Connect with us

india

ഭാരത് ജോഡോ യാത്രക്കിടെ ജമ്മുവില്‍ ഇരട്ട സ്‌ഫോടനം

ഇപ്പോഴും സര്‍ക്കാര്‍ വലിയ നിയന്ത്രണങ്ങളാണ ്‌കൊണ്ടുവന്നിരിക്കുന്നത്. കോവിഡിന് പുറമെ സുരക്ഷാഭീഷണിയും സര്‍ക്കാര്‍ ഉയര്‍ത്തുന്നു.

Published

on

രാഹുല്‍ഗാന്ധിയുടെ ഭാരത് ജോഡോ യാത്രക്കിടെ ഇന്ന് രാവിലെ ജമ്മുവില്‍ ഇരട്ട സ്‌ഫോടനം. 6 പേര്‍ക്ക് പരിക്ക്. നര്‍വാള്‍ മേഖലയിലാണ് സംഭവം. ഇന്ന് രണ്ടാംദിനമാണ ്‌രാഹുലിന്റേത്. നിരവധി പേരാണ് കശ്മീരില്‍ യാത്രയെ അനുഗമിക്കുന്നത്. യാത്രയുടെ സമാപനത്തില്‍ സി.പി.എമ്മും ആം ആദ്മി പാര്‍ട്ടിയും ഒഴികെ നേതാക്കളെല്ലാം സംബന്ധിക്കും. റിപ്പബ്ലിക് ദിനത്തിലാണ് സമാപനം. യാത്ര ആരംഭിച്ചതുമുതല്‍ 3500 കിലോമീറ്ററാണ് രാഹുല്‍ നടന്ന് താണ്ടിയത്. യാത്ര വലിയ സംഭവമായതിന് പിന്നാലെ അതിനെ തടയാന്‍ കോവിഡ് അടക്കം കേന്ദ്രസര്‍ക്കാര്‍ ആയുധമാക്കിയെങ്കിലും രാഹുല്‍ വഴങ്ങിയില്ല. ഇപ്പോഴും സര്‍ക്കാര്‍ വലിയ നിയന്ത്രണങ്ങളാണ ്‌കൊണ്ടുവന്നിരിക്കുന്നത്. കോവിഡിന് പുറമെ സുരക്ഷാഭീഷണിയും സര്‍ക്കാര്‍ ഉയര്‍ത്തുന്നു.

india

പാക് ചാര സംഘടനയ്ക്ക് സൈനിക രഹസ്യവിവരങ്ങള്‍ കൈമാറി; യുപിയില്‍ കേന്ദ്ര ആയുധ ഫാക്ടറി ഉദ്യോഗസ്ഥന്‍ പിടിയില്‍

ആയുധ ഫാക്ടറിയില്‍ ജോലി ചെയ്യുന്ന രവീന്ദ്രകുമാറും ആഗ്ര സ്വദേശിയായ ഇയാളുടെ സഹായിയുമാണ് അറസ്റ്റിലായത്

Published

on

യുപിയില്‍ പാക് ചാര സംഘടനയ്ക്ക് സൈനിക രഹസ്യവിവരങ്ങള്‍ കൈമാറിയ സംഭവത്തില്‍ കേന്ദ്ര ആയുധ ഫാക്ടറി ഉദ്യോഗസ്ഥന്‍ പിടിയില്‍. ഫിറോസാബാദിലെ ഹസ്രത്പൂര്‍ ആസ്ഥാനമായുള്ള ആയുധ ഫാക്ടറിയില്‍ ജോലി ചെയ്യുന്ന രവീന്ദ്രകുമാറും ആഗ്ര സ്വദേശിയായ ഇയാളുടെ സഹായിയുമാണ് അറസ്റ്റിലായത്. പാക് ചാര സംഘടനയായ ഐഎസ്‌ഐയ്ക്കാണ് ഇവര്‍ സൈനിക രഹസ്യവിവരങ്ങള്‍ കൈമാറിയത്. ഉത്തര്‍പ്രദേശ് ഭീകരവിരുദ്ധ സ്‌ക്വാഡാണ് ഇരുവരേയും പിടികൂടിയത്. പാകിസ്താന്‍ ചാരവനിത ഒരുക്കിയ ഹണിട്രാപ്പില്‍പ്പെട്ട് രഹസ്യ സൈനിക വിവരങ്ങള്‍ പങ്കിടുകയായിരുന്നു രവീന്ദ്രകുമാര്‍.

