മുംബൈ: സങ്കേതിക തകരാറുകളാല്‍ സര്‍വീസുകള്‍ക്കിടയില്‍ ഇന്‍ഡിഗോ വിമാനങ്ങളില്‍ പ്രതിസന്ധി നേരിടുന്നത് തുടരുന്നു. ഇന്ധനം ചോര്‍ത്തിയതിനെ തുടര്‍ന്ന് ഞായറാഴ്ച ജമ്മു എയര്‍പോര്‍ട്ടിലാണ് മൂന്നാമത്തെ ഇന്‍ഡിഗോ വിമാനം അടിയന്തിരമായി ഇറക്കിയത്. പൈലറ്റുമാര്‍ മുന്നറിയിപ്പ് മാനിച്ചാണ് എ 320 നിയോ ശ്രേണിയിലെ വിമാനം അടിയന്തിരമായി ഇറക്കിയത്.
ഞായറാഴ്ച ബാംഗ്ലൂര്‍-ന്യൂഡല്‍ഹി എ 320 നിയോ വിമാനത്തിന്റെ എന്‍ജിന്‍ ഓയിലില്‍ ലോഹച്ചീളുകള്‍ കണ്ടെത്തിയതിനാല്‍ ഡല്‍ഹി വിമാനത്താവളത്തില്‍ യാത്ര അവസാനിപ്പിച്ചിരുന്നു. ഡല്‍ഹി -ശ്രീനഗര്‍ സര്‍വീസ് നടത്തുന്ന മറ്റൊരു എ 320 നിയോ വിമാനം ശ്രീനഗറിലും ഇറക്കി. വിമാനത്തിന്റെ രണ്ടാമത്തെ എന്‍ജിനില്‍ കുഴപ്പം കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ഇത്
കുറച്ചുദിവസങ്ങള്‍ക്കിടെ ഇന്‍ഡിഗോ വിമാനങ്ങളെ എന്‍ജിന്‍ തകരാര്‍ വലയ്ക്കുന്നത്. അമേരിക്കന്‍ കമ്പനിയായ പ്രാറ്റ് ആന്‍ഡ് വിറ്റ്‌നിയുടെ (പി.ഡബ്ല്യു) എന്‍ജിനുകളില്‍ തകരാര്‍ കണ്ടെത്തിയതോടെ, ഇവ ഘടിപ്പിച്ച 11 എ 320 നിയോ മോഡല്‍ വിമാനങ്ങള്‍ സര്‍വീസില്‍ നിന്നു ഒഴിവാക്കാന്‍ കേന്ദ്ര വ്യോമയാന ഡയറക്ടറേറ്റ് ജനറല്‍ കഴിഞ്ഞദിവസം നിര്‍ദേശിച്ചിരുന്നു. തുടര്‍ന്ന് അമ്പതോളം ഇന്‍ഡിഗോ വിമാനങ്ങള്‍ പൊടുന്നനെ നിര്‍ത്തലാക്കിയിരുന്നു.
ഇന്‍ഡിഗോയുടെ വിമാനങ്ങള്‍ക്ക് പുറമെ ഗോഎയറിന്റെ എന്‍ജിനിലും കുഴപ്പങ്ങള്‍ കണ്ടെത്തിയിരുന്നു. ഇതെത്തുടര്‍ന്ന് അറുന്നൂറിലേറെ സര്‍വീസുകള്‍ ഈ മാസം നിര്‍ത്തലാക്കിയിരുന്നു.