Connect with us

kerala

അവസാനം ഷീല സണ്ണിക്ക് നീതി; വ്യാജ ലഹരി കേസിലെ എഫ്.ഐ.ആര്‍ ഹൈക്കോടതി റദ്ദാക്കി

കേസില്‍ നിന്നും ഒഴിവാകുന്നതോടെ ഷീലാ സണ്ണിയ്ക്ക് ബൈക്കും ഫോണും തിരികെ ലഭിക്കും.

Published

on

വ്യാജ ലഹരി കേസില്‍ ചാലക്കുടിയിലെ ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണിക്ക് ഒടുവില്‍ നീതി. ഷീലക്കെതിരായ എഫ.ഐ.ആര്‍ ഹൈക്കോടതി റദ്ദാക്കി. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഷീലാ സണ്ണി നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. കേസില്‍ നിന്നും ഒഴിവാകുന്നതോടെ ഷീലാ സണ്ണിയ്ക്ക് ബൈക്കും ഫോണും തിരികെ ലഭിക്കും. അതിനിടെ ഷീലയ്‌ക്കെതിരെ കേസെടുത്ത എക്‌സൈസ് ഇന്‍സ്പക്ടര്‍ കെ. സതീശന്റെ മൊഴിയും മഹസ്സര്‍ റിപ്പോര്‍ട്ടും തമ്മില്‍ വൈരുധ്യമുണ്ടെന്ന വിവരവും പുറത്തുവന്നു.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ബ്യൂട്ടീപാര്‍ലറിലെത്തി ഷീലയെ അറസ്റ്റ് ചെയ്‌തെന്നാണ് സതീശന്‍ നല്‍കിയ മൊഴി. എന്നാല്‍ സ്‌കൂട്ടറില്‍ നിന്നിറങ്ങിയ ഷീലയെ തടഞ്ഞു നിര്‍ത്തി പിടികൂടുകയായിരുന്നെന്നാണ് സതീശന്‍ നല്‍കിയ മൊഴി. ഇക്കാര്യങ്ങളും എക്‌സൈസ് ക്രൈംബ്രാഞ്ച് പരിശോധിക്കും.

കൊച്ചിയിലെ അന്വേഷണ സംഘത്തിന് മുന്നില്‍ സതീശന്‍ ഔദ്യോഗിക ഫോണ്‍ ഹാജരാക്കിയിട്ടുണ്ട്. ഫോണ്‍ വിശദ പരിശോധനയ്ക്ക് പൊലീസ് സൈബര്‍ സെല്ലിന് കൈമാറാനാണ് തീരുമാനം. അതിനിടെ ഷീലയ്ക്ക് വീണ്ടും ബ്യൂട്ടി പാര്‍ലര് തുറക്കാനുള്ള സഹായ വാഗ്ദാനവുമായി മലപ്പുറം കല്‍പകഞ്ചേരി ആനപ്പടിക്കല്‍ ചാരിറ്റബിള്‍ ട്രസ്റ്റിനു കീഴിലുള്ള തണല്‍ സംഘടന മുന്നോട്ടുവന്നു.

kerala

തിരൂര്‍ റെയില്‍വേ സ്റ്റേഷനിലെ റോഡ് അടച്ച നടപടി; കേന്ദ്ര മന്ത്രിക്ക് സന്ദേശമയച്ച് അബ്ദുസ്സമദ് സമദാനി എം.പി

റോഡിന്റെ മറുവശത്ത് പാര്‍ക്കുന്ന നിരവധി കുടുംബങ്ങള്‍ക്ക് തിരൂര്‍ ടൗണിന്റെ വിവിധ ഭാഗങ്ങളിലേക്ക് സഞ്ചരിക്കാനുള്ള വഴിയാണ് ഇതിലൂടെ തടസ്സപ്പെട്ടിരിക്കുന്നത്.

Published

on

ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തിന് തടസ്സം നേരിടും വിധം തിരൂര്‍ റെയില്‍വേ സ്റ്റേഷന്‍ മുതല്‍ ഗുഡ്‌സ് ഷെഡ് വരെയുള്ള റോഡ് അടച്ച നടപടിയില്‍ ഇടപെട്ട് അത് തിരുത്താന്‍ ആവശ്യമായ നിര്‍ദ്ദേശം ബന്ധപ്പെട്ടവര്‍ക്ക് നല്‍കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഡോ. എം.പി. അബ്ദുസ്സമദ് സമദാനി എം.പി റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന് ഇ മെയില്‍ സന്ദേശമയച്ചു. റോഡിന്റെ മറുവശത്ത് പാര്‍ക്കുന്ന നിരവധി കുടുംബങ്ങള്‍ക്ക് തിരൂര്‍ ടൗണിന്റെ വിവിധ ഭാഗങ്ങളിലേക്ക് സഞ്ചരിക്കാനുള്ള വഴിയാണ് ഇതിലൂടെ തടസ്സപ്പെട്ടിരിക്കുന്നത്. ആശുപത്രിയിലേക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും മാത്രമല്ല അവശ്യസാധനങ്ങള്‍ വാങ്ങാനുള്ള മാര്‍ക്കറ്റിലേക്ക് വരെ ജനങ്ങള്‍ സഞ്ചരിക്കുന്ന വഴിയാണിത്.