സ്‌ക്രീനിങ് കമ്മിറ്റിയില്‍ നിന്നുള്ള രഹസ്യ കത്തുകള്‍, ദൈനംദിന പ്രൊഡക്ഷന്‍ റിപ്പോര്‍ട്ടുകള്‍, തീര്‍പ്പാക്കാത്ത അഭ്യര്‍ഥന പട്ടിക, ഡ്രോണുകള്‍, ഗഗന്‍യാന്‍ പദ്ധതി എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ഉള്‍പ്പെടെയുള്ള അങ്ങേയറ്റം രഹസ്യമായ വിവരങ്ങള്‍ ഐഎസ്ഐയുമായി ബന്ധമുള്ള ഒരു സ്ത്രീയുമായി ഇയാള്‍ പങ്കിട്ടതായി അന്വേഷണത്തില്‍ കണ്ടെത്തി.

പരിശോധനയില്‍ രവീന്ദ്രയുടെ മൊബൈലില്‍നിന്ന് പല നിര്‍ണായക വിവരങ്ങളും എടിഎസ് ഉദ്യോഗസ്ഥര്‍ കണ്ടെത്തി. ഓര്‍ഡനന്‍സ് ഫാക്ടറിയിലെയും 51 ഗൂര്‍ഖ റൈഫിള്‍സ് റെജിമെന്റിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ നടത്തിയ ലോജിസ്റ്റിക്‌സ് ഡ്രോണ്‍ പരീക്ഷണങ്ങളെക്കുറിച്ചുള്ള രഹസ്യ വിവരങ്ങള്‍ ഉള്‍പ്പെടെ അതിലുണ്ടായിരുന്നു. ഇന്ത്യയുടെ പ്രതിരോധ പദ്ധതികളെക്കുറിച്ചുള്ള രഹസ്യ വിവരങ്ങളടക്കം കൈമാറി പാകിസ്താനിലെ ഐഎസ്ഐ ഏജന്റുമാരുമായി ഇയാള്‍ നേരിട്ട് ആശയവിനിമയം നടത്തിയിരുന്നതായി ഉദ്യോഗസ്ഥര്‍ പറയുന്നു.

കഴിഞ്ഞവര്‍ഷമാണ് നേഹ ശര്‍മയെന്ന പേരില്‍ രവീന്ദ്രകുമാറുമായി ഫേസ്ബുക്കിലൂടെ ചാരസംഘടനയിലെ യുവതി പരിചയപ്പെട്ടത്. തുടര്‍ന്ന് പാകിസ്താന്‍ രഹസ്യാന്വേഷണ ഏജന്‍സിയില്‍ ജീവനക്കാരിയാണെന്ന് വെളിപ്പെടുത്തിയിരുന്നു. എങ്കിലും രവീന്ദ്രയെ ഹണിട്രാപ്പില്‍പെടുത്താന്‍ യുവതിക്ക് കഴിഞ്ഞു. ചന്ദന്‍ സ്റ്റോര്‍ കീപ്പര്‍ 2 എന്ന പേരില്‍ രവീന്ദ്ര യുവതിയുടെ നമ്പര്‍ സേവ് ചെയ്തിരുന്നതായും യുവതിയുടെ വാഗ്ദാനങ്ങളില്‍ പ്രേരിതനായി ഇയാള്‍ വാട്ട്സ്ആപ്പ് വഴി രഹസ്യരേഖകള്‍ അയച്ചുകൊടുത്തതായും ഉദ്യോഗസ്ഥര്‍ പറയുന്നു.

