Connect with us

india

ആറ് ജെഡിയു എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു

അരുണാചല്‍ പ്രദേശില്‍ നിതീഷ് കുമാറിന്റെ ജനതാദള്‍ യുണൈറ്റഡിലെ ആറ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു. ഇതോടെ നിതീഷ് കുമാറിന്റെ പാര്‍ട്ടിക്ക് സംസ്ഥാന നിയമസഭയില്‍ ഒറ്റ എംഎല്‍എ മാത്രമായി

Published

on

പാറ്റ്‌ന: അരുണാചല്‍ പ്രദേശില്‍ നിതീഷ് കുമാറിന്റെ ജനതാദള്‍ യുണൈറ്റഡിലെ ആറ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു. ഇതോടെ നിതീഷ് കുമാറിന്റെ പാര്‍ട്ടിക്ക് സംസ്ഥാന നിയമസഭയില്‍ ഒറ്റ എംഎല്‍എ മാത്രമായി. 60 അംഗ നിയമസഭയില്‍ ഇതോടെ പീപ്പിള്‍സ് പാര്‍ട്ടി ഓഫ് അരുണാചലിന്റെ ഒരംഗം ഉള്‍പ്പെടെ ബിജെപി പക്ഷത്ത് 48 എംഎല്‍എമാരായി.

ജെഡിയു എംഎല്‍എമാരായ ഹായെംഗ് മംഗ്ഫി, ജിക്കേ താക്കോ, ഡോങ്‌റു സിയോങ്ജു, താലേം തബോ, കാംഗോംഗ് താക്കു, ദോര്‍ജീ വാമ്ങ്ഡി ഖര്‍മ എന്നിവരാണ് പാര്‍ട്ടി വിട്ടത്. ജെഡിയു സംസ്ഥാന അദ്ധ്യക്ഷനോട് ചര്‍ച്ച ചെയ്യാതെ നിയമസഭാ കക്ഷി നേതാവിനെ തിരഞ്ഞെടുത്തതിനെ തുടര്‍ന്ന് ഇവരില്‍ മൂന്ന് പേരെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന് സസ്‌പെന്റ് ചെയ്തിരുന്നു.

ബിജെപി വിശ്വാസവഞ്ചന നടത്തിയെന്ന് നിതീഷ്‌കുമാര്‍ പറഞ്ഞു. അരുണാചലില്‍ ജെഡിയു പ്രതിപക്ഷത്താണെങ്കിലും ബിജെപിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ പിന്തുണയ്ക്കുകയായിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

വഖഫ് ഭേദഗതി നിയമം; മധ്യപ്രദേശില്‍ 30 വര്‍ഷം പഴക്കമുള്ള മദ്രസ പൊളിച്ചുനീക്കി

രാജ്യത്ത് വഖഫ് ഭേദഗതി നിയമം പ്രാബല്യത്തില്‍ വന്നശേഷമുള്ള ആദ്യ നടപടിയാണിത്

Published

on

സര്‍ക്കാര്‍ ഭൂമിയില്‍ അനധികൃതമായി മദ്രസ നിര്‍മിച്ചുവെന്ന് ആരോപിച്ച് മധ്യപ്രദേശിലെ പന്ന ജില്ലയില്‍ 30 വര്‍ഷം പഴക്കമുള്ള മദ്രസ പൊളിച്ചുനീക്കി. രാജ്യത്ത് വഖഫ് ഭേദഗതി നിയമം പ്രാബല്യത്തില്‍ വന്നശേഷമുള്ള ആദ്യ നടപടിയാണിത്.

ഗ്രാമപഞ്ചായത്തിന്റെ അനുമതിയോടെയാണ് ബി.ഡി കോളനിയില്‍ മദ്രസ നിര്‍മിച്ചതെന്നാണ് അധികൃതര്‍ അവകാശപ്പെടുന്നത്. എന്നാല്‍ സ്ഥലത്തു നിന്ന് ഒഴിയണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് അധികൃതര്‍ നോട്ടീസ് നല്‍കിയതോടെ സ്ഥാപന അധികൃതര്‍ നിയമനടപടി സ്വീകരിക്കുകയായിരുന്നു.

മദ്രസയുമായി ബന്ധപ്പെട്ട തര്‍ക്കം വര്‍ഷങ്ങളായി കോടതിയുടെ പരിഗണനയിലായിരുന്നു. വഖഫ് ഭേദഗതി നിയമം പ്രാബല്യത്തില്‍ വന്നതോടെ മദ്രസ പ്രവര്‍ത്തിച്ചിരുന്ന സ്ഥലം പഞ്ചായത്തിന്റെ പരിധിയിലായി. ഇതോടെ മദ്രസ അധികൃതര്‍ സ്വന്തം നിലയില്‍ കെട്ടിടം പൊളിച്ചുനീക്കുകയായിരുന്നു. പഞ്ചായത്ത് അധികൃതരുടെ ഇടപെടല്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് സ്വന്തമായി പൊളിച്ചുനീക്കിയത്.

