Connect with us

india

ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്:എ.ഐ.കെ.എം.സി.സി ഇടപെടലില്‍ ഇരകള്‍ക്ക് നഷ്ടപരിഹാരം

പ്രമുഖ കമ്പനികള്‍ക്ക് വേണ്ടി റിക്രൂട്ട്‌മെന്റ് നടത്തുന്ന ഏജന്‍സികളെന്ന് സോഷ്യല്‍ മീഡിയയില്‍ സ്വയം പരിചയപ്പെടത്തി മലയാളി യുവതികളടക്കം ചേര്‍ന്നാണ് ഇത്തരം തട്ടിപ്പുകള്‍ നടക്കുന്നത്.

Published

on

ബെംഗളൂരു: ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തുന്ന സ്ഥാപനങ്ങള്‍ വ്യാപകമാവുന്നു. മലയാളി ഉദ്യോഗാര്‍ത്ഥികളെ മാത്രം ലക്ഷ്യം വെച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളടക്കം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ് ബെംഗളൂരുവില്‍. പ്രമുഖ കമ്പനികള്‍ക്ക് വേണ്ടി റിക്രൂട്ട്‌മെന്റ് നടത്തുന്ന ഏജന്‍സികളെന്ന് സോഷ്യല്‍ മീഡിയയില്‍ സ്വയം പരിചയപ്പെടത്തി മലയാളി യുവതികളടക്കം ചേര്‍ന്നാണ് ഇത്തരം തട്ടിപ്പുകള്‍ നടക്കുന്നത്.

കമ്പനിയെ ഫോണില്‍ ബന്ധപ്പെട്ടാല്‍ ബയോഡാറ്റ അയക്കാനാണ് ആദ്യം ആവശ്യപ്പെടുക. ശേഷം ബെംഗളൂരുവിലെ ഓഫീസില്‍ നേരിട്ടെത്തി ജോലിയില്‍ പ്രവേശിക്കാമെന്ന് വാഗ്ദാനം ചെയ്യും. ബെംഗളൂരുലെത്തുന്നവരില്‍ നിന്ന് മൂവായിരം മുതല്‍ അയ്യായിരം രൂപ വരെ സെക്യൂരിറ്റി ഡെപ്പോസിറ്റായി വാങ്ങിയ ശേഷം വഞ്ചിക്കുകയാണ് പതിവ്. ചോദ്യം ചെയ്താല്‍ കൈയ്യൂക്ക് കാണിച്ച് നേരിടും.

കഴിഞ്ഞ ദിവസം കെ.റ്റു ഇന്‍സൈറ്റ് എന്ന പേരില്‍ ജെ.പി നഗറില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസ് മുഖാന്തരം കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള പത്തോളം യുവാക്കളാണ് ജോലി തേടിയെത്തിയത്. ബ്രിട്ടാനിയ, ടി.വി.എസ്, ബി.എം.ഡബ്ലു തുടങ്ങിയ പ്രമുഖ കമ്പനികളില്‍ ജോലി നല്‍കാമെന്നായിരുന്നു വാഗ്ദാനം. ബെംഗളൂരുവിലെത്തിയ യുവാക്കളില്‍ നിന്നും സെക്യൂരിറ്റി ഡെപ്പോസിറ്റായി മൂവായിരം രൂപ വാങ്ങി. ശേഷം ഹൊസൂര്‍ റോഡിലുള്ള അത്തി ബെലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു കമ്പനിയുടെ വിലാസവും കൊടുത്തു വിട്ടു. അവിടെ എത്തിയാല്‍ കമ്പനിയുടെ ആള്‍ക്കാര്‍ വന്ന് സ്വീകരിക്കുമെന്നും പറഞ്ഞു. എന്നാല്‍ പറയപ്പെട്ട സ്ഥലത്ത് എത്തിയപ്പോള്‍ ജോലിയും കമ്പനിയും ഉണ്ടായിരുന്നില്ല. പകരം ഭാഷ അറിയാത്ത മലയാളി യുവാക്കളെ നേരിടാന്‍ തയ്യാറായി നില്‍ക്കുന്ന ഗുണ്ടകളാണ് ഉണ്ടായിരുന്നത്. കേരളത്തില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നുമായി ധാരാളം യുവാക്കള്‍ വിവിധ റിക്രൂട്ടിങ് കമ്പനികള്‍ മുഖാന്തരം ഇവിടെ എത്തിയിട്ടുണ്ടായിരുന്നു. തിരിച്ചു നാട്ടിലേക്ക് പോയില്ലെങ്കില്‍ ശാരീരിക മര്‍ദ്ദനം നേരിടേണ്ടി വരുമെന്ന് ഭയപ്പെടുത്തി.

