Connect with us

india

ജയ വർമ്മ സിൻഹ റെയിൽവേ ബോർഡ് ചെയർപേഴ്സണും സിഇഒയുമായി ചുമതലയേറ്റു ; ഈ തസ്‌തികയിൽ എത്തുന്ന ആദ്യ വനിത

കൊൽക്കത്തയിൽ നിന്ന് ധാക്കയിലേക്കുള്ള പ്രശസ്തമായ മൈത്രി എക്‌സ്‌പ്രസ് ഉദ്ഘാടനം ചെയ്ത സമയത്ത് ബംഗ്ലാദേശിലെ ധാക്കയിലുള്ള ഇന്ത്യൻ ഹൈക്കമ്മീഷനിൽ റെയിൽവേ ഉപദേശകയായി പ്രവർത്തിച്ചിട്ടുണ്ട്

Published

on

റെയിൽവേ ബോർഡ് പുതിയ ചെയർപേഴ്സണും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായി ജയ വർമ്മ സിൻഹ ഇന്ന് റെയിൽ ഭവനിൽ ചുമതലയേറ്റു. ശ്രീമതിയുടെ നിയമനത്തിന് മന്ത്രിസഭയുടെ അപ്പോയിന്റ്‌മെന്റ് കമ്മിറ്റി അംഗീകാരം നൽകി. ഇന്ത്യൻ റെയിൽവേയുടെ ഈ ഉയർന്ന തസ്തികയിലേക്ക് നിയമനം ലഭിക്കുന്ന ആദ്യ വനിതയാണ് അവർ.ഇതിനു മുൻപ് റെയിൽവേ ബോർഡ് അംഗമായി (ഓപ്പറേഷൻസ് ആൻഡ് ബിസിനസ് ഡെവലപ്‌മെന്റ്) പ്രവർത്തിച്ചിട്ടുണ്ട്. ഇന്ത്യൻ റെയിൽവേയിലെ ചരക്ക്, യാത്രാ സേവനങ്ങളുടെ ഗതാഗതത്തിന്റെ ഉത്തരവാദിത്തം സിൻഹയ്ക്കായിരുന്നു.

1988-ലാണ് ജയ വർമ്മ സിൻഹ ഇന്ത്യൻ റെയിൽവേ ട്രാഫിക് സർവീസിൽ (ഐആർടിഎസ്) ചേർന്നത്  സൗത്ത് ഈസ്റ്റേൺ റെയിൽവേയുടെ പ്രിൻസിപ്പൽ ചീഫ് ഓപ്പറേഷൻസ് മാനേജരായി നിയമിതയായ ആദ്യ വനിത കൂടിയാണ് അവർ. കൊൽക്കത്തയിൽ നിന്ന് ധാക്കയിലേക്കുള്ള പ്രശസ്തമായ മൈത്രി എക്‌സ്‌പ്രസ് ഉദ്ഘാടനം ചെയ്ത സമയത്ത് ബംഗ്ലാദേശിലെ ധാക്കയിലുള്ള ഇന്ത്യൻ ഹൈക്കമ്മീഷനിൽ റെയിൽവേ ഉപദേശകയായി പ്രവർത്തിച്ചിട്ടുണ്ട്

india

മുസ്‌ലിംകള്‍ക്കെതിരെ കൊലവിളി പ്രസംഗവുമായി ബി.ജെ.പി നേതാവ് മിഥുന്‍ ചക്രവര്‍ത്തി

ഞങ്ങളുടെ മരത്തില്‍നിന്ന് ഒരു പഴം മുറിച്ചാല്‍ പകരം നിങ്ങളുടെ നാല് പഴങ്ങള്‍ മുറിക്കും

