X

ജോയ് ആലുക്കാസിന്റെ ആത്മകഥ ‘സ്‌പ്രെഡിംഗ് ജോയ്’ ഷാര്‍ജ പുസ്തക മേളയില്‍ പ്രകാശനം ചെയ്തു

ഷാര്‍ജ: പ്രമുഖ വ്യവസായി ജോയ് ആലുക്കാസിന്റെ ‘സ്‌പ്രെഡിംഗ് ജോയ് ഹൗ ജോയ് ആലുക്കാസ് ബികേം ദി വേള്‍ഡ്‌സ് ഫേവറിറ്റ് ജ്യൂവലര്‍’ ആത്മകഥ ഷാര്‍ജ രാജ്യാന്തര പുസ്തക മേളയില്‍ പ്രകാശനം ചെയ്തു. ജോളി ജോയ് ആലുക്കാസ്, ഹാര്‍പര്‍ കോളിന്‍സ് സിഇഒ അനന്ത പത്മനാഭന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ഷാര്‍ജ ബുക് അഥോറിറ്റി സിഇഒ അഹ്മദ് ബിന്‍ റക്കാദ് അല്‍ ആമിരിയും പ്രമുഖ ബോളിവുഡ് അഭിനേത്രിയും ജോയ് ആലുക്കാസ് ബ്രാന്റ് ഗ്‌ളോബല്‍ അംബാസഡറുമായ കജോള്‍ ദേവ്ഗനും ചേര്‍ന്നാണ് പ്രകാശനം നിര്‍വഹിച്ചത്.

സമൂഹത്തിലെ വിവിധ തലങ്ങളില്‍ നിന്നുള്ളവരുടെ നിറഞ്ഞ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി പ്രകാശന ചടങ്ങ്. പ്രമുഖ ഗവണ്‍മെന്റ് ഉദ്യോഗസ്ഥരും വ്യവസായികളും ജോയ് ആലുക്കാസ് കുടുംബാംഗങ്ങളും ചടങ്ങില്‍ സദസ്സിനെ സംബോധന ചെയ്തു.
ഈ പുസ്തകത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചു വരുന്നത്. ഇന്ത്യ, യുഎഇ, ബഹ്‌റൈന്‍ എന്നിവിടങ്ങളിലെ എല്ലാ പ്രമുഖ ബുക് സ്റ്റോറുകളിലും പുസ്തകം ലഭ്യമാണ്. ആമസോണ്‍ യുഎഇ, ഇന്ത്യ, സിംഗപ്പൂര്‍, യുഎസ്എ, യുകെ എന്നിവയിലും പ്രമുഖ ഇകൊമേഴ്‌സ് പോര്‍ട്ടലുകളിലും നിന്ന് ഈ ആത്മകഥ സ്വന്തമാക്കാം. ഷാര്‍ജ പുസ്തക മേളയിലെ ജഷന്‍മാല്‍ പവലിയനില്‍ ഇംഗ്ലീഷ് പതിപ്പും, ഡിസി ബുക്‌സ് പവലിയനില്‍ മലയാള വിവര്‍ത്തനവും ലഭ്യമാണ്.

കഠിനാധ്വാനവും പാഷനുമുണ്ടെങ്കില്‍ ആര്‍ക്കും ഏത് മേഖലയിലും വിജയിക്കാനാകുമെന്നും ഇതാണ് തനിക്ക് നല്‍കാനുള്ള സന്ദേശമെന്നും ജോയ് ആലുക്കാസ് പുസ്തക പ്രകാശനത്തിലും ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തിലും പറഞ്ഞു. ഇത്രയും വര്‍ഷത്തെ സംരംഭക ജീവിതം വലിയ പാഠങ്ങളാണ് തനിക്ക് നല്‍കിയത്. ബിസിനസ് ആഗ്രഹിക്കുന്നവര്‍ക്ക് ഇത് മാതൃകയാകുമെങ്കില്‍ താന്‍ സന്തോഷിക്കും. ”ഇത് എന്റെ നേട്ടമാണ്. ഇത് മറ്റുള്ളവരുടെ വളര്‍ച്ചയ്ക്ക് ഗുണകരമാവണമെന്ന് താന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു” – അദ്ദേഹം അഭിപ്രായപ്പെട്ടു. ബിസിനസ് ഏറെ എളുപ്പമാണെന്നാണ് സമൂഹത്തിലെ ചിലരെങ്കിലും കരുതുന്നത്. എന്നാല്‍, അതത്ര എളുപ്പമല്ല. വെല്ലുവിളികളും പ്രശ്‌നങ്ങളുമുണ്ടാവാം. അവ തരണം ചെയ്ത് മുന്നേറാന്‍ കഴിയുന്ന മാര്‍ഗങ്ങളും രീതികളും ഈ പുസ്തകത്തില്‍ ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അടുത്ത വര്‍ഷം ഐപിഒ പ്രഖ്യാപിക്കാന്‍ ആലോചിക്കുന്നുവെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

തന്റെ ജീവിത യാത്രയിലെ പ്രതിബദ്ധത, കഠിനാധ്വാനം, അഭിനിവേശം, സ്ഥിരോത്സാഹം എന്നിവയുടെ അനുഭവ സാക്ഷ്യമാണ് ഈ ആത്മകഥയെന്ന് ജോയ് ആലുക്കാസ് പറഞ്ഞു. സ്വപ്നങ്ങളെ പിന്തുടരാന്‍ മറ്റുള്ളവരെ പ്രചോദിപ്പിക്കാനും പ്രതികൂല സാഹചര്യങ്ങളില്‍ പതറാതെ മുന്നേറാനുള്ള സന്ദേശവുമാണ് ആത്മകഥയിലൂടെ പങ്കു വെക്കാന്‍ ശ്രമിച്ചിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
പിതാവിന്റെ ബ ിസിനസ് യാത്ര തനിക്ക് പ്രചോദനവും മാര്‍ഗദര്‍ശകവുമാണെന്ന് ജോണ്‍ പോള്‍ ജോയ് ആലുക്കാസ് പറഞ്ഞു.
ജോയ് ആലുക്കാസുമായി ദീര്‍ഘ കാലത്തെ ബന്ധമാണുള്ളതെന്നും ഈ പുസ്തകത്തിലെ അനുഭവങ്ങള്‍ മാതൃകയാണെന്നും ഇത് പ്രകാശനം ചെയ്ത കജോള്‍ ദേവ്ഗന്‍ അഭിപ്രായപ്പെട്ടു. ഈ യാത്ര അല്‍ഭുതകരമാണ്. തിരക്കുകള്‍ക്കിടയിലും ഇത്തരം ക്രിയാത്മക പ്രവര്‍ത്തനങ്ങള്‍ക്ക് ഇദ്ദേഹം സമയം കണ്ടെത്തുന്നത് അഭിനന്ദിക്കേണ്ട കാര്യമാണെന്നും കജോള്‍ പറഞ്ഞു. ഇതിന്റെ ശീര്‍ഷകം അര്‍ത്ഥവത്താണ്, ‘സ്‌പ്രെഡിംഗ് ജോയ്’. ഈ പുസ്തകം എല്ലാവരും വാങ്ങി വായിക്കണമെന്നും അവര്‍ അഭ്യര്‍ത്ഥിച്ചു.

webdesk15: