X

ഔദ്യോഗിക കാര്‍ വ്യവസായിയുടെ സ്ഥലത്ത് നിര്‍ത്തിയിട്ടു; തുടര്‍ന്ന് സ്വകാര്യ വാഹനത്തില്‍ പതുങ്ങിയെത്തി

കൊച്ചി: സ്വര്‍ണ കള്ളക്കടത്തു കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ മന്ത്രി കെ.ടി.ജലീല്‍ ഇഡി ഓഫിസിലെത്തിയത് സ്വകാര്യ വാഹനത്തില്‍. ഔദ്യോഗികവാഹനം അരൂരിലെ വ്യവസായിയുടെ സ്ഥലത്ത് നിര്‍ത്തിയിട്ടു. അവിടെ നിന്ന് സ്വകാര്യവാഹനത്തില്‍ ഇഡി ഓഫിസിലേക്ക് പോകുകയായിരുന്നുവെന്നാണ് വിവരം. ജലീലിനെ ചോദ്യംചെയ്ത വിവരം എന്‍ഫോഴ്‌സ്‌മെന്റ് മേധാവിയാണ് വെളിപ്പെടുത്തിയത്.

പ്രാഥമികഘട്ട ചോദ്യം ചെയ്യല്‍ മാത്രമാണ് നടന്നതെന്നാണ് വിവരം. കൊച്ചിയിലെ എന്‍ഫോഴ്‌സ്‌മെന്റ് ഓഫിസിലായിരുന്നു നടപടി. വെള്ളിയാഴ്ച രാവിലെ മുതല്‍ ഉച്ചവരെ ചോദ്യം ചെയ്‌തെന്നാണ് സ്ഥിരീകരണം. യുഎഇ കോണ്‍സുലേറ്റ് ജനറലുമായുള്ള ബന്ധം, സ്വര്‍ണക്കടത്ത് കേസ് പ്രതികളുമായുള്ള ബന്ധം, നയതന്ത്രമാര്‍ഗത്തില്‍ മതഗ്രന്ഥങ്ങള്‍ കൊണ്ടുവന്നത് തുടങ്ങിയ കാര്യങ്ങളാണ് ജലീലിനോട് ഇഡി ചോദിച്ചറിഞ്ഞത്.
നയതന്ത്രമാര്‍ഗത്തില്‍ വന്ന പാക്കേജുകളുമായി ബന്ധപ്പെട്ടാണ് അന്വേഷണം മുറുകുന്നത്. സ്വര്‍ണക്കടത്ത് കേസ് പ്രതികളുമായുള്ള പരിചയവും വിവാദത്തിനിടയാക്കിയിരുന്നു. യുഎഇ കോണ്‍സുലേറ്റ് ജനറലുമായുള്ള ബന്ധം ചോദിച്ചറിഞ്ഞു.

 

web desk 1: