Connect with us

Culture

ജയ് ശ്രീറാം വിളിക്കാത്തതില്‍ ഒരു സംഘം അക്രമികള്‍ തീ കൊളുത്തിയ മുസ്‌ലിം ബാലന്‍ മരിച്ചു

Published

on

ജയ് ശ്രീറാം എന്ന് വിളിക്കാത്തതില്‍ ഒരു സംഘം അക്രമികള്‍ തീ കൊളുത്തിയ മുസ്‌ലിം ബാലന്‍ മരിച്ചു. പതിനേഴുകാരനായ ഖാലിദാണ് മരിച്ചത്. യുപിയിലെ ചന്ദൗലിയിലാണ് സംഭവം. ദേഹത്ത് അറുപത് ശതമാനം പൊള്ളലേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു ഖാലിദ്.

പതിനേഴുകാരനായ ഖാലിദിന്റെ ദേഹത്ത് തീ കൊളുത്തിയത് നാലംഗ സംഘമാണെന്നും, ജയ് ശ്രീറാം എന്ന് വിളിക്കാന്‍ വിസമ്മതിച്ചതിനാണ് ആക്രമിച്ചതെന്നും കുടുംബം ആരോപിച്ചു.
ചന്ദൗലി പൊലീസ് എസ്പി സന്തോഷ് കുമാര്‍ സിംഗ് പറയുന്നത് മറ്റൊന്നാണ്. ഖാലിദ് സ്വയം തീ കൊളുത്തുന്നത് കണ്ട ദൃക്‌സാക്ഷികളുണ്ടെന്നാണ് എസ്പി പറയുന്നത്.

മഹാരാജ്പൂര്‍ ഗ്രാമത്തിലേക്ക് പോയപ്പോള്‍ നാല് പേര്‍ തടഞ്ഞു നിര്‍ത്തി, വയലിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി ‘ജയ് ശ്രീറാം’ എന്ന് വിളിക്കാന്‍ ആവശ്യപ്പെട്ടെന്നായിരുന്നു ഖാലിദ് ആദ്യം നല്‍കിയ മൊഴി. അത് അനുസരിക്കാതിരുന്നപ്പോള്‍ മര്‍ദ്ദിച്ചെന്നും പിന്നീട് തീ കൊളുത്തുകയായിരുന്നെന്നും ആദ്യം നല്‍കിയ മൊഴിയിലുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ബിഹാര്‍ പോളിങ് ബൂത്തിലേക്ക്

Published

on

ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട വോട്ടെടുപ്പിന് തുടക്കമായി. പതിനെട്ട് ജില്ലകളിലായി 121 മണ്ഡലങ്ങളാണ് ഇന്ന് പോളിങ് ബൂത്തിലെത്തുക. രാവിലെ ഏഴുമണിക്ക് തുടങ്ങുന്ന പോളിങ് വൈകിട്ട് ആറിന് അവസാനിക്കും. സുരക്ഷാ ഭീഷണി നേരിടുന്ന രണ്ട് മണ്ഡലങ്ങളില്‍ വൈകിട്ട് അഞ്ചിന് വോട്ടെടുപ്പ് അവസാനിക്കും.

മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി തേജസ്വി യാദവും നിലവിലെ ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരി ഉള്‍പ്പെടെ പ്രമുഖര്‍ ഇന്ന് ജനവിധി തേടുന്നു. അടുത്ത ചൊവ്വാഴ്ചയാണ് രണ്ടാംഘട്ട വോട്ടെടുപ്പ്. പതിനാലിനാണ് വോട്ടണ്ണല്‍. കനത്ത സുരക്ഷാ വിന്യാസമാണ് ജനവിധി നടക്കുന്ന 18 ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന 121 നിയമസഭാ മണ്ഡലങ്ങളില്‍ ഒരുക്കിയിട്ടുള്ളത്.

അവസാന നിമിഷം രാഹുല്‍ ഗാന്ധി ഉയര്‍ത്തിയ ഹരിയാന വോട്ട് ചോരി ആരോപണം സംസ്ഥാനത്ത് കാര്യമായ ചര്‍ച്ചയായിട്ടുണ്ട്. ‘മായി ബഹിന്‍ മാന്‍ യോജന’ പ്രകാരം സ്ത്രീകള്‍ക്ക് 30,000 രൂപ നല്‍കുമെന്ന തേജസ്വി യാദവിന്റെ വാഗ്ദാനം.

 

Continue Reading

Film

പ്രണവ് മോഹന്‍ലാലിന്റെ ‘ഡീയസ് ഈറെ’ ഇപ്പോള്‍ തെലുങ്കിലും; നവംബര്‍ 7ന് റിലീസ്

മലയാള പതിപ്പ് പ്രേക്ഷകപ്രശംസ നേടിയതോടൊപ്പം, പ്രകടന മികവും സാങ്കേതിക മികവും കൊണ്ടും പ്രശംസ പിടിച്ചുപറ്റി.

Published

on

പ്രണവ് മോഹന്‍ലാലിന്റെ ഏറ്റവും പുതിയ ഹൊറര്‍ ചിത്രം ‘ഡീയസ് ഈറെ’യുടെ തെലുങ്ക് പതിപ്പ് നവംബര്‍ 7ന് റിലീസ് ചെയ്യുമെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു. തെലുങ്ക് ട്രെയിലറും പുറത്തിറങ്ങിയിട്ടുണ്ട്. രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ ജിബിന്‍ ഗോപിനാഥ്, ജയ കുറുപ്പ്, അരുണ്‍ അജികുമാര്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.

യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ള ചിത്രത്തിന് രാഹുല്‍ തന്നെയാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. മലയാള പതിപ്പ് പ്രേക്ഷകപ്രശംസ നേടിയതോടൊപ്പം, പ്രകടന മികവും സാങ്കേതിക മികവും കൊണ്ടും പ്രശംസ പിടിച്ചുപറ്റി. ട്രേഡ് റിപ്പോര്‍ട്ടുകള്‍ പ്രകാരം ചിത്രത്തിന്റെ ആഗോള കലക്ഷന്‍ 50 കോടി രൂപ കടന്നിട്ടുണ്ട്.

ചിത്രം തുടര്‍ച്ചയ്ക്ക് സാധ്യത സൂചിപ്പിച്ചെങ്കിലും രണ്ടാം ഭാഗം സംബന്ധിച്ച് രാഹുല്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. മഞ്ജു വാര്യരുമായി രാഹുല്‍ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രവും ഹൊറര്‍ വിഭാഗത്തിലായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

‘ഡീയസ് ഈറെ’ പ്രണവ് മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമായി വിലയിരുത്തപ്പെടുന്നു. ചിത്രം ആദ്യ ദിനത്തില്‍ 4.7 കോടി രൂപയും, രണ്ടാമത്തെ ദിവസം 5.75 കോടിയും, മൂന്നാം ദിവസം 6.35 കോടിയും ഇന്ത്യയില്‍ നിന്ന് സമാഹരിച്ചു.

നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസും വൈ നോട്ട് സ്റ്റുഡിയോസും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. ചക്രവര്‍ത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവരാണ് നിര്‍മ്മാതാക്കള്‍. ‘ഡീയസ് ഈറെ’ എന്നത് ലാറ്റിന്‍ വാക്കാണ് അര്‍ത്ഥം ”മരിച്ചവര്‍ക്കായി പാടുന്ന ദിനം” അല്ലെങ്കില്‍ ”ദിനം വിധിയുടെ”.

 

Continue Reading

Film

‘ബൾട്ടി’ക്കു ശേഷം ബിഗ് ബഡ്‌ജറ്റ് സിനിമയുമായി ഷെയിൻ നിഗം

എബി സിനി ഹൗസിൻ്റെ ബാനറിൽ പ്രവീൺ നാഥ് സംവിധാനം ചെയ്യാൻ പോകുന്ന, ഇതുവരെ പേരു തീരുമാനിച്ചിട്ടില്ലാത്ത ഷെയിൽ നിഗം ചിത്രത്തിൻറെ പ്രൊഡക്ഷൻ വർക്കുകൾ ആരംഭിച്ചു കഴിഞ്ഞു.

Published

on

തീയ്യേറ്ററുകളിൽ ഇപ്പോഴും പ്രദർശനം തുടരുന്ന സൂപ്പർഹിറ്റ് ചിത്രമായ ‘ബൾട്ടി’ക്കു ശേഷം ഒരു ബിഗ് ബഡ്‌ജറ്റ് സിനിമയിൽ ഷെയിൻ നിഗം നായകനായി എത്തുന്നു. എബി സിനി ഹൗസിൻ്റെ ബാനറിൽ പ്രവീൺ നാഥ് സംവിധാനം ചെയ്യാൻ പോകുന്ന, ഇതുവരെ പേരു തീരുമാനിച്ചിട്ടില്ലാത്ത ഷെയിൽ നിഗം ചിത്രത്തിൻറെ പ്രൊഡക്ഷൻ വർക്കുകൾ ആരംഭിച്ചു കഴിഞ്ഞു.

ഈ വർഷം പൂജാ റിലീസായി എത്തി, സൂപ്പർഹിറ്റായി മാറിയ ആക്ഷൻ സിനിമയായ ‘ബൾട്ടി’ ഒരു നായകനെന്ന നിലയിൽ ഷെയിൻ നിഗത്തെ പുതിയൊരു തലത്തിലേക്ക് ഉയർത്തിയിരുന്നു. ആ സിനിമയുടെ വൻ വിജയത്തിനു പിന്നാലെ മറ്റൊരു ബിഗ് ബഡ്‌ജറ്റ് ചിത്രത്തിൽ ഷെയിൻ പങ്കാളിയാകുമ്പോൾ ആരാധകർക്ക് പ്രതീക്ഷകൾ ഏറെയാണ്.

കേരള-തമിഴ് പശ്ചാത്തലത്തിൽ ആയിരിക്കും പുതിയ സിനിമയെന്നാണ് നിലവിൽ ലഭിക്കുന്ന സൂചനകൾ. പ്രവീൺ നാഥ് ആദ്യമായി സ്വതന്ത്ര സംവിധാനം ചെയ്യുന്ന ചിത്രമാണിത്. തമിഴിലെ പ്രമുഖ സംവിധായകരുടെ അസിസ്റ്റന്റ്റ് ആയി പ്രവർത്തിച്ചതിൻറെ പരിചയസമ്പത്തുമായാണ് പ്രവീൺ നാഥ് എത്തുന്നത്. വസുമിത്ര കഥയും തിരക്കഥയും ഒരുക്കുന്ന ചിത്രത്തിൻറെ കോ-ഡയറക്‌ടർമാരായി ഷഫീക് കെ കുഞ്ഞുമോൻ, നവീൻ ബോസ്വാൻ എന്നിവരുമുണ്ട്. ചിത്രത്തിൻറെ മറ്റ് അണിയറ പ്രവർത്തകർ, അഭിനേതാക്കൾ എന്നിവരുടെ വിവരങ്ങൾ ഉടൻ പുറത്തു വരും.

Continue Reading

Trending