Connect with us

india

ദുരന്ത ഭീതിയില്‍ ജോഷിമഠ്; കേന്ദ്ര സംഘം ഇന്നെത്തും

ഉത്തരാഖണ്ഡിലെ ‘മുങ്ങുന്ന ജോഷിമഠി’ല്‍ നിന്ന് കുടുംബങ്ങളെ ഒഴിപ്പിക്കാന്‍ അടിയന്തര നടപടി തുടങ്ങി സംസ്ഥാന സര്‍ക്കാര്‍.

Published

on

ഉത്തരാഖണ്ഡിലെ ജോഷിമഠില്‍ ഭൂമി ഇടിഞ്ഞുതാഴുന്ന പ്രതിഭാസം പഠിക്കാന്‍ കേന്ദ്ര സംഘം രൂപ നല്‍കിയ പാനല്‍ ഇന്ന് പ്രദേശം സന്ദര്‍ശിക്കും. പരിസ്ഥിതി- വനം വകുപ്പ്, കേന്ദ്ര ജല കമ്മീഷന്‍, ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ, ക്ലീന്‍ ഗംഗ ദേശീയ മിഷന്‍ തുടങ്ങിയ വകുപ്പില്‍ നിന്നുള്ള പ്രതിനിധികളാണ് പാനലില്‍ ഉള്ളത്.

അതേസമയം ഉത്തരാഖണ്ഡിലെ ‘മുങ്ങുന്ന ജോഷിമഠി’ല്‍ നിന്ന് കുടുംബങ്ങളെ ഒഴിപ്പിക്കാന്‍ അടിയന്തര നടപടി തുടങ്ങി സംസ്ഥാന സര്‍ക്കാര്‍. 600ഓളം കുടുംബങ്ങളെയാണ് മാറ്റിപ്പാര്‍പ്പിക്കുക. ചിലരെ നേരത്തെ തന്നെ മാറ്റിപ്പാര്‍പ്പിച്ചിരുന്നു. മറ്റു ചില കുടുംബങ്ങള്‍ സ്വയം കുടിയൊഴിഞ്ഞു പോയിരുന്നു. വെള്ളിയാഴ്ച വൈകീട്ടോടെ ഒരു ക്ഷേത്രം കൂടി തകര്‍ന്ന പശ്ചാത്തലത്തിലാണ് പുനരധിവാസം വേഗത്തിലാക്കാനുള്ള തീരുമാനം. വലിയ ദുരന്തത്തിലേക്കുള്ള മുന്നറിയിപ്പാണ് സംഭവമെന്ന് പ്രദേശ വാസികള്‍ നേരത്തെതന്നെ പറയുന്നുണ്ടെങ്കിലും ഇതുവരേയും സംസ്ഥാന സര്‍ക്കാര്‍ ഇത് അവഗണിക്കുകയായിരുന്നു.

