Connect with us

kerala

ജോഷിമഠ്; പ്രതിക്കൂട്ടിലായി ബി.ജെ.പി സര്‍ക്കാറുകള്‍

ഉത്തരാഖണ്ഡിലെ ജോഷിമഠില്‍ ഭൂമി ഇടിഞ്ഞുതാഴുന്ന പ്രതിഭാസത്തില്‍ പ്രതിക്കൂട്ടിലായി ബി.ജെ.പി ഭരിക്കുന്ന കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍.

Published

on

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡിലെ ജോഷിമഠില്‍ ഭൂമി ഇടിഞ്ഞുതാഴുന്ന പ്രതിഭാസത്തില്‍ പ്രതിക്കൂട്ടിലായി ബി.ജെ.പി ഭരിക്കുന്ന കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍. എന്‍.ടി.പി.സി ഹൈഡല്‍ പ്രോജക്ടിനായി കൂറ്റന്‍ പാറകള്‍ പൊട്ടിക്കാന്‍ നടത്തിയ സ്‌ഫോടനങ്ങളും ഭൂമിക്ക് വിള്ളല്‍ വീഴുന്നതും സംബന്ധിച്ച പ്രദേശ വാസികളുടെ ആശങ്ക സര്‍ക്കാറുകള്‍ അവഗണിച്ചെന്നാണ് വെളിപ്പെടുത്തല്‍. ഭൂമിയിലെ വിള്ളലുകള്‍ വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും ഭീഷണിയാവുകയും ക്ഷേത്രം ഉള്‍പ്പെടെ തകര്‍ന്നു വീഴുകയും ചെയ്ത ശേഷമാണ് സര്‍ക്കാര്‍ കണ്ണു തുറന്നിരിക്കുന്നത്. പ്രദേശ വാസികളെ മാറ്റിപ്പാര്‍പ്പിക്കുന്നത് അടക്കമുള്ള നടപടികള്‍ ഇതേതുടര്‍ന്ന് കഴിഞ്ഞ ദിവസം തുടങ്ങിയിരുന്നു.

എന്നാല്‍ ജോഷിമഠിലെ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് പ്രദേശ വാസികള്‍ കഴിഞ്ഞ മാസം മാത്രം മൂന്നു തവണ മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമിക്ക് കത്തയച്ചതായാണ് വെളിപ്പെടുത്തല്‍. എന്‍.ടി.പി.സി ഹൈഡല്‍ പ്രോജക്ടിന്റെ ടണല്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട സ്‌ഫോടനങ്ങള്‍ തുടങ്ങിയതു മുതല്‍ വീടുകളിലെ വിള്ളലുകള്‍ വര്‍ധിക്കുന്നതായും ഈ സാഹചര്യത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു കത്ത്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഈ കത്തുകള്‍ അവഗണിക്കുകയായിരുന്നു.

ഭൂമി ഇടിഞ്ഞു താഴുന്ന പ്രതിഭാസവും ഹൈഡല്‍ പ്രോജക്ടും തമ്മില്‍ ബന്ധമില്ലെന്നാണ് എന്‍.ടി.പി.സി അധികൃതര്‍ വാദിക്കുന്നത്. അതേസമയം സംഭവ സ്ഥലത്ത് പഠനം നടത്തിക്കൊണ്ടിരിക്കുന്ന റൂര്‍ക്കി ഐ.ഐ.ടി വിദഗ്ധര്‍ ഇതുവരെ പ്രദേശ വാസികളുടെ ആരോപണങ്ങള്‍ തള്ളിക്കളഞ്ഞിട്ടില്ല.

മുഖ്യമന്ത്രിക്കൊപ്പം ജില്ലാ കളക്ടറുടെ ശ്രദ്ധയിലും വിഷയം കൊണ്ടു വന്നിരുന്നതായി പ്രദേശ വാസികള്‍ വെളിപ്പെടുത്തി. ടണലുകള്‍ക്കായി സ്‌ഫോടനം നടത്തുമ്പോള്‍ പ്രദേശമാകെ പ്രകമ്പനം കൊള്ളുമായിരുന്നു. ഇക്കാര്യം കളക്ടറുടെ ശ്രദ്ധയില്‍ പെടുത്തി. സംഭവ സ്ഥലം സന്ദര്‍ശിച്ചതല്ലാതെ കളക്ടറും യാതൊരു നടപടിയും സ്വീകരിച്ചില്ല. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തല്‍ക്കാലത്തേക്ക് നിര്‍ത്തിവെക്കണമെന്ന തങ്ങളുടെ ആവശ്യവും അംഗീകരിച്ചില്ലെന്ന് പ്രദേശ വാസികളെ ഉദ്ധരിച്ച് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

