Connect with us

kerala

കശ്മീരിൽ മരിച്ച യുവാക്കളുടെ മൃതദേഹം സംസ്ഥാന സർക്കാർ നാട്ടിലെത്തിക്കും

പാലക്കാട് ചിറ്റൂർ ടെക്‌നിക്കൽ ഹൈസ്‌കൂളിന്‌ സമീപം നെടുങ്ങോട് പരേതനായ രാജേന്ദ്രന്റെ മകൻ അനിൽ (34), സുന്ദരന്റെ മകൻ സുധീഷ് (33), ശിവന്റെ മകൻ വിഘ്നേഷ് (21), പരേതനായ കൃഷ്ണന്റെ മകൻ രാഹുൽ (27) എന്നിവരാണ്‌ മരിച്ചത്‌.

Published

on

ജമ്മു കശ്മീരിൽ വാഹനം കൊക്കയിലേക്ക് മറിഞ്ഞ് മരിച്ച മലയാളികളുടെ മൃതദേഹം സർക്കാർ ഇടപെടലിൽ നാട്ടിലെത്തിക്കും. ഇതിനായി നോർക്കയുടെ 3 ഉദ്യോ​ഗസ്ഥർ ശ്രീന​ഗറിലേക്ക് തിരിച്ചു. മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം നടപടികളുൾപ്പെടെ പൂർത്തിയാക്കിയ ശേഷം നാട്ടിലേക്ക് കൊണ്ടുവരും. പരിക്കേറ്റവർക്ക് വിദ​ഗ്ധ ചികിത്സയും ഉറപ്പാക്കും.

പാലക്കാട് ചിറ്റൂർ ടെക്‌നിക്കൽ ഹൈസ്‌കൂളിന്‌ സമീപം നെടുങ്ങോട് പരേതനായ രാജേന്ദ്രന്റെ മകൻ അനിൽ (34), സുന്ദരന്റെ മകൻ സുധീഷ് (33), ശിവന്റെ മകൻ വിഘ്നേഷ് (21), പരേതനായ കൃഷ്ണന്റെ മകൻ രാഹുൽ (27) എന്നിവരാണ്‌ മരിച്ചത്‌. വാഹന ഡ്രൈവർ ജമ്മു കശ്‌മീർ സ്വദേശി ഐജാസ്‌ അഹമ്മദും മരിച്ചു. മരിച്ച രാഹുലിന്റെ സഹോദരൻ രാജേഷ് (32), മനോജ് (24), അരുൺ (26) എന്നിവരാണ് ചികിത്സയിലുള്ളത്. ഒരാളുടെ നില ഗുരുതരമാണ്‌.

kerala

സ്ത്രീ സുരക്ഷാ നിയമങ്ങള്‍ ഭര്‍ത്താക്കന്മാരില്‍ ആധിപത്യം സ്ഥാപിക്കാനുള്ളതല്ല; സുപ്രിംകോടതി

നിലവിലെ സാമ്പത്തിക സ്ഥിതിയെ അടിസ്ഥാനമാക്കി മുന്‍ ഭര്‍ത്താവ് ജീവിത കാലം മുഴുവന്‍ മുന്‍ പങ്കാളിയെ പിന്തുണയ്ക്കാന്‍ ബാധ്യസ്ഥനല്ല എന്നും കോടതി കൂട്ടിച്ചേര്‍ത്തു

Published

on

ന്യൂഡല്‍ഹി: സ്ത്രീ സുരക്ഷാ നിയമങ്ങള്‍ ഭര്‍ത്താക്കന്മാരില്‍ ആധിപത്യം സ്ഥാപിക്കാനുള്ളതല്ലെന്ന് സുപ്രിംകോടതി. സ്ത്രീകളുടെ ക്ഷേമത്തിനും സുരക്ഷയ്ക്കുമായി നടപ്പിലാക്കുന്ന നിയമങ്ങള്‍ ഭര്‍ത്താക്കന്‍മാരെ ഭീഷണിപ്പെടുത്താനോ ഉപ്രദവിക്കാനോ വേണ്ടി ദുരുപയോഗം ചെയ്യരുതെന്ന് സുപ്രിംകോടതി വിലക്കി.

