Connect with us

More

ജയരാജന് എതിരായ നടപടി: ആര്‍.എസ്.എസുമായുള്ള ധാരണപ്രകാരമെന്ന് സി.പി ജോണ്‍

Published

on

 

തിരുവനന്തപുരം: ആര്‍.എസ്.എസിന് എതിരെ കടുത്ത നിലപാടുകള്‍ സ്വീകരിക്കുന്ന സി.പി.എം നേതാവ് പി.ജയരാജന് എതിരായ നടപടി രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണോയെന്ന് സംശയിക്കേണ്ടതുണ്ടെന്ന് സി.എം.പി ജനറല്‍ സെക്രട്ടറി സി.പി ജോണ്‍. ജയരാജന്റെ പേരില്‍ സംഗീത ആല്‍ബം ഇറങ്ങിയതിന്റെ പേരില്‍ അച്ചടക്കനടപടിയിലേക്ക് നീങ്ങുന്നത് ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ സി.പി.എം ആര്‍.എസ്.എസും തമ്മിലുള്ള പാക്കേജിന്റെ ഭാഗമായോണെന്ന് സംശയിക്കേണ്ടിരുക്കുന്നു. ജയരാജന്റെ നേതൃത്വത്തില്‍ കണ്ണൂരിലെ സി.പി.എം കൊടിയ അക്രമങ്ങള്‍ അഴിച്ചുവിട്ടപ്പോഴെല്ലാം ഇല്ലാതിരുന്ന രാഷ്ട്രീയ ബോധം പെട്ടെന്നെങ്ങനെ പുറത്ത് ചാടിയെന്ന് സി.പി.എം വ്യക്തമാക്കണം. ജയരാജന്റെ പ്രവര്‍ത്തനശൈലിയോട് സി.എം.പിക്ക് ഏറെ വിയോജിപ്പുണ്ട്. പക്ഷേ ആര്‍.എസ്.എസിന് എതിരായ കടുത്ത നിലപാടുകള്‍ സ്വീകരിച്ച് പോന്നിട്ടുള്ള പി. ജയരാജന്‍ അവരുടെ വധശ്രമത്തില്‍ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ട നേതാവാണ്. ജീവിക്കുന്ന രക്തസാക്ഷിയായിട്ടാണ് ജയരാജനെ ചിത്രീകരിക്കുന്നത്. കൊടിയ പീഡനങ്ങള്‍ അനുഭവിക്കേണ്ടി വന്നിട്ടുള്ള നേതാക്കളോട് പ്രത്യേകതരം മമതയും സ്‌നേഹവും അണികള്‍ക്കുണ്ടാകുന്നത് സ്വാഭാവികമാണ്. ജീവിക്കുന്ന രക്തസാക്ഷിയായി സൈമണ്‍ബ്രിട്ടോയേയും എസ്.എഫ്.ഐയും സി.പി.എമ്മും ഉയര്‍ത്തിക്കാണിച്ചിട്ടുണ്ട്. എത്രയോകാലം മുമ്പ് തന്നെ ബ്രിട്ടോയുടെ പേരില്‍ ഗാനങ്ങളും ലഘുചിത്രങ്ങളും ഇറങ്ങിയിട്ടുണ്ടെന്നും ജയരാജന്‍ ചൂണ്ടിക്കാട്ടി.

kerala

ഇനി ‘കേരളത്തിന് മാറ്റം വരണമെങ്കില്‍ യുഡിഎഫ് ഭരണത്തില്‍ വരണം’: ഷാഫി പറമ്പില്‍

ഒരു മനഃസാക്ഷിയോ, ദയയോ സർക്കാരിന് തോന്നുന്നില്ല

Published

on

ജനകീയ പ്രശ്‌നങ്ങളോട് രണ്ടു ഗവൺമെന്റും കാണിക്കുന്ന സമീപനം മോശമെന്ന് ഷാഫി പറമ്പിൽ എം പി. കേരളത്തിൽ ആശാവർക്കർമാരുടെ സമരം പരിഹരിക്കപ്പെടുന്നില്ല. ഒരുമാസമായി അവർ വെയിലും മഴയും കൊണ്ട് നടക്കുന്നു. ഇതുവരെ ഒരു പരിഹാരമില്ല.