ഭൂമി പിളരുന്നതും കെട്ടിടങ്ങള്‍ക്ക് വിള്ളല്‍ വീഴുന്നതും അടക്കമുള്ള പ്രശ്‌നങ്ങളാണ് ജനജീവിതം ആശങ്കയിലാക്കിയത്. ജോഷിമഠ് മുനിസിപ്പാലിറ്റിക്കു കീഴിലെ ഒമ്പത് ഡിവിഷനുകളിലാണ് ഇത്തരമൊരു പ്രതിഭാസം. പലയിടത്തും ഭൂമി വിണ്ടു കീറിയിട്ടുണ്ട്. റോഡുകളിലടക്കം ഇത് കാണാം. ഭൂമിയിലെ വിള്ളലാണ് കെട്ടിടങ്ങളേയും ബാധിച്ചത്. ഏതാനും വീടുകള്‍ നേരത്തെ ഭാഗികമായി തകര്‍ന്നിരുന്നു. ഇതേതുടര്‍ന്നാണ് പുനരധിവാസം ആവശ്യപ്പെട്ട് ജനങ്ങള്‍ രംഗത്തെത്തിയത്. എന്നാല്‍ സര്‍ക്കാര്‍ കാര്യമാക്കിയില്ല. വെള്ളിയാഴ്ചയിലെ ക്ഷേത്രം തകര്‍ന്ന സംഭവത്തോടെ ജനങ്ങളുടെ ആശങ്ക ഇരട്ടിച്ചതായാണ് റിപ്പോര്‍ട്ട്. തകര്‍ന്നുവീഴുമ്പോള്‍ ക്ഷേത്രത്തിനകത്ത് ആരുമില്ലാതിരുന്നതിനാല്‍ ആളപായം ഒഴിവായെങ്കിലും വലിയ ഭീതിയോടെയാണ് സംഭവത്തെ ആളുകള്‍ കാണുന്നത്. 15 ദിവസം മുമ്പാണ് ക്ഷേത്രത്തിന്റെ ചുമരുകളില്‍ വിള്ളല്‍ പ്രത്യക്ഷപ്പെട്ടത്. ക്രമേണ വിള്ളല്‍ ശക്തമാകുകയും കേത്രത്തിന്റെ ചുമര്‍ ഇടിഞ്ഞു വീഴുകയുമായിരുന്നു.
ഭൂമിയില്‍ വിള്ളല്‍ പ്രത്യക്ഷപ്പെട്ട സ്ഥലങ്ങളിലും ഇതിന്റെ വ്യാപ്തി വര്‍ധിച്ചു വരുന്നുണ്ട്. കൂടുതല്‍ സ്ഥലങ്ങളിലേക്ക് വിള്ളല്‍ വീഴുന്നുമുണ്ട്. ആസൂത്രണമില്ലാത്ത വികസന പ്രവര്‍ത്തനങ്ങള്‍ സൃഷ്ടിച്ച പാരിസ്ഥിതിക ആഘാതങ്ങളാണ് ഭൂമി പിളരലിന് കാരണമെന്നാണ് പ്രദേശ വാസികള്‍ പറയുന്നത്.

മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി ഇന്നലെ ജോഷിമഠില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് മുഴുവന്‍ കുടുംബങ്ങളെയും മാറ്റിപ്പാര്‍പ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ആളുകളെ മാറ്റിപ്പാര്‍പ്പിക്കാനും അടിയന്തര വൈദ്യ സഹായങ്ങള്‍ക്കുമായി കോപ്റ്റര്‍ അടക്കം സജ്ജമാക്കിയതായി മുഖ്യമന്ത്രി അറിയിച്ചു. ജോഷിമഠിലെ പാരിസ്ഥിതിക മാറ്റങ്ങളെക്കുറിച്ച് പഠിക്കാന്‍ കേന്ദ്രം വിദഗ്ധ സംഘത്തെ അയച്ചിട്ടുണ്ട്. റൂര്‍ക്കി ഐ.ഐ.ടിയിലെ വിദഗ്ധര്‍ അടങ്ങിയതാണ് സംഘം.

ജോഷിമഠില്‍ സംഭവിക്കുന്നത് എന്ത്, കാരണങ്ങള്‍ എന്തെല്ലാം, പരിഹാര മാര്‍ഗങ്ങള്‍ എന്നിവ സംബന്ധിച്ചാണ് വിദഗ്ധ സമിതിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. മനുഷ്യരുടെ സുരക്ഷക്കാണ് പ്രഥമ പരിഗണന നല്‍കുന്നത്. ഇതിനായി പുനരധിവാസം വേഗത്തിലാക്കും. പ്രശ്‌ന പരിഹാരത്തിനായി സ്വീകരിക്കേണ്ട നടപടികള്‍ ഇതിന്റെ തുടര്‍ച്ചയായി കൈക്കൊള്ളും. ഇതിനായി പെട്ടെന്ന് നടപ്പാക്കേണ്ട കാര്യങ്ങള്‍, ദീര്‍ഘകാലാടിസ്ഥാനത്തില്‍ സ്വീകരിക്കേണ്ട നടപടികള്‍ എന്നിവ സംബന്ധിച്ച് വിദഗ്ധ സംഘത്തോട് വെവ്വേറെ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ദുരന്ത നിവാരണ വകുപ്പിന്റെ കണ്‍ട്രോള്‍ റൂമും പ്രവര്‍ത്തനം ആരംഭിക്കും.

