Connect with us

kerala

ഡോക്ടറേറ്റ് കിട്ടിയ അബ്ദുല്ലക്കുട്ടിയാണ് ജലീൽ; ഒളിച്ചു കടത്തുന്നത് സംഘ്പരിവാർ വാദം: രാഹുൽ മാങ്കൂട്ടത്തിൽ

ജലീൽ ഒളിച്ചു കടത്തുന്നത് സംഘ്പരിവാർ വാദമെന്നും രാഹുൽ മാങ്കൂട്ടത്തിൽ ചൂണ്ടിക്കാട്ടി.

Published

on

കെ.ടി. ജലീൽ എം.എൽ.എക്കെതിരെ രൂക്ഷവിമർശനവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. ഡോക്ടറേറ്റ് കിട്ടിയ അബ്ദുല്ലക്കുട്ടിയാണ് ജലീൽ എന്ന് രാഹുൽ ഫേസ്ബുക്കിൽ കുറിച്ചു. പിണറായി വിജയൻ നടത്തുന്ന നാടകങ്ങളിലെ കോമാളി വേഷം കെട്ടി ആടുകയാണ് അദ്ദേഹം. ജലീൽ ഒളിച്ചു കടത്തുന്നത് സംഘ്പരിവാർ വാദമെന്നും രാഹുൽ മാങ്കൂട്ടത്തിൽ ചൂണ്ടിക്കാട്ടി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

കഴിഞ്ഞ കുറച്ചു ദിവസങ്ങളായിട്ടുള്ള ശ്രീ കെ.ടി ജലീലിന്റെ വാദങ്ങൾ നിങ്ങൾ ശ്രദ്ധിക്കാറുണ്ടോ?

എന്തൊക്കെയാണ് അദ്ദേഹം വിളിച്ച് കൂവുന്നത്?

ഒരു നാടിനെയും ഒരു സമുദായത്തെയും ഇകഴ്ത്തി, തങ്ങൾക്ക് കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ നഷ്ടമായ ഭൂരിപക്ഷ വോട്ടിനെ തിരിച്ച് പിടിക്കാൻ പിആർ ഏജൻസിയുടെ സഹായത്തോടെ

ശ്രീ പിണറായി വിജയൻ നടത്തുന്ന നാടകങ്ങളിലെ കോമാളി വേഷം കെട്ടി ആടുകയാണ് ശ്രീ ജലീൽ.

അദ്ദേഹത്തിന്റെ പ്രസ്താവനകളിലൂടെ ഒളിച്ചു കടത്തുന്നത്, മുസ്ലിം സമുദായംഗങ്ങളാണ് സ്വർണ്ണക്കടത്ത് നടത്തുന്നത് എന്ന കടുത്ത സംഘ പരിവാർ വാദം തന്നെയാണ്. പാണക്കാട് തങ്ങൾ മതവിധി പുറപ്പെടുവിക്കണം എന്നൊക്കെ ശ്രീ ജലീൽ പറയുന്നത് അദ്ദേഹത്തിന്റെ ബോധമില്ലായ്മയിൽ നിന്നല്ല, തികഞ്ഞ ബോധത്തോടെ വർഗ്ഗീയ ചേരിതിരിവ് സൃഷ്ടിക്കാൻ വേണ്ടിത്തന്നെയാണ്.

CPM ന് വേണ്ടി നിലവിൽ സംഘപരിവാർ അജണ്ട നടപ്പിലാക്കുന്ന ശ്രീ ജലീൽ വലിയ താമസമില്ലാതെ BJPക്ക് വേണ്ടി തന്നെ സംഘപരിവാർ അജണ്ടകൾ നടപ്പിലാക്കി തുടങ്ങും.

ചുരുക്കി പറഞ്ഞാൽ ഡോക്ടറേറ്റ് കിട്ടിയ അബ്ദുള്ളക്കുട്ടിയാണ് ജലീൽ.