ബെംഗളൂരു എഐകെഎംസിസി സെക്രട്ടറി എം.കെ നൗഷാദും എഐകെഎംസിസി പ്രവര്‍ത്തകരായ ഗഫൂര്‍ ബനശങ്കരി, നാസര്‍ എമിറേറ്റ്‌സ്, ഹനീഫ് ബല്‍തങ്ങാടി എന്നിവരും ചേര്‍ന്ന് യുവാക്കളെ കമ്പനിയുടെ ജെ.പി നഗറിലുള്ള ഹെഡ് ഓഫീസിലേക്ക് അയച്ചു. തട്ടിപ്പിനായി മാത്രം പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനമായിരുന്നു അത്. യുവാക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് എഐകഎംസിസി പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടപ്പോള്‍ കമ്പനി കൂട്ടാക്കിയില്ല. എന്നാല്‍ സമ്മര്‍ദ്ദം കടുത്തപ്പോള്‍ സെക്യൂരിറ്റി തുകയായി അടച്ച മൂവായിരം രൂപം തിരിച്ചു നല്‍കാമെന്ന് സമ്മതിച്ചു. എന്നാല്‍ അതിനു പുറമെ കേരളത്തില്‍ നിന്ന് യാത്ര ചെയ്ത് വന്നതിനടക്കം ചിലവായ തുക തിരിച്ചു നല്‍കണമെന്ന് ആവശ്യപ്പെട്ടു. സ്വരം കടുപ്പിച്ചപ്പോള്‍ കമ്പനിക്ക് വഴങ്ങേണ്ടി വന്നു. അവസാനം കമ്പനിയുടെ എച്ച്. ആര്‍ തന്നെ ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഹ്യുമാനിറ്റിയില്‍ നേരിട്ടെത്തി നഷ്ടപരിഹാരം നല്‍കി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

കാലിക്കറ്റ് വഴി ഹജ്ജ്; ഉയര്‍ന്ന വിമാനക്കൂലി ഈടാക്കുന്നത് തടയണം

കേന്ദ്ര മന്ത്രിക്ക് കത്ത് നല്‍കി ഇ ടി മുഹമ്മദ് ബഷീര്‍ എംപി

Published

on

കോഴിക്കോട് വിമാനത്താവളം വഴി ഈ വർഷത്തെ ഹജ്ജിന് സംസ്ഥാന സർക്കാർ മുഖേന യാത്ര പുറപ്പെടുന്ന ഹാജിമാരിൽ നിന്ന് ഉയർന്ന വിമാനക്കൂലി ഈടാക്കാനുള്ള എയർ ഇന്ത്യയുടെ നീക്കം തടയണമെന്ന് ഇ.ടി മുഹമ്മദ് ബഷീർ എംപി ആവശ്യപ്പെട്ടു. ഹജ്ജ് ചുമതലയുള്ള കേന്ദ്ര ന്യൂനപക്ഷ, പാർലമെൻ്ററി വകുപ്പ് മന്ത്രി കിരൺ റിജിജുവിനെ നേരിൽ കണ്ടാണ് കരിപ്പൂർ അന്താരാഷ്ട്ര വിമാനതാവളത്തിൻ്റെ അഡ്വൈസറി കമ്മിറ്റി ചെയർമാൻ കൂടിയായ ഇ.ടി മുഹമ്മദ് ബഷീർ എംപി ഇക്കാര്യം ആവശ്യപ്പെട്ടത്.

എയർ ഇന്ത്യ തന്നെ സർവീസ് നടത്തുന്ന കണ്ണൂരിൽ 87,000 രൂപയും, സൗദിയ സർവീസ് നടത്തുന്ന കൊച്ചിയിൽ 86,000 രൂപയും ഈടാക്കുമ്പോഴാണ് കരിപ്പൂരിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് 1,25,000 രൂപ വിമാനക്കൂലിയായി ഈടാക്കാൻ ശ്രമിക്കുന്നത്. ഈ വിവേചനത്തിനെതിരെ അടിയന്തര നടപടി വേണമെന്നും സംസ്ഥാനത്തെ മൂന്ന് എംബാർക്കേഷൻ പോയിൻ്റുകളിലും നിരക്ക് ഏകീകരിക്കണമെന്നും എംപി ആവശ്യപ്പെട്ടു. ഹാജിമാരോട് നീതിയുക്തമായി ഇടപെടാൻ അടിയന്തര നിർദ്ദേശം നൽകേണ്ടതുണ്ടെന്നും ആവശ്യപ്പെട്ടു. വിഷയത്തിൽ ഇടപെടുമെന്ന് മന്ത്രി ഉറപ്പ് നൽകി. ബന്ധപ്പെട്ടവരുമായി സംസാരിച്ച് തീരുമാനത്തിലെത്താൻ കഴിയുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു. വിമാന കമ്പനി അധികൃതർ, കേന്ദ്ര ഹജ്ജ് കമ്മിറ്റി എന്നിവരുമായി സംസാരിച്ച് ഉചിതമായ തീരുമാനം എടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.

 

Continue Reading

india

അലിഗഡ് മുസ്‌ലിം യൂനിവേഴ്‌സിറ്റി തകര്‍ക്കുമെന്ന് ഈമെയിലിലൂടെ ഭീഷണി; സുരക്ഷാ സജ്ജീകരണങ്ങള്‍ വര്‍ധിപ്പിച്ചു

കാമ്പസിലെ സുരക്ഷാ സജ്ജീകരണങ്ങള്‍ വര്‍ധിപ്പിച്ചതായി പൊലീസ് അറിയിച്ചു.

