായി ജനിച്ച ജസ്റ്റിസ് ഫാത്തിമ ബീവി പത്തനംതിട്ട കത്തോലിക്കേറ്റ് ഹൈസ്‌കൂളിൽ നിന്നും സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയശേഷം തിരുവനന്തപുരത്തെ യൂണിവേഴ്സിറ്റി കോളേജിൽ നിന്നും ബിരുദവും; തിരുവനന്തപുരത്തെ ലോ കോളേജിൽ നിന്നും ഒന്നാം റാങ്കോടെ നിയമബിരുദവും നേടിയശേഷമാണ് 1950-ൽ അഭിഭാഷകയായി ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്.

എം എസ് സി കെമിസ്ട്രി പഠിക്കാൻ ആഗ്രഹിച്ച ഫാത്തിമ ബീവിയെ നിയമപഠനരംഗത്തേക്ക് തിരിച്ചുവിട്ടത് ബാപ്പ മീരാ സാഹിബായിരുന്നുവെന്ന് അവർ ഒരിക്കൽ പറഞ്ഞിട്ടുണ്ട്. അന്തരിച്ച കെ ആർ ഗൗരിയമ്മ അവരുടെ സഹപാഠിയായിരുന്നു. മുസ്ലിം പെൺകുട്ടികൾ ഉന്നത വിദ്യാഭ്യാസത്തിന് പോകാതിരുന്ന ഒരു കാലയളവിൽ മകൾക്ക് ഉന്നത വിദ്യാഭ്യാസം നൽകുമെന്ന ബാപ്പയുടെ നിശ്ചയദാർഢ്യമാണ് അവർക്ക് തുണയായത്.

പി എസ് സി പരീക്ഷയിലൂടെ ആദ്യമായി നിയമിക്കപ്പെട്ട മുൻസിഫായിരുന്നു അവർ. തൃശൂരിലായിരുന്നു ആദ്യ നിയമനം. 1984 ഹൈക്കോടതി ജഡ്ജിയായി നിയമിക്കപ്പെട്ടു. 1989 ഏപ്രിൽ 29-ന് ഹൈക്കോടതിയിൽ നിന്നും വിരമിച്ചശേഷം 1989 ഒക്ടോബർ 6ന് സുപ്രീം കോടതിയിൽ ജഡ്ജിയായി അവർ നിയമിതയായി. 1992 ഏപ്രിൽ 29 വിരമിച്ചശേഷം മനുഷ്യാവകാശ കമ്മീഷൻ അംഗമായും തമിഴ്നാട് ഗവർണറായും പ്രവർത്തിച്ചു.

അഴിമതിക്കേസ്സിൽപ്പെട്ട ജയലളിതയ്ക്ക് നിയമസഭാ തെരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രിക നിരസിക്കപ്പെട്ടെങ്കിലും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ അനുവദിച്ചത് വിവാദമായതും 2001-ൽ തമിഴ്നാട് മുൻ മുഖ്യമന്തി കരുണാനിധിയെ അറസ്റ്റ് ചെയ്തപ്പോൾ മുഖ്യമന്ത്രി ജയലളിതയെ അനുകൂലിച്ച് റിപ്പോർട്ട് നൽകിയതും വിവാദമായി. കേന്ദ്രമന്ത്രിസഭാ യോഗം അവരെ നീക്കം ചെയ്യാൻ തീരുമാനിച്ചതിനെ തുടർന്ന് അവർ ഗവർണർപദവി രാജി വച്ചൊഴിയുകയായിരുന്നു.

