Connect with us

kerala

ജമ്മു കശ്മീര്‍ സ്ഫോടനം: സ്‌ഫോടന സ്ഥലത്തുനിന്ന് ഇലക്ട്രിക് വയറിന്റെ ഭാഗങ്ങള്‍ കണ്ടെത്തി

പൊട്ടാസ്യം ക്ലോറേറ്റ്, ഹൈഡ്രജന്‍ പെറോക്‌സൈഡ് എന്നിവയാണ് സ്‌ഫോടനത്തിന് ഉപയോഗിച്ചതെന്നാണ് പ്രാഥമിക വിവരം

Published

on

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഭീകരാക്രമണമുണ്ടായ സ്ഥലത്തുനിന്ന് ഇലക്ട്രിക് വയറിന്റെ ഭാഗങ്ങള്‍ കണ്ടെത്തി. പൊട്ടാസ്യം ക്ലോറേറ്റ്, ഹൈഡ്രജന്‍ പെറോക്‌സൈഡ് എന്നിവയാണ് സ്‌ഫോടനത്തിന് ഉപയോഗിച്ചതെന്നാണ് പ്രാഥമിക വിവരം. ബോംബ് കുഴിച്ചിടുകയായിരുന്നുവെന്നും വിവരമുണ്ട്.

ഭീകരാക്രമണത്തില്‍ ഏഴ് പേരാണ് കൊല്ലപ്പെട്ടത്. ഒരു ഡോക്ടറും ആറ് തൊഴിലാളികളുമാണ് കൊല്ലപ്പെട്ടത്. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്. ഒരു ഭീകരനെയും സുരക്ഷാ സേന വധിച്ചിട്ടുണ്ട്. തോക്കുകളും വെടിക്കോപ്പുകളും ഭീകരനില്‍ നിന്ന് കണ്ടെത്തി.

സോനാമാര്‍ഗ് മേഖലയില്‍ സെഡ്-മൊഹാര്‍ തുരങ്കനിര്‍മാണത്തിന് എത്തിയ തൊഴിലാളികളുടെ താമസസ്ഥലത്താണു വെടിവെപ്പുണ്ടായത്. ജോലി കഴിഞ്ഞ് എല്ലാവരും ക്യാമ്പിലേക്ക് തിരിച്ചെത്തിയതിന് പിന്നാലെയായിരുന്നു ആക്രമണമുണ്ടായത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

തിരുവല്ലയില്‍ വിദ്യാര്‍ഥികളുമായി പോയ ഓട്ടോ നിയന്ത്രണംവിട്ടു മറിഞ്ഞു; മദ്യലഹരിയിലായിരുന്ന ഡ്രൈവര്‍ കസ്റ്റഡിയില്‍

നിരണം വെട്ടിയില്‍ ലക്ഷ്മിവിലാസത്തില്‍ അശോക് കുമാറാണ് പിടിയിലായത്. 

Published

on

തിരുവല്ല നിരണത്ത് സ്‌കൂള്‍ വിദ്യാര്‍ഥികളുമായിപോയ ഓട്ടോ നിയന്ത്രണം വിട്ടു മറിഞ്ഞു. തിങ്കളാഴ്ച വൈകീട്ട് നാലു മണിയോടുകൂടി നിരണം വില്ലേജ് ഓഫീസിനു സമീപത്തുവെച്ചായിരുന്നു അപകടം. മദ്യലഹരിയിലായിരുന്ന ഓട്ടോ ഡ്രൈവറെ പോലീസ് എത്തി കസ്റ്റഡിയിലെടുത്തു. നിരണം വെട്ടിയില്‍ ലക്ഷ്മിവിലാസത്തില്‍ അശോക് കുമാറാണ് പിടിയിലായത്.

വളഞ്ഞവട്ടം സ്റ്റെല്ല മാരിസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ അഞ്ച് വിദ്യാര്‍ഥികളുമായി പോയ ഓട്ടോറിക്ഷയാണ് അപകടത്തില്‍പ്പെട്ടത്. ഓട്ടോ നിയന്ത്രണംവിട്ട് റോഡിനു സമീപത്തെ താഴ്ചയിലേക്ക് മറിയുകയായിരുന്നു.

