Connect with us

kerala

ജിദ്ദ വണ്ടൂർ മണ്ഡലം കെഎംസിസി സ്വീകരണം നൽകി

Published

on

ജിദ്ദ: പരിശുദ്ധ ഉംറ നിർവഹിക്കുന്നതിന് വേണ്ടി സൗദിയിലെത്തിയ വണ്ടൂർ മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് പി ഖാലിദ് മാസ്റ്റർക്കും, കരുവാരക്കുണ്ട് പഞ്ചായത്ത് മുസ്ലിം ലീഗ് നേതാവും മുൻ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്റുമായ ഷൗക്കത്ത് സാഹിബിനും ജിദ്ദ വണ്ടൂർ മണ്ഡലം കെ എം സി സി സ്വീകരണം നൽകി . ശറഫിയ കെ എം സി സി ഓഫീസ് ഓഡിറ്റോറിയത്തിൽ നടന്ന സ്വീകരണ പരിപാടിയിൽ മണ്ഡലം പ്രസിഡണ്ട് ഹാഫിസ് മമ്പാട് അധ്യക്ഷത വഹിച്ചു . ജിദ്ദ മലപ്പുറം ജില്ലാ കെ എം സി സി സീനിയർ വൈസ് പ്രസിഡണ്ട് സലീം മമ്പാട് ഉദ്ഘാടനം ചെയ്തു.

ലോകസഭാ ഇലക്ഷനെ സംബന്ധിച്ചും തെരഞ്ഞെടുപ്പിൽ പങ്കെടുക്കേണ്ട ആവശ്യകതയെ കുറിച്ചും മണ്ഡലത്തിലെ കെ എം സി സി പ്രവർത്തകർക്ക് ഖാലിദ് മാസ്റ്റർ മാർഗ്ഗ നിർദ്ദേശങ്ങൾ നൽകി.

ഒട്ടേറെ വിദ്യാർത്ഥികളെ ഉന്നതിയിലേക്ക് നയിക്കുകയും സാമൂഹിക സേവനത്തിന് മുന്നിൽ നിൽക്കുകയും ചെയ്യുന്ന ഖാലിദ് മാസ്റ്ററുടെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് പരിപാടിയിൽ സംസാരിച്ച നേതാക്കൾ അഭിപ്രായപ്പെട്ടു.
കെ എം സി സിയുടെ പ്രവർത്തനങ്ങൾ സമൂഹത്തിനും പാർട്ടിക്കും എന്നും മുതൽകൂട്ടാണെന്നും എല്ലാ പ്രവർത്തകരേയും ഒരുമിച്ച് കാണാനായതിൽ സന്തോഷമുണ്ടെന്നും കരുവാരക്കുണ്ട് മുൻഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷൗക്കത്ത് സാഹിബ് പറഞ്ഞു.
നേതാക്കൻമാരുടേയും മണ്ഡലത്തിലെ വിവിധ പഞ്ചായത്തിലെ പ്രവർത്തകരുടെ സാന്നിദ്ധ്യം കൊണ്ടും സ്വീകരണ പരിപാടി ശ്രദ്ധേയമായി.

ആശംസകൾ നേർന്നു കൊണ്ട് ജിദ്ദ സെൻട്രൽ കമ്മിറ്റി സെക്രട്ടറി സാബിൽ മമ്പാട്, ജില്ലാ കമ്മിറ്റി വൈസ് പ്രസിഡന്റ്‌ പി.സി റഹ്മാൻ (ഇണ്ണിയാക്ക), അബ്ദുറഹ്മാൻ ദാരിമി പെരിന്തൽമണ്ണ, മുഹ്‌ളാർ തങ്ങൾ കാളികാവ്, ഗഫാർ കരുവാരകുണ്ട്, അഷ്‌റഫ്‌ ചോക്കാട്, എന്നിവർ സംസാരിച്ചു.

മണ്ഡലം ജനറൽ സെക്രട്ടറി ഷിഹാബ് കാളികാവ് സ്വാഗതവും മണ്ഡലം ട്രഷറർ ഷംസു ഇല്ലിക്കുത്ത് നന്ദിയും പറഞ്ഞു.

kerala

പാലക്കാട് തിരുവേഗപ്പുറയില്‍ മിന്നലേറ്റ് ബെഡ് കമ്പനിക്ക് തീപിടിച്ചു; മൂന്ന് പേര്‍ക്ക് മിന്നലേറ്റു

പട്ടാമ്പി, ഷൊര്‍ണൂര്‍, പെരിന്തല്‍മണ്ണ എന്നിവിടങ്ങളില്‍ നിന്നുള്ള ഫയര്‍ഫോഴ്സ് യൂണിറ്റുകളെത്തിയാണ് തീയണച്ചത്

Published

on

പാലക്കാട് കൊപ്പം തിരുവേഗപ്പുറയില്‍ മിന്നലേറ്റ് ബെഡ് കമ്പനിക്ക് തീപിടിച്ചു. തിരുവേഗപ്പുറ സ്വദേശി പാറക്കല്‍ മൂസയുടെ ഉടമസ്ഥതിയുലുള്ള ബെഡ് കമ്പനിക്കാണ് തീപിടിച്ചത്. ഇന്നലെ വൈകീട്ട് എട്ടരയോടെയായിരുന്നു സംഭവം. പട്ടാമ്പി, ഷൊര്‍ണൂര്‍, പെരിന്തല്‍മണ്ണ എന്നിവിടങ്ങളില്‍ നിന്നുള്ള ഫയര്‍ഫോഴ്സ് യൂണിറ്റുകളെത്തിയാണ് തീയണച്ചത്.