അവിവാഹിതയായിരുന്നു ജസ്റ്റിസ് ഫാത്തിമ ബീവി. നിയമസംവിധാനത്തിനായി തന്റെ ജീവിതം പൂർണമായും സമർപ്പിച്ച ഫാത്തിമ ബീവിയുടെ ജീവിതം ന്യായാധിപ സംവിധാനത്തിനാകെ മാതൃകയാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

india

എലിവിഷം വെച്ച മുറിയിൽ കിടന്നുറങ്ങി; ചെന്നൈയില്‍ രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം

എലി ശല്യം വർധിച്ചതോടെ ഗിരിധരൻ ഒരു കീട നിയന്ത്രണ കമ്പനിയെ സമീപിക്കുകയും കമ്പനി ജീവനക്കാർ വീട്ടിലെത്തുകയും ചെയ്തിരുന്നു

Published

on

റൂമില്‍ എലിവിഷം വച്ച് എസി ഓണാക്കി ഉറങ്ങിയ രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം. ചെന്നൈ കുണ്ട്രത്തൂര്‍ സ്വദേശി ഗിരിദറിന്റെ മക്കളായ പവിത്രയും സായി സുദര്‍ശനുമാണ് മരിച്ചത്. വീര്യമുള്ള എലി വിഷം അമിതമായി ശ്വസിച്ചതാണ് മരണകാരണം. ഗിരിധരനും പവിത്രയും ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.

ബാങ്ക് മാനേജറാണ് ഗിരിധരൻ. എലി ശല്യം വർധിച്ചതോടെ ഗിരിധരൻ ഒരു കീട നിയന്ത്രണ കമ്പനിയെ സമീപിക്കുകയും കമ്പനി ജീവനക്കാർ വീട്ടിലെത്തുകയും ചെയ്തിരുന്നു. തുടർന്ന് ഇവർ എലി വിഷം മുറിയിൽ പലയിടത്തായി വിതറിയിട്ടു. രാത്രി കുടുംബം ഉറങ്ങുമ്പോൾ എ.സി. ഓണാക്കുകയും ചെയ്തു.

രാവിലെ നാലുപേരും അവശനിലയിലാകുകയായിരുന്നു. ബന്ധുക്കൾ ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടികളുടെ ജീവൻ നഷ്ടമായിരുന്നു. പൊലീസ് പെസ്റ്റ് കൺട്രോൾ കമ്പനിക്കെതിരെ കേസെടുത്ത് സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

Continue Reading

india

ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് എന്ന് പറയുന്നവർക്ക് പരീക്ഷ പോലും ഒരു ദിവസം നടത്താൻ കഴിയുന്നില്ല: അഖിലേഷ് യാദവ്

യുപിപിഎസ്‌സി ഉദ്യോ​ഗാർഥികൾ സംസ്ഥാനത്ത് നടത്തിവരുന്ന പ്രതിഷേധ സമരത്തെ സർക്കാർ കൈകാര്യം ചെയ്ത രീതിയെയും അദ്ദേഹം കുറ്റപ്പെടുത്തി.

Published

on

ഉത്തർപ്രദേശിലെ ബിജെപി സർക്കാരിനെ വിമർശിച്ച് സമാജ്‌വാദി പാർട്ടി തലവൻ അഖിലേഷ് യാദവ് എംപി. യുപിപിഎസ്‌സി പരീക്ഷകൾ നടത്തുന്നതിൽ സർക്കാരിന് പിഴവുപറ്റിയെന്നാരോപിച്ചായിരുന്നു വിമർശനം. യുപിപിഎസ്‌സി ഉദ്യോ​ഗാർഥികൾ സംസ്ഥാനത്ത് നടത്തിവരുന്ന പ്രതിഷേധ സമരത്തെ സർക്കാർ കൈകാര്യം ചെയ്ത രീതിയെയും അദ്ദേഹം കുറ്റപ്പെടുത്തി.

‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ എന്ന് പറയുന്നവർക്ക് വിദ്യാർഥികളുടെ പരീക്ഷ പോലും ഒരു ദിവസം നടത്താൻ കഴിയുന്നില്ല’ എന്നായിരുന്നു യാദവിൻ്റെ പരാമർശം. സമരക്കാരോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച യാദവ്, പ്രശ്നത്തെ രാഷ്ട്രീയവൽക്കരിക്കാതിരിക്കാൻ പ്രതിഷേധത്തിൽ നിന്ന് വിട്ടുനിന്നു. പരീക്ഷകൾ വിവിധ തീയതികളിൽ നടത്താനുള്ള യുപിപിഎസ്‌സി തീരുമാനത്തിനെതിരെയാണ് ഉദ്യോഗാർഥികളുടെ പ്രതിഷേധം. പ്രയാഗ്‌രാജിലെ കമ്മീഷൻ ഓഫീസിനു മുൻപിലാണ് സമരം.