പ്രദേശ വാസികള്‍ ആശങ്ക അറിയിച്ച് തനിക്കും മുഖ്യമന്ത്രിക്കും കത്ത് നല്‍കിയിരുന്നുവെന്ന കാര്യം ജോഷിമഠ് ഉള്‍കൊള്ളുന്ന ചാമോലി ജില്ലാ കളക്ടര്‍ ഹിമാന്‍ഷു ഖുരാനാ പറഞ്ഞു. എന്നാല്‍ എന്താണ് ചെയ്യേണ്ടത് എന്ന് തനിക്കറിയില്ലായിരുന്നു. എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്ന വിശദീകരണമാണ് എന്‍.ടി.പി.സി ജില്ലാ ഭരണകൂടത്തിന് നല്‍കിയിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

kerala

റാപ്പര്‍ വേടനെതിരെ പരാതി നല്‍കിയ സംഭവം; ‘പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കി’, മിനി കൃഷ്ണകുമാറിനെ അതൃപ്തി അറിയിച്ച് ബിജെപി നേതൃത്വം

റാപ്പര്‍ വേടനെതിരെ എന്‍ഐഎക്ക് പരാതി നല്‍കിയതില്‍ പാലക്കാട് നഗരസഭാ കൗണ്‍സിലര്‍ മിനി കൃഷ്ണകുമാറിനെ അതൃപ്തി അറിയിച്ച് ബിജെപി സംസ്ഥാന നേതൃത്വം.

Published

on

പാലക്കാട്: റാപ്പര്‍ വേടനെതിരെ എന്‍ഐഎക്ക് പരാതി നല്‍കിയതില്‍ പാലക്കാട് നഗരസഭാ കൗണ്‍സിലര്‍ മിനി കൃഷ്ണകുമാറിനെ അതൃപ്തി അറിയിച്ച് ബിജെപി സംസ്ഥാന നേതൃത്വം. പാര്‍ട്ടിയെ അറിയിക്കാതെ പരാതി നല്‍കിയതിലാണ് അതൃപ്തി. പരാതി പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കി. എന്ത് അടിസ്ഥാനത്തിലാണ് എന്‍ഐഎക്ക് പരാതി നല്‍കിയത് എന്ന് വ്യക്തമാക്കണമെന്നും ഇനി ഈ വിഷയത്തില്‍ പരസ്യ പ്രതികരണം നടത്തരുതെന്നും മിനിക്ക് നിര്‍ദേശം നല്‍കി.

പാട്ടിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിച്ചുവെന്ന് ആരോപിച്ചാണ് മിനി വേടനെതിരെ എന്‍ഐക്കും ആഭ്യന്തരവകുപ്പിനും പരാതി നല്‍കിയത്. വേടന്റെ ‘വോയ്സ് ഓഫ് വോയ്സ് ലെസ്’ എന്ന പാട്ടില്‍ മോദിയെ അധിക്ഷേപിക്കുന്ന വരികളുണ്ട് എന്നാണ് ആരോപണം. പൊതു വ്യക്തിത്വങ്ങളെ അധിക്ഷേപിക്കല്‍, വിദ്വേഷം വളര്‍ത്തല്‍, ജാതി വിവേചനം പ്രോത്സാഹിപ്പിക്കുന്ന ജാതി അധിഷ്ഠിത അപകീര്‍ത്തിപ്പെടുത്തല്‍, അക്രമവും വിദ്വേഷവും വളര്‍ത്തുന്നതിന് ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളുടെ ഉപയോഗം തുടങ്ങിയവ ആരോപിച്ചാണ് പരാതി.

Continue Reading

kerala

സയ്യിദ് അബൂബക്കര്‍ ബാഫഖി തങ്ങള്‍ വിടവാങ്ങി

ബാഫഖി തങ്ങള്‍ മെമ്മോറിയല്‍ ട്രസ്റ്റ് ചെയര്‍മാനും ജിദ്ദ കെഎംസിസി പ്രഥമ പ്രസിഡണ്ടുമായിരുന്നു.

