റാഫേല്‍ ഇടപാടില്‍ കേന്ദ്ര സര്‍ക്കാറിന്റെ ഒളിച്ചുകളിക്കെതിരെ ശക്തമായ അക്രമം അഴിച്ചുവിട്ട് കോണ്‍ഗ്രസ്സ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രതിരോധ കണക്കുകളും രേഖകളും വെളിപ്പെടുത്താനാകില്ലെന്ന് കേന്ദ്ര മന്ത്രി അരൂണ്‍ ജയ്റ്റ്‌ലി പാര്‍ലമെന്റില്‍ പറഞ്ഞിരുന്നു. യു.പി.എ സര്‍ക്കാറും ഇതേ നിലപാടാണ് സ്വീകരിച്ചിരുന്നതെന്ന ജയ്റ്റ്‌ലിയുടെ പരാമര്‍ശത്തെയാണ് പച്ചക്കള്ളമെന്ന് വിശേഷിപ്പിച്ച് രാഹുല്‍ രംഗത്തെത്തിയിരിക്കുന്നത്. പ്രതിരോധ വകുപ്പിലെ ഇടപാടുകള്‍ സംബന്ധിച്ച് ചോദ്യങ്ങള്‍ക്ക് യു.പി.എ സര്‍ക്കാര്‍ നല്‍കിയ മറുപടിയുടെ രേഖകള്‍ പുറത്തുവിട്ടാണ് രാഹുല്‍ ജയ്റ്റ്‌ലിയെ പ്രതിരോധത്തിലാക്കിയത്.
ഫ്രാന്‍സില്‍ നിന്് റാഫേല്‍ പോര്‍വിമാനങ്ങള്‍ വാങ്ങിയതിന്റെ ചെലവു വിവരങ്ങള്‍ പുറത്തുവിടണമെന്ന പ്രതിപക്ഷ ആവശ്യം സര്‍ക്കാര്‍ തള്ളിയതോടെയാണ് വിവദാങ്ങള്‍ പുകഞ്ഞത്. ദേശസുരക്ഷയെ ബാധിക്കുന്ന വിഷയമാണിതെന്നും, അത്തരം വിവരങ്ങള്‍ പരസ്യമാക്കിയാല്‍ ശത്രുരാദ്യം ദുുപയോഗിച്ചതെന്നും ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി പാര്‍ലമെന്റില്‍
ഇടപാടിന്റെ കണക്കു വിവരങ്ങള്‍ പുറത്തുവിടണമെന്ന് ശശിതരൂര്‍ എം പി യാണ് ആവശ്യപ്പെട്ടത്. എന്നാല്‍ യു.പി എ ഭരണകാലത്ത് പ്രതിരോധ മന്ത്രി സ്ഥാനങ്ങള്‍ കൈകാര്യം ചെയ്തിരുന്നു എ കെ ആന്റണിയും പ്രണബ് മുഖര്‍ജിയും പ്രതിരോധ വകുപ്പിന്റെ തന്ത്രപ്രധാനമായ വിവരങ്ങളും കണക്കുകളും പുറത്തു വിടാന്‍ സാധിക്കില്ലെന്ന് സഭയില്‍ വിശദീകരണം നല്‍കിയിരുന്നെന്നും ഇക്കാര്യം അറിയില്ലെങ്കില്‍ അവരോട് ചോദിക്കാന്‍ കോണ്‍ഗ്രസ്സ് തയ്യാറാകാണമെന്നും ജയ്റ്റ്‌ലി മറുപടി നല്‍കി. ജയ്റ്റിലിയുടെ ഈ പരാമര്‍ശത്തെയാണ് രാഹുല്‍ തെളിവുകള്‍ നിരത്തി പച്ചക്കള്ളമെന്ന് വിശേിപ്പിച്ചിരിക്കുന്നത്. ഇതോടെ റാഫേല്‍ ഇടപാടില്‍ സര്‍ക്കാറിന്റെ നിലപാട് കൂടുതല്‍ ദുരൂഹതുയുണ്ടാക്കുകയാണ്.