Published

on

മുസ്‌ലിംകളെ ലക്ഷ്യമിട്ട് കൊലവിളി പ്രസംഗവുമായി മുന്‍ രാജ്യസഭാ അംഗവും ബോളിവുഡ് നടനുമായ മിഥുന്‍ ചക്രവര്‍ത്തി. നിങ്ങളെ വെട്ടി കുഴിച്ചുമൂടുമെന്നായിരുന്നു പ്രസംഗം.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പങ്കെടുത്ത ബിജെപി അംഗത്വ കാമ്പയിന്റെ ഉദ്ഘാടന ചടങ്ങിലായിരുന്നു കൊലവിളി പ്രസംഗം നടത്തിയത്. മാസങ്ങള്‍ക്ക് മുമ്പ് ബിജെപിക്കെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഹുമയൂണ്‍ കബീര്‍ പ്രകോപനപരാമയ പ്രസ്താവന നടത്തിയിരുന്നു. ഇതിനുള്ള മറുപടിയായിട്ടാണ് മിഥുന്‍ ചക്രവര്‍ത്തിയുടെ പ്രസംഗം. പശ്ചിമ ബംഗാളിലെ ഹിന്ദുക്കള്‍ക്ക് നേരെ കബീര്‍ ആക്രമണ ഭീഷണി മുഴക്കുകയാണെന്ന് മിഥുന്‍ ആരോപിച്ചു.

‘ഹുമയൂണ്‍ കബീറിന്റെ പ്രസ്താവനയെക്കുറിച്ച് മുഖ്യമന്ത്രി മമതാ ബാനര്‍ജി എന്തെങ്കിലും പറയുമെന്ന് കരുതി. എന്നാല്‍, അവര്‍ അത് ചെയ്തില്ല. അതുകൊണ്ട് ഇപ്പോള്‍ ഞാന്‍ പറയുന്നു, ഞങ്ങള്‍ അവരെ വെട്ടിയിട്ട് മണ്ണിനടിയില്‍ കുഴിച്ചും’ മിഥുന്‍ ചക്രവര്‍ത്തി പറഞ്ഞു.

ഞങ്ങളുടെ മരത്തില്‍നിന്ന് ഒരു പഴം മുറിച്ചാല്‍ പകരം നിങ്ങളുടെ നാല് പഴങ്ങള്‍ മുറിക്കും. ഭഗീരഥി നദിയെ വിശുദ്ധമായി കണക്കാക്കുന്നതിനാല്‍ മൃതദേഹം (മുസ്‌ലിംകളുടെ) അവിടെ സംസ്‌കരിക്കില്ല. അതിന് പകരം നിങ്ങളുടെ സ്ഥലത്ത് കുഴിച്ചിടും. അധികാരം ലഭിക്കാന്‍ തങ്ങള്‍ എന്തും ചെയ്യുമെന്നും മിഥുന്‍ ചക്രവര്‍ത്തി കൂട്ടിച്ചേര്‍ത്തു.

അദ്ദേഹത്തിന്റെ പ്രസംഗത്തെ ‘ജയ് ശ്രീറാം’ വിളികളോടെയാണ് സദസ്സ് സ്വീകരിച്ചത്. ഈ സമയത്ത് അമിത് ഷാ ചിരിക്കുന്നുണ്ടായിരുന്നു. ചടങ്ങില്‍ ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ, പശ്ചിമ ബംഗാള്‍ പ്രസിഡന്റ് സുഗന്ധ മജുംദാര്‍ എന്നിവരുമുണ്ടായിരുന്നു. പ്രസംഗത്തിനെതിരെ സാമൂഹിക മാധ്യമങ്ങളിലടക്കം വലിയ വിമര്‍ശനമാണ് ഉയരുന്നത്.

2024ല്‍ ദാദസാഹബ് ഫാല്‍കെ അവാര്‍ഡ് നേടിയ മിഥുന്‍ 1976ലെ മൃണാള്‍ സെന്നിന്റെ മൃഗയയിലൂടെയാണ് സിനിമാ രംഗത്തേക്ക് വരുന്നത്. സിനിമാ താരമാകും മുമ്പ് തന്നെ അദ്ദേഹം രാഷ്ട്രീയ മേഖലയിലുണ്ട്. പിന്നീട് രാജ്യസഭയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രതിനിധിയായി. ഈയിടെയാണ് അദ്ദേഹം ബിജെപിയുടെ ഭാഗമാകുന്നത്.

