‘നികൃഷടമായ പ്രസ്താവനയില്‍ ജലീല്‍ മാപ്പ് പറയണം’: പി എം എ സലാം

സ്വർണ്ണ കള്ളക്കടത്തുമായി മുസ്ലിം സമുദായത്തെ പ്രതിക്കൂട്ടിൽ നിർത്തി കെ.ടി ജലീൽ എം.എൽ.എ നടത്തിയ പരാമർശങ്ങൾ ആർ.എസ്.എസ്സുകാർ പോലും പറയാത്തതാമെന്നും നികൃഷ്ടമായ ഈ പ്രസ്താവനക്കെതിരെ മാപ്പ് പറയണമെന്നും മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം.

കുറ്റകൃത്യത്തിന്റെ മുഴുവൻ ഉത്തരവാദിത്തവും ഒരു സമുദായത്തിന്റെ തലയിലിടുന്നത് വിചിത്രമായ കാര്യമാണ്. സാദിഖലി തങ്ങളെ മതശാസന പുറപ്പെടുവിക്കാനുള്ള ഔദ്യോഗിക വക്താവായി അംഗീകരിച്ചതിൽ സന്തോഷമുണ്ട്, പക്ഷേ ആർ.എസ്.എസ് പോലും പറയാത്ത കാര്യമാണ് ജലീൽ പറഞ്ഞത്. മുസ്ലിം സമുദായത്തെ കുറ്റവാളികളായി ചിത്രീകരിക്കാനുള്ള ജലീലിന്റെ ശ്രമം സി.പി.എമ്മിന്റെ ഉന്നത നേതാക്കളെ തൃപ്തിപ്പെടുത്താനായിരിക്കും. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയരുമെന്നും പി.എം.എ സലാം പറഞ്ഞു.

webdesk17:
whatsapp
line