Connect with us

kerala

സംസ്ഥാനത്ത് ജനുവരിയിലെ റേഷന്‍ വിതരണം ഫെബ്രുവരി നാലുവരെ

. ഫെബ്രുവരി അഞ്ചിന് മാസാവസാന കണക്കെടുപ്പുമായി ബന്ധപ്പെട്ട് റേഷന്‍ വ്യാപാരികള്‍ക്ക് അവധി ആയിരിക്കും

Published

on

സംസ്ഥാനത്ത് ജനുവരിയിലെ റേഷന്‍ വിതരണം ഫെബ്രുവരി നാലുവരെ നീട്ടിനല്‍കിയതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍ അറിയിച്ചു. ഫെബ്രുവരി അഞ്ചിന് മാസാവസാന കണക്കെടുപ്പുമായി ബന്ധപ്പെട്ട് റേഷന്‍ വ്യാപാരികള്‍ക്ക് അവധി ആയിരിക്കും. തുടര്‍ന്ന് ഫെബ്രുവരിയിലെ റേഷന്‍ വിതരണം ആറ് മുതല്‍ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.

ഇന്നലെ മാത്രം 2,51,795 കാര്‍ഡ് ഉടമകള്‍ റേഷന്‍ കൈപറ്റിയിട്ടുണ്ട്. അതേസമയം, ഇന്ന് 2,23,048 കാര്‍ഡ് ഉടമകളും റേഷന്‍ കൈപ്പറ്റിയിട്ടുണ്ട്. റേഷന്‍ കടകളുമായി ബന്ധപ്പെട്ട ഗതാഗത കരാറുകാരുടെ പണിമുടക്ക് കാരണം ഭക്ഷ്യധാന്യങ്ങളുടെ വാതില്‍പ്പടി വിതരണം പൂര്‍ത്തീകരിക്കുന്നതില്‍ കാലതാമസമുണ്ടായിരുന്നെങ്കിലും കഴിഞ്ഞ അഞ്ച് ദിവസമായി വാതില്‍പ്പടി വിതരണം സുഗമമായി നടന്നു വരികയാണ്. അതിനാല്‍ ജനുവരിയിലെ റേഷന്‍ കൈപ്പറ്റാനുള്ള എല്ലാ കാര്‍ഡ് ഉടമകളും ഫെബ്രുവരി നാലിന് മുമ്പായി റേഷന്‍ കൈപ്പറ്റണമെന്ന് മന്ത്രി അറിയിച്ചു.

റേഷന്‍ കടകളിലെ ഭക്ഷ്യധാന്യങ്ങളുടെ സ്റ്റോക്കിന്റെ അടിസ്ഥാനത്തില്‍ കാര്‍ഡ് ഉടമകള്‍ക്ക് ആവശ്യാനുസരണം വിതരണം ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കുന്നതിനായി കോമ്പനിനേഷന്‍ ബില്ലിങ് ഫെബ്രുവരിയിലും അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

എ ഐ കെ എം സി സി – എസ് ടി സി എച്ച് സമൂഹ വിവാഹം 23 ന്

അനുബന്ധ പരിപാടികള്‍ക്ക് ഇന്ന് തുടക്കം

Published

on

ബംഗ്ലൂരു: എ ഐ കെ എം സി സി – ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഹ്യുമാനിറ്റി സംഘടിപ്പിക്കുന്ന ഏഴാമത് സമൂഹ വിവാഹം 23 ഞായറാഴ്ച നടക്കും. ശിവാജി നഗറിലെ ഖുദൂസ് സാഹിബ് ഈദ് ഗാഹ് മൈതാനിയില്‍ പ്രത്യേകം തയ്യാറാക്കിയ യൂസുഫ് ഹാജി (സൗഭാഗ്യ )നഗറില്‍ രാവിലെ 10 മുതലാണ് പരിപാടികള്‍ ആരംഭിക്കുക. ബംഗ്ലൂരു നഗര പരിധിക്ക് പുറത്ത് 150 കിലോമീറ്ററിനുള്ളില്‍ നിന്നും ലഭിച്ച 156 അപേക്ഷകളില്‍ നിന്ന് സര്‍വ്വേ നടത്തി ഏറ്റവും അര്‍ഹരായ 65 ജോഡി വധൂവരന്‍മാര്‍ക്കാണ് ഞായറാഴ്ച മംഗല്യസൗഭാഗ്യമൊരുക്കുന്നത്. ഇതോടെ വൈവാഹിക ജീവിതം സ്വപ്നമായി മാത്രം കണ്ടിരുന്ന 1018 കുടുംബങ്ങളിലെ ആഗ്രഹ സാക്ഷാത്കാരമാണ് എ ഐ കെ എം സി സി – എസ് ടി സി എച്ച് ബംഗലൂരുവിലൂടെ സഫലീകരിക്കപ്പെടുന്നത്.