ഒരു മുന്നറിയിപ്പുമില്ലാതെ പെട്ടെന്ന് വഴി അടച്ചത് നാട്ടുകാരെ വന്‍ ദുരിതത്തിലാഴ്ത്തിയിരിക്കുകയാണെന്നും മെയില്‍ സന്ദേശത്തില്‍ പറഞ്ഞു. ചെറുകിട വ്യാപാരികളെയും വിശേഷിച്ച് മത്സ്യ കച്ചവടക്കാരെയും ദോഷകരമായി ബാധിക്കുന്ന ഈ നടപടി ജനജീവിതത്തെ പലരീതിയിലും ഗുരുതരമായി ബാധിക്കുന്നതാണ്. വഴിയടച്ചുകൊണ്ട് നിര്‍മ്മിച്ചിരിക്കുന്ന ചുമരും ബാരിക്കേഡും ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തെ ഹനിക്കുമെന്നതിനാല്‍ അത് അടിയന്തരമായി തടയണമെന്നും മന്ത്രിയോട് ആവശ്യപ്പെട്ടു.

ഈ ചുമരും ബാരിക്കേഡും അടിയന്തിര ഘട്ടങ്ങളിലെ ദുരിതാശ്വാസ നടപടികള്‍ക്കും വിഘാതമാകും. കുട്ടികള്‍ക്കോ മറ്റോ രോഗം ബാധിച്ചാല്‍ ലഭ്യമാക്കേണ്ട അടിയന്തിര ചികിത്സക്ക് വരെ ഇത് തടസ്സമാകുമെന്ന് മന്ത്രിക്കയച്ച സന്ദേശത്തില്‍ വിശദീകരിച്ചു. പൊതുജന ജീവിതത്തെയും അതിന്റെ സുരക്ഷിതത്വത്തെയും ഗുരുതരമായി ബാധിക്കുന്ന നടപടിയില്‍ നിന്ന് ബന്ധപ്പെട്ടവരെ പിന്തിരിപ്പിക്കാന്‍ മന്ത്രി നടപടി സ്വീകരിക്കണമെന്ന് എം.പി ആവശ്യപ്പെട്ടു. ഈ പ്രശ്‌നം സതേണ്‍ റെയില്‍വേ മാനേജര്‍, ഡിവിഷണല്‍ മാനേജര്‍ എന്നിവരുടെയും ശ്രദ്ധയില്‍പ്പെടുത്തി.

കശ്മീരിലെ ഷോപിയാനില്‍ ഏറ്റുമുട്ടല്‍. ലഷ്‌കറെ ത്വയ്യിബയുമായി ബന്ധമുള്ള ഭീകരനെ സൈന്യം വധിച്ചു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സേന നടത്തിയ നീക്കം ഏറ്റുമുട്ടലില്‍ കലാശിക്കുകയായിരുന്നു. കുല്‍ഗാമില്‍ ആരംഭിച്ച ഏറ്റുമുട്ടല്‍ പിന്നീട് ഷോപിയാന്‍ വനമേഖലയിലേക്ക് മാറുകയായിരുന്നു. മേഖലയില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്.

Continue Reading

kerala

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ കഞ്ചാവ് വേട്ട; 18 കിലോ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി

അബൂദബിയില്‍ നിന്ന് കൊണ്ടുവന്ന ഒമ്പത് കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി

Published

on

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ കഞ്ചാവ് വേട്ട. അബൂദബിയില്‍ നിന്ന് കൊണ്ടുവന്ന ഒമ്പത് കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. ട്രോളിബാഗിലായിരുന്നു കഞ്ചാവ് കൊണ്ടുവന്ന 18 കിലോ ഹൈബ്രിഡ് കഞ്ചാവാണ് പൊലീസ് പിടികൂടിയത്. ഇന്നലെ രാത്രിയാണ് സംഭവം.

കഞ്ചാവ് കൈപ്പറ്റാന്‍ എത്തിയ മട്ടന്നൂര്‍ സ്വദേശികളായ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.പ്രിന്‍ജില്‍,റോഷന്‍ ആര്‍ ബാബു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. രക്ഷപ്പെട്ട യാത്രക്കാരനായി അന്വേഷണം ആരംഭിച്ചു.

Continue Reading

kerala

നിപ; യുവതി ഗുരുതരാവസ്ഥയില്‍ തുടരുന്നു; രണ്ട് പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്

ഇതുവരെ 49 പേരുടെ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ് ആയി.

Published

on

മലപ്പുറം വളാഞ്ചേരിയില്‍ നിപ സ്ഥിരീകരിച്ച യുവതി ഗുരുതരാവസ്ഥയില്‍ തുടരുന്നു. ഇന്ന് രണ്ട് പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായി. ഇതുവരെ 49 പേരുടെ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ് ആയി.

12 ദിവസത്തോളമായി രോഗി ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. രണ്ടു തവണ ആന്റിബോഡി നല്‍കിയെങ്കിലും രോഗിയുടെ ആരോഗ്യ നില മെച്ചപ്പെട്ടിട്ടില്ല. 40 പേരെ കൂടി ഇന്ന് സമ്പര്‍ക്കപ്പട്ടികയില്‍ ചേര്‍ത്തു. 152 പേരാണ് ആകെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളത്. മലപ്പുറം, തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ ഉള്ളവരും സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

അതേസമയം രോഗിയുമായി പ്രൈമറി കോണ്‍ടാക്റ്റ് ഉള്ളവരില്‍ ചെറിയ ലക്ഷണങ്ങളുള്ള എട്ട് പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ രണ്ടു പേര്‍ മഞ്ചേരി മെഡിക്കല്‍ കോളജ് ഐസിയുവിലാണുള്ളത്. ഇവരുടെ ആരോഗ്യനില ഗുരുതരമല്ല.

Continue Reading

Trending