ഇതിനിടെ ജോഷിമഠ് സംഭവത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. ശ്രീശങ്കരാചാര്യ മഠാധിപതിയാണ് ഹര്‍ജി നല്‍കിയത്. പ്രധാന ഹിന്ദു, സിഖ് തീര്‍ത്ഥാടന കേന്ദ്രങ്ങളായ ഭദ്രിനാഥിലേക്കും ഹേംകുണ്ട് സാഹിബിലേക്കുമുള്ള പ്രവേശന കവാടം ആയാണ് ജോഷിമഠ് കണക്കാക്കുന്നത്. ചാര്‍ധാം യാത്രക്കെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് മലകയറ്റം ആരംഭിക്കുന്നതിന് മുന്നോടിയായുള്ള പ്രധാന വിശ്രമ കേന്ദ്രങ്ങളില്‍ ഒന്ന് കൂടിയാണ് ജോഷിമഠ്. ഇന്ത്യാ – ചൈനാ അതിര്‍ത്തിയോടു ചേര്‍ന്നുള്ള പ്രധാന സൈനിക താവളങ്ങളില്‍ ഒന്നും ജോഷിമഠില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

india

പാകിസ്താന്‍ വെടിനിര്‍ത്തല്‍ ലംഘിച്ചതായി സ്ഥിരീകരിച്ച് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി

രാത്രി പതിനൊന്ന് മണിയോടെയാണ് വാര്‍ത്താസമ്മേളനം വിളിച്ച് ഇക്കാര്യം വ്യക്തമാക്കിയത്.

Published

on

പാകിസ്താന്‍ വെടിനിര്‍ത്തല്‍ ലംഘിച്ചതായി ഔദ്യോഗികമായി സ്ഥിരീകരിച്ച് ഇന്ത്യ. വിദേശകാര്യസെക്രട്ടറി വിക്രം മിസ്രിയാണ് ഇക്കാര്യം വാര്‍ത്താസമ്മേളനത്തിലൂടെ ഔദ്യോഗികമായി സ്ഥിരീകരിച്ചത്. രാത്രി പതിനൊന്ന് മണിയോടെയാണ് വാര്‍ത്താസമ്മേളനം വിളിച്ച് ഇക്കാര്യം വ്യക്തമാക്കിയത്.

വിഷയത്തില്‍, പാകിസ്താനോട് വിശദീകരണം തേടും. ആക്രമണം പൂര്‍ണ്ണ തോതില്‍ ചെറുക്കുമെന്നും ശക്തമായ തിരിച്ചടി നല്‍കാന്‍ സേനകള്‍ക്ക് നിര്‍ദേശം നല്‍കിയെന്നും വിക്രം മിസ്രി വ്യക്തമാക്കി.

ഇന്ത്യ-പാകസ്താന്‍ വെടിനിര്‍ത്തലിന് പിന്നാലെ ശ്രീനഗറില്‍ സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതായി ജമ്മുകശ്മീര്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല് വ്യക്തമാക്കിയിരുന്നു. വെടിനിര്‍ത്തലിന് എന്ത് സംഭവിച്ചുവെന്ന് ഉമര്‍ അബ്ദുല്ല ചോദിച്ചു.സംഭവത്തിന്റെ ദൃശ്യങ്ങളും അദ്ദേഹം പുറത്തുവിട്ടിരുന്നു.

ഇന്ന് വൈകുന്നേരം 5 ന് ആയിരുന്നു ഇന്ത്യയും പാകിസ്താനും വെടിനിര്‍ത്തല്‍ സ്ഥിരീകരിച്ചത്. ഇരു രാജ്യങ്ങളും നേരിട്ടാണ് വെടി നിര്‍ത്തല്‍ തീരുമാനിച്ചതെന്നും മൂന്നാം കക്ഷിയുടെ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്നും കേന്ദ്രം അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വെടിനിര്‍ത്തല്‍ ലംഘിച്ച് പാക് പ്രകോപനം.