സമൂഹ വിവാഹത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച ഫുട്‌ബോള്‍ ലീഗ്, ക്രിക്കറ്റ് , കഴിഞ്ഞ സമൂഹ വിവാഹങ്ങളിലെ ദമ്പതികളുടെ സംഗമം എന്നിവ ഇതിനോടകം പൂര്‍ത്തിയായിക്കഴിഞ്ഞു. അനുബന്ധ പരിപാടികള്‍ക്ക്
ഇന്ന് (വെള്ളി) ഖുദൂസ് സാഹിബ് ഈദ് ഗാഹ് മൈതാനിയില്‍ തുടക്കമാവും. രാവിലെ 9.30 ന് എ ഐ കെ എം സി സി ബംഗ്ലൂരു സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ടി ഉസ്മാന്‍ പതാക ഉയര്‍ത്തും. തുടര്‍ന്ന് സ്വാഗത സംഘം ഓഫീസ്, ജനറല്‍ സെക്രട്ടറി എം കെ നൗഷാദ് ഉദ്ഘാടനം ചെയ്യും.നൂറിലധികം കമ്പനികള്‍ പങ്കെടുക്കുന്ന മെഗാ ജോബ് ഫെയറാണ് വെള്ളിയാഴ്ചത്തെ പ്രധാന പരിപാടി. എ എം പി, ജി ടെക്, എം എസ് എഫ് ദേശീയ കമ്മിറ്റി എന്നിവയുടെ സഹകരണത്തോടെയാണ് ജോബ് ഫെയര്‍ സംഘടിപ്പിക്കുന്നത്. പതിനായിരത്തിലധികം തൊഴിലവസരങ്ങളാണ് വിവിധ കമ്പനികള്‍ ഇതിനായി പ്രഖ്യാപിച്ചിട്ടുള്ളത്. ഇത് രണ്ടാം തവണയാണ് സമൂഹ വിവാഹത്തോടനുബന്ധിച്ച് തൊഴില്‍ മേള സംഘടിപ്പിക്കുന്നത്.

നഗരത്തിലെ തിരഞ്ഞെടുക്കപ്പെട്ട 200 പ്രതിനിധികള്‍ പങ്കെടുക്കുന്ന ജനെക്‌സ് ബിസിനസ് സമ്മിറ്റ് ശനിയാഴ്ച നടക്കും. രാവിലെ 10 മുതല്‍ വൈകിട്ട് 4 വരെ നടക്കുന്ന പരിപാടിയില്‍ ബിസിനസ് രംഗത്തെ നവ പ്രവണതകള്‍, പിടിച്ച് നില്‍ക്കലിന്റെ രസതന്ത്രം, ഉയര്‍ത്തെഴുനേല്‍പ്പിന്റെ പടവുകള്‍ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. നവ സംരംഭകര്‍ക്കും ഉപകാരപ്രദമായ രീതിയിലുള്ള പാനല്‍ ചര്‍ച്ചകള്‍ക്ക് ബിസിനസ് രംഗത്തെ പ്രമുഖര്‍ നേതൃത്വം നല്‍കും.

