Connect with us

News

വൈറ്റ് ഹൗസ് വിട്ട് ഇങ്ങോട്ട് വന്നോളൂ; ട്രംപിന് ജോലി വാഗ്ദാനവുമായി ജറൂസലേം മുനിസിപ്പാലിറ്റി!

2017 ഡിസംബറില്‍ ട്രംപ് ഭരണകൂടം ജറൂസലേമിനെ ഇസ്രയേല്‍ തലസ്ഥാനമായി അംഗീകരിച്ചിരുന്നു. ടെല്‍ അവീവില്‍ നിന്ന് യുഎസ് എംബസി ഇവിടേക്ക് മാറ്റുകയും ചെയ്തിരുന്നു

Published

on

വാഷിങ്ടണ്‍: യുഎസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ തോറ്റ ഡൊണാള്‍ഡ് ട്രംപിന് ‘ജോലി വാഗ്ദാനവുമായി’ ഇസ്രയേലിലെ ജറൂസലേം മുനിസിപ്പാലിറ്റി. വൈറ്റ് ഹൗസ് വിടുന്നതില്‍ ആശങ്ക വേണ്ടെന്നും ഒരുപാട് ജോലി സാധ്യതകള്‍ മുമ്പിലുണ്ടെന്നും മുനിസിപ്പാലിറ്റിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പറയുന്നു. ദ ജറൂസലേം പോസ്റ്റാണ് പോസ്റ്റ് വാര്‍ത്തയാക്കിയത്.

‘ഡൊണാള്‍ഡ് ജെ ട്രംപിന്റെ ശ്രദ്ധയ്ക്ക്. നിങ്ങള്‍ ആശങ്കപ്പെടേണ്ടതില്ല. നമ്മുടെ പുതിയ ജറൂസലേം തൊഴില്‍ സമിതി എല്ലാ ദിവസവും പുതിയ മൂല്യമുള്ള അവസരങ്ങള്‍ മുമ്പോട്ടു വയ്ക്കുന്നുണ്ട്. അത് നമ്മുടെ നഗരത്തെ മഹത്തരമാക്കും (യഥാര്‍ത്ഥത്തില്‍ അതെല്ലാ കാലത്തും അങ്ങനെ തന്നെയാണ്)’ – മുനിസിപ്പാലിറ്റി കുറിച്ചു. ഒരു തൊഴില്‍ ലിങ്കും പേജില്‍ പങ്കുവച്ചിട്ടുണ്ട്.

എന്നാല്‍ പോസ്റ്റ് ചെയ്ത ഉടന്‍ തന്നെ ലിങ്ക് പേജില്‍ നിന്ന് നീക്കി. അശ്രദ്ധമായി പോസ്റ്റ് ചെയ്തതാണ് ഇതെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാല്‍ എന്താണ് ഇതിനു പിന്നിലുള്ള കാരണം എന്നതില്‍ വ്യക്തതയില്ല.

2017 ഡിസംബറില്‍ ട്രംപ് ഭരണകൂടം ജറൂസലേമിനെ ഇസ്രയേല്‍ തലസ്ഥാനമായി അംഗീകരിച്ചിരുന്നു. ടെല്‍ അവീവില്‍ നിന്ന് യുഎസ് എംബസി ഇവിടേക്ക് മാറ്റുകയും ചെയ്തിരുന്നു. ഏഴു പതിറ്റാണ്ടായുള്ള യുഎസിന്റെ വിദേശകാര്യ നയത്തില്‍ നിന്നുള്ള കൃത്യമായ നിലപാടുമാറ്റമായിരുന്നു അത്. അന്താരാഷ്ട്ര എതിര്‍പ്പുകള്‍ക്കിടെയാണ് ട്രംപ് ആ തീരുമാനം കൈക്കൊണ്ടിരുന്നത്.

kerala

കാസര്‍കോട് കുമ്പളയില്‍ പിസ്തതോട് തൊണ്ടയില്‍ കുടുങ്ങി രണ്ടു വയസ്സുകാരന് ദാരുണാന്ത്യം

കുമ്പള ഭാസ്‌കര നഗര്‍ സ്വദേശികളായ അന്‍വര്‍ മഹറൂഫ ദമ്പതികളുടെ മകന്‍ അനസ് ആണ് മരിച്ചത്

Published

on

കാസര്‍കോട് കുമ്പളയില്‍ പിസ്തയുടെ തോട് തൊണ്ടയില്‍ കുടുങ്ങി രണ്ടു വയസ്സുകാരന് ദാരുണാന്ത്യം. കുമ്പള ഭാസ്‌കര നഗര്‍ സ്വദേശികളായ അന്‍വര്‍ മഹറൂഫ ദമ്പതികളുടെ മകന്‍ അനസ് ആണ് മരിച്ചത്.

ശനിയാഴ്ച വൈകീട്ട് വീട്ടില്‍ നിന്നാണ് കുട്ടി പിസ്തയുടെ തോട് കഴിച്ചത്. തൊണ്ടയില്‍ കുടുങ്ങിയതോടെ വീട്ടുകാര്‍ വായില്‍ നിന്നും പിസ്തയുടെ തോടിന്റെ കഷണം പുറത്തെടുത്തിരുന്നു. തുടര്‍ന്ന് കുമ്പളയിലെ സ്വകാര്യ ആശുപത്രിയില്‍ കൊണ്ടുപോവുകയും ചെയ്തു.

വിശദമായി പരിശോധിച്ച് ഒന്നും കണ്ടെത്താനാവാതെ ഡോക്ടര്‍ ഇവരെ വീട്ടിലേക്ക് തിരിച്ചയച്ചെങ്കിലും രാത്രിയോടെ കുട്ടിക്ക് ശ്വാസംമുട്ട് അനുഭവപ്പെടുകയായിരുന്നു. ഉടന്‍ തന്നെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആയില്ല. ഒരാഴ്ച മുമ്പാണ് പ്രവാസിയായ അന്‍വര്‍ ഗള്‍ഫിലേക്ക് പോയത്. സഹോദരി: ആയിഷു

Continue Reading

kerala

ഇടുക്കി പൈനാവില്‍ പതിനഞ്ചുകാരിയെ പീഡിപ്പിച്ച സംഭവം; രണ്ട് പേരെ കൂടി അറസ്റ്റ് ചെയ്തു

കുട്ടിയെ പീഡിപ്പിച്ച അയല്‍വാസികളിലൊരാളെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു

Published

on

ഇടുക്കി പൈനാവില്‍ പതിനഞ്ചുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ രണ്ട് പേരെ കൂടി ഇടുക്കി പൊലീസ് അറസ്റ്റ് ചെയ്തു. കൂലിപ്പണിക്കാരനായ സുഭാഷ്, പൈനാവിലെ ഓട്ടോ ഡ്രൈവര്‍ സിദ്ദിഖ് എന്നിവരാണ് പിടികൂടിയത്.

കാല്‍വരിമൗണ്ടിലെ റിസോര്‍ട്ടിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടി നല്‍കിയ മൊഴി. കുട്ടിയെ പീഡിപ്പിച്ച അയല്‍വാസികളിലൊരാളെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. സിദ്ദിഖിനെതിരെ ബലാത്സംഗ കുറ്റവും പോക്‌സോ വകുപ്പുമാണ് ചുമത്തിയിരിക്കുന്നത്. സുഭാഷിനെതിരെ കുട്ടിയെ കടന്ന് പിടിച്ചതിന് പോക്‌സോ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

അച്ഛനും അമ്മയും ഉപേക്ഷിച്ച പെണ്‍കുട്ടി ചൈല്‍ഡ് ലൈനിന്റെ സംരക്ഷണയിലാണിപ്പോള്‍. ചൈല്‍ഡ് ലൈന്‍ ഏറ്റെടുക്കുന്നതിന് മുന്‍പും സംരക്ഷണ കേന്ദ്രത്തില്‍ നിന്നും മുത്തച്ചനെ കാണാന്‍ അവധിക്ക് വീട്ടിലെത്തുന്ന സമയത്തുമായി പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാണ് പരാതി. കേസില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് കണ്ടെത്താന്‍ പെണ്‍കുട്ടിക്ക് വിശദമായി കൗണ്‍സിലിങ് നല്‍കും.

Continue Reading

kerala

അമരക്കുനിക്കാരെ ഭീതിയിലാഴ്ത്തിയ കടുവയെ കുടുക്കാന്‍ വല വിരിച്ച് പ്രദേശവാസികള്‍

കടുവയെ പൂട്ടാന്‍ പ്രദേശത്ത് മൂന്ന് കൂടുകളും സ്ഥാപിച്ചിട്ടുണ്ട്

Published

on

ദിവസങ്ങളായി വയനാട് പുല്‍പ്പള്ളി അമരക്കുനിക്കാരെ ഭീതിയിലാഴ്ത്തിയ കടുവ കുരുങ്ങുമോ എന്ന് കണ്ണും നട്ട് കാത്തിരിക്കുകയാണ് നാട്ടുകാര്‍. മയക്കുവെടി സംഘവും കുങ്കിയാനകളും ഉള്‍പ്പെടെ രാവിലെ സര്‍വ്വസജ്ജമായി സ്ഥലത്തുണ്ടെങ്കിലും കടുവയെ കണ്ടെത്തിയിട്ടില്ല. കടുവയെ പൂട്ടാന്‍ പ്രദേശത്ത് മൂന്ന് കൂടുകളും സ്ഥാപിച്ചിട്ടുണ്ട്.

കേരളത്തിന്റെ ഡാറ്റാബേസില്‍ ഇല്ലാത്ത കടുവയായതിനാല്‍ കര്‍ണാടക വനം വകുപ്പുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് ഡിഎഫ്ഒ അറിയിച്ചിരുന്നു. അവശനായ കടുവ വീണ്ടും ഇരതേടി വരുമെന്ന പ്രതീക്ഷയിലാണ് മൂന്ന് കൂടുകള്‍ സ്ഥാപിച്ചിരിക്കുന്നത്. കടുവയെ പിടികൂടാത്തതില്‍ നാട്ടുകാര്‍ക്കും പ്രതിഷേധമുണ്ട്. രണ്ട് ആടുകളെയാണ് കടുവ ഇതുവരെ കൊന്നത്.

കടുവയെ കണ്ടെത്തിയാല്‍ മയക്കുവെടി വെച്ച് പിടികൂടാനാണ് തീരുമാനം. ഡോക്ടര്‍ അരുണ്‍ സക്കറിയയും സംഘവും അമരക്കുനിയില്‍ എത്തി. പ്രദേശത്തെ ചതുപ്പു നിലങ്ങളും കുറ്റിക്കാടുകളും കേന്ദ്രീകരിച്ച് തിരച്ചില്‍ നടത്തുമെന്ന് ഡിഎഫ്ഒ അജിത്ത് കെ രാമന്‍ പറഞ്ഞിരുന്നു. കടുവയുടെ സാന്നിധ്യമുള്ളതിനാല്‍ പ്രദേശത്ത് മുന്നറിയിപ്പ് അനൗണ്‍സ്‌മെന്റും നല്‍കുന്നുണ്ട്.

Continue Reading

Trending