Continue Reading

india

ഗുജറാത്ത് കലാപം; കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് നല്‍കിയിരുന്ന കേന്ദ്ര സര്‍ക്കാര്‍ ജോലികളിലെ പ്രായ ഇളവ് ആഭ്യന്തര മന്ത്രാലയം പിന്‍വലിച്ചു

2007 മുതലാണ് കേന്ദ്ര സര്‍ക്കാര്‍ ജോലികളിലെ നിയമനത്തില്‍ പ്രായ ഇളവ് നടപ്പിലാക്കിയിരുന്നത്

Published

on

ഗുജറാത്ത് കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ജോലികളിലെ നിയമനത്തില്‍ നല്‍കിയിരുന്ന പ്രായ ഇളവ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പിന്‍വലിച്ചു. 2007 മുതലാണ് കേന്ദ്ര സര്‍ക്കാര്‍ ജോലികളിലെ നിയമനത്തില്‍ പ്രായ ഇളവ് നടപ്പിലാക്കിയിരുന്നത്.

മാര്‍ച്ച് 28ന് ഗുജറാത്ത് ചീഫ് സെക്രട്ടറിയെ അഭിസംബോധന ചെയ്ത് പുറപ്പെടുവിച്ച ഉത്തരവില്‍, ഗുജറാത്തില്‍ 2002ലെ കലാപത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് സംസ്ഥാന പൊലീസ് സേനകള്‍, പാരാ മിലിട്ടറി സേനകള്‍, ഐ.ആര്‍ ബറ്റാലിയനുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, മറ്റ് സംസ്ഥാന-കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകള്‍ എന്നിവയിലെ നിയമനങ്ങളില്‍ പ്രായ ഇളവ് നല്‍കിക്കൊണ്ടുള്ള ഉത്തരവ് ഉടനടി പിന്‍വലിക്കുന്നതായി അറിയിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള മൂന്നാം സര്‍ക്കാരാണ് 2007 ജനുവരിയില്‍ യു.പി.എ സര്‍ക്കാര്‍ ഭരണത്തിലിരിക്കെ നടപ്പിലാക്കിയ ഇളവുകള്‍ പിന്‍വലിച്ചിരിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി 2014ല്‍, ഈ ഇളവ് സി.എ.എസ്.എഫ് അടക്കമുള്ള കൂടുതല്‍ സേനകളിലേക്കും കേന്ദ്ര സര്‍ക്കാര്‍ വ്യാപിപ്പിച്ചിരുന്നു. എന്നാല്‍, ഇളവ് പിന്‍വലിച്ചുകൊണ്ടുള്ള പുതിയ തീരുമാനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ വിശദീകരണം നല്‍കിയിട്ടില്ല.

Continue Reading

india

വഖഫ് നിയമഭേദഗതി: മുർഷിദാബാദിൽ സ്ഥിതി രൂക്ഷം; അർധസൈനിക വിഭാഗത്തെ വിന്യസിച്ചു

Published

on

കൊല്‍ക്കത്ത: പശ്ചിമബംഗാളിൽ വഖഫ് പ്രതിഷേധങ്ങളിൽ അറസ്റ്റിലായവരുടെ എണ്ണം 150 ആയി. സമരങ്ങളുടെ പശ്ചാതലത്തിൽ മുർഷിദാബാദിൽ അർധസൈനിക വിഭാഗത്തേയും വിന്യസിച്ചു. സൈന്യം ശനിയാഴ്ച രാത്രി പട്രോളിങ് നടത്തി. പശ്ചിമ ബംഗാളിലെ ചില ജില്ലകളിലെ അക്രമങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ കണ്ടില്ലെന്ന് നടിക്കാൻ കഴിയില്ലെന്ന് കൽക്കട്ട ഹൈക്കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

സ്ഥലത്തെ തുടർ സാഹചര്യം കേന്ദ്ര ആഭ്യന്തര സെക്രട്ടറി നേരിട്ട് വിലയിരുത്തും. നിലവിൽ അഞ്ച് കമ്പനി ബിഎസ്എഫ് സേനയെ ഇവിടെ വിന്യസിച്ചിട്ടുണ്ട്. സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ പ്രദേശത്ത് കേന്ദ്രസേനയെ വിന്യസിക്കാൻ കൽക്കട്ട ഹൈക്കോടതി ഉത്തരവിട്ടിരുന്നു. പ്രതിഷേധത്തിൽ ഇതുവരെ മൂന്ന് പേ‍‍ർ കൊല്ലപ്പെട്ടതായാണ് പൊലീസ് വ്യക്തമാക്കുന്നത്.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലാണ് വഖഫ് ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധവുമായി ജനങ്ങൾ തെരുവിലിറങ്ങിയത്. മുർഷിദാബാദിന് പുറമെ ഹൂഗ്ലി, മാൾഡ, സൗത്ത് പർഗാനാസ് തുടങ്ങിയ ജില്ലകളിലും പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. മുർഷിദാബാദിലാണ് വ്യാപക സംഘർഷമുണ്ടായത്.

Continue Reading

Trending