കുട്ടികളുടെ നിലവിളി കേട്ട് സമീപത്തെ കെട്ടിടത്തില്‍ പെയിന്റിങ് ജോലിയിലേര്‍പ്പെട്ടിരുന്ന തൊഴിലാളികള്‍ ഓടിയെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. 5 കുട്ടികള്‍ക്കും നിസ്സാര പരിക്കുണ്ട്.

Continue Reading

crime

മ്ലാവിനെ വേട്ടയാടി കറി വച്ചു കഴിച്ചു; 50കാരൻ പിടിയിൽ

സംഭവത്തിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ രണ്ട് പേർ നേരത്തെ പിടിയിലായിരുന്നു.

Published

on

മ്ലാവിനെ വേട്ടയാടി കറി വച്ചു കഴിച്ച സംഭവത്തിൽ 50കാരൻ പിടിയിൽ. സംഭവ ശേഷം ഒളിവിൽ കഴിഞ്ഞ കുറ്റിച്ചിറ സ്വദേശി തട്ടകം വീട്ടിൽ ഡേവിസ് (50) ആണ് പിടിയിലായത്. ചാലക്കുടി പോട്ടയിലെ വീട്ടിൽ നിന്നു മ്ലാവിറച്ചി പിടികൂടിയ സംഭവത്തിലാണ് ഇയാൾ പിടിയിലായത്. സംഭവത്തിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ രണ്ട് പേർ നേരത്തെ പിടിയിലായിരുന്നു.

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഡേവിസ്. ആന കൊമ്പ് മോഷണം, സ്വർണം കവർച്ച തുടങ്ങിയ കേസുകളിലും പ്രതിയാണ്. മുപ്ലിയം ഫോസ്റ്റ് അധികൃതരാണ് ഇയാളെ പിടികൂടിയത്.

ഡേവിസിനെതിരെ വെള്ളികുളങ്ങര, എണാകുളം സെൻട്രൽ, തൃശൂർ ഈസ്റ്റ്, അതിരപ്പിള്ളി സ്റ്റേഷനുകളിലായി 13 ക്രിമിനൽ കേസുകളുണ്ട്. മുത്തങ്ങ റേഞ്ച് ഫോറസ്റ്റ് സ്റ്റേഷനിലും പരിയാരം റെയ്ഞ്ച് ഫോറസ്റ്റ് സ്റ്റേഷനിലും ആന കൊമ്പ്, ചന്ദന മോഷണം കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Continue Reading

kerala

വീണ്ടും എസ്എഫ്‌ഐ യുടെ അഴിഞ്ഞാട്ടം: ബസേലിയോസ് കോളേജില്‍ കെ.എസ്.യു പ്രവര്‍ത്തകര്‍ക്ക് നേരെ എസ്എഫ്‌ഐയുടെ അതിക്രമം

എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റ കെഎസ് യു പ്രവര്‍ത്തകരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Published

on

കോട്ടയത്ത് കെഎസ് യു  പ്രവര്‍ത്തകരെ മര്‍ദ്ദിച്ച് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍.കോട്ടയം ബസേലിയോസ് കോളേജിലാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കെഎസ്‌യു പ്രവര്‍ത്തകരെ ആക്രമിച്ചത്.

കെഎസ്‌യു യൂണിറ്റ് പ്രസിഡന്റ് ജെയ്‌സ് ദാസ് യൂണിറ്റ് അംഗം മിലന്‍ എന്നിവര്‍ക്ക് മര്‍ദ്ദനത്തില്‍ പരിക്കേറ്റു. എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റ കെഎസ് യു പ്രവര്‍ത്തകരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കഴിഞ്ഞദിവസം നടന്ന കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ 16 വര്‍ഷങ്ങള്‍ക്ക് ശേഷം കോളേജില്‍ കെഎസ് യുവിന് യൂണിയന്‍ ലഭിച്ചതിന് പിന്നാലെ നടന്ന വിജയാഹ്ലാദ പ്രകടനത്തിനിടയിലാണ് എസ്എഫ് ഐ പ്രവര്‍ത്തകര്‍ കെഎസ്‌യു പ്രവര്‍ത്തകരെ ആക്രമിച്ചത്.

Continue Reading

Trending