രവീന്ദ്രയുടെ അറസ്റ്റിനു പിന്നാലെയാണ് ഇയാളുടെ സഹായിയേയും പിടികൂടിയത്. ഇയാളില്‍ നിന്ന് കണ്ടെത്തിയ വാട്ട്സ്ആപ്പ് ചാറ്റുകളും രഹസ്യരേഖകളും ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ തെളിവുകള്‍ അന്വേഷണത്തിന്റെ ഭാഗമായി എടിഎസ് വിശകലനം ചെയ്തുവരികയാണ്.

Continue Reading

india

ലഡാക്കില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 5.2 തീവ്രത രേഖപ്പെടുത്തി

ജമ്മു കശ്മീരിലെ വിവിധ മേഖലകളിലും ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടുതായി റിപ്പോര്‍ട്ടുകളുണ്ട്.

Published

on

ലഡാക്കിലെ കാര്‍ഗിലില്‍ ഭൂചലനം. ഇന്ന് പുലര്‍ച്ചയോടെയാണ് റിക്ടര്‍ സ്‌കെയിലില്‍ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. ജമ്മു കശ്മീരിലെ വിവിധ മേഖലകളിലും ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടുതായി റിപ്പോര്‍ട്ടുകളുണ്ട്.

ഇന്ന് പുലര്‍ച്ചെ 2.50ന് 15 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ജമ്മുവിലെയും ശ്രീനഗറിലെയും നിരവധി പേര്‍ സമൂഹമാധ്യമത്തിലൂടെ ഭൂചലനം അനുഭവപ്പെട്ടതായി വെളിപ്പെടുത്തിയിരുന്നു. ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ഉള്‍പ്പെടെ അടയാളപ്പെടുത്തി നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി എക്സ് പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്.

ഭൂചലനത്തില്‍ ഇതുവരെയും ആളപായമില്ലെന്നാണ് വിവരം. അതേസമയം, ജാഗ്രത പാലിക്കാനും സുരക്ഷാ പ്രോട്ടോക്കോളുകള്‍ പാലിക്കാനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

 

Continue Reading

india

ബെംഗളൂരു സ്വദേശിയില്‍നിന്നും കാലിക്കറ്റ് സര്‍വകലാശാലയുടെ വ്യാജ സര്‍ട്ടിഫിക്കറ്റ് പിടിച്ചെടുത്തു

സര്‍വ്വകലാശാലയുടെ പരാതിയില്‍ തേഞ്ഞിപ്പാലം പൊലീസ് കേസെടുത്തു.

Published

on

ബെംഗളൂരു സ്വദേശിയുടെ കയ്യില്‍ നിന്ന് കാലിക്കറ്റ് സര്‍വകലാശാലയുടെ വ്യാജ സര്‍ട്ടിഫിക്കറ്റ് പിടിച്ചെടുത്തു. എന്‍ വെങ്കിടേഷ് എന്ന ബെംഗളൂരു സ്വദേശിയാണ് കാലിക്കറ്റ് സര്‍വകലാശാലയുടെ വ്യാജ പ്രീഡിഗ്രി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയത്. 2024 ല്‍ ഇയാള്‍ ജനുവിനസ് വെരിഫിക്കേഷന് വേണ്ടി സര്‍ട്ടിഫിക്കറ്റ് സര്‍വ്വകലാശാലക്ക് കൈമാറിയിരുന്നു. പരീക്ഷ ഭവന്‍ ബിഎസ്സി വിഭാഗത്തിന് സംശയം തോന്നിയതോടെ വിശദ പരിശോധന നടത്തുകയായിരുന്നു.

1995 ഏപ്രിലില്‍ പ്രീഡിഗ്രി തോറ്റയാളുടെ രജിസ്റ്റര്‍ നമ്പര്‍ ഉപയോഗിച്ചാണ് വെങ്കിടേഷിന് വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ചിട്ടുള്ളത്. സര്‍വ്വകലാശാലയുടെ പരാതിയില്‍ തേഞ്ഞിപ്പാലം പൊലീസ് കേസെടുത്തു.

സര്‍വ്വകലാശാലയുടെ വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മിക്കുന്ന ലോബി പ്രവര്‍ത്തിക്കുന്നതായും ആരോപണമുണ്ട്.

 

 

Continue Reading

Trending