Continue Reading

crime

ബംഗാളിലെ വനിതാ ഡോക്ടറുടെ ബലാത്സംഗക്കൊല: വിചാരണ നവംബര്‍ 11 മുതല്‍

പ്രതിക്ക് കുറ്റകൃത്യവുമായി നേരിട്ട് ബന്ധമുണ്ടെന്ന് വെളിവാക്കുന്ന തെളിവുകള്‍ അടങ്ങിയ കുറ്റപത്രമാണ് സിബിഐ സമര്‍പ്പിച്ചത്.

Published

on

കൊല്‍ക്കത്ത ആര്‍ജി കര്‍ മെഡിക്കല്‍ കോളജില്‍ ജൂനിയര്‍ ഡോക്ടറുടെ ബലാത്സംഗക്കൊലയില്‍ മുഖ്യപ്രതി സഞ്ജയ് റോയിക്കെതിരെ കൊലകുറ്റം ചുമത്തി. സംഭവം നടന്ന് മൂന്നു മാസങ്ങള്‍ക്ക് ശേഷം സീല്‍ദാ കോടതിയാണ് സഞ്ജയ് റോയിക്കെതിരെ 103(1), 64, 66 ഭാരതീയ ന്യായ് സംഹിത എന്നീ വകുപ്പുകള്‍ പ്രകാരം കുറ്റം ചുമത്തിയത്. കേസിന്റെ വിചാരണ നവംബര്‍ 11 മുതല്‍ ആരംഭിക്കും.

കേസില്‍ സിബിഐയുടെ പ്രാഥമിക കുറ്റപത്രത്തില്‍ സഞ്ജയ് റോയിയാണ് പ്രധാന പ്രതിയെന്നും കുറ്റകൃത്യത്തിന് പിന്നില്‍ വലിയ ഗൂഢാലോചന ഉണ്ടെന്നും പറഞ്ഞിരുന്നു. പ്രതിക്ക് കുറ്റകൃത്യവുമായി നേരിട്ട് ബന്ധമുണ്ടെന്ന് വെളിവാക്കുന്ന തെളിവുകള്‍ അടങ്ങിയ കുറ്റപത്രമാണ് സിബിഐ സമര്‍പ്പിച്ചത്. ഇരയുടെ ശരീരത്തില്‍ പ്രതിയുടെ ബീജത്തിന്റെ സാന്നിധ്യം ഫൊറന്‍സിക് പരിശോധനയില്‍ സ്ഥിരീകരിച്ചതായി കുറ്റപത്രത്തില്‍ പറയുന്നു.

ലോക്കല്‍ പൊലീസില്‍ സിവില്‍ വോളന്റിയറായി ജോലി ചെയ്തിരുന്ന പ്രതി ആഗസ്ത് 9 നാണ് കൃത്യം നടത്തിയതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. ആശുപത്രിയിലെ സെമിനാര്‍ മുറിയില്‍ വിശ്രമിക്കുന്നതിനിടെയാണ് സംഭവം. പ്രതിയെ പോളിഗ്രാഫ് ടെസ്റ്റിന് വിധേയനാക്കിയിരുന്നു. എന്നാല്‍ കേസില്‍ തനിക്ക് പങ്കില്ലെന്ന് ഇയാള്‍ ആവര്‍ത്തിച്ച് പറഞ്ഞിരുന്നു, മൃതദേഹം കണ്ടതിന് ശേഷം താന്‍ ഓടിപ്പോയെന്നാണ് ഇയാള്‍ പറഞ്ഞത്.