ഇദ്ദേഹത്തിന്റെ നാവ് നിയന്ത്രിക്കാൻ നേതാക്കൾ ഇടപെടില്ല കാരണം അവർക്കും താല്പര്യമുള്ള കാര്യം തന്നെയാണ് ഇദ്ദേഹം നിലവിൽ പറയുന്നത്. ഇദ്ദേഹത്തെ നിയന്ത്രിക്കാൻ പാർട്ടി പ്രവർത്തകർ തയ്യാറായില്ലെങ്കിൽ ശ്രീ ജലീൽ നാടിന് ബാധ്യതയാകും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

രണ്ട് ലക്ഷം രൂപ കൈക്കൂലി വാങ്ങി; തിരുവനന്തപുരം നഗരസഭാ ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തു

നഗരസഭയുടെ ആറ്റിപ്ര സോണൽ ഓഫീസിലെ ചാർജ് ഓഫീസറും മുമ്പ്  പ്രധാന ഓഫീസിൽ എൻജിനീയറിങ് വിഭാഗം സൂപ്രണ്ടുമായിരുന്ന ഷിബു കെ. എമ്മിനെയാണ് സസ്പെൻഡ് ചെയ്തത്.

Published

on

ഒക്കുപ്പൻസി സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് രണ്ട് ലക്ഷം രൂപ കൈക്കൂലി വാങ്ങി എന്ന് പരാതിയിൽ തിരുവനന്തപുരം നഗരസഭാ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. നഗരസഭയുടെ ആറ്റിപ്ര സോണൽ ഓഫീസിലെ ചാർജ് ഓഫീസറും മുമ്പ്  പ്രധാന ഓഫീസിൽ എൻജിനീയറിങ് വിഭാഗം സൂപ്രണ്ടുമായിരുന്ന ഷിബു കെ. എമ്മിനെയാണ് സസ്പെൻഡ് ചെയ്തത്.

തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്‌ടർ സീറാം സംബശിവ റാവുവാണ് നടപടിയെടുത്തത്. നഗരസഭയുടെ കുറവൻകോണം വാർഡിൽ ഡോ. ആരിഫ സൈനുദ്ദീന്‍റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്‍റെ ഒക്കുപ്പൻസി സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് തടസവാദങ്ങൾ ഉന്നയിക്കുകയും ഇതിനായി രണ്ട് ലക്ഷം രൂപ കൈക്കൂലി വാങ്ങുകയും ചെയ്തു എന്ന പരാതിയിലാണ് നടപടി. കോർപ്പറേഷൻ ഡെപ്യൂട്ടി സെക്രട്ടറി നടത്തിയ പ്രാഥമിക അന്വേഷണത്തിന്‍റെ പശ്ചാത്തലത്തിലാണ് സസ്പെൻഷൻ’ നടപടി.

ഉദ്യോഗസ്ഥനെ ജോലിയിൽ നിന്ന് മാറ്റിനിർത്തി പരാതിയിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് വകുപ്പ് അധികൃതർ അറിയിച്ചു. മുൻ ഡപ്യൂട്ടി സ്പീക്കർ നഫീസത്ത് ബിബിയുടെ മകളുടെ ഭർത്താവിൽ നിന്നാണ് ഉദ്യോഗസ്ഥൻ കൈക്കൂലി വാങ്ങിയത്.

Continue Reading

kerala

ജലീൽ തന്റെ പിണറായി ഭക്തി പ്രകടിപ്പിക്കാനുള്ള ആയുധമാക്കി മലപ്പുറം ജില്ലയെ മാറ്റരുത്: എ.പി അനിൽകുമാർ

ഒരു നാടിനേയും അവിടത്തെ ജനതയേയും അപമാനിച്ച ജലീലിന്റെ നടപടി ഒരിക്കലും പൊറുക്കാനാവാത്ത തെറ്റാണെന്ന് അനിൽകുമാർ പറഞ്ഞു.

Published

on

തന്റെ പിണറായി ഭക്തി പ്രകടിപ്പിക്കാനുള്ള ആയുധമായി കെ.ടി ജലീൽ മലപ്പുറം ജില്ലയേയും അവിടത്തെ ജനങ്ങളെയും മാറ്റുന്നത് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് എ.പി അനിൽകുമാർ എംഎൽഎ. അൻവർ ഉയർത്തിയ വിഷയങ്ങൾ കണ്ട് ആദ്യം നായക വേഷം കെട്ടി പോർട്ടൽ തുടങ്ങിയ ജലീൽ എം.വി ഗോവിന്ദൻ വിരട്ടിയപ്പോൾ മതേതരത്വത്തിന്റെയും പിണറായി ഭക്തിയുടെയും ആൾരൂപമാകാൻ ശ്രമിക്കുകയാണ്. മിർജാഫറിന്റെ പണിയെടുക്കരുത് എന്നാണ് ജലീലിനെ ഓർമിപ്പിക്കാനുള്ളതെന്ന് അനിൽകുമാർ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