ഒരു മനഃസാക്ഷിയോ, ദയയോ സർക്കാരിന് തോന്നുന്നില്ല. ഇങ്ങനെയുള്ള ഒരു ഭരണകൂടത്തെ കേരളം ഇനി തെരെഞ്ഞെടുക്കില്ല. ഇനി കേരളത്തിന് ഒരു മാറ്റം വേണം. അതിന് യുഡിഎഫ് വരണം. അനിവാര്യമായ മാറ്റം യുഡിഎഫ് കേരളത്തിൽ വരുത്തുമെന്നും ഷാഫി പറമ്പിൽ പറഞ്ഞു.

മത്സ്യത്തൊഴിലാളികളുടെ സമരം നാടിന് വേണ്ടിയും, പ്രകൃതിക്കുവേണ്ടിയുമാണ്. അത് അന്യായമെന്ന് ആർക്കും പറയാൻ കഴിയില്ല. അദാനിയുടെ ആവാസ വ്യവസ്ഥ മാത്രമാണ് സർക്കാരിന്റെ പരിഗണന. ഈ ഗവൺമെന്റിന് മത്സ്യത്തൊഴിലാളികളുടെ ആവാസ വ്യവസ്ഥയെ പറ്റി ഒരു ധാരണയുമില്ല. രാഷ്ട്രീയത്തിന് അതീതമായി നാടിൻറെ നിലനിൽപ്പിന് വേണ്ടി നടക്കുന്ന സമരമെന്നും ഷാഫി പറമ്പിൽ വ്യക്തമാക്കി.

പ്രകൃതിയാഘാത പഠനം നടത്താതെ അത് നിർമ്മാണം നടത്തുന്ന കമ്പനി പഠിക്കട്ടെ എന്നാണ് പറയുന്നത്. ഇത്തരത്തിലുള്ള നയങ്ങൾ അംഗീകരിക്കാൻ കഴിയില്ല. ന്യായമായ ആവശ്യത്തിന് വേണ്ടിയുള്ള സമരമാണ്. ഈ ശബ്ദം പാർലമെന്റിന് അകത്തും പുറത്തും മുഴക്കിയിരിക്കും. കേരളത്തിലെ ജനങ്ങൾ ആഗ്രഹിക്കുന്നത് യുഡിഎഫ് വരണമെന്നാണ്. അത് ഓരോ ദിനവും കൂടിക്കൊണ്ടിരിക്കുകയാണെന്നും ഷാഫി ചൂണ്ടിക്കാട്ടി.

Continue Reading

india

ഹോളി ആഘോഷം: യുപിയില്‍ 70 മുസ്‍ലിം പള്ളികൾ ടാർപോളിൻ കൊണ്ട് മൂടിക്കെട്ടി

പ്രദേശത്തെ മതനേതാക്കളുമായും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായും നടത്തിയ വിപുലമായ ചർച്ചകൾക്ക് ശേഷമാണ് ടാർപോളിനുകൾ ഉപയോഗിച്ച് പള്ളികൾ മൂടാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചത്

Published

on

ലഖ്നൗ: ഹോളി ആഘോഷങ്ങൾക്ക് മുന്നോടിയായി 70 മുസ്‍ലിം പള്ളികൾ ടാർപോളിൻ കൊണ്ട് മൂടിക്കെട്ടി യുപിയിലെ ഷാജഹാൻപൂർ ജില്ലാ ഭരണകൂടം. ഹോളി ആഘോഷങ്ങളുടെ ഭാഗമായി സമാധാനം പുലർത്തുന്നതിനും പള്ളികളുടെ സുരക്ഷാ ഉറപ്പാക്കുന്നതിനുമാണ് നീക്കം. പ്രദേശത്തെ മതനേതാക്കളുമായും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായും നടത്തിയ വിപുലമായ ചർച്ചകൾക്ക് ശേഷമാണ് ടാർപോളിനുകൾ ഉപയോഗിച്ച് പള്ളികൾ മൂടാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചത്.