23 ന് രാവിലെ 10.30 ന് സമൂഹ വിവാഹ പരിപാടികള്‍ ആരംഭിക്കും. 59 പേരുടെ നിക്കാഹ് കര്‍മം പൂര്‍ത്തിയായ ശേഷം പൊതുപരിപാടികള്‍ക്ക് തുടക്കമാവും. കഴിഞ്ഞ ദിവസങ്ങളിലായി വിവാഹിതരായ 6 ഇതര മതസ്ഥരുടെ വിവാഹ സല്‍ക്കാരവും ഇതിന് ശേഷം നടക്കും. പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിക്കും. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയ കാര്യസമിതി ചെയര്‍മാന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. പ്രൊഫ. കെ എം ഖാദര്‍ മൊയ്തീന്‍, പി കെ കുഞ്ഞാലിക്കുട്ടി,കര്‍ണാട മന്ത്രിമാരായ ജി പരമേശ്വര, ആര്‍ രാമലിംഗ റെഡി, കെ ജെ ജോര്‍ജ്, ദിനേശ് ഗുണ്ടുറാവു, സമീര്‍ അഹമ്മദ് ഖാന്‍, റഹീം ഖാന്‍, കൃഷ്ണ ബൈര ഗൗഢ , കര്‍ണാടക നിയമസഭാ സ്പീക്കര്‍ യു ടി ഖാദര്‍,എം പി മാരായ ശാഫി പറമ്പില്‍, ഹാരിസ് ബീരാന്‍, എം എല്‍ എ മാരായ എന്‍ എ ഹാരിസ്, റിസ്വാന്‍ അര്‍ഷാദ്, ഉദയ് ബി ഗരുഡാചാര്‍ , വ്യവസായ പ്രമുഖരായ ബി എം ഫാറൂഖ്,സഫാരി സൈനുല്‍ ആബിദ്, താപ്പി അബ്ദുല്ലക്കുട്ടി ഹാജി, കീഴേടത്ത് ഇബ്രാഹിം ഹാജി,അബ്ദുറഹിമാന്‍ രണ്ടത്താണി, പാറക്കല്‍ അബ്ദുല്ല തുടങ്ങി മത സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ വിവിധ സെഷനുകളില്‍ സംബന്ധിക്കും.

പോണ്ടിച്ചേരി ജിപ്മര്‍ ആശുപതിക്ക് സമീപം സ്ഥാപിക്കുന്ന ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഹ്യുമാനിറ്റിയുടെ പ്രഖ്യാപനം, മടിക്കേരിയില്‍ പുതുതായി ആരംഭിക്കുന്ന എസ് ടി സി എച്ച് പാലിയേറ്റീവ് ഹോകെയര്‍ യൂനിറ്റിന്റെ വാഹന സമര്‍പ്പണം എന്നിവയും ഇതോടനുബന്ധിച്ച് നടക്കും.

Continue Reading

kerala

ലഹരിക്ക് അടിമയായ യുവാവ് സഹോദരിയുടെ മുഖം കുത്തിക്കീറി പരിക്കേല്‍പ്പിച്ചു

നെറ്റിയുടെ ഒരു ഭാഗം മുതല്‍ ചെവി വരെ ആറിഞ്ച് നീളത്തില്‍ കുത്തിക്കീറുകയായിരുന്നു

Published

on

ചങ്ങനാശ്ശേരി: ലഹരിക്ക് അടിമയായ യുവാവ് സഹോദരിയെ കുത്തി പരിക്കേല്‍പ്പിച്ചു. മൂര്‍ച്ചയേറിയ ആയുധം കൊണ്ട് യുവധിയുടെ നെറ്റിയുടെ ഒരു ഭാഗം മുതല്‍ ചെവി വരെ ആറിഞ്ച് നീളത്തില്‍ കുത്തിക്കീറുകയായിരുന്നു. സംഭവത്തില്‍ മാടപ്പള്ളി മാമ്മൂട് വെളിയം ഭാഗത്ത് പുളിക്കല്‍ വീട്ടില്‍ ലിജോ സേവ്യറിനെ (27)പൊലീസ് അറസ്റ്റ് ചെയ്തു. വിദേശത്തുനിന്ന് 10 ദിവസത്തെ അവധിക്കെത്തിയ നഴ്‌സായ യുവതിയാണ് ആക്രമണത്തിനിരയായത്.

മാസങ്ങള്‍ക്ക് മുമ്പ് 22ഗാം എം.ഡി.എം.എയുമായി പിടിയിലായ കേസില്‍ ഇയാള്‍ ആറുമാസം റിമാന്‍ഡില്‍ ആയിരുന്നു. രണ്ടു മാസം മുമ്പാണ് പ്രതി ജാമ്യത്തില്‍ ഇറങ്ങിയത്. ചൊവ്വാഴ്ച രാത്രി ബാറില്‍നിന്ന് മദ്യപിച്ച് അര്‍ദ്ധരാത്രിയോടെ എത്തിയ യുവാവ് കൂടെയുണ്ടായിരുന്ന വാഴപ്പള്ളി സ്വദേശിനിയെ വീട്ടില്‍ താമസിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. ഇത് എതിര്‍ത്ത സഹോദരിയുമായി സംഘര്‍ഷത്തിലാവുകയും കൈയിലുണ്ടായിരുന്ന ആയുധം ഉപയോഗിച്ച് ഇയാള്‍ ആക്രമിക്കുകയായിരുന്നു.

