Connect with us

EDUCATION

ജയിലിലടച്ചാല്‍ സമരം നിലയ്ക്കില്ല, പ്രക്ഷോഭം ശക്തമാക്കും: എം.എസ്.എഫ്‌

കള്ള കേസുകൾ ചുമത്തിയാണ് പിണറായിയുടെ പോലീസ് നേതാക്കൾക്കെതിരെ കേസെടുത്തിരിക്കുന്നത്.

Published

on

മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി വിഷയത്തിൽ സർക്കാർ നിർമ്മിച്ച വ്യാജ കണക്കുകൾക്കെതിരെ യാഥാർത്ഥ്യബോധത്തോടെയുള്ള കണക്ക് അവതരിപ്പിച്ചതിന്റെ പുറത്താണ് എം.എസ്.എഫ് നേതാക്കളെ വേട്ടയാടുന്നതെന്ന് സംസ്ഥാന ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ്, ജനറൽ സെക്രട്ടറി സി.കെ നജാഫ്, മലപ്പുറം ജില്ലാ ജന:സെക്രട്ടറി വി.എ വഹാബ്, എം എസ് എഫിന്റെ 12 സംസ്ഥാന പ്രവർത്തക സമിതി അംഗങ്ങൾ ഉൾപ്പെടെയുള്ളവർ വിഷയത്തിൽ സമരങ്ങൾക്ക് നേതൃത്വം നൽകിയതിന്റെ കാരണ ഞാൻ ഏഴ് ദിവസത്തേക്ക് റിമാന്റിലാണ്. കള്ള കേസുകൾ ചുമത്തിയാണ് പിണറായിയുടെ പോലീസ് നേതാക്കൾക്കെതിരെ കേസെടുത്തിരിക്കുന്നത്.

സീറ്റ് പ്രതിസന്ധി പരിഹരിക്കാതെ സമരങ്ങളെ അടിച്ചമർത്താനാണ് സർക്കാർ ശ്രമമെങ്കിൽ അതേ നാണയത്തിൽ തിരിച്ചടിക്കാൻ തന്നെയാണ് എം.എസ്.എഫിന്റെ തീരുമാനം. വരും ദിവസങ്ങളിൽ എം.എസ്.എഫ് സമരങ്ങൾ ശക്തമാക്കും. മുഖ്യമന്ത്രിക്കും വകുപ്പ് മന്ത്രിക്കും മലബാറിൽ യാത്ര ചെയ്യാൻ അനുവദിക്കാത്ത രീതിയിലാണ് ഞങ്ങൾ തുടർ സമരങ്ങൾ ആസൂത്രണം ചെയ്യുന്നത്.

അവസാനത്തെ പ്രവർത്തകനും ജയിലിൽ അടക്കുന്നത് വരെ സമര പ്രക്ഷോഭങ്ങൾ തുടരുമെന്ന് എം.എസ്.എഫ് സംസ്ഥാന ട്രഷറർ അഷ്ഹർ പെരുമുക്ക് മാധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാന ഭാരവാഹികളായ ഷറഫുദ്ദീൻ പിലാക്കൽ, പി.എ ജവാദ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

EDUCATION

റദ്ദാക്കിയ യുജിസി നെറ്റ്, സിഎസ്ഐആർ നെറ്റ് പരീക്ഷകൾക്ക് തിയതികളായി

Published

on

റദ്ദാക്കിയ യുജിസി നെറ്റ് പരീക്ഷകൾ നടത്താനുളള തീയതി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 21 മുതൽ സെപ്തംബർ നാല് വരെ യുഡിസി നെറ്റ് പരീക്ഷകൾ നടക്കും. സിഎസ്ഐആർ നെറ്റ് പരീക്ഷ ജൂലായ് 25 മുതൽ 27 വരെയും നടക്കും. എൻ.സി.ഇ.ടി പരീക്ഷ ജൂലൈ 10 നും നടക്കും. ചോദ്യപേപ്പർ ചോർന്ന സാഹചര്യത്തിലാണ് പരീക്ഷകൾ മാറ്റിയത്. നാഷണൽ ടെസ്റ്റിംഗ് ഏജൻസിയാണ് പുതുക്കിയ തീയതികൾ പ്രഖ്യാപിച്ചത്.

Continue Reading

EDUCATION

‘സ്റ്റാഫ് റൂമില്‍ ഉറക്കം തൂങ്ങിയാല്‍ മലബാറിലേക്ക് സ്ഥലം മാറ്റും’ അധ്യാപകരോട് കണ്ണുരുട്ടി സര്‍ക്കാര്‍

കോട്ടയത്തെ അധ്യാപകര്‍ക്ക് മലബാറിലേക്ക് സ്ഥലം മാറ്റം

Published

on

റക്കം തൂങ്ങിയ അധ്യാപകരെ മലബാറിലേക്ക് സ്ഥലം മാറ്റി സര്‍ക്കാര്‍. കുട്ടികളെ ശരിയായി പഠിപ്പിക്കാതെയും സ്റ്റാഫ് റൂമില്‍ ഉറങ്ങിയും സമയം കളഞ്ഞ ഒരു കൂട്ടം അധ്യാപകരെയാണ് സ്ഥലംമാറ്റിയത്.

ചങ്ങനാശ്ശേരി ഗവ. എച്ച്.എസ്. എസിലെ അഞ്ച് അധ്യാപകരെയാണ് കോഴിക്കോട്, കണ്ണൂര്‍, വയനാട് ജില്ലകളിലേക്ക് സ്ഥലം മാറ്റി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവിറക്കിയത്. ഈ അധ്യാപകര്‍ക്കെതിരെ വ്യാപക പരാതി ഉയര്‍ന്നതിനെത്തുടര്‍ന്ന് കോട്ടയം റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ (ആര്‍.ഡി.ഡി) സ്‌കൂളിലെത്തി കുട്ടികളോടും പി.ടി.എ ഭാരവാഹികളോടും സംസാരിച്ച് അന്വേഷണം നടത്തി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

അക്കാദമിക് പ്രവര്‍ത്തനങ്ങളില്‍ ഈ അധ്യാപകര്‍ സഹകരിക്കുന്നില്ലെന്നും പി.ടി.എയും എസ്.എം.സിയും അറിയിച്ചു. ഇതില്‍ ചില അധ്യാപകര്‍ സ്ഥിരമായി സ്റ്റാഫ് റൂമിലിരുന്ന് ഉറങ്ങുന്നു. ഇവര്‍ സ്‌കൂളിന്റെ നല്ല രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വിഘാതമായതിനാല്‍ സ്ഥലം മാറ്റുന്നതായാണ് പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ്. തെക്കന്‍ ജില്ലകളിലെ മോശം അധ്യാപകരെ സ്ഥലം മാറ്റാനുള്ള സ്ഥലമാണോ മലബാര്‍ എന്ന ചോദ്യമാണ് ഈ നടപടിക്കെതിരെ മലബാറിലുള്ളവര്‍ ഉന്നയിക്കുന്നത്.

Continue Reading

EDUCATION

കനത്ത മഴ; ആലപ്പുഴയിലെ നാല് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

മുൻ നിശ്ചയിച്ചപരീക്ഷകൾക്ക് മാറ്റമില്ല

Published

on

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ജില്ലയിലെ വിവിധ താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ച് ജില്ലാ കലക്ടർ. കുട്ടനാട്, അമ്പലപ്പുഴ, ചേർത്തല, ചെങ്ങന്നൂർ എന്നീ താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അംഗൻവാടികൾക്കും നാളെ അവധിയായിരിക്കും.

ജില്ലയിലെ വിവിധ താലൂക്കുകളിലെ സ്കൂളുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുള്ളതിനാലും ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലുമാണ് അവധി. എന്നാൽ മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ലെന്നും കലക്ടർ‌ അറിയിച്ചു.
ഇന്ന് എറണാകുളം മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളില്‍ ശക്തമായ മഴ കണക്കിലെടുത്ത് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ശനിയാഴ്ചയോടെ ശക്തമായ മഴയ്ക്ക് ശമനമുണ്ടാകുമെന്നാണ് കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ പ്രവചനം. മഹാരാഷ്ട്ര തീരം മുതല്‍ മധ്യ കേരള തീരം വരെ സ്ഥിതി ചെയ്യുന്ന ന്യൂനമര്‍ദ്ദ പാത്തിയും കേരള തീരത്തു പടിഞ്ഞാറന്‍/ തെക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തമായി തുടരുന്നതുമാണ് കനത്തമഴയ്ക്ക് കാരണം.

Continue Reading

Trending