ഹോളി ആഘോഷങ്ങളുടെ ഭാഗമായി ഭാഗമായി ഷാജഹാൻപൂർ ജില്ലയിൽ ‘ജൂട്ടാ മാർ ഹോളി’ എന്ന പേരിൽ ആയിരക്കണക്കിന് ആളുകൾ പങ്കെടുക്കുന്ന ഘോഷയാത്ര നടത്താറുണ്ട്. പ്രദേശത്തെ ഏറ്റവും വ്യത്യസ്തമായ ഹോളി പാരമ്പര്യങ്ങളിലൊന്നാണ് ഇത്. ഏകദേശം 10 കിലോമീറ്റർ നീളുന്ന ഘോഷയാത്രയിൽ ആളുകൾ ചെരുപ്പുകൾ ഉപയോഗിച്ചുള്ള ‘ജൂട്ടാ മാർ ഹോളി’ കളിയിൽ ഏർപ്പെടും.

ഇത്തരം ആഘോഷങ്ങൾക്കിടയിൽ അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാനാണ് ഘോഷയാത്ര കടന്നുപോകുന്ന വഴിയിലെ പള്ളികൾ ടാർപോളിൻ ഉപയോഗിച്ച് മൂടികെട്ടിയത്. പള്ളികളിൽ നിറങ്ങൾ പുരളുന്നത് തടയാനും ഇതുവഴി സാധിക്കും. പള്ളികൾക്ക് കേടുപാടുകൾ സംഭവിക്കുന്നത് തടയുന്നതിനും ആഘോഷങ്ങളുടെ സുഗമമായ നടത്തിപ്പിനുമാണ് മുൻകരുതൽ നടപടികളെന്ന് പ്രാദേശിക നേതൃത്വം അറിയിച്ചു.

പ്രദേശത്തെ മുസ്‌ലിം സമൂഹം നീക്കത്തിന്റെ പിന്തുണ അറിയിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. “സുരക്ഷ ഉറപ്പാക്കാൻ വീഡിയോഗ്രാഫിയും ഡ്രോണും ഉപയോഗിച്ച് ഞങ്ങൾ സദാ നിരീക്ഷിക്കുന്നുണ്ട്. സമാധാന സമിതി ഇതിനായി അനുമതി നൽകിയിട്ടുണ്ട്. ന്യൂനപക്ഷ സമൂഹത്തിൽ നിന്നുള്ള സഹകരണം പ്രശംസനീയമാണ്,” പോലീസ് സൂപ്രണ്ട് (എസ്പി) രാജേഷ് എസ്. പറഞ്ഞു. ക്രമസമാധാന പാലനത്തിനായി പ്രദേശത്ത് കനത്ത പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്.

Continue Reading

kerala

സംസ്ഥാനത്ത് നാലു ജില്ലകളില്‍ ശക്തമായ മഴ, യെല്ലോ അലര്‍ട്ട്; കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്

കേരള തീരത്ത് ഇന്നും (ബുധനാഴ്ച) ലക്ഷദ്വീപ് പ്രദേശത്ത് ഇന്നും നാളെയും (ബുധനാഴ്ചയും വ്യാഴാഴ്ചയും) മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. നാലു ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ജാഗ്രതയുടെ ഭാഗമായി പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

കടുത്ത വേനലിനിടെ മഴ എത്തുന്നത് ആശ്വാസമാകും. നിലവില്‍ കൊച്ചിയില്‍ അന്തരീക്ഷം മേഘാവൃതമാണ്. വരും മണിക്കൂറുകളില്‍ എറണാകുളത്ത് അടക്കം മഴ ലഭിക്കുമെന്നാണ് പ്രതീക്ഷ. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ ലഭിക്കുന്ന ശക്തമായ മഴയാണ് യെല്ലോ അലര്‍ട്ട് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

കേരള തീരത്ത് ഇന്നും (ബുധനാഴ്ച) ലക്ഷദ്വീപ് പ്രദേശത്ത് ഇന്നും നാളെയും (ബുധനാഴ്ചയും വ്യാഴാഴ്ചയും) മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. എന്നാല്‍ കര്‍ണാടക തീരത്ത് ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

തെക്കന്‍ കേരള തീരത്ത് മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗത്തില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. അതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

Continue Reading

Trending