ബെംഗളൂരുവിലെ ടെക്കിയായ അതുല്‍ സുഭാഷ് ജീവനൊടുക്കിയ സംഭവത്തില്‍ രാജ്യവ്യാപകമായി പ്രതിഷേധങ്ങള്‍ നടക്കുന്നതിനിടെയാണ് സുപ്രിംകോടതി നിലപാട് അറിയിച്ചത്. നിലവിലെ സാമ്പത്തിക സ്ഥിതിയെ അടിസ്ഥാനമാക്കി മുന്‍ ഭര്‍ത്താവ് ജീവിത കാലം മുഴുവന്‍ മുന്‍ പങ്കാളിയെ പിന്തുണയ്ക്കാന്‍ ബാധ്യസ്ഥനല്ല എന്നും കോടതി കൂട്ടിച്ചേര്‍ത്തു. ഹിന്ദു വിവാഹം ഒരു വാണിജ്യ സംരംഭം അല്ല, അത് കുടുംബത്തിന്റെ അടിത്തറയാണ് എന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ ബി.വി നാഗരത്നയും പങ്കജ് മിത്തലും ഉള്‍പ്പെടുന്ന ബെഞ്ചിന്റേതാണ് നിരീക്ഷണങ്ങള്‍.

ബലാത്സംഗം, ഭീഷണിപ്പെടുത്തല്‍, വിവാഹിതയായ സ്ത്രീയെ ക്രൂരതയ്ക്ക് വിധേയയാക്കല്‍ എന്നിവ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പുകളും ബെഞ്ച് നിരീക്ഷിച്ചു.

Continue Reading

kerala

കളമശ്ശേരിയില്‍ എട്ടുപേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു

ഏഴുപേര്‍ക്ക് ഒരു നായയില്‍നിന്ന് കടിയേറ്റതെന്നാണു വിവരം

Published

on

കൊച്ചി: കളമശ്ശേരിയില്‍ തെരുവുനായയുടെ കടിയേറ്റ് എട്ടുപേര്‍ക്ക് പരിക്ക്. ചങ്ങമ്പുഴ നഗര്‍, ഉണിച്ചിറ എന്നിവിടങ്ങളിലായാണ് ആക്രമണം നടന്നത്.

സംഭവത്തില്‍ പരിക്കേറ്റവരെ കളമശ്ശേരി മെഡിക്കല്‍ കോളജിലും മറ്റു സ്വകാര്യ ആശുപത്രികളിലുമായി പ്രവേശിപ്പിച്ചു. ഏഴുപേര്‍ക്ക് ഒരു നായയില്‍നിന്നാണു കടിയേറ്റതെന്നാണു വിവരം.

Continue Reading

kerala

കണ്ണൂരില്‍ സിപിഎം അനുഭാവിയുടെ വീട്ടില്‍ നിന്ന്‌ ഐസ്‌ക്രീം ബോംബുകള്‍ കണ്ടെത്തി

ബി.ജെ.പി വിട്ട് സി.പി.എമ്മില്‍ ചേര്‍ന്ന ഉളിക്കല്‍ പരിക്കളത്ത് മൈലപ്രവന്‍ ഗിരീഷി(37)ന്റെ വീട്ടില്‍നിന്നാണ് ബോംബുകള്‍ കണ്ടെത്തിയത്

Published

on

കണ്ണൂര്‍: ഉളിക്കല്‍ പരിക്കളത്ത് മൂന്ന് ഐസ്‌ക്രീം ബോംബുകള്‍ കണ്ടെടുത്തു. ബി.ജെ.പി വിട്ട് സി.പി.എമ്മില്‍ ചേര്‍ന്ന ഉളിക്കല്‍ പരിക്കളത്ത് മൈലപ്രവന്‍ ഗിരീഷി(37)ന്റെ വീട്ടില്‍നിന്നാണ് ബോംബുകള്‍ കണ്ടെത്തിയത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

രാവിലെ ഗിരീഷിന്റെ വീടിന്റെ സമീപത്ത് നിന്ന് സ്‌ഫോടന ശബ്ദം കേട്ടിരുന്നു. സംഭവത്തില്‍ നാട്ടുകാര്‍ നല്‍കിയ പരാതിയില്‍ പൊലീസും ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ബോംബുകള്‍ കണ്ടെത്തിയത്. മൂന്ന് പെയിന്റ് ബക്കറ്റുകളിലായി സൂക്ഷിച്ച നിലയിലായിരുന്നു ബോംബുകള്‍. സമീപത്തുണ്ടായിരുന്ന ഒഴിഞ്ഞ പാത്രത്തില്‍ സൂക്ഷിച്ച ബോംബായിരിക്കും പൊട്ടിയതെന്ന് കരുതുന്നു.

ആര്‍.എസ്.എസ് മുന്‍ താലൂക്ക് ശിക്ഷക് പ്രമുഖായിരുന്നു ഗിരീഷ്. കഴിഞ്ഞ ജനുവരിയിലാണ് സി.പി.എമ്മില്‍ ചേര്‍ന്നത്. പരിക്കളത്ത് സി.പി.എം ലോക്കല്‍ കമ്മിറ്റി കുടുംബ സംഗമത്തില്‍ സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജനാണ് ഗിരീഷിനെ പാര്‍ട്ടി പതാക കൈമാറി സ്വീകരിച്ചത്.

Continue Reading

Trending