അതേസമയം, കൊപ്പത്ത് മൂന്ന് പേര്‍ക്ക് മിന്നലേറ്റു. ഇന്നലെ വൈകിട്ട് ആറ് മണിയോടെ എറയൂര്‍ ശ്രീ തിരുവളയനാട് ക്ഷേത്രത്തിലെ പൂരത്തിനിടെയാണ് സംഭവം. പരുക്കേറ്റവരെ കൊപ്പത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ പരുക്ക് സാരമുള്ളതല്ലെന്നാണ് പൊലീസില്‍ നിന്ന് ലഭിക്കുന്ന വിവരം.

ഉത്സവത്തിനെത്തിയ വലിയ ജനക്കൂട്ടം ക്ഷേത്ര പരിസരത്ത് ഉണ്ടായിരുന്നു. ഇവര്‍ക്കിടയില്‍ നിന്ന മൂന്ന് പേര്‍ക്കാണ് മിന്നലേറ്റ് പരുക്കേറ്റത്. ഈ സമയത്ത് മഴയും പെയ്തിരുന്നതായാണ് സ്ഥലത്ത് നിന്ന് ലഭിക്കുന്ന വിവരം. പരുക്കേറ്റവര്‍ ചികിത്സയില്‍ തുടരുകയാണ്.

Continue Reading

kerala

ആലപ്പുഴയില്‍ ക്രിക്കറ്റ് കളിക്കുന്നതിനിടെ മിന്നലേറ്റ് ഫോണ്‍ പൊട്ടിത്തെറിച്ചു; യുവാവിന് ദാരുണാന്ത്യം

അഖിലിന്റെ ചെവിയുടെയും തലയുടെയും നെഞ്ചിന്റെ ഭാഗത്തും ഗുരുതരമായി പൊള്ളലേറ്റിരുന്നു

Published

on

ആലപ്പുഴയില്‍ ക്രിക്കറ്റ് കളിക്കുന്നതിനിടെ മിന്നലേറ്റ് ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവിന് ദാരുണാന്ത്യം. പുതുവല്‍ ലക്ഷംവീട്ടില്‍ അഖില്‍ പി. ശ്രീനിവാസ് (30) ആണ് മിന്നലേറ്റ് മരിച്ചത്. ആലപ്പുഴ കൊടുപ്പുന്നയില്‍ കൊയ്ത്തുകഴിഞ്ഞ പാടശേഖരത്തില്‍ ക്രിക്കറ്റ് കളിക്കുന്നതിനിടെയായിരുന്നു അപകടം. ഇന്ന് മൂന്നരയോടെയാണ് സംഭവം.

ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ശരണിനും പരിക്കേറ്റിട്ടുണ്ട്. ഇയാളുടെ പരിക്ക് സാരമുള്ളതല്ല. ഫീല്‍ഡ് ചെയ്യുന്നതിനിടെ കോള്‍ വന്നപ്പോള്‍ ഫോണെടുത്ത് സംസാരിക്കവേയാണ് ശക്തമായ മിന്നലേറ്റ് ഫോണ്‍ പൊട്ടിത്തെറിച്ചത്. അഖിലിന്റെ ചെവിയുടെയും തലയുടെയും നെഞ്ചിന്റെ ഭാഗത്തും ഗുരുതരമായി പൊള്ളലേറ്റിരുന്നു.

വണ്ടാനത്തുള്ള ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വെല്‍ഡിങ്ങ് ജോലിക്കാരാനായിരുന്നു അഖില്‍.

Continue Reading

kerala

തിരുവനന്തപുരത്ത് അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തി

നെടുമങ്ങാടിന് സമീപം കുട്ടികള്‍ പാറ കാണാന്‍ പോയപ്പോഴാണ് മൃതദേഹം കണ്ടത്

Published

on

തിരുവനന്തപുരം നെടുമങ്ങാട് പത്ത് ദിവസത്തോളം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹം അഴുകിയ നിലയിലായിരുന്നു. നെടുമങ്ങാടിന് സമീപം കുട്ടികള്‍ പാറ കാണാന്‍ പോയപ്പോഴാണ് മൃതദേഹം കണ്ടത്.

തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് കുട്ടികള്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. മൃതദേഹം തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. പൊലീസ് എത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.

Continue Reading

Trending