Published

on

സയ്യിദ് അബ്ദുറഹ്‌മാന്‍ ബാഫഖി തങ്ങളുടെ മകന്‍ സയ്യിദ് അബൂബക്കര്‍ ബാഫഖി തങ്ങള്‍ (75) വിടവാങ്ങി. ബാഫഖി തങ്ങള്‍ മെമ്മോറിയല്‍ ട്രസ്റ്റ് ചെയര്‍മാനും ജിദ്ദ കെഎംസിസി പ്രഥമ പ്രസിഡണ്ടുമായിരുന്നു. ദീര്‍ഘകാലം ജിദ്ദ കെഎംസിസി ഉപദേശകസമിതി ചെയര്‍മാനുമായിരുന്നു. കോഴിക്കോട് നടക്കാവിലെ ജില്ലാ പള്ളി കമ്മിറ്റിയുടെ ട്രഷററായും പ്രവര്‍ത്തിച്ചു.

ഭാര്യ: ശരീഫ നഫീസ ബീവി (കാരക്കാട്). മക്കള്‍ : സയ്യിദ് സമീര്‍ ബാഫഖി (സൗദി), ശരീഫ ശബീല ബീവി, ശരീഫ സഫീറ ബീവി, പരേതയായ ശരീഫ ഖദീജ ബീവിയാണ് ഉമ്മ. മരുമക്കള്‍: സയ്യിദ് ഇസ്മാഈല്‍ ബാഫഖി (മലേഷ്യ), സയ്യിദ് നൗഫല്‍ ജിഫ്രി തങ്ങള്‍, ശരീഫ അഫ്ലഹ ബീവി. സഹോദരങ്ങള്‍: സയ്യിദ് ഹുസ്സൈന്‍ ബാഫഖി, സയ്യിദ് അബ്ദുള്ള ബാഫഖി, സയ്യിദ് ഇബ്രാഹിം ബാഫഖി, സയ്യിദ് ഹംസ ബാഫഖി, സയ്യിദ് അലി ബാഫഖി, സയ്യിദ് ഹസ്സന്‍ ബാഫഖി, സയ്യിദ് അഹമ്മദ് ബാഫഖി, ശെരീഫ മറിയം ബീവി, ശെരീഫ നഫീസ ബീവി.

മയ്യിത്ത് നമസ്‌കാരം ഇന്ന് രാവിലെ 8 .30 കൊയിലാണ്ടി വലിയകത്ത് പള്ളിയില്‍. മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി, ഓര്‍ഗനൈസിങ് സെക്രട്ടറി ഇടി മുഹമ്മദ് ബഷീര്‍, ഡോ.എംകെ മുനീര്‍ എംഎല്‍എ തുടങ്ങിയവര്‍ അനുശോചിച്ചു.

Continue Reading

kerala

ഇടുക്കി കല്ലാര്‍കുട്ടി ഡാമിന്റെ ഒരു ഷട്ടര്‍ തുറന്നു, ജാഗ്രതാ നിര്‍ദ്ദേശം

ഡാമിന്റെ വൃഷ്ടി പ്രദേശത്ത് മഴ തുടരുന്ന സാഹചര്യത്തിലാണ് ഷട്ടര്‍ തുറക്കാനുള്ള നീക്കമുണ്ടായത്.

Published

on

ഇടുക്കി കല്ലാര്‍കുട്ടി ഡാമിന്റെ ഒരു ഷട്ടര്‍ തുറന്നു. ഡാമിന്റെ വൃഷ്ടി പ്രദേശത്ത് മഴ തുടരുന്ന സാഹചര്യത്തിലാണ് ഷട്ടര്‍ തുറക്കാനുള്ള നീക്കമുണ്ടായത്. നിയന്ത്രിത അളവില്‍ ഷട്ടറുകള്‍ തുറന്നാണ് വെള്ളം പുറത്തേക്ക് ഒഴുക്കുന്നത്.

മുതിരപ്പുഴയാറിന്റേയും പെരിയാറിന്റേയും തീരപ്രദേശത്തുള്ളവര്‍ ജാഗ്രത പാലിക്കണമന്നു നിര്‍ദ്ദേശമുണ്ട്. ഇടുക്കിയിലെ അപകട സാധ്യതയുള്ള പ്രദേശങ്ങളിലെ റോഡ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ താത്കാലികമായി നിര്‍ത്തി വയ്ക്കാനും കലക്ടര്‍ ഉത്തരവിട്ടു.

ഇടുക്കിയില്‍ വിനോദ സഞ്ചാരത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. ജല വിനോദങ്ങള്‍, ട്രക്കിങ്, സഹസിക വിനോദ സഞ്ചാര പരിപാടികള്‍ എന്നിവയ്ക്കും നിരോധനമുണ്ട്.

Continue Reading

Trending