കേസിന്റെ അന്വേഷണം കൊല്‍ക്കത്ത ഹൈക്കോടതി സിബിഐക്ക് കൈമാറുന്നതിന് മുമ്പ് പ്രതിയില്‍ നിന്ന് പിടിച്ചെടുത്ത മൊബൈല്‍ ഫോണില്‍ നിന്ന് അശ്ലീല ഉള്ളടക്കം കണ്ടെത്തിയിരുന്നതായും പൊലീസ് പറഞ്ഞിരുന്നു.

Continue Reading

india

ഗുജറാത്തില്‍ കാറിനകത്ത് കളിക്കുന്നതിനിടെ ഡോർ ലോക്കായി, ശ്വാസംമുട്ടി നാല് കുഞ്ഞുങ്ങൾക്ക് ദാരുണാന്ത്യം

ജോലിക്ക് പോയിരുന്ന രക്ഷിതാക്കൾ തിരിച്ചെത്തിയപ്പോഴാണ് ദാരുണസംഭവം ശ്രദ്ധയിൽപെട്ടത്.

Published

on

വീടിനരികിൽ നിർത്തിയിട്ട കാറിനുള്ളിൽ കളിക്കുന്നതിനിടെ ഡോർ ലോക്കായതിനെ തുടർന്ന് സഹോദരങ്ങളായ നാല് കുഞ്ഞുങ്ങൾ ശ്വാസംമുട്ടി മരിച്ചു. ഗുജറാത്തിലെ അമ്രേലിയിൽ രൺധിയ ഗ്രാമത്തിലാണ് സംഭവം. മധ്യപ്രദേശ് സ്വദേശികളുടെ മക്കളാണ് മരിച്ചത്. ജോലിക്ക് പോയിരുന്ന രക്ഷിതാക്കൾ തിരിച്ചെത്തിയപ്പോഴാണ് ദാരുണസംഭവം ശ്രദ്ധയിൽപെട്ടത്.

മധ്യപ്രദേശ് സ്വദേശിയായ സോബിയ മച്ചാർ എന്നയാളുടെ മക്കളായ സുനിത (എഴ്), സാവിത്രി (നാല്), വിഷ്ണു (അഞ്ച്), കാർത്തിക് (രണ്ട്) എന്നീ കുട്ടികളാണ് മരിച്ചത്. ഇയാൾക്ക് ഏഴ് മക്കളാണുള്ളത്. ഭരത് മന്ഥാനി എന്നയാളുടെ ഫാമിലാണ് സോബിയ മച്ചാറും ഭാര്യയും ജോലിചെയ്തിരുന്നത്. കുഞ്ഞുങ്ങളെ വീട്ടിലാക്കിയാണ് ഇവർ പോകാറുണ്ടായിരുന്നത്.

കഴിഞ്ഞ ദിവസം ഫാം ഉടമയായ ഭരത് മന്ഥാനിയുടെ കാർ ഇവരുടെ വീടിന് സമീപം പാർക്ക് ചെയ്തിരുന്നു. രാവിലെ രക്ഷിതാക്കൾ ജോലിക്ക് പോയതിന് പിന്നാലെ കാറിന്‍റെ താക്കോൽ കുട്ടികൾക്ക് ലഭിക്കുകയും ഇതോടെ ഇവർ കാറിനുള്ളിൽ കയറി കളിക്കുകയുമായിരുന്നു. എന്നാൽ, കളിക്കിടെ കാർ ലോക്കാവുകയും നാല് കുട്ടികൾ ഉള്ളിൽ കുടുങ്ങുകയും ചെയ്തു.

സന്ധ്യയോടെ രക്ഷിതാക്കൾ ജോലികഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് കുട്ടികൾ കാറിനുള്ളിൽ ബോധരഹിതരായി കിടക്കുന്നത് കണ്ടതെന്ന് പൊലീസ് പറഞ്ഞു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും നാലുപേരും മരിക്കുകയായിരുന്നു. കടുത്ത ചൂടിൽ കാറിനകത്ത് കുടുങ്ങിയ കുഞ്ഞുങ്ങൾ ശ്വാസംമുട്ടി മരിക്കുകയായിരുന്നെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ അമ്രേലി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Continue Reading

Trending