പ്രിയപ്പെട്ട ജലീൽ താങ്കളുടെ ഫേസ്ബുക്ക് വായിച്ചു. താങ്കളുടെ പിണറായി ഭക്തി പ്രകടിപ്പിക്കാനുള്ള ആയുധമാക്കി മലപ്പുറം ജില്ലയെയും മലപ്പുറം ജില്ലയിലെ ജനങ്ങളെയും മാറ്റി എന്നുള്ളത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്. ഇവിടം ബാക്കി എല്ലാ സ്ഥലങ്ങളെയും പോലെ മനുഷ്യർ അധ്വാനിച്ച് ജീവിക്കുന്ന ഒരു നാട് തന്നെയാണ്. ഗ്രീൻ ചാനലിലൂടെ സ്വർണ്ണം കടത്തിയതും അതിന് ഭരണപരമായ ഒത്താശ ചെയ്തുകൊടുത്തതും മലപ്പുറം ജില്ലയിലും കരിപ്പൂർ വിമാനത്താവളത്തിലും അല്ല എന്നുള്ള കാര്യം ജലീലിന് അറിയാമല്ലോ ?

സാധാരണ സിനിമകളിൽ നായകനും വില്ലനും രണ്ട് ദൗത്യങ്ങളാണ് നിർവഹിക്കുന്നത് എന്നാൽ അൻവർ ഉയർത്തിയ വിഷയങ്ങളുടെ ആരവം കണ്ട് ആദ്യം നായക വേഷം കെട്ടി പോർട്ടൽ തുടങ്ങി ശ്രദ്ധേയനാകാൻ ശ്രമിച്ചപ്പോൾ M V ഗോവിന്ദൻ വിരട്ടിയപ്പോൾ അത് മതിയാക്കി എന്നാൽ പിന്നെ മതേതരത്വത്തിന്റെയും പിണറായി ഭക്തിയുടെയും ആൾരൂപം ആകാം എന്ന് കരുതി മിർജാഫറിന്റെ പണി എടുക്കരുത് എന്നുള്ളതാണ് വിനീതമായ ഒരു അഭ്യർത്ഥന.

ഇന്ത്യയിൽ ഒരുപാട് സ്വർണ്ണക്കടകളുണ്ട് നിരവധി എയർപോർട്ടുകളും പോർട്ടുകളുമുണ്ട്. അവിടങ്ങളിലൂടൊക്കെയും നിയമവിരുദ്ധമായ പലതും നടക്കുന്നുണ്ടാവും അതൊക്കെ ഏതെങ്കിലും സമുദായത്തിന്റെ പേരിലാണോ ചാർത്തപ്പെടുന്നത്? രാജ്യത്ത് നടക്കുന്ന കുറ്റകൃത്യങ്ങൾ ആയിട്ടല്ലേ കാണപ്പെടുന്നത്.

അങ്ങനെ ഒരു രാജ്യത്തെ കുറ്റകൃത്യങ്ങളോ അല്ലെങ്കിൽ അത്തരം സംഭവങ്ങളോ തടയുന്നതിന് വേണ്ടി നിയമം നടപ്പിലാക്കേണ്ടവർ നട്ടെല്ല് വളയുകയും ഈ നിയമപാലകരോടൊപ്പം പങ്ക് കച്ചവടം നടത്തി ലാഭമുണ്ടാക്കുകയും കൊള്ളമുതലിന്റെ വീതം പറ്റുകയും ചെയ്യുന്നതിന് പകരം അത് കാര്യക്ഷമമായി നടപ്പിലാക്കിയാൽ തടയാവുന്നതേയുള്ളൂ എല്ലാ കള്ളക്കടത്തും. കള്ളക്കടത്ത് തടയുന്നതിന്റെ ഉത്തരവാദിത്വം മതമേലാധ്യക്ഷന്മാർക്കാണോ ?പകരം മതവിധി പറയാനാണെങ്കിൽ സാദിഖലി ശിഹാബ് തങ്ങൾ മാത്രമാക്കുന്നത് എന്തിന് ?എല്ലാ മതങ്ങളുടെയും മതമേലധ്യക്ഷന്മാർ മതവിധി പറഞ്ഞ് കുറ്റകൃത്യം നിയന്ത്രിക്കട്ടെ. താങ്കൾ നാടിനെയും ഒരു ജനതയെയും അപമാനിച്ചത്‌ ഒരിക്കലും പൊറുക്കാനാവാത്ത തെറ്റാണെന്ന് ഓർമ്മിപ്പിക്കട്ടെ .