Published

on

യുപിയിലെ അലിഗഡ് മുസ്‌ലിം യൂനിവേഴ്‌സിറ്റി തകര്‍ക്കുമെന്ന് ഈമെയിലിലൂടെ ഭീഷണി. കഴിഞ്ഞദിവസമാണ് അജ്ഞാത സന്ദേശം ലഭിച്ചത്. തുടര്‍ന്ന് കാമ്പസിലെ സുരക്ഷാ സജ്ജീകരണങ്ങള്‍ വര്‍ധിപ്പിച്ചതായി പൊലീസ് അറിയിച്ചു.

വൈസ് ചാന്‍സലര്‍ ഉള്‍പ്പെടെയുള്ള എല്ലാ ഉന്നത സര്‍വകലാശാലാ ഉദ്യോഗസ്ഥര്‍ക്കും സുരക്ഷ വര്‍ധിപ്പിച്ചതായി സിറ്റി പൊലീസ് സൂപ്രണ്ട് മൃഗാങ്ക് ശേഖര്‍ പഥക് അറിയിച്ചു. കാമ്പസിലും പരിസരത്തുള്ള പ്രദേശങ്ങളിലും പരിശോധന ശക്തമാക്കി.

ഭീഷണി സന്ദേശം അയച്ചത് ആരാണെന്ന് കണ്ടെത്താനുള്ള ശ്രമം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു. കാമ്പസിനുള്ളിലെ പ്രധാന സ്ഥലങ്ങളില്‍ പൊലീസ് ഡോഗ് സ്‌ക്വാഡുള്‍പ്പെടെ പരിശോധന നടത്തുന്നുണ്ട്.

വ്യാഴാഴ്ച വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബോംബ് ഭീഷണി ലഭിച്ചിരുന്നു. കഴിഞ്ഞ മാസം ഉത്തര്‍പ്രദേശിലെ വിമാനത്താവളങ്ങളില്‍ ഉള്‍പ്പെടെ സ്‌ഫോടന ഭീഷണിയുണ്ടായിരുന്നു.

 

Continue Reading

india

ഗുജറാത്തില്‍ ഒരാള്‍ക്ക് കൂടി എച്ച്.എം.പി.വി വൈറസ് സ്ഥിരീകരിച്ചു

എട്ടു വയസുള്ള കുട്ടിക്കു കൂടി രോഗബാധ സ്ഥിരീകരിച്ചതോടെ ഗുജറാത്തിലെ എച്ച്.എം.പി.വി കേസുകളുടെ എണ്ണം മൂന്നായി.

Published

on

ഗുജറാത്തില്‍ ഒരാള്‍ക്ക് കൂടി എച്ച്.എം.പി.വി വൈറസ് സ്ഥിരീകരിച്ചു. എട്ടു വയസുള്ള കുട്ടിക്കു കൂടി രോഗബാധ സ്ഥിരീകരിച്ചതോടെ ഗുജറാത്തിലെ എച്ച്.എം.പി.വി കേസുകളുടെ എണ്ണം മൂന്നായി. പ്രാന്തജി താലൂക്കിലെ കുട്ടിക്കാണ് രോഗം സ്ഥിരീകരിച്ചത്.

സ്വകാര്യ ലാബിലെ പരിശോധനയില്‍ രോഗബാധ കണ്ടെത്തുകയായിരുന്നു. സ്ഥിരീകരിക്കുന്നതിനായി സാമ്പിളുകള്‍ സര്‍ക്കാര്‍ ലാബിലേക്ക് അയച്ചിരുന്നു. നിലവില്‍ കുട്ടി ഹിമന്തനഗറിലെ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ ചികിത്സയില്‍ തുടരുകയാണ്.

ജനുവരി ആറാം തീയതിയാണ് ഗുജറാത്തില്‍ ആദ്യ എച്ച്.എം.പി.വി കേസ് സ്ഥിരീകരിച്ചത്. രണ്ട് മാസം പ്രായമുള്ള കുട്ടിയിലാണ് രോഗബാധ കണ്ടെത്തിയത്. പനി, മൂക്കടപ്പ്, ചുമ എന്നിവയായിരുന്നു രോഗിയില്‍ ആദ്യം കണ്ട ലക്ഷണങ്ങള്‍. തുടര്‍ന്ന് ചികിത്സക്ക് ശേഷം കുട്ടി ആശുപത്രിയില്‍ നിന്ന് മടങ്ങി.

എന്നാല്‍ വ്യാഴാഴ്ച 80 വയസുള്ള ഒരാള്‍ക്കും കൂടി രോഗബാധ സ്ഥിരീകരിച്ചിരുന്നു. ആസ്തമ അടക്കമുള്ള രോഗങ്ങള്‍ അലട്ടുന്ന രോഗി നിലവില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

 

Continue Reading

Trending