Continue Reading

india

ജമ്മുകാശ്മീരിലെ ആര്‍എസ് പുരയില്‍ പാകിസ്ഥാനുമായുണ്ടായ ഏറ്റുമുട്ടലില്‍ ബിഎസ്എഫ് ജവാന് വീരമൃത്യു

ഇന്ന് നടന്ന ഏറ്റുമുട്ടലിലാണ് ജവാന്‌വെടിയേറ്റതെന്നാണ് ബിഎസ്എഫ് വ്യക്തമാക്കുന്നത്.

Published

on

ജമ്മുകാശ്മീരിലെ പാകിസ്ഥാനുമായി ആര്‍എസ് പുരയില്‍ അതിര്‍ത്തിക്കടുത്തുണ്ടായ ഏറ്റുമുട്ടലില്‍ ബിഎസ്എഫ് ജവാന് വീരമൃത്യു. ബിഎസ്എഫ് സബ് ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് ഇംതിയാസാണ് രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ചത്. ഇന്ന് നടന്ന ഏറ്റുമുട്ടലിലാണ് ജവാന്‌വെടിയേറ്റതെന്നാണ് ബിഎസ്എഫ് വ്യക്തമാക്കുന്നത്. അതിര്‍ത്തി മേഖലയിലെ ഇന്ത്യന്‍ പോസ്റ്റിന്റെ നേതൃത്വത്തിലായിരുന്നു ഇദ്ദേഹം. ബിഎസ്എഫ് സംഘത്തെ നയിക്കുന്നതിനിടയിലാണ് അദ്ദേഹത്തിന് വെടിയേറ്റത്.

Continue Reading

india

രാജ്യത്തെ വിഷയം അമേരിക്കന്‍ പ്രസിഡന്റിലൂടെ അറിയേണ്ടി വരുന്നത് അത്ഭുതപ്പെടുത്തുന്നു; വിമര്‍ശിച്ച് കോണ്‍ഗ്രസ്

പഹല്‍ഗാമിലെ ഇരകള്‍ക്ക് നീതി ലഭിച്ചോ ഇല്ലയോ എന്ന് അറിയണമെന്നും പവന്‍ ഖേഡ പ്രതികരിച്ചു

Published

on

രാജ്യത്തെ വിഷയം അമേരിക്കന്‍ പ്രസിഡന്റിലൂടെ അറിയേണ്ടി വരുന്നത് അത്ഭുതപ്പെടുത്തുന്നു എന്ന് വിമര്‍ശിച്ച് കോണ്‍ഗ്രസ്. പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കണമെന്നും വിഷയത്തില്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ അവസരം നല്‍കണമെന്നും പഹല്‍ഗാമിലെ ഇരകള്‍ക്ക് നീതി ലഭിച്ചോ ഇല്ലയോ എന്ന് അറിയണമെന്നും പവന്‍ ഖേഡ പ്രതികരിച്ചു.

ഇന്ത്യ-പാക് അടിയന്തര വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചെങ്കിലും പ്രധാനമന്ത്രി സര്‍വകക്ഷി യോഗം വിളിക്കണമെന്ന ആവശ്യത്തില്‍ കോണ്‍ഗ്രസ് ഉറച്ചുനിന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് ഇന്ത്യ-പാക് വെടിനിര്‍ത്തല്‍ തീരുമാനം ആദ്യം പുറത്തുവിട്ടത്. എന്നാല്‍, മൂന്നാം കക്ഷിയുടെ ഇടപെടല്‍ ഇല്ലെന്നും രണ്ടു രാജ്യങ്ങളും നേരിട്ടാണ് വെടി നിര്‍ത്തല്‍ തീരുമാനിച്ചതെന്നും കേന്ദ്രം വ്യക്തമാക്കി.

Continue Reading

Trending