Continue Reading

kerala

സമുദായത്തെ ഒറ്റു കൊടുത്ത യൂദാസാണ് കെടി ജലീൽ – പി.കെ ഫിറോസ്

ജലീലിന്‍റെ മുസ്‌ലിം വിരുദ്ധ പ്രസ്താവന വിദ്വേഷം ഉണ്ടാക്കുന്നതാണെന്നും  പ്രസ്‌താവന പിൻവലിച്ച് കേരളത്തോട് മാപ്പ് പറയണമെന്ന് പി.കെ. ഫിറോസ് ആവശ്യപ്പെട്ടു.

Published

on

കോഴിക്കോട് : മുപ്പത് വെള്ളിക്കാശിന് വേണ്ടി സമുദായത്തെ ഒറ്റുകൊടുത്ത യൂദാസാണ് കെ.ടി ജലീലെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു. കോഴിക്കോട് പത്ര സമ്മേളനത്തിൽ പത്രക്കാരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സമുദായത്തിലെ ഏതെങ്കിലും വ്യക്തികൾ ചെയ്യുന്ന തെറ്റിന് സമുദായം നേതൃത്വം മറുപടി പറയണം എന്നത്‌ കാലങ്ങളായി സംഘ്പരിവാർ ഉയർത്തുന്ന പ്രചരണമാണ്. ഇതിനെ ഏറ്റെടുത്ത് സംഘ്പരിവാറിൻ്റെ കുഴലൂത്തുകാരനായി കെ.ടി ജലീൽ മാറിയിരിക്കുന്നു.

രാജ്യ തലസ്ഥാനത്ത് ദ ഹിന്ദു പത്രത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ അഭിമുഖത്തിൻ്റെ തുടർച്ചയാണിത്. കെയ്സൺ എന്ന പി.ആർ ഏജൻസിയെ ഉപയോഗിച്ച് പിണറായി വിജയൻ കേരളത്തിൽ വർഗീയ ധ്രുവീകരണം ഉണ്ടാക്കാൻ ശ്രമിച്ചപ്പോൾ മതേതര കേരളം ഒന്നിച്ചെതിർത്തു. ഇതിലൂടെ മുഖ്യമന്ത്രിയുടെ തനിനിറം കേരളീയ സമൂഹം തിരിച്ചറിഞ്ഞു എന്ന് കണ്ടപ്പോൾ കെ.ടി ജലീലിലൂടെ വർഗീയ അജണ്ട നടപ്പാക്കാനാണ് ശ്രമിക്കുന്നത്.

വിശ്വാസവും ആദർശവും വിളമ്പുന്ന കെ.ടി ജലീലിന് ബൈത്തുൽമാലിൽ നിന്നും സ്വന്തക്കാർക്ക് നൽകരുതെന്ന മതശാസന അറിയാത്ത ആളല്ല. എന്നിട്ടും ബന്ധു നിയമനം നടത്തുകയും മന്ത്രിസ്ഥാനം വരെ നഷ്ടപ്പെടുകയും ചെയ്ത വ്യക്തിയാണ് അദ്ദേഹം. എന്നാൽ ഇതിൻ്റെ പേരിൽ ഒരാളും മത നേതൃത്വത്തെ കുറ്റം പറഞ്ഞിട്ടില്ലെന്നും ഫിറോസ് ചൂണ്ടിക്കാട്ടി.

സർക്കാറിനും പോലീസിനുമെതിരെ ആപ്പ് തുടങ്ങുമെന്ന് പ്രഖ്യാപിച്ച ജലീൽ സമുദായത്തിനെതിരെ ആപ്പുമായി രംഗത്തിറങ്ങിയിരിക്കുകയാണെന്നും ഫിറോസ് പരിഹസിച്ചു. സമുദായത്തെ പൊതുസമൂഹത്തിൽ താറടിച്ച് കാണിക്കാൻ കെ.ടി ജലീൽ സംഘ് പരിവാറിൽ നിന്നും അച്ചാരം വാങ്ങിയിട്ടുണ്ടെന്ന് സംശയിക്കണമെന്നും ഫിറോസ് കൂട്ടി ചേർത്തു. പ്രസ്താവന പിൻവലിച്ച് മാപ്പ് പറയാൻ ജലീൽ തയ്യാറാകണമെന്നും ഫിറോസ് ആവശ്യപ്പെട്ടു.

Continue Reading

Trending