റിവ്യൂ ഓഫീസർ, അസിസ്റ്റൻ്റ് റിവ്യൂ ഓഫീസർ, എന്നീ തസ്തികകളിലേക്കുള്ള പ്രിലിംനറി പരീക്ഷ രണ്ട് ദിവസങ്ങളായി നടക്കുമെന്നാണ് യുപിപിഎസ്‌സി അറിയിച്ചത്‌. ഇതാണ് ഉദ്യോ​ഗാർഥികളിൽ വ്യാപക പ്രതിഷേധത്തിന് കാരണമായത്.

Continue Reading

india

ടിപ്പു സുല്‍ത്താന്റെ വാള്‍ ലേലത്തില്‍ വിറ്റു; ലഭിച്ചത് വന്‍ തുക

കടുവയുടെ ചിഹ്നവും പിതാവ്ഹൈദരലിയെ പരാമർശിക്കുന്ന ‘ഹ’ എന്ന അറബി അക്ഷരവും വാളില്‍ കൊത്തിയിരിക്കുന്നു.

Published

on

മൈസൂർ രാജാവായിരുന്ന ടിപ്പു സുല്‍ത്താൻ്റെ ആയുധ ശേഖരത്തിലുണ്ടായിരുന്ന വാള്‍ ലേലത്തില്‍ വിറ്റു. കടുവയുടെ ചിഹ്നവും പിതാവ്ഹൈദരലിയെ പരാമർശിക്കുന്ന ‘ഹ’ എന്ന അറബി അക്ഷരവും വാളില്‍ കൊത്തിയിരിക്കുന്നു. ടിപ്പു സുല്‍ത്താൻ്റെ അന്ത്യം സംഭവിച്ച 1799-ലെ യുദ്ധത്തില്‍ അദ്ദേഹം ഉപയോഗിച്ചിരുന്നതെന്ന് കരുതുന്ന വാളാണിതെന്നും പറയുന്നു. ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.

ശ്രീരംഗപട്ടണം യുദ്ധത്തില്‍ ടിപ്പു ഉപയോഗിച്ച തിളങ്ങുന്ന വായ്ത്തലയുള്ള വാളാണ് ലണ്ടനിലെ ബോണ്‍ഹാംസ് ഓക്ഷൻ ഹൗസില്‍ 317,900 പൗണ്ടിന് (3.4 കോടി രൂപ) ലേലത്തില്‍ വിറ്റത്. യുദ്ധ ശേഷം ബ്രിട്ടീഷുകാർ ക്യാപ്റ്റൻ ജെയിംസ് ആൻഡ്രൂ ഡിക്കിൻ്റെ സെരിംഗപട്ടത്തെ സേവനത്തിനുള്ള അംഗീകാരമായാണ് വാള്‍ സമ്മാനിച്ചത്.

2024 ജൂണ്‍ വരെ ഡിക്ക് കുടുംബത്തിന്റെ ഉടമസ്ഥതയിലായിരുന്നു വാള്‍. ആൻഡ്രൂ ഡിക്ക് 75-ാമത് ഹൈലാൻഡ് റെജിമെൻ്റ് ഓഫ് ഫൂട്ടില്‍ സെരിംഗപട്ടത്ത് ലെഫ്റ്റനൻ്റായി സേവനമനുഷ്ഠിച്ചു. റെജിമെൻ്റിലെ പ്രധാനിയായിരുന്നു ഇദ്ദേഹം. മതിലുകള്‍ തകർക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. നഗരത്തില്‍ പ്രവേശിച്ച ബ്രിട്ടീഷ് സേനകളില്‍ ലഫ്റ്റനൻ്റ് ഡിക്കും ഉള്‍പ്പെടാൻ സാധ്യതയുണ്ട്.

Continue Reading

Trending