ആക്രമണശേഷം രക്ഷപ്പെട്ട പ്രതിയെ വീടിനടുത്തുള്ള റബര്‍ തോട്ടത്തില്‍നിന്നാണ് പിടികൂടിയത്. സഹോദരിയാണ് ഇയാളെ ലഹരിക്കേസിലും നേരത്തേയുണ്ടായിരുന്ന പോക്‌സോ കേസിലും ജാമ്യത്തിലിറക്കിയത്. ലഹരി ഉപയോഗിച്ച് വീട്ടില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത് പതിവാണെന്നും മുമ്പ് മാതാപിതാക്കളെയും പ്രതി ആക്രമിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. ചങ്ങനാശ്ശേരി, തൃക്കൊടിത്താനം, ചിങ്ങവനം സ്‌റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ ലഹരിക്കടത്ത് കേസുകള്‍ നിലവിലുണ്ട്. തൃക്കൊടിത്താനം, മാമ്മൂട് ഭാഗങ്ങളിലുള്ള ലഹരിമാഫിയ സംഘത്തിലെ പ്രധാന കണ്ണിയാണ് ഇയാള്‍. സംഘത്തിലെ മറ്റുള്ളവരെക്കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നും ഇവരെ നിരീക്ഷിച്ചുവരികയാണെന്നും എസ്.എച്ച്.ഒ അറിയിച്ചു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Continue Reading

kerala

കാക്കനാട് കസ്റ്റംസ് ക്വാര്‍ട്ടേഴ്സില്‍ ദിവസങ്ങള്‍ പഴക്കമുള്ള മൃതദേഹങ്ങള്‍ കണ്ടെത്തി

എറണാകുളം കസ്റ്റംസ് അഡിഷണല്‍ കമ്മീഷണറായ ജാര്‍ഖണ്ഡ് സ്വദേശി മനീഷ് വിജയിയെയും സഹോദരി ശാലിനി വിജയിയെയുമാണ് വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്

Published

on

എറണാകുളം കാക്കനാട് ടിവി സെന്ററില്‍ കസ്റ്റംസ് ക്വാര്‍ട്ടേഴ്സില്‍ മൃതദേഹങ്ങള്‍ കണ്ടെത്തി. ജാര്‍ഖണ്ഡ് സ്വദേശിയായ ഐആര്‍എസ് ഉദ്യോഗസ്ഥന്റെ വസതിയിലാണ് രണ്ട് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

എറണാകുളം കസ്റ്റംസ് അഡിഷണല്‍ കമ്മീഷണറായ ജാര്‍ഖണ്ഡ് സ്വദേശി മനീഷ് വിജയിയെയും സഹോദരി ശാലിനി വിജയിയെയുമാണ് വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരുനരുടേയുമ മാതാവ് ഇവര്‍ക്കൊപ്പമാണ് താമസിക്കുന്നത്. ഇവര്‍ക്കായി പൊലീസ് തിരച്ചില്‍ നടത്തുകയാണ്. വീടിനുള്ളില്‍ നിന്നും രൂക്ഷഗന്ധം ഉയര്‍ന്നതോടെ സഹപ്രവര്‍ത്തകര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. രണ്ടാഴ്ചയായി അവധിയില്‍ ആയിരുന്ന മനീഷ് അവധി കഴിഞ്ഞിട്ടും ജോലിയില്‍ പ്രവേശിക്കാതെ വന്നതോടെ സഹപ്രവര്‍ത്തകര്‍ അന്വേഷിച്ചു വരികയായിരുന്നു.

മൃതദേഹങ്ങള്‍ക്ക് ദിവസങ്ങളുടെ പഴക്കം ഉണ്ടെന്നാണ് പ്രാഥമിക വിവരം. പ്രദേശത്ത് ദുര്‍ഗന്ധം നിലനില്‍ക്കുന്നുണ്ടായിരുന്നെന്ന് പ്രദേശവാസികള്‍ പറയുന്നു. മാലിന്യത്തില്‍ നിന്നുള്ള ഗന്ധമാവാമെന്നാണ് കരുതിയതെന്നും ഇവര്‍ പറഞ്ഞു. മനീഷിന്റെ മൃതദേഹം മുന്‍വശത്തെ കിടപ്പുമുറിയിലും ശാലിനിയുടേത് പിന്‍വശത്തെ കിടപ്പുമുറിയിലുമാണ് കണ്ടെത്തിയത്. ഫൊറന്‍സിക് സര്‍ജന്‍ എത്തിയ ശേഷമായിരിക്കും പൊലീസ് വീട്ടില്‍ പരിശോധന നടത